Search This Blog
Thursday, July 4
Saturday, June 15
കഥ.
ദിസീസ് ടു സെര്ട്ടിഫൈ ദാറ്റ്.......
പ്രഭാതത്തില്‍ ഒരു പാത്രം കഞ്ഞി വലിച്ചുകുടിച്ച് ഇറങ്ങിത്തിരിച്ചതാണ്. വളരെ നേരത്തെ അലച്ചിലിനും കാത്തുനില്പിനും ശേഷം വില്ലേജാഫീസില്‍ നിന്ന് കുടിക്കട സര്ട്ടി ഫിക്കറ്റ് കിട്ടിയപ്പോള്‍ പുതിയ പുരയിടത്തില്‍ പുതിയ ഭവനം അയാള്‍ മുന്നില്‍ കണ്ടു.
ക്യൂവില്‍ കാത്തുനിന്ന സമയമത്രയും
പിന്നീടും താന്‍ വിറ്റുകളഞ്ഞ ജന്മവീടിനു എന്തായിരുന്നു കുറ്റം എന്നയാള്‍
ചിന്തിച്ചുകൊണ്ടിരുന്നു . അത് വില്ക്കേ ണ്ടിയിരുന്നില്ല എന്ന് സ്വയം പറഞ്ഞുകൊണ്ട്
തന്നെ അയാള്‍ പഞ്ചായത്ത് ഓഫീസിലേക്ക് ഓടി.
പ്രഭാതത്തില്‍ ഒരു പാത്രം കഞ്ഞി വലിച്ചുകുടിച്ച് ഇറങ്ങിത്തിരിച്ചതാണ്. വളരെ നേരത്തെ അലച്ചിലിനും കാത്തുനില്പിനും ശേഷം വില്ലേജാഫീസില്‍ നിന്ന് കുടിക്കട സര്ട്ടി ഫിക്കറ്റ് കിട്ടിയപ്പോള്‍ പുതിയ പുരയിടത്തില്‍ പുതിയ ഭവനം അയാള്‍ മുന്നില്‍ കണ്ടു.
പതിനൊന്നു മണിയോടെ പുതിയ പുരയിടത്തി ന്റെ കൈവശാവകാശ സര്ടിഫിക്കറ്റ് ലഭിക്കാനായി ക്ലാര്ക്കി ന്റെ മുമ്പില്‍ ചെന്ന് ശാന്തനും മര്യാദക്കാര നുമായി വണങ്ങി നിന്നു. കരാര്‍ പ്രകാരം പണി കഴിച്ചു പുതിയ വീട്ടിലേക്കു മാറിക്കഴിഞ്ഞേ ഇപ്പോള്‍ താമസി ക്കുന്ന ജന്മ വീട് ഒഴിഞ്ഞു കൊടുക്കേണ്ടതുള്ളു. എന്നാലും ആ വീട് താന്‍ വിട്ടു കളഞ്ഞല്ലോ എന്ന് സ്വയം പഴിച്ചു അയാള്‍ തലയ്ക്കടിച്ചു.
വിധവയായ അമ്മ വീണ്ടും വിവാഹം കഴിച്ചിട്ടില്ല എന്ന സര്ടിഫിക്കറ്റ് മജിസ്രേട്ടില്‍ നിന്ന് സമ്പാദിച്ചത് കയ്യില്‍ കരുതി. പിറ്റേന്ന് ട്രഷറിയില്‍ നല്കാടമല്ലോ. ഭാര്യ രുഗ്മിണിയും അവളുടെ തിരിച്ചറിയല്‍ കാര്ഡിലെ രുഗ്മിണി ചന്തപ്പനും ഒരാള്‍ തന്നെ എന്നതിന് ‘വണാന്റ് സെയിം’ സര്ട്ടിഫിക്കറ്റിനായി അക്ഷയകേന്ദ്രത്തില്‍ വരി നില്ക്കുകയായിരു ന്നു അടുത്ത പണി.
പിന്നെ, അച്ചുവിന്റെയും ലച്ചുവിന്റെയും ജനന സര്ട്ടിഫിക്കറ്റുകള്‍ നേടാനായുള്ള യത്നമായി. നട്ടുച്ചയിലും അയാള്‍ മുനിസിപ്പല്‍ ഓഫീസില്‍ നിന്നും നടന്നും കാലുകഴക്കുകയായിരുന്നു. അതോടൊപ്പം രണ്ടു പേരുടെയും പ്രൊഫഷനല്‍ പഠനത്തിനായി നോണ്‍ ക്രീമിലെയര്‍ സര്ടിഫിക്കറ്റുകള്‍ ലഭിക്കാനുള്ള അപേക്ഷ യുടെ പുരോഗതി അന്വേഷിച്ചു. മൂന്നുമണി വരെ കാത്തു നിന്നിട്ടായാലും അയാള്‍ ആ സര്ടിഫിക്കറ്റുകളും സമ്പാദിച്ചു.
പച്ചമോര് കുഴച്ചു ഒരു പിടി ചോറുരുട്ടി വായില്‍ വെച്ച പ്പോള്‍ വീടുപണി തുടങ്ങുവാന്‍ പഞ്ചായത്തിന്റെ നോ ഒബ്ജക്ഷന്‍ സര്ടിഫിക്കറ്റിനുള്ള അപേക്ഷ നാല് മണി യ്ക്കകം എത്തിക്കണമെന്ന് രുഗ്മിണി കണ്ണുരുട്ടിയതിനാ ല്‍ അയാള്‍ എണീറ്റ് അപേക്ഷയുമായി പഞ്ചായത്തിലേ ക്കോടി. തിരിച്ചുവന്നു കോലായില്‍ കാല്‍ വെച്ചപ്പോള്‍ രുഗ്മിണി ബിപിഎല്‍ സര്ടിഫിക്കറ്റിനായുള്ള അപേക്ഷ അയാളുടെ കയ്യില്‍ കൊടുത്തു. അഞ്ചു മണിക്കുള്ളി ല്‍ സപ്ലൈ ഓഫീസില്‍ അത് കൊടുത്തു ബി പി എല്‍ ആയി വന്നാലേ ചോറ് തരുകയുള്ളൂ എന്ന കല്പന കേട്ട് കോലാ യില്‍ വച്ച കാല്‍ തിരിച്ചെടുത്ത് അയാള്‍ സപ്ലൈ ഓഫീസി ലേക്കോടി.
സന്ധ്യയോടെ സര്ടിഫിക്കറ്റുകളെല്ലാം കുഴല്‍ പോലെ ചുരുട്ടി, പത്രക്കടലാസ്സി ല്‍ പൊതിഞ്ഞു തിരികെ വീട്ടിലേ ക്കു മടങ്ങുമ്പോള്‍ കാല്പാദങ്ങള്‍ മരവിച്ചു തുടങ്ങിയിരുന്നു.
വീട്ടിലേക്കുള്ള വളവില്‍ എത്തിയപ്പോള്‍ അരയ്ക്കു താഴെ മരവിപ്പ് തോന്നി. അയാള്‍ അമ്പരന്നു. എന്തോ വയ്യായ്ക പോലെ. വീട്ടിലെത്തിയിട്ടു നല്ല ചൂടുവെള്ളത്തില്‍ ഒരു കുളി പാസ്സാക്കാം, എന്നുറച്ച് അയാള്‍ വീട്ടിലേക്കു ഏന്തി വലിഞ്ഞു. കാലുകള്‍ മുന്നോട്ടു നീങ്ങുന്നില്ല.
ഒരു വിധം വീടിനടുത്തെത്തി. പക്ഷെ , കോലായി ലോട്ടു കയറാന്‍ കഴിയാതെ ചവിട്ടുപടികളില്‍ അയാള്‍ നെഞ്ചിടിച്ചു വീണു. ഭാര്യയും മക്കളും ഓടി വരുന്നത് കണ്ടു അയാള്‍ സമാധാനിച്ചു. കിടന്ന കിടപ്പില്‍ വലിയ പൊതി ച്ചുരുള്‍ അയാള്‍ ഉയര്ത്തി നീട്ടി. കടലാസ് പൊതിയഴിച്ച പ്പോള്‍ അനേകം സര്ടിഫിക്കറ്റുകള്‍ ചുരുളുകളായി പുറ ത്ത് ചാടി. രുഗ്മിണിയും മക്കളും ചാടിവീണ് അവരവ ര്ക്കാവശ്യമായവ പരസ്പരം തട്ടിപ്പറിച്ചു.
തന്റെ ദൌത്യം പൂര്ത്തിയാക്കാന്‍ കാലം ലഭിച്ചി ല്ലെന്നു അറിയാതെ മണ്ണില്‍ മുഖം പൂഴ്ത്തിയ അയാ ള്‍ പക്ഷെ, കേട്ടു......“ അങ്ങേ രു എല്ലാം ചെയ്തു. എന്നാല്‍ മരിക്കും മുമ്പ് അവനവന്റെ മരണസര്ട്ടി്ഫിക്കറ്റു കൂടി എടുത്തു വെച്ചിരുന്നെങ്കില്‍ വെല്യെ ഉപകാരമായി രുന്നേനെ. ആ വഴിയ്ക്കൊരു അലച്ചില്‍ വേണ്ടായിരു ന്നല്ലോ.”
-------------------------------------------------
കഥ
പ്ലാറ്റ്ഫോം
യാത്രക്കാര്‍ തിങ്ങിനിറഞ്ഞ റെയില് വേ സ്റ്റേഷനിലെ പ്ലാറ്റ്ഫോം ബെഞ്ചില്‍ ഒരറ്റത്ത് ഒരിത്തിരി സ്ഥലത്തില്‍ വൃദ്ധന്‍ ഇരിക്കുകയായിരുന്നു .
രണ്ടു പേര്ക്ക് ഇരിക്കാവുന്ന സീറ്റില്‍ അയാളെക്കൂടാതെ മൂന്നു പേര്‍ കൂടി തിക്കിയിരിപ്പുണ്ട്.
അയാള്‍ ബെഞ്ചില്‍ തനിച്ചായിരുന്നു. പ്ലാറ്റ്ഫോമിലൂടെ തപ്പിത്തടഞ്ഞു വന്ന കണ്ണിനു മൂടലുള്ള സ്ത്രീ തട്ടിവീഴുമെന്നായ പ്പോള്‍ അയാള്‍ തന്നെ കൈ പിടിച്ചുകയറ്റി തന്റെ അരികില്‍ ഇരുത്തിയതാണ്. കാലു കള്‍ മുട്ടിനു താഴെ പിണച്ചു ഇരുന്ന ആ സ്ത്രീയെ അതിനു മുമ്പോ ശേഷമോ അയാള്ക്ക് പരിചയമുണ്ടായിരുന്നില്ല.
അതിനേക്കാള്‍ കഷ്ടം, ഇടമില്ലാതിരിരുന്നിട്ടും ഒരു യുവാ വിനും യുവതിക്കും കൂടി ബെഞ്ചില്‍ അയാള്‍ സ്ഥലം നല്കി് എന്നതാണ്.
നാലുപേരായപ്പോള്‍ വൃദ്ധന്‍ ബെഞ്ചില്‍ പേരിനു ഇരി ക്കുന്നു, എന്നേയുള്ളു. ഒരു കാല്‍ അകലേക്കു നീട്ടി തറയി ല്‍ ഊന്നിയും ഒരു കൈ ചതുരത്തൂണില്‍ തള്ളിപ്പിടിച്ചും പാതി മുക്കാലും പുറത്തായ ശരീരം ബെഞ്ചില്‍ തന്നെ കൊള്ളിക്കുകയായിരുന്നു.
ഏതോ തരം വിഷാദം അവരെ ഒന്നും ഉരിയാടാന്‍ അനുവദിച്ചില്ല. പക്ഷെ അയാള്‍ കണ്ണടച്ച് ശബ്ദം താഴ്ത്തി സ്വഗതം പോലെ പാടുന്നുണ്ടായിരുന്നു. യുവാവ് കാതു ചേര്ത്ത് ശ്രദ്ധിച്ചശേഷം യുവതിയോട് പറഞ്ഞു. “ആശാന്റെ കരുണയാ. ആദ്യം കേട്ടത് ചണ്ടാലഭിക്ഷുകി. ഫുള്‍ ബൈഹാര്ടാ.”
യുവതി മോബൈലില്‍ കരുണയും ചണ്ടാലഭിക്ഷുകിയും സെര്ച്ച് ചെയ്യുന്നതിനിടയ്ക്ക് നാല് റെയില്‍പ്പാളങ്ങളും ഒന്നിച്ചു ചേരുന്ന വിദൂര ബിന്ദുവില്‍ നിന്ന് പരിഭ്രാന്തി ശബ്ദം നീട്ടിവീശിക്കൊണ്ട് മൂന്നു വട്ടക്കണ്ണുകളും ഒരു ചതുര ന്‍ പെട്ടിമൂക്കുമുള്ള ഭൂതത്തെപ്പോലെ പെട്ടെന്ന് വൃദ്ധന്റെ വണ്ടി സ്റ്റേഷനില്‍ എത്തുകയും അയാള്‍ തിടുക്കത്തി ല്‍ എഴുന്നേറ്റു നടക്കുകയും ചെയ്തു ,ആരോടും യാത്രപറയാതെ.
സീറ്റിനടിയിലേക്ക് നീക്കി വച്ചിരുന്ന തന്റെ തുണിക്കെട്ട് എടുക്കാന്‍ അയാള്‍ മറന്ന വിവരം യുവതി മനസ്സിലാ ക്കിയെങ്കിലും ഒരു ട്വിസ്റ്റിനു വഴിതുറന്നു അവള്‍ മിണ്ടാതി രുന്നു.
വലിയഭാരത്തെ മുക്കറയിട്ടു വലിച്ചുനീക്കുന്ന ഭാവത്തില്‍ എഞ്ചിനും അനുസരണയുള്ള ഭാര്യമാരെപ്പോലെ ബോഗികളും ഒടുവില്‍ ഇളിക്കുന്ന കോമാളിയെപ്പോലെ വാലറ്റവും കടന്നുപോയി.
അതിനിടെ പ്ലാറ്റ്ഫോമില്‍ അഴിച്ചുപണി നടന്നു. സിമ ന്റുബെഞ്ചില്‍ കാത്തിരുന്ന പലരും അപ്രത്യക്ഷരായി. തക്കം നോക്കി ഒളിച്ചു നിന്നിരുന്ന ചിലര്‍ പ്രത്യക്ഷരു മായി.
ആ ഭാണ്ഡം തുറന്നു തന്റെ ജീവിതസമ്പാദ്യം വൃദ്ധന്‍ അവരെ കാണിച്ചുകൊടുത്തിരുന്നു.
ഒരു രൂപ എങ്ങും ബാങ്ക് നിക്ഷേപമില്ല. ഒരു രൂപ ആര്ക്കും കടമില്ല.
വൃദ്ധന്‍ കയറിയ തീവണ്ടി സ്റ്റേഷ ന്‍ വിട്ടപ്പോള്‍ സ്ത്രീ ദീര്ഘമായി നിശ്വസിച്ചു.
അവരുടെ ഇരുള്‍ മൂടിയ കണ്ണുകള്‍ നനഞ്ഞു.
ഇരുട്ടില്‍ മറഞ്ഞ ആ തീവണ്ടിയോടോപ്പം, ആ കടകടശബ്ദത്തോടോപ്പം, ഇരുളിന്റെ കാത് തുളക്കുന്ന കൂവലിനോടോപ്പം ആ സ്തീ സഞ്ചരിച്ചു.
ഇരിക്കാന്‍ കുറച്ചുകൂടി സ്ഥലം കിട്ടിയപ്പോ ള്‍ മൂവരും സമാശ്വസിച്ചു. അതിനകം യുവാവ് എടുത്തിരുന്ന നാലുപേരുടെയും സെല്‍ഫി അവര്‍ വീണ്ടും നോക്കിക്കണ്ടു.
എല്ലാവരും വൃദ്ധനെ ആദ്യം കാണുന്നപോലെ നോക്കി.
വൃദ്ധനെക്കുറിച്ചു നവീനമായ പരിപ്രേക്ഷ്യങ്ങള്‍ അവരുടെ മനസ്സില്‍ മുളച്ചു. NICE OLDMAN...POOR MAN......UNLUCKY...... എന്നിങ്ങനെ.
യുവതി യുവാവിന്റെ കയ്യില്‍ നിന്ന് ഫോണ്‍ ബലമായി വാങ്ങിയിട്ട് ആ സെല്ഫി നീക്കം ചെയ്തു.
ഡിലീറ്റ് ബട്ടനി ല്‍ കുത്തിക്കൊണ്ടു അവള്‍ പറഞ്ഞു.
ഇതും പോട്ടെ. വെറുതെ പഴേത് ഓരോന്നോര്ക്കാന്‍!
യുവാവ് അല്പനേരം ചിന്തിച്ചിരുന്നു.
ബെഞ്ചില്‍ സ്ഥലം ഇല്ലാതിരുന്നിട്ടും വൃദ്ധന്‍ തന്നെ ഉള്ക്കൊ ണ്ടത്, ഭാണ്ഡത്തി ല്‍ നിന്ന് ആഹാരം പങ്കുവച്ചത് , തീവണ്ടി, പ്ലാറ്റ്ഫോം എന്നിവയെക്കുറിച്ചു പുതിയ അറിവുകള്‍ പകര്ന്നത്,
കവിതകള്‍ അനുഭവിപ്പിച്ചത്, യു ആര്‍ ഗ്രെയിറ്റ് എന്ന് ഉള്ളില്‍ തോന്നിയത്....
ഒരു മണിക്കൂറിനുള്ളില്‍ എന്തെല്ലാം നടന്നു, എന്നയാള്‍ വിസ്മയിച്ചു.
യുവതി അപ്പോള്‍ മൂന്നുപേരുടെയും സെല്‍ഫി എടുത്തു.
അല്പം കഴിഞ്ഞപ്പോള്‍ സ്ത്രീ എണീറ്റു. അവര്ക്ക് പോകാ നുള്ള വണ്ടി സ്റ്റേഷനിലേക്ക് എത്തുന്നുണ്ടായിരുന്നു.
യുവാവും യുവതിയും ഒരുമിച്ചു ആ സ്ത്രീയെ വണ്ടിയിലേക്ക് ആനയിച്ചു.
വണ്ടി പുറപ്പെട്ടപ്പോള്‍ ടാറ്റാ ബൈ ബൈ പറഞ്ഞു.
കാഴ്ചശക്തി കുറഞ്ഞ ആ സ്ത്രീയെ വണ്ടി വരുമ്പോള്‍ കൈയ്ക്കു പിടിച്ചു വണ്ടിയില്‍ കയറ്റണമെന്നും വീഴാതെ നോക്കണമെന്നും വൃദ്ധന്‍ പോകും മുമ്പ് പറഞ്ഞത് അക്ഷരം തെറ്റാതെ പാലിച്ച ചാരിതാര്‍ഥ്യത്തി ല്‍ യുവതി ഫോണി ല്‍ നിന്ന് മൂന്നുപേരും ഉള്ള സെല്‍ഫി നീക്കം ചെയ്തുകൊണ്ടു പറഞ്ഞു,
ഇതും പോട്ടെ, വെറുതെ പഴേത് ഓരോന്ന് ഓര്ക്കാ്ന്‍...
യുവാവ് ചിന്താധീനായി.
താന്‍ വന്നപ്പോള്‍ ആരാണ് എന്തിനാണ് എന്നുപോലും ചോദിക്കാതെ ആ സ്ത്രീ തന്റെ കൂടയില്‍ നിന്ന് പൂച്ചപ്പഴവും, നാരങ്ങാമൊട്ടായിയും തന്നത്,
കടലാസ് മടക്കി, വിമാനം ഉണ്ടാക്കാന്‍ പഠിപ്പിച്ചത്,
മണ്ണാംകട്ടയും കരിയിലയും കാശിക്കു പോയ കഥ പറഞ്ഞു തന്നത്...
കര്ണ്ണന്‍ , അര്ജുനന്‍,മാവേലി,പ്രൊമിത്യൂസ് തുടങ്ങി പ്രകാശം പരത്തുന്ന വിഗ്രഹങ്ങളെ മനസ്സിലുറപ്പിച്ചു തന്നത്...എല്ലാത്തിലുമുപരി മറ്റെന്തെല്ലാമോ കൂടിയായിരുന്നത്.......
ഇനിയൊന്നു ലാവിഷ് ആയി ശ്വാസം വിടട്ടെ എന്ന് പറഞ്ഞുകൊണ്ട് യുവതി ബെഞ്ചില്‍ നിറഞ്ഞു മലര്ന്നു കിടന്നു. യുവാവിന്റെ മടിയില്‍ കിടന്നു പല പോസുകളി ല്‍ സെല്‍ഫിയെടുത്തു.
അപ്പോഴും അവരുടെ വണ്ടി വന്നിട്ടുണ്ടായിരുന്നില്ല.
ആ വണ്ടികള്‍ ഒരിക്കലും വരല്ലേ എന്നവള്‍ പ്രാര്ഥിച്ചു.
തന്റെ വണ്ടി വൈകാതെ വരുമെന്ന് തീര്ച്ചയുണ്ടായിരുന്ന യുവാവ് ആ സെല്ഫികളി ല്‍ നിന്ന് താന്‍ പതിയെപ്പതിയെ മാഞ്ഞുമാഞ്ഞുപോകുന്നത് നോക്കിയിരുന്നു.
ഒടുവില്‍ അവള്‍ തന്റെ മാത്രം സെല്ഫിയെടുക്കുന്നതും പിന്നീട് ആ സിമന്റു ബെഞ്ചി ല്‍ അടുത്ത വണ്ടിക്കുള്ള യാത്രക്കാര്‍ പരാക്രമം പിടിച്ചു ഓടിക്കയറി സ്ഥലം പിടിക്കുന്നതും അതിനിടയില്‍ ചിതറിവീണു അനാഥമാകുന്ന അവളുടെ സെല്‍ഫി അപരിചിതരുടെ കാല്ക്കീ ഴി ല്‍ മരിക്കുന്നതും.
താനിരുന്ന സിമന്റു ബെഞ്ചിനെ അയാള്‍ അസൂയയോടെ തലോടി.
------------------------------------------------------
കഥ
ഹരിദാസന്റെ വണ്ടികള്‍
ഹരിദാസന് ആദ്യമായി ഉരുട്ടിയ ടൂവീലറിന്റെ ചക്രങ്ങള്‍ ഈര്‍ക്കിലിയില്‍
കോര്‍ത്ത വെള്ളക്കകളാ യിരുന്നു. പിന്നീടാണ് വിഷുമാറ്റച്ചന്തയില്‍ നിന്ന്
അച്ഛന്‍ വാങ്ങിക്കൊടുത്ത ചുവന്ന
ചെറിയ മരച്ചക്രങ്ങളും മഞ്ഞവടിയുമുള്ള വണ്ടി ഉന്തിയത്. അത് ഒരു കാലഘട്ടം.
വീട്ടിലെ സ്ഥിരം കടയില്‍പോക്കുകാരനായപ്പോള്‍ കേടായ സൈക്കിള്‍ ടയര്‍ ആയിരുന്നു വാഹനം. റേഷന്‍ ഷാപ്പിലേക്കും പലചരക്കുകടയിലേക്കും
മറ്റും ദിവസത്തില്‍ പലപ്രാവശ്യം ഓടിയിരുന്നത്
ഒരു ചെറിയ വടിക്കഷണം കൊണ്ട് ടയറില്‍
തട്ടി ഒപ്പം ഓടിച്ചുകൊ ണ്ടായിരുന്നു. അതും
ഒരു കാലഘട്ടം.
തുടര്‍ന്ന്‍ കൌമാരത്തില്‍ ഓടിച്ചത് അച്ഛന്റെ ഹെര്‍ക്കുലീസ് .
(ഇടംകാലിട്ട്, ഒളിച്ച്). മണിക്കൂറിനു മുപ്പതു
പൈസ നിരക്കില്‍ ഒടന്‍കൊല്ലി വാടകസൈക്കി ളില്‍ നാടുചുറ്റി നടുഉളുക്കി. ദുരിതംപിടിച്ച
കാലഘട്ടം.
എങ്കിലും അയാളെ ഒരു ‘വാഹനമൊതലാളി’യാ ക്കിയത് അച്ഛന്‍
അര്‍ദ്ധമനസ്സോടെ വാങ്ങിക്കൊടുത്ത ഹീറോ സ്പോര്‍ട്സ് സൈക്കിളാണ്. അനന്തരം ഹരിദാ സന്‍
വിജയ് സൂപ്പര്‍, ലാംബ്രട്ട സ്കൂട്ടറുകളിലൂടെ,പി ന്നെ ജാവബൈക്കിലൂടെ യൌവനചഷകം കുടിച്ചുതീ ര്‍ക്കുകയോ
അടിച്ചുപൊളിക്കുകയോ അങ്ങനെയേതാ ണ്ടൊക്കെയോ ചെയ്തു. ഏറ്റവും സുന്ദരകാലഘട്ടം .
മധ്യവയസ്സെത്തിയപ്പോള്‍ അയാള്‍ അതുവരെ
സ്വപ്നം പോലും കണ്ടിട്ടില്ലായിരുന്ന പ്രീമിയര്‍ പത്മിനിയി ല്‍ എത്തുകയായിരുന്നു. അകലെയുള്ള ക്ഷേത്രങ്ങളിലും ബന്ധുഗൃഹങ്ങളിലും കുടുംബസമേതം
സന്ദര്ശിക്കേണ്ട തിന്റെ
അനിവാര്യത അയാള്‍ക്കോര്‍മ്മ വന്നത്
വീട്ടി ല്‍ പത്മിനി വന്നപ്പോഴാണ്. അതൊരു കിടുക്കന്‍
കാലഘട്ടം.
വലിപ്പം, സി.സി., സസ്പെന്‍ഷന്‍, മൈലേജ്
എന്നീ കാര്യങ്ങളില്‍ കുറച്ചുകൂടി മെച്ചപ്പെടണമെന്ന ‘ബാഹ്യസമ്മര്‍ദ്ദം’ ശക്തമായപ്പോള്‍ അയാള്‍ പത്മിനി
വിട്ട് അംബാസഡറിലേക്ക് മാറി. അതോടെ തനിക്കു ഏതാണ്ടൊക്കെ പത്രാസ് കൈവന്നുവെന്നും, അത് ‘ചെലരെ’യൊക്കെ
ഞെട്ടിച്ചുവെന്നും ഹരിദാസന്
തോന്നി. അംബാസഡര്‍ പുതിയ തലമുറയ്ക്ക് ‘പോരാഴിക’
യായപ്പോ ള്‍ മകന്‍ വാങ്ങിയ
ന്യൂ ജെന്‍ കാര്‍ അംബാസഡറിനെ ആദേശം ചെയ്യുകയും ഹരിദാസ ന്‍ ആദ്യമായി പിന്‍സീറ്റ് യാത്രികനാവുകയും
ചെയ്തു. ഒരിക്കലും തീരില്ലെന്നു കരുതിയിരുന്ന
ഒരു കാല ഘട്ടത്തി ന്റെ ഒടുക്കവും മറ്റൊന്നിന്റെ തുടക്കവുമായിരുന്നു, അത്.
പിന്‍സീറ്റ് യാത്ര തുടരാന്‍ അയാള്‍ ഇഷ്ടപ്പെട്ടില്ല. കാരണം ആ ഇരിപ്പില്‍ ഒരുതരം സുപ്താവസ്ഥയാണ്. ‘പഴയത്
‘ ഓര്‍മ്മ വരും. ആ ഓര്‍മ്മയില്‍ മുഴുകിയാല്‍
ജീവിതാന്ത്യം ചിന്തിക്കും. മുന്‍സീറ്റില്‍ ഇരുന്നു ഡ്രൈവ് ചെയ്യുമ്പോഴേ ജീവിതമുള്ളൂ. കണ്ണും കാതും കൂര്‍പ്പിച്ച് ജാഗ്ര തയില്‍ മുന്നോട്ടാണ് യാത്ര. ചരൈവേതി. പക്ഷെ, സ്റ്റിയറിംഗ് നഷ്ടപ്പെട്ടാല്‍ പിന്നെ പിന്‍ സീറ്റല്ലേ,ഗതി!
ആ കാലഘട്ടത്തിന്റെ അന്ത്യത്തില്‍
പിന്‍സീറ്റ് യാത്ര മതിയാക്കി
അയാള്‍ സ്വയം ഡ്രൈവിംഗ് ആരം ഭിച്ചു.
രണ്ടു കൈകള്‍ കൊണ്ടും ചക്രങ്ങള്‍
തിരിച്ചു മുമ്പോ ട്ടും പുറകോട്ടും സവാരി ചെയ്യാവുന്ന മുച്ചക്രവണ്ടി.
ജീവിതത്തില്‍ ഒരാള്‍ ആവശ്യത്തിനും
അനാവശ്യ ത്തിനുമായി എത്രതരം വാഹനങ്ങള്‍
ഉപയോഗിക്കുന്നു! പിന്നീട് ഒരുനാള്‍ അയാള്‍ തലയില്‍
കറങ്ങുന്ന ചുവപ്പ് വെളിച്ചവും ‘നിലവിളി’ശബ്ദവുമായി പായുന്ന
വെളുത്ത വണ്ടിയില്‍ കിടന്നു.
തീര്‍ന്നില്ല, ചെറിയ ഇരുമ്പു
ചക്രങ്ങള്‍ നാലെണ്ണം പിടിപ്പിച്ച
മേശവണ്ടിയില്‍ മലര്‍ന്നു കിടന്നാണ് അയാള്‍
ഓപ്പറേ ഷന്‍
തീയറ്ററിനകത്തേയ്ക്കും പിന്നെ
ജീവിതത്തിനു പുറ ത്തേയ്ക്കും
സഞ്ചരിച്ചത്.
പിന്നീട് ഒരു വണ്ടി മാത്രമേ ഹരിദാസനു വേണ്ടി ചക്രമുരുട്ടിയുള്ളൂ. അതുപക്ഷേ, അവശിഷ്ടങ്ങള്‍ തൂത്തുവാരി
നിറച്ച മൂന്നു ഭസ്മച്ചാക്കുകള്‍ക്കകത്തായിരുന്നതിനാല്‍ വണ്ടിയേതാണെന്ന് അറിയാന്‍ കഴിഞ്ഞില്ല. ടെമ്പോവാനോ, ബീയെം ഡബ്ലിയുവോ എന്ന്.
-------
14/06/2019
Saturday, December 29
1918-ലെ ഒരു ഡിസംബര്‍ രാത്രി.
മഞ്ഞുമഴ പെയ്തുകൊണ്ടിരുന്ന ഒരു ഡിസംബര്‍ 24 രാത്രി. ലോകമെങ്ങും ദേവാലയങ്ങള്‍ ക്രിസ്തു ദേവന്റെ ജനനസ്മരണയില്‍ പ്രാര്ഥ്നാപൂര്‍വം ഉണര്ന്നിരിക്കുന്നു. ചേരാനല്ലൂര്‍ യാക്കോശ്ലീഹാ പള്ളിയില്‍ പാതിരാക്കുര്ബ്ബാ ന കഴിഞ്ഞ് വാലം കരയിലെ ഏതാനും ക്രിസ്ത്യന്‍ കുടുംബങ്ങള്‍ വീടുകളിലേയ്ക്ക് മടങ്ങുകയായിരുന്നു.
രാത്രി ഒരു മണിയോടടുത്ത സമയം. ദേഹം തുളയ്ക്കുന്ന തണുപ്പ്. എങ്ങും കുറ്റാ കൂരിരുട്ട്. വഴിയുടെ ഇരുവശത്തും പുല്ലുവളര്ന്നുനില്ക്കു ന്ന പാഴ്ഭൂമിയാണ്. അകലെ അങ്ങിങ്ങായി ചെറിയ ഓലപ്പുരകള്‍. ആ വിജനതയില്‍ പകല്പോലും നടക്കാന്‍ ആളുകള്ക്ക് പേടിയാണ്.
മുമ്പില്‍ നടക്കുന്ന പുരുഷന്മാര്‍ ആഞ്ഞു വീശുന്ന ചൂട്ടുകറ്റയുടെ ചുവന്ന വെളിച്ചവും ചൂടും കഴുത്തിലെ വെന്തിങ്ങയും കൈ വിരലുകളില്‍ തിരിയുന്ന കൊന്തയും മാത്രം ആശ്രയം. പിന്നില്‍ തപ്പിത്തടഞ്ഞാണ് ചട്ടയും റേന്ത കുത്തിയ കവണിയും അടുക്കിട്ട് ഉടുത്ത കച്ചമുറിയും ധരിച്ച പെണ്ണുങ്ങളുടെ നടപ്പ്.
നാട്ടുവഴി പാടവരമ്പത്ത് അവസാനിക്കും. നേര്ത്ത പാടവരമ്പിലൂടെ ഒറ്റയടി വച്ച് നടക്കണം. പാടം കഴിഞ്ഞാല്‍ തോടിന് അക്കരെയാണ് വാലം. തോടിന് കുറുകെ ഉയരമുള്ള തടിപ്പാലം.
വരാപ്പുഴയില്‍ നിന്ന് കൊച്ചിയിലേക്കും തിരിച്ചും ബോട്ടുകളും വളവരവഞ്ചികളും കേവുവള്ളങ്ങളും വാലം തോടിലൂടെ കടന്നുപോയ്ക്കൊണ്ടിരുന്നു. അതു കൊണ്ട് പാലം ഉയരത്തില്‍ വേണ്ടിയിരുന്നു. കോണ്ക്രീറ്റ് ഇല്ലാത്ത കാലത്ത് തടി കൊണ്ട് മാത്രം നിര്‍മ്മിച്ച രണ്ടു തട്ടുള്ള പാലം. രണ്ടാമത്തെ തട്ടിലേക്ക് കാല്‍ ഉയര്ത്തി വെക്കാന്‍ മുതിര്ന്നവര്ക്കെ കഴിയൂ. വളരെ പേടിച്ചാണ് എല്ലാവരും ആ പാലം കടന്നി രുന്നത്. പലരും കാല്‍ വഴുതി പുഴയില്‍ വീണിട്ടുമുണ്ട്. ഒരു കുശവന്‍ പകലന്തിയോളം കലം വിറ്റ് രാത്രി മടങ്ങിപ്പോകും വഴി ആ പാലത്തില്‍ നിന്ന് താഴെ വീണിട്ടുണ്ട്.
പാതിരാക്കുര്ബ്ബാ ന കഴിഞ്ഞ് വരികയായിരുന്ന കുടുംബങ്ങള്‍ പാലമിറങ്ങി വാലം കരയില്‍ എത്തി. വാലത്തെ വീടുകള്‍ സന്ധ്യയോടെ ഉറങ്ങാന്‍ തുടങ്ങും. വിളക്ക് കത്തി ച്ചു അധികനേരം വയ്ക്കില്ല. കുട്ടികള്‍ നാമം ചൊല്ലിക്കഴിഞ്ഞാല്‍ അത്താഴം വിളമ്പലായി. അതും കഴിഞ്ഞാല്‍ എല്ലാ വിളക്കുകളും അണയും. മണ്ണെണ്ണ അടുത്ത ദിവസത്തേയ്ക്ക് കരുതിവയ്ക്കും.
ക്ഷാമകാലമായിരുന്നു. എല്ലാത്തിനും ക്ഷാമം. ഒന്നാം ലോകമഹായുദ്ധം കഴിഞ്ഞ് കഷ്ടി ഒരു മാസമേ ആയിട്ടുള്ളൂ. യൂറോപ്പ് കേന്ദ്രീകരിച്ചു നടന്ന യുദ്ധത്തിന്റെ അലയൊലിക ള്‍ ലോകത്താകമാനം ചെന്നെത്തിയിരുന്നു. പാലം ഇറങ്ങിക്കഴിഞ്ഞുള്ള ആദ്യത്തെ വീട്ടില്‍ അപ്പോഴും വെളിച്ചം കണ്ടു. എല്ലായിടത്തും കുറ്റാകൂരിരുട്ട്. ആ വീട്ടില്‍ മാത്രം വെളിച്ചം. റാന്തലിന്റെ അരണ്ട വെളിച്ചം.
വരാന്തയില്‍ ആരൊക്കെയോ നില്പ്പു ണ്ട്. വേലു ആശാന്റെ വീടാണല്ലോ. എന്താണ് സംഗതി എന്നറിയാന്‍ അവര്‍ ആ ചെറിയ വീട്ടിലേക്ക് കയറി. അവിടെ ആശാന്റെ ഭാര്യ പാറു പ്രസവിച്ച വിവരമാണ് അവര്ക്ക് ലഭിച്ചത്. ക്രിസ്തു ജനിച്ച സമയം. ഒരു ആണ്‍ കുഞ്ഞു പിറന്നിരിക്കുന്നു.
ക്രിസ്തുവിനെ പില്ക്കാ ലത്ത് ഏറെ ആദരിക്കുകയും അനുഗമിക്കുകയും ചെയ്ത വി.വി.കെ.വാലത്തിനു ജനിക്കു വാന്‍ ഉചിതമായ സമയം അത് തന്നെ എന്ന് പ്രകൃതി നിശ്ചയിച്ചിരിക്കാം.
അങ്ങനെ ഒരു ഡിസംബര്‍ രാത്രിയില്‍ ജനിച്ച വാലത്ത് നിരവധി ഡിസംബറുകളിലെ കുളിര്‍ പെയ്യുന്ന മഞ്ഞുകാലങ്ങള്‍ ആവോളം ആസ്വദിച്ചു മറ്റൊരു ഡിസംബര്‍ സന്ധ്യയില്‍ അന്തരിച്ചു. ഇടിമുഴക്കം, മിന്നല്‍ വെളിച്ചം, ചക്രവാളത്തിനപ്പുറം, ഋഗ്വേദത്തിലൂടെ , തൃശൂര്‍ -പാലക്കാട്-എറണാകുളം- തിരുവനന്തപുരം ജില്ലാ സ്ഥല ചരിത്രങ്ങള്‍ തുടങ്ങി കാലത്തിനു പകരം വയ്ക്കാന്‍ കഴിയാത്ത ഇരുപതോളം ഗ്രന്ഥങ്ങള്‍ രചിച്ചു മലയാള സാഹിത്യത്തില്‍ സ്വന്തം കയ്യൊപ്പു ചാര്ത്തി യ വി.വി.കെ.വാലത്ത് എന്ന എളിയ മനുഷ്യന്റെ നൂറാം ജന്മദിനമാണ് ഇന്ന്. നിശ്ശബ്ദം കടന്നുപോകുന്നത്.
ഓര്മ്മകള്ക്ക് മുമ്പില്‍ പ്രണാമം.
ഓര്മ്മകള്ക്ക് മുമ്പില്‍ പ്രണാമം.
ഇവിടെ ഒരു കാമുകന് മരിക്കുന്നു.
‘ഇവിടെ ഒരു കാമുകന് മരിക്കുന്നു’ എന്ന നോവല്‍ എഴുതിക്കഴിഞ്ഞ് ഒരു വര്ഷ ത്തിനു ശേഷം 1955 സെപ്തംബറിലാണ് പ്രസിദ്ധീകരിച്ചത്. എറണാകുളം സി.പി.പി.എസ് .പ്രസ്സിലായിരുന്നു ഒന്നാം പതിപ്പിന്റെ അച്ചടി.
സമര്പ്പണം ഇങ്ങനെയായിരുന്നു.
“എന്നെ ആത്മാര്ഥമായി
സ്നേഹിച്ചിരുന്ന മഹാകവി
ചങ്ങമ്പുഴയുടെ ഓര്മ്മയ്ക്ക്.”
സ്നേഹിച്ചിരുന്ന മഹാകവി
ചങ്ങമ്പുഴയുടെ ഓര്മ്മയ്ക്ക്.”
‘ദിവസങ്ങള് കടന്നു പോകുന്നു’ എന്നായിരുന്നു, ഈ നോവലിന് ആദ്യം നല്കിയിരുന്ന പേര്. ‘ഇവിടെ ഒരു കാമുകന് മരിക്കുന്നു’എന്ന പേര് നിര്ദ്ദശിച്ചത് പ്രിയ സ്നേഹിതനായിരുന്ന പോഞ്ഞിക്കര റാഫി ആയിരുന്നു.
പുസ്തകത്തിന്റെ കയ്യെഴുത്ത് പ്രതി പരിശോധിക്കാന് വൈക്കം മുഹമ്മദ് ബഷീറിനെ ഏല്പ്പിച്ചു . അക്കാലത്ത് ബഷീര്‍ എറണാകുളത്ത് താമസിച്ചിരുന്നു. ഒരു താല്ക്കാ ലിക വാസസ്ഥാനം. കാനന്‍ ഷെഡ് റോഡിലെ ആ കാര്ഷെ ഡ് പോലുള്ള പീടികമുറി ഞാന്‍ നേരിട്ട് കണ്ടിട്ടുണ്ട്. (എന്റെ കൌമാരത്തില്‍ അച്ഛനോടൊപ്പം എറണാകുളത്ത് കൂടെ നടന്നു പോകുമ്പോള്‍ ആ കട കാണിച്ചു എന്നോട്, ‘ഇവിടെയാണ് ബഷീര്‍ താമസിച്ചിരുന്നതെ’ന്ന് അച്ഛന്‍ പറഞ്ഞത് ഇന്നും ഓര്മ്മിറക്കുന്നു.)
പരിശോധിക്കാന്‍ ഏല്‍പ്പിച്ച കയ്യെഴുത്തുപ്രതി ബഷീറിന്റെ പക്കല് നിന്നു എവിടെയോ നഷ്ടപ്പെട്ടു. അത് അന്വേഷിച്ചു കണ്ടെ ത്തിത്തരാമെന്നു ബഷീര്‍ ഏറ്റുവെങ്കിലും വാലത്തിനു പ്രതീക്ഷയുണ്ടാ യിരുന്നില്ല. തന്റെ തന്നെ പൂര്വകാല അനുഭവങ്ങള് ആയതിനാല് വലിയ താല്പ്പ ര്യവും നഷ്ടബോധവും വാലത്തിനു ഇല്ലായിരുന്നു. പോയെങ്കില് പോകട്ടെ എന്ന് കരുതി. ഒരു കൊല്ലത്തിനു ശേഷം ബഷീര് ആ കൃതിയുമായി വന്നു പ്രസിദ്ധീകരി ക്കുവാന് നിര്ബന്ധിച്ചു. അങ്ങനെയാണ് ഗ്രന്ഥം പുറത്തിറങ്ങുന്നത്.
6/8/1955-ല് എഴുതിയ അവതാരികയില് വാലത്ത് ഇങ്ങനെ രേഖപ്പെടുത്തുന്നു.
“ഇന്നായിരുന്നെങ്കില് ഞാനീ കൃതി എഴുതുമായിരുന്നില്ല. എങ്കിലും ഭൂതകാലത്തി നോട് യാതൊരു വഴക്കും ഇല്ലാത്തതിനാല് ഈ കൃതിയും വൈകിയ വേളയില് പുറത്തയച്ചുകൊള്ളുന്നു. എന്റെ ഒരുകാലത്തെ ദൌര്ബല്യങ്ങള് ആണെങ്കില് കൂടി ഇതിന്റെ മങ്ങിയ എടുകളുടെ മണ്ണില് എന്റെ ആത്മാവിന്റെ നേരിയ കാലടിപ്പാടുകള്‍ പതിഞ്ഞു കിടപ്പുണ്ട്.”
1955 ഓഗസ്റ്റ് 28-ന് വിവാഹിതനായ വാലത്ത് അതേവര്ഷം അതേ മാസം ആറാം തീയതി അവതരിപ്പിച്ച നോവലിന്റെ പേര് ശ്രദ്ധേയമായി തോന്നു ന്നു. ‘ഇവിടെ ഒരു കാമുകന് മരിക്കുന്നു!’ ഒരു പ്രണയം അവിടെ അവസാനിച്ചു വോ? അങ്ങനെ ഒരു പ്രണയം ഉണ്ടായിരുന്നോ? തുടങ്ങിയ സംശയങ്ങള്‍ തീര്ത്തും അപ്രസക്തമല്ല. കാരണം , തലേ വര്ഷം അദ്ദേഹം ആനാപ്പുഴ അദ്ധ്യാപക പരിശീലന കേന്ദ്രത്തില്‍ പഠിതാവ് ആയിരുന്നു. അകലെയുള്ള പലരും ഒത്തുകൂടുന്ന ട്രെയിനിംഗ് കാലത്ത് ഒരു പ്രേമം മൊട്ടിട്ടുകൂടായ്കയില്ല. ‘അയയ്കാഞ്ഞ കത്ത്’, ‘ഇനി വണ്ടി ഇല്ല’ എന്നീ കഥാസമാഹാരങ്ങളും പ്രണയ ഭംഗം വിഷയമാക്കി രചിക്കപ്പെട്ടവയാണ്. ഏതായാലും വിവാഹജീവിതത്തിലേക്ക് ഇറങ്ങും മുമ്പ് പ്രണയത്തിന്റെ പുസ്തകം കെട്ടിപ്പൂട്ടിവെച്ചു അദ്ദേഹം നടത്തിയ ഒരു തുറന്നു പറച്ചിലാകാം, ‘ഇവിടെ ഒരു കാമുകന് മരിക്കുന്നു’ എന്നത്.
Wednesday, July 19
Wednesday, July 8
2016.ഒക്ടോബര്‍.20
വടക്കന്‍ പാട്ട്
വി.വി.കെ.വാലത്ത്.
(ചരിത്ര കവാടങ്ങള്‍ എന്ന കൃതിയില്‍ നിന്ന്.)
(ചരിത്ര കവാടങ്ങള്‍ എന്ന കൃതിയില്‍ നിന്ന്.)
മലയാളഭാഷയുടെ പിതാവായ എഴുത്തച്ഛന്‍ ഒരു സുപ്രഭാതത്തില്‍ ഒരു പുതിയ ഭാഷയും ലിപിയും സാഹിത്യവും കൊണ്ട് പെട്ടെന്ന് പ്രത്യക്ഷപെട്ട മഹാദ്ഭുതമാണെന്ന ധാരണ ആളുകളുടെ മനസ്സില്‍ വേരുറച്ചു നില്‍ക്കുന്നുണ്ട്.
ചതുരംഗം കളിച്ചുകൊണ്ടിരുന്ന നമ്പൂതിരിക്ക് കൊച്ചിനെ തൊട്ടിലാട്ടിയിരുന്ന ഭാര്യ ഉന്തി ക്കൊടുത്തു ണ്ടാക്കപ്പെട്ടതാണ് ഗാഥാ വ്ര്തമെന്ന വിശ്വാസത്തിനും വലിയ പിന്ബലമുണ്ട്. എഴുത്തച്ഛനും ചെറുശ്ശേരിയ്ക്കും മറ്റും പിന്തുണ നല്‍കിയ ബ്രാഹ്മണ മേധാവിത്വം കേരളത്തിന്‍റെ അധീശാധികാരത്തിലേക്ക് കടന്നുവരുന്നതിന് മുന്‍പും ഇവിടെ ജനങ്ങളുണ്ടായിരുന്നു. അവര്‍ക്ക് അവരുടെതായ സാഹിത്യവും സംസ്കാരവും ഉണ്ടായിരുന്നു.
പാടത്ത് പണിയെടുക്കുന്ന പാവങ്ങളുടെ ചുണ്ടിലും സത്യത്തിനും നീതിയ്ക്കും വേണ്ടി ആയുധമെടുത്തു അങ്കം വെട്ടി വീരമൃത്യു വരിച്ച ധീര ദേശാഭിമാനികളുടെ പിന്മുറ അതിന്റെ നെഞ്ചിലും ലാളിച്ചു പോറ്റിക്കൊണ്ട് നടന്ന സാഹിത്യം!
മലയാള ഭാഷ ഒരാളുടെ മാത്രം കണ്ടുപിടിത്തത്തിന്റെ ഫലമല്ല. പൊയ്പ്പോയ ശതാബ്ദങ്ങളുടെ പടവുകളില്‍ കൂടി അതാതു കാലത്തെ മാനവരാശിയുടെ താങ്ങിലും തണലിലും കൂടി പടിപടിയായി വളര്‍ന്നു സ്വതന്ത്രമായ ഒരു രൂപം കൈക്കൊണ്ടതാണ് മലയാളഭാഷ. അതിന്റെ സാക്ഷാല്‍ ജനയിതാക്കള്‍ ജനങ്ങളായിരുന്നു.
പാടത്ത് പണിയെടുക്കുന്ന പാവങ്ങളുടെ ചുണ്ടിലും സത്യത്തിനും നീതിയ്ക്കും വേണ്ടി ആയുധമെടുത്തു അങ്കം വെട്ടി വീരമൃത്യു വരിച്ച ധീര ദേശാഭിമാനികളുടെ പിന്മുറ അതിന്റെ നെഞ്ചിലും ലാളിച്ചു പോറ്റിക്കൊണ്ട് നടന്ന സാഹിത്യം!
മലയാള ഭാഷ ഒരാളുടെ മാത്രം കണ്ടുപിടിത്തത്തിന്റെ ഫലമല്ല. പൊയ്പ്പോയ ശതാബ്ദങ്ങളുടെ പടവുകളില്‍ കൂടി അതാതു കാലത്തെ മാനവരാശിയുടെ താങ്ങിലും തണലിലും കൂടി പടിപടിയായി വളര്‍ന്നു സ്വതന്ത്രമായ ഒരു രൂപം കൈക്കൊണ്ടതാണ് മലയാളഭാഷ. അതിന്റെ സാക്ഷാല്‍ ജനയിതാക്കള്‍ ജനങ്ങളായിരുന്നു.
കേരളത്തിന്‍റെ പ്രതിഫലനം
ഒരു കാലഘട്ടത്തിലെ ജനങ്ങളുടെ ആശയങ്ങളും ഹൃദയവികാരങ്ങളും ഉള്‍ക്കൊള്ളാനുള്ള സാഹിത്യശേഷി അത് കൈവരിച്ചിരുന്നു. അതിനൊരു നല്ല ഉദാഹരണമാണ് വടക്കന്‍ പാട്ട് എന്ന സാഹിത്യ ശില്‍പം.
എന്നാല്‍, ഇക്കൂട്ടരുടെ സമകാലിക ജനത ഇവിടത്തെ തങ്ങളുടെ പ്രിയപ്പെട്ട മലകളുടെയും നദികളുടെയും ഇടയ്ക്ക് സ്വന്തം മണ്ണിന്റെയും സ്വാനുഭവത്തിന്റെയും മണമുള്ള കാവ്യങ്ങള്‍ - പാമര ഭാഷയില്‍ ക്കൂടിയാണെങ്കിലും - സ്വയം രചിക്കുകയും പാടുകയും ചെയ്തിരുന്നു. വടക്കന്‍ പാട്ടുകളില്‍ യഥാര്‍ഥ കേരളമുണ്ട്. അതിലെ മണ്ണ്, അതിലെ മനുഷ്യന്‍ , ആ മനുഷ്യന്‍ സ്വന്തം നിലനില്പിന് വേണ്ടി നടത്തിയ ജീവിത മത്സരങ്ങള്‍ , അവന്‍റെ സുഖദു:ഖങ്ങള്‍ അവന്‍റെ കണ്ണീരും അവന്‍റെ പുഞ്ചിരിയും - സര്‍വതുമുണ്ട്.
നാടന്‍പാട്ടുകളുടെ ചരിത്രപശ്ചാത്തലം
വടക്കന്‍ പാട്ടുകളുടെ ഗോത്രത്തെ ജനിപ്പിക്കുകയും വളര്‍ത്തുകയും ചെയ്ത ഒരു ഭാഷ പെരുമാള്‍ വാഴ്ചയ്ക്ക് ശേഷം കേരളത്തില്‍ നിലനിന്നിരുന്നു. കേരളത്തിലെ കൊടുങ്ങല്ലൂരിലിരുന്നു കൊണ്ട് തമിഴ് സംഘകാലത്ത് ഇളംകോഅടികള്‍ 'ചിലപ്പതികാരം' രചിച്ചെങ്കില്‍ സംഘകാലത്തിന്റെ തിരോധാനത്തോട് കൂടി കേരളം സാഹിത്യാഭിരുചി മുഴുവനും പായില്‍ തെറുത്തു കെട്ടി , അറബിക്കടലിനു ദാനം ചെയ്ത് ഉറങ്ങിക്കിടന്നോ? തമിഴ് പ്രഭാവത്തിന് ശേഷമുണ്ടായ മലയാളത്തിന്റെ പൂര്‍വ്വരൂപം ഏതെന്നാണ് അറിയേണ്ടത്. സംഘകാലകൃതികളില്‍ നിന്ന് കൃഷ്ണ ഗാഥയിലേക്കുള്ള ശതാബ്ദങ്ങളുടെ അകലത്തില്‍ വെറും ശൂന്യത മാത്രമായിരുന്നെന്ന് ധരിക്കേണമോ? അതബദ്ധമാകും. ചിലപ്പതികാരത്തെ പെറ്റ സര്‍ഗ്ഗാത്മകതയും കലാവൈഭവവും ഇവിടെ ഉണ്ടായിരുന്നു. ജൈന മത സ്വാധീനമുള്ള ചിലപ്പതികാരയുഗത്തെ ഹിന്ദുമത സ്വാധീനത്തില്‍ ഒതുക്കാന്‍ ഇവിടെ ഇരു വലിയെ സാംസ്കാരിക മര്‍ദ്ദനം തന്നെ നടന്നിട്ടുണ്ട്. ഇതിനു വിധേയമായിട്ടു കൂടിയാണെങ്കിലും പഴയ തലമുറ തമിഴില്‍ നിന്നും രൂപാന്തരം പ്രാപിച്ച ഒരു ഭാഷയെ സംഭാവന ചെയ്യുകയായിരുന്നു. ഇതാണ് ആധുനിക മലയാളത്തിന്‍റെ മൂലം. ഈ ഘട്ടത്തിലുണ്ടായ ബ്രാഹ്മണീയമല്ലാത്ത , തനിക്കേരളീയമായ, എല്ലാ കലാരൂപങ്ങളെയും ബുദ്ധ വിഗ്രഹങ്ങളെ വലിച്ചെറിഞ്ഞത് പോലെ ത്യാജ്യ കോടിയില്‍ തള്ളി.
എഴുത്തച്ഛന്‍ കിളിയെക്കൊണ്ട് കഥ പറയിക്കുന്ന സാങ്കേതിക രീതി സ്വീകരിച്ചത് കൊണ്ട് കിളിപ്പാട്ടിന്‍റെ ഉപജ്ഞാതാവ് അദ്ദേഹമാണെന്ന് പറയാമോ? എഴുത്തച്ഛന്‍റെ കാലം പതിനാറാം നൂറ്റാണ്ടോ, പതിനേഴാം നൂറ്റാണ്ടോ എന്ന്ഇന്നും തര്‍ക്കവിഷയമാണ്. അദ്ദേഹത്തിന്‍റെ കാലത്തോ , അതിനു മുമ്പോ പ്രചരിച്ചിരുന്ന ദ്രാവിഡ വൃത്ത രീതി അനുകരിക്കുകയല്ലേ, അദ്ദേഹം ചെയ്തത്? കിളിയെക്കൊണ്ട് കഥ പറയിച്ചതുകൊണ്ട് കിളിപ്പാട്ടെന്നു പേര് കിട്ടി.
"താര്‍മകള്‍ക്കന്പുള്ള തത്തേ വരികെടോ" എന്ന് അയോദ്ധ്യാകാണ്ഡത്തിലും, "ബാലികേ, ശുകകുല മൌലി മാലികേ" എന്ന് ആരണ്യ കാണ്ഡത്തിലും, "ശാരികപ്പൈതലേ ചാരുശീലേ എന്ന് കിഷ്കിന്ധാ കാണ്ഡത്തിലും മറ്റും കിളിയെ സംബോധന ചെയ്യുന്നുണ്ട്.
എഴുത്തച്ഛന്റെ രാമായണത്തില്‍ മാത്രമല്ല, വടക്കന്‍ പാട്ടിലും കിളിയെക്കൊണ്ട് കഥ പറയിക്കുന്നുണ്ട്. നോക്കുക.
"നാടഞ്ചു കൊണ്ടോ നഗരം കൊണ്ടോ,
വീടഞ്ചുകൊണ്ടുള്ളോരിമ്പം കൊണ്ടോ,
ആരെക്കൊണ്ടഞ്ചു കവി കെട്ടേണ്ടു,
അതുതാനെ കേള്‍ക്കുന്നു പൈങ്കിളിയും ,
മെല്ലെ പറഞ്ഞു തുടങ്ങിയല്ലോ."
( വലിയ ആരോമല്‍ ചേകവര്‍ പ്രജാപതിനാട്ടില്‍ അങ്കത്തിനു പോയ പാട്ടുകഥ.)
ചെറുശ്ശേരിയുടെ കൃഷ്ണഗാഥയിലും വടക്കന്‍പാട്ടിന്‍റെ രീതി നിഴലിക്കുന്നു. "ഘോരമായുള്ളോരു കാട്ടുതീ കാണായി, പാരം ചുഴന്നു വരുന്നതപ്പോള്‍." ഈ വരികള്‍ വടക്കന്‍ പാട്ടിന്‍റെ ഈണത്തിലും നിഷ്പ്രയാസം പാടാന്‍ കഴിയും.
പൊയ്പ്പോയ ശതാബ്ദങ്ങളുടെ വിടവുകളില്‍ കൂടി ചോര്‍ന്നു ചോര്‍ന്നു വടക്കന്‍ പാട്ടുകള്‍ അവസാനം നാനൂറായി ചുരുങ്ങി. അവയില്‍ അച്ചടിക്കപ്പെട്ടത് വെറും മുപ്പതോ മുപ്പത്തി അഞ്ചോ!
“പ്രാജ്ഞനായുള്ളോരു കോലാധിനാഥന്‍ തന്നാജ്ഞയെ”ക്കൊണ്ടാണ് താന്‍ കൃഷ്ണഗാഥ രചിച്ചതെന്നാണ് ചെറുശ്ശേരിനമ്പൂതിരിയുടെ വാദം. “ഇക്കാലത്ത് മലയാളത്തിലെ പല രാജാക്കന്മാരും പ്രഭുക്കന്മാരും മലയാള ഭാഷയില്‍ ഗ്രന്ഥങ്ങള്‍ ഉണ്ടാക്കുന്നതിനു വിദ്വാന്മാരെ പ്രോത്സാഹിപ്പിച്ചു. ഇതുവരെ ശൂദ്രരുടെ വിദ്യാഭ്യാസത്തിനു പ്രതികൂലികളായിരുന്നവരും മലയാളഭാഷയെ നിഷിദ്ധമെന്ന് അനാദരിച്ചവരുമായ നമ്പൂതിരിമാര്‍ തന്നെ ആ ഭാഷയില്‍ കവിതകള്‍ നിര്‍മ്മിക്കാന്‍ തുടങ്ങി.” (പദ്മനാഭ മേനോന്‍,കൊ ച്ചിരാജ്യചരിത്രം,വാല്യം.2. പേജ്.681.) അതുവരെ നമ്പൂതിരിമാര്‍ സംസ്കൃത വൃത്തങ്ങളെയാണ് ആശ്രയിച്ചിരുന്നതും. (ശുകസന്ദേശം, ഉണ്ണുനീലിസന്ദേശം, ലീലാതിലകം മുതലായവ.)
നമ്പൂതിരിമലയാളകവിതകളെപ്പറ്റി പദ്മനാഭമേനോന്‍ ഇത്രയുംകൂടി
രേഖപ്പെടുത്തുന്നു. “ഈ കൃതികളിലെ വൃത്തങ്ങള്‍ മിക്കവാറും തമിഴ്മുറ അനുകരിച്ചിരിക്കുന്നു. ശുദ്ധദ്രാവിഡ പദപ്രയോഗങ്ങളും
ധാരാളമുണ്ട്.” കൃഷ്ണഗാഥ മദ്ധ്യകാലത്ത്
നടപ്പുണ്ടായിരുന്ന മലയാള ഭാഷയുടെ ഒടുവി ലത്തെ അവസ്ഥയെ കുറിക്കുന്നു. മലയാളസാഹിത്യത്തില്‍
നമ്പൂതിരിമാരുടെ തിക്കും തിരക്കും വര്‍ദ്ധിച്ചതും ഇത്തരുണത്തിലത്രേ.
പോര്ടുഗീസുകാരുടെ അവസാനത്തിനും ഡച്ചുകാരുടെ ആരംഭത്തിനും ഇടയ്ക്ക് മഴമംഗലത്ത് നമ്പൂതിരി തന്‍റെ പ്രശസ്തി സ്ഥാപിച്ചു. കേരളത്തിലുണ്ടായിട്ടുള്ള
ആധുനിക ദ്രാവിഡവൃത്തങ്ങള്‍ക്കെല്ലാം മൂലകാരണമായിരുന്നിട്ടുള്ളത് വടക്കന്‍പാട്ടുകളും തത്തുല്യങ്ങളായ ജനകീയ ഗാനങ്ങളുമായിരുന്നു.
വടക്കന്‍പാട്ടുകള്‍ സംസ്കൃതത്തിന്‍റെ ഗന്ധമേശാത്ത തനി പാമരഭാ ഷയെ (ശുദ്ധ
ദ്രാവിഡം) പ്രതിനിധാനം ചെയ്യുന്നുവെന്നാണ് 1935-ല്‍ മദ്രാസ് കളക്ടറും ഒരു ഭാഷാപണ്ഡിതനുമായിരുന്ന പേര്സീ
മാക്വീന്‍ രേഖപ്പെടുത്തി യിരിക്കുന്നത്.
കഥാനായകന്മാര്‍
ഒരു
കാലത്ത് കേരളത്തിലെ രാഷ്ട്രീയകാര്യങ്ങളില്‍
നേതൃത്വം വഹിച്ചിരുന്ന രണ്ടു പ്രബല
സമുദായങ്ങളാണ് നായന്മാരും ഈഴവരും. ഭരണ
യന്ത്രത്തിന്റെ കണ്ണും കൈയും
കല്പ്പനയുമായി വര്ത്തിച്ചിരുന്നത് ഈ രണ്ടു
കൂട്ടരായിരുന്നു. മറ്റുള്ളവരുടെ സങ്കടനിവൃത്തിയ്ക്കായി സത്യത്തിനും നീതിക്കുമായി
സ്വന്തം ജീവന്‍ ബലിയര്‍പ്പിക്കാന്‍ സന്നഗ്ദ്ധ നായിരുന്ന ചേകോന്മാരുടെയും നായന്മാരുടെയും വീരകഥകള്‍
വടക്കന്‍ പാട്ടുകളെ കോള്‍മയിര്‍ക്കൊള്ളിക്കുന്നു. ആരോമല്‍ ചേകവര്‍, ഒതേനന്‍, എന്നിവരെപ്പോലെ ഉറുമിയും പരിചയുമെടുത്തു പട
വെട്ടാന്‍ സ്ത്രീകളും പുറകിലായിരുന്നില്ല.
ഉണ്ണിയാര്‍ച്ചയും കോടര്മല കുന്കിയും
സജീവ ദൃഷ്ടാന്തങ്ങളായി ശോഭിക്കുന്നു. ചേലനാട്ട് അച്യുത മേനോന്‍റെ ഭാഷയില്‍ പറഞ്ഞാല്‍,
അക്കാലത്ത് കേരളത്തില്‍ കടന്നു നോക്കിയാല്‍ ഓരോ വീട്ടിലും ചുരുങ്ങിയത് ഓരോ ‘ജോണ് ഓഫ് ആര്‍ക്കിനെ കാണാതിരിക്കുകയില്ല.’
കഥാനായകന്മാര്‍ അധികവും രണ്ടു തറവാടുകളെ പ്രതിനിധീകരിക്കു ന്നു. പുത്തൂരംവീടും
തച്ചോളിവീടും . ആറ്റുംമണമ്മേല്‍, പാലാട്ടു, തുടങ്ങിയ വീടുകള്‍ പുറകെ വരുന്നു. എന്നാല്‍
വാളിന്റെ സീല്‍ക്കാരവും മന്യുഷ്യ രക്തത്തിന്‍റെ
ചീറ്റലും കൊണ്ടു ഭീകരമാണ് വടക്കന്‍പാട്ടുകള്‍ എന്ന് ധരിച്ചു കൂടാ. ഒരു കാലഘട്ടത്തിന്‍റെ ദേശീയസ്വഭാവവും സാമൂഹ്യവും
സാംസ്കാരി കവുമായ യാഥാര്‍ഥ്യങ്ങളും ഈ കാവ്യങ്ങളില്‍ ചിത്രീകരിക്കപ്പെട്ടിരുന്നു. മനുഷ്യന്‍റെ ദൈനംദിന ജീവിതവും ചിത്തവൃത്തിയും
എത്ര തന്മയത്വത്തോ ടെയാണ് ഈ കൃതികളില്‍
പ്രകാശിപ്പിച്ചിട്ടുള്ളതെന്നോ! ഒരു ജനരാശിയുടെ
സ്ഥലകാലങ്ങളോട് ഇത്രമാത്രം കൂറുപുലര്‍ത്തിയിട്ടുള്ള കൃതികള്‍ ഈ ആധു നികകാലത്ത്
പോലും അപൂര്‍വമായിരിക്കുന്നു!
ആരോമല്‍ ചേകവരുടെ കാലം സമാവകാശവും തുല്യാധികാരവും സമുദായത്തില്‍ നിലനിന്നിരുന്ന
കാലമായിരുന്നു. തറക്കൂട്ടവും നാട്ടുകൂട്ടവും ഭരണകാര്യം നിര്‍വഹിച്ചു പോന്നു. രാജ്യകാര്യങ്ങളില്‍
മുമ്പും പിമ്പും ചേകോന്മാരെപ്പോലുള്ള
വീരന്മാര്‍ക്കായിരുന്നു. രാജാക്കന്മാരുടെ പദവി പേരിനു മാത്രനായിരുന്നു. ‘അങ്കം വെട്ടി
ജയിച്ചാലേ, ചേകോരാവൂ’ എന്നുണ്ട്. ചേകോന്മാരുടെ
പദവിയെ പ്പറ്റി ഇങ്ങനെ പറയുന്നു.
‘നെറ്റിപ്പട്ടവും നെറുകേല്‍ പൂവേ,
പാവാടതന്മേല്‍
പകല്‍ വിളക്കെ,
കുത്തുവിളക്കുമേ പന്തക്കുഴ,
ഏഴു കുടയുമേ തന്നിട്ടുണ്ടേ,
പൊന്നും പല്ലക്കുമേ തന്നിട്ടുണ്ടേ,
തോരണം നാലുമേ
തന്നിട്ടുണ്ടേ,’
‘തണ്ടാ യ്മ
സ്ഥാനവും കീഴ്വാഴ്ചയും
വീട്ടായ്മസ്ഥാനവും ഉണ്ട് നോക്കെ,
ചേകോന്‍ പദവിയും തന്നു നോക്കെ,
ചേരമാന്പെരുമാള്‍ തമ്പുരാനും.’
ക്രിസ്തുവര്‍ഷം എട്ടാം നൂറ്റാണ്ടിലെന്നു ഡോക്ടര്‍ ബര്‍ന്നലും 192-ലെന്നു
കനകസഭാ പിള്ളയും പറയുന്ന ചേരമാന്‍ പെരുമാള്‍ ഭാസ്കര രവിവര്‍മ്മന്‍റെ ജൂതശാസനത്തിലെ പദവികളോട്
ഈവരികള്‍ സാമ്യം വഹി യ്ക്കുന്നുണ്ട്. “പകല്‍വിളക്കും
പാവാടയും പല്ലക്കും അകകലമും ഇടുപിടി യും തോരണവും തോരണവിതാനമും”.... പുത്തൂരം വീട്ടിലുള്ളവര്‍ക്കൊ ക്കെ ചേകോന്‍
സ്ഥാനം ഉണ്ടായിരുന്നെന്ന് കാണുന്നു.
കണ്ണപ്പന്‍ ചേകോരുടെ ബന്ധുവീടായ
അമ്പാടിക്കോലോത്ത് ഉള്ളവര്‍ക്കാകട്ടെ മേനോന്‍
സ്ഥാനമാണുണ്ടായിരുന്നത്.
അമ്പാടി വാഴുന്ന ചേകവരും
മേനോന്‍ സ്ഥാനവുമുണ്ടവര്‍ക്കെ,
എന്ന്
പുത്തൂരം കണ്ണപ്പന്‍ ചേകവരുടെ
കഥയില്‍ പറയുന്നു.
(തുടരും)
അങ്ങനെ ഒരു ദിവസം.......
1999ഡിസംബര്‍.31. ഒരു ഞായറാഴ്ച. ക്രിസ്മസ് അവധി അവസാനിക്കുന്നു. പിറ്റേന്ന് സ്കൂള്‍ തുറക്കും. ഞാന്‍ അന്ന് രാത്രി കോഴിക്കോട്ടേയ്ക്ക് പോകാനുള്ള തയ്യാറെടുപ്പിലാണ്. ഉച്ചയ്ക്ക് അനുജന്‍ സോക്രട്ടീസിന്റെ ഫോണ്‍. അച്ഛന് തീരെ സുഖമില്ല.ഞാനും ഭാര്യയും ഉടന്‍ തന്നെ അങ്ങോട്ട് ചെന്നു. അച്ഛന്‍ മേശപ്പുറത്തു പിണച്ചു വെച്ച കൈകളില്‍ തല ചായ്ച്ചു കസേരയില്‍ ഇരിക്കുന്നു. സമാധാനമായി. കിടപ്പല്ലല്ലോ. അമ്മ പറഞ്ഞു, അഛന്റെ കണ്ണുകള്‍ മഞ്ഞച്ചിരിക്കുന്നു, അത് അത്ര നല്ല ലക്ഷണമല്ല എന്ന്. ഭക്ഷണം ഒന്നും കഴിയ്ക്കുന്നില്ല. ഞാനും ഭാര്യയും ചേര്‍ന്നു അല്പം കഞ്ഞി കഴിപ്പിച്ചു. ഞാന്‍ അപ്പോള്‍ കോക സന്ദേശത്തെക്കുറിച്ച് ഒരു സംശയം ചോദിച്ചു. ഒന്ന് ഉണര്‍വ് ആകാന്‍. അച്ഛന്‍ തലയുയര്‍ത്തി. തനിക്കു പ്രിയപ്പെട്ട ചരിത്ര വിഷയത്തില്‍ ജീവന്‍ വെച്ച് അച്ഛന്‍ കോക സന്ദേശ ത്തിന്റെ രചനാകാലത്തെ ക്കുറിച്ച് പതിയെ പറഞ്ഞു. വീണ്ടും തല കുമ്പിട്ടു. പിന്നെ ചോദിച്ചു, എന്റെ അമ്മ വന്നിട്ട്, പോയോ എന്ന്. എനിക്ക് രണ്ടു വയസ്സുള്ളപ്പോള്‍ അഛന്റെ അമ്മ മരിച്ചതാണ് . ആ അമ്മയാണ് ഇപ്പോള്‍ വന്നിരിക്കുന്നത്. മരണം അടുക്കുമ്പോള്‍ പെറ്റമ്മയെ അരികില്‍ കാണുമെന്നു കേട്ടിട്ടുണ്ട്. പത്തു ദിവസം മുമ്പ് അച്ഛന്‍ ഡയറിയില്‍ കുറിച്ചത് എനിക്കോര്‍മ്മ വന്നു. ....".ഇന്ന് അമ്മ വന്നിരുന്നു. " കഴിഞ്ഞ പത്തു ദിവസങ്ങളായി അഛന്റെ ഓര്‍മ്മ അമ്മയെ ചുറ്റിപ്പറ്റി നിന്നു.
അനുജന്‍ ഉടനെ കാറുമായി വന്നു. അച്ഛനെ കാറില്‍ ആശുപത്രിയില്‍ എത്തിച്ചു. കാറില്‍ ഇരിക്കാന്‍ പാകത്തിന് കാലുകള്‍ മടക്കാന്‍ അച്ഛന് കഴിഞ്ഞില്ല. അപ്പോഴേയ്ക്കു അരയ്ക്കു താഴെ മരിച്ചു കഴിഞ്ഞിരുന്നു എന്ന് പിന്നീട് എനിക്ക് തോന്നി. മരണം കാലുകളിലൂടെയാണ് കടന്നു വരിക എന്ന് കേട്ടിട്ടുണ്ട്.
ഡോക്ടര്‍ വന്നു പരിശോധിച്ച് ഓക്സിജന്‍ കൊടുക്കാന്‍ നിര്‍ദേശിച്ചു. പിന്നെ ഞങ്ങളോടായി പറഞ്ഞു, സ്ഥിതി മോശമാണ്. അകലെയുള്ളവരെ അറിയിക്കുന്നത് നന്നായിരിക്കും. ഞങ്ങള്‍ക്ക് അതില്‍ വലിയ കാര്യം തോന്നിയിട്ടില്ല. ഇത് അഛന്റെ സ്ഥിരം കലാപരിപാടിയാണ്. ആശുപത്രിയില്‍ പോകും- രണ്ടു ദിവസം കഴിഞ്ഞു തിരിച്ചും പോരും. എങ്കിലും ചേട്ടന്‍ മോപസാങ്ങിനെ അറിയിക്കാമെന്ന് കരുതി, എന്റെ ഭാര്യയെ കാഷ്വാലിറ്റിയില്‍ അച്ഛന് കൂട്ടിരുത്തി ഞങ്ങള്‍ പുറത്തിറങ്ങി. എസ്.ടി.ഡി. ബൂത്ത് പലതും അടഞ്ഞു കിടക്കുന്നു. ഞായറാഴ്ചയാണ്. മൊബൈല്‍ ഫോണ്‍ പ്രചാരം തുടങ്ങിയിട്ടില്ല. ഒടുവില്‍ തുറന്നിരുന്ന ഒരു ബൂത്തില്‍ കയറി ചുക്കു ചേട്ടനെ വിളിച്ചു പറഞ്ഞു. പുറത്തിറങ്ങിയ ചുക്കു അസ്വസ്ഥനായിരുന്നു. ചേട്ടന്‍ കരയുകയായിരുന്നത്രേ. അച്ഛന് എന്ത് പറ്റി- സത്യം പറയൂ- അച്ഛന് എന്തെങ്കിലും സംഭവിച്ചോ - നീ നുണ പറയുകയാണ് , എന്നൊക്കെ പറഞ്ഞുകൊണ്ട്. പേടിക്കാന്‍ ഒന്നുമില്ല എന്ന് ചേട്ടനെ ബോദ്ധ്യപ്പെടുത്തിയ ഞങ്ങള്‍ തൊട്ടടുത്തുണ്ടായിട്ടും അഛന്റെ മരണം അറിഞ്ഞത് അകലെ കോട്ടയത്തിരുന്ന ചേട്ടനാണ്. ആ നിമിഷങ്ങളില്‍ അച്ഛന്‍ മരിച്ചിരുന്നു. ഞങ്ങള്‍ തിരിച്ചെത്തിയപ്പോള്‍ അഛന്റെ ശിരസ്സും താടിയും ചേര്‍ത്തു കോറത്തുണിക്കീറു കൊണ്ട് കെട്ടിക്കഴിഞ്ഞിരുന്നു. എന്റെ ഭാര്യ ഉറക്കെ കരയുകയായിരുന്നു. അവിശ്വസനീയമായിരുന്നു ആ മരണം. അപ്പോഴേയ്ക്കു ഒരു ഓട്ടോയില്‍ അമ്മയും അനുജന്റെ ഭാര്യയും എത്തി. അകത്തു വന്നു കാണുന്നതിനേക്കാള്‍ മുമ്പ് അമ്മയെ വിവരം അറിയിക്കണം. ഞാന്‍ പുറത്തേക്കിറങ്ങി ചെന്ന് അമ്മയോട് പറഞ്ഞു. ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല. വിഷമിക്കരുത് . ആള് പോയി. ......അമ്മ ഒരാന്തലോടെ വാപൊത്തി. അങ്ങനെ ഒരു ദിവസം........
Thursday, May 7
Tuesday, October 30
ഓര്‍ക്കാട്ടേരി - ഒരു ‘മിസണ്ടര്സ്ടാന്ടിംഗ്’ (4)
ഒരു ‘മിസണ്ടര്സ്ടാന്ടിംഗ്’
ഓര്ക്കാട്ടേരി. പി.ഓ.
ഓര്ക്കാട്ടേരി. പി.ഓ.
വടകര, കോഴിക്കോട്.
ക്രസന്റ് ലോഡ്ജില്‍ താമസം ആരംഭിച്ച കാലത്ത് എന്റെ റൂമില്‍ സ്ഥിരം സന്ദര്ശകനായിരുന്നു ബാലേട്ടന്‍. രായരോത് പറമ്പത്ത്മീത്തല്‍ ബാലന്‍. ആര്‍. പി.എം.ബാലന്‍. സ്വന്തം പേര് വലിയ വീരസ്യത്തില്‍ വിശദീകരിക്കും. സ്നേഹം കൊണ്ട് എന്നെ കീഴടക്കുകയും എന്റെ ഏകാന്തജീവിതത്തില്‍ കൂട്ടുകാരനാവുകയും ചെയ്തു ,ബാലേട്ടന്‍. ചിലപ്പോള്‍ തോന്നിയിട്ടുണ്ട്, ആളൊരു ഉഡായിപ്പ് ആണെന്ന്. അല്പസ്വല്പം ഉഡായിപ്പ് ഇല്ലാത്ത ആരും ഉണ്ടാവില്ല. കാരണം അത് ഇന്നത്തെ ലോക ജീവിതത്തിന്റെ ഭാഗമാണ്. ഒരു ദിവസം രാത്രി മുറിയില്‍ വന്നു ബാലേട്ടന്‍ ചോദിച്ചു.മാഷേ,ങ്ങള് നാളെ ന്റെ ഒപ്പരം ഒരേടം വരെ വര്വോ? പിറ്റേന്ന് ഞായര്‍. ഒരു പണിയുമില്ല. ഞാന്‍ റെഡി. എങ്ങോട്ടാ? ന്റെ ഒരു ലോഗ്യക്കാരന്റെ പൊരേല്ക്കാ. എന്താ സംഗതി? ഉന്നു ഉണ്ടായിട്ടല്ല. ഓറ് കൊറേ ദവസായി വിളിക്ക്ന്നു. മ്മക്ക് ആഡം വരെ ഒന്ന് പോയേച്ചു പെട്ടെന്ന് ബരാ. മ്മക്ക് ഈ ന്നാടൊക്കെ ഒന്ന് കാണണ്ടേ, ശരി. ഞാന്‍ സമ്മതിച്ചു. പിറ്റേന്ന്, രാവിലെ പത്തു മണി ആയപ്പോള്‍ ബാലേട്ടന്‍ വെള്ള ഷര്ട്ടും മുണ്ടും ധരിച്ചു എന്റെ മുറിയില്‍ വന്നു. ഞാന്‍ ഇട്ട ഷര്ട്ട് നോക്കി ഒന്നു മുഖം ചുളിച്ചു. ബേറെ ഇല്ലേ എന്ന് ചോദിച്ചു. ഇതൊക്കെ മതി എന്ന് പറഞ്ഞു ഞങ്ങള്‍ പുറപ്പെട്ടു, കുറച്ചിട ബസ്സില്‍ പോയി. പിന്നെ ഓട്ടോ. പിന്നെ പാടവരമ്പത്ത് കൂടി നടപ്പായി. പച്ചനെല്പ്പാടം. വടക്കന്‍ പാട്ട് പാടിവരുന്ന കാറ്റ്. തച്ചോളി തറവാടും ലോകനാര്കാവും ഉണ്ണിയാര്ച്ചയും ഒക്കെ നിറഞ്ഞ എന്റെ മനസ്സ് ആര്ത്തിയോടെ ആ നാടിനെ ഉള്ക്കൊള്ളുകയായിരുന്നു. ഞങ്ങള്‍ ലോഗ്യക്കാരന്റെ വീട്ടിലെത്തി. ഗൃഹനാഥനും ഭാര്യയും ഞങ്ങളെ കാത്തുനില്ക്കുകയായിരുന്നു. വലിയ സ്വീകരണം. ഗൃഹനാഥന്‍ എന്റെ കാര്യങ്ങളൊക്കെ വിശദമായി ചോദിക്കുകയാണ്. ബാലേട്ടന്‍ സവിനയം ഒരു കസേരയില്‍ മാറിഇരിക്കുന്നു. ഞാനാണ് വി.ഐ.പി. എന്നാല്‍ ഇനി ചായ കുടിക്കാം.ഗൃഹനാഥന്‍ പറഞ്ഞു. ദാ, ഒരു പെണ്കുട്ടി ട്രേയും താങ്ങിവരുന്നു..പിറകെ പലഹാരങ്ങള്‍.എനിക്ക് പ്രിയപ്പെട്ട ലഡ്ഡു ഇരുന്നു ചിരിക്കുന്നു. പക്ഷെ എടുത്തില്ല. പെണ്ണിനെ നോക്കിയില്ല. ഗൃഹനാഥന്റെ മുഖത്ത് നോക്കി ഞാന്‍ ചായ കുടിച്ചു. ചായയുടെ ചൊവ വായില്‍ നിന്ന് മായും മുന്പ് ദാ, ചോറ് വിളമ്പുന്നു. വറുത്തരച്ച ചിക്കന്‍ കറി. ഗൃഹ നാഥന് ഒരു വ്യാപാരിയാണ്.. സ്കൂളില്‍ പോകുന്ന വഴിയ്ക്കാണ് കട. നിത്യവും കണ്ടു പരിചയമുണ്ട്. തലയുയര്ത്താതെ ഊണ് കഴിച്ചു എണീറ്റു.. യാത്ര പറഞ്ഞിറങ്ങി പാടവരമ്പിലൂടെ ഞാന്‍ വേഗം നടന്നു. ബാലേട്ടന്‍ എന്റെ ഒപ്പമെത്താന്‍ ഓടുന്നുണ്ട്. പുറത്തു ബസ് സ്റ്റോപ്പില്‍ എത്തിയപ്പോള്‍ അയാള്‍ ചോദിച്ചു. മാഷേ, മ്മടെ കുട്ടി-എങ്ങനെ?ഇഷ്ടയോ? മുപ്പതു കൊല്ലം മുന്പത്തെ സംഭവമാണ്. അന്ന് എന്തു മറുപടിയാണ് ഞാന്‍ പറഞ്ഞതെന്ന് ഇപ്പോള്‍ എനിക്കോര്‍മ്മയില്ല. എനിക്ക് ഭാര്യയും മൂന്നു മാസം പ്രായമുള്ള ഒരു മകനും ഉണ്ടെന്നു പറഞ്ഞപ്പോള്‍, ബാലേട്ടന്‍ രണ്ടു കൈകളും തലയില്‍ വെച്ച് റോഡരുകില്‍ നിലത്തിരുന്നു പോയി.. ചൊറയായല്ലോ മാഷേ.ഓറോടു ഞാന്‍....ഇനി എന്ത് പറയും? ബാലേട്ടന്‍ എന്ത് പറഞ്ഞെന്നു എനിക്കറിയില്ല. പക്ഷെ ആ ഗൃഹനാഥന്‍ എന്നോട് നീരസം കാണിച്ചിട്ടില്ല. ഞാന്‍ ഓര്‍ക്കാട്ടേരിയില്‍ നിന്ന് പോരുന്നത് വരെ വെളുക്കെ ചിരിച്ചുകൊണ്ടല്ലാതെ എന്നോട് സംസാരിച്ചിട്ടില്ല. അങ്ങനെയൊരു സംഭവം നടന്നിട്ടേയില്ല എന്ന ഭാവം. അത് കോഴിക്കോടിന്റെ സംസ്കാരമാണ്.
Subscribe to:
Posts (Atom)


