Search This Blog

Saturday, October 27

ഓര്‍ക്കാട്ടേരി - പരേതന്‍ (5)

ഓര്ക്കാട്ടേരി. പി.
 വടകരകോഴിക്കോട്.………………..5

പരേതന്



                          അകലെ കിഴക്ക്  കാര്ത്തികപ്പള്ളി ഭാഗത്തെ തെങ്ങിന്നിരകള്ക്കു  മുകളിലേക്ക് ഉദിച്ചുയരുന്ന സൂര്യന്എന്നും എനിക്കൊരു പ്രഭാത ഭക്ഷണമായിരുന്നു. എന്തൊരു ഊര്ജ്ജമാണ്  കാഴ്ച കാണുമ്പോള്കിട്ടുന്നത്. പുക പോലെ നേര്ത്ത മഞ്ഞും  തണുപ്പും. ഓര്ക്കാട്ടേരി ഉണരാന്‍  പിന്നെയും വൈകും. അതുവരെ ഞാന്അവിടെ നില്ക്കും.
പക്ഷെ, ഒരു ദിവസം പതിവ് തെറ്റിരാവിലെ എന്‍റെ മുറിയുടെ  വാതില്തുറന്നപ്പോള്നേരെ താഴേയ്ക്കുള്ള  കോണിപ്പടിയില്‍  ഒരു  കുട്ടി മരിച്ചു കിടക്കുന്നതാണ് കണ്ടത്. ഷര്ട്ടും നിക്കറും വേഷം. ഇരുട്ട് നീങ്ങിയിട്ടില്ല. ഞാന്തിരിച്ചു അകത്തു കയറി വാതിലടച്ചു. ദിവസം നശിച്ച ദു:ഖമായിരുന്നു, ആദ്യം. പിന്നെ ഭയമായി. വാതില്പ്പാളി തുറന്നു ഉളിഞ്ഞു നോക്കി. കുട്ടി കോണിപ്പടിയില്കിടക്കുന്നത് തല കീഴായിട്ടാണ്. സൂക്ഷ്മ നിരീക്ഷണം നടത്തിയപ്പോള്‍  കൊലപാതകമാണെന്ന് മനസ്സിലായി. അടിച്ചു കൊന്ന ശേഷം കാലുകളില്പിടിച്ചു കോണിപ്പടിയിലൂടെ  വലിച്ചു കയറ്റി കിടത്തിയിരിക്കുകയാണ്. അതാണ്കാലുകള്മുകളിലും  തല താഴെയുമായത്. കുറേക്കൂടി അടുത്ത് ചെന്നപ്പോള്‍  ശരീരം മുഴുവന്‍  മര്ദ്ദനമേറ്റ പാടുകള്‍.  നെറ്റിയില്രക്തം കട്ടപിടിച്ചിരിക്കുന്നു. മറ്റൊരു കാര്യം  കൂടി തെളിഞ്ഞു. അതൊരു കുട്ടിയായിരുന്നില്ല. ഒരു മദ്ധ്യ വയസ്ക്കന്‍. നാല്പതിനും അന്പതിനും ഇടയ്ക്കുള്ള പ്രായം. മറ്റു  മുറികളില്ആരും ഉള്ള ലക്ഷണമില്ല. സഹായത്തിനു ആരുമില്ല. മുറിപൂട്ടി  നാട്ടിലേക്കു പോയാല്‍  അത് സംശയത്തിനു വഴിവയ്ക്കുംകണ്ടിട്ട് ആരെയും  അറിയിച്ചില്ലെങ്കില്അതും സംശയിക്കപ്പെടുംപോലീസിനെ  വിവരമറിയിക്കം. അതാണ്‌   സുരക്ഷിതമായ വഴി. മുറി പൂട്ടി. എന്‍റെ  ജീവിതാനുഭവങ്ങളുടെ സ്വഭാവം വെച്ച്  ഇതില്ഞാന്ഒന്നാം പ്രതിയാകാനാണ്  സാദ്ധ്യത. അങ്ങനെയെങ്ങാന്സംഭവിച്ചാല്‍, വേണ്ട, വഴിയ്ക്ക് ആലോചിക്കാന്പോലും ധൈര്യമില്ല. താഴെക്കിറങ്ങാന്‍  രണ്ടു വഴി . ഒന്ന്, രണ്ടാം നിലയില്നിന്ന് നേരെ താഴേയ്ക്ക് ചാടുക. നല്ല ടൈം ആയതുകൊണ്ട് രണ്ടു കാലും ഒടിയും. രണ്ട്, കോണിപ്പടി നിറഞ്ഞു കിടക്കുന്ന ബോഡിയില്ചവിട്ടാതെ   താഴെയെത്തുകരണ്ടാമത്തെ  മാര്ഗ്ഗത്തില്‍  ഞാന്താഴെയെത്തി . രണ്ടു തവണ എന്റെ കാല്ബോഡിയില്മുട്ടി. ഐസ് പോലെ തണുത്തിരിക്കുന്നു. അറച്ചുപോയി. എന്നിട്ടും നേരം വെളുക്കുന്നില്ല. മഴക്കാറും ഉണ്ട്. ഒരു ടിപ്പര്ലോറി വരുന്നുണ്ടായിരുന്നു. അത് എന്റെ അടുക്കല്‍  നിര്ത്തി. അതിലെ കിളി തല പുറത്തിട്ടു ചോദിച്ചു. മാഷെങ്ങോട്ടാ? ഇതില്പോര്. ഇന്ന് ബസ് സമരമാ. കിളി ഡോര്‍  തുറന്നു. മുങ്ങിച്ചാവാന്പോകുന്നവന്കിട്ടിയ വൈക്കോല്തുമ്പില്മുറുകെ പിടിക്കുന്നതു പോലെ ഞാന് ലോറിയിലേക്ക് പിടിച്ചു കയറി. വണ്ടി പുറപ്പെട്ടു. എങ്ങോട്ടാകിളി ചോദിച്ചു. എടച്ചേരി  എന്ന് പറഞ്ഞു. എടച്ചേരി പോലീസ്  സ്റ്റേഷനിലേക്ക് എന്ന് പറഞ്ഞില്ല.  ‘മാഷിന്റെ  ഓരോ സ്ഥിതിയേ... ’എന്ന അര്ത്ഥത്തില്‍   അയാള്ചിരിച്ചു. ഞാന്‍  അയാളുടെ വിരലുകളില്മുറുകെ  പിടിച്ചു. ഒരു കുട്ടി  മുത്തച്ഛന്റെ കയ്യില്എന്നപോലെ. എടച്ചേരിയില്‍  ഇറങ്ങുന്നത് വരെ  ഞാന് പിടി വിട്ടില്ല. എന്നെ ഇറക്കി, ലോറി പോയി . കിളി  തല പുറത്തിട്ടു  കൈ വീശിക്കൊണ്ടിരുന്നു.. ഞാന്തൊഴുതില്ല, എന്നേയുള്ളു. ഇരുട്ടിലേക്ക് തിരിഞ്ഞു നിന്ന് കരഞ്ഞു. ആവോളം. കിളിനാരായണന്നമ്പൂതിരിയായിരുന്നു..... സ്റ്റേഷനില്ഒരു കോണ്സ്റ്റബിള്‍  മാത്രമേയുള്ളൂ. എസ്.. ഇല്ല. ജീപ്പ് ഇല്ല. ഡ്രൈവര്ഇല്ല. കോണ്സ്റ്റബിള്‍  എല്ലാ വിവരങ്ങളും  എഴുതിയെടുത്തു. അത് എന്നെ വായിച്ചു കേള്പ്പിച്ചപ്പോള്‍  ചെറിയൊരു മാറ്റം. ഞാന്കൃത്യം  നേരില്കണ്ടു  എന്നാണെഴുത്ത്. ചുരുക്കത്തില്ഞാന്ഒന്നാം സാക്ഷി. പ്രതിയെ കിട്ടിയില്ലെങ്കില്‍  എന്നെ പിടിച്ചു  ഒന്നാം പ്രതിയുമാക്കും. ഞാന്‍  ഒരു  ഇന്ഫോര്മാര്‍   മാത്രമല്ലേ  എന്ന് ചോദിച്ചിട്ട് ഒരു കുലുക്കവുമില്ല. വടകര അടക്കാത്തെരുവ്  ശാഖയില്കെ.എസ്.എഫ്. . ചിട്ടി  വയ്ക്കാന്‍  കരുതി വെച്ച  നൂറു രൂപ  പോലീസുകാരന് നിവേദിച്ചു. പിന്നെ കാര്യങ്ങള്ഒക്കെ എളുപ്പത്തിലായി.ഡ്രൈവര്സഹിതം ജീപ്പ് വന്നു. എന്നെ കേസില്നിന്ന്‍  ഒഴിവാക്കി. ഞങ്ങള്ബോഡി കിടക്കുന്ന ഓര്ക്കാട്ടേരി  ലോഡ്ജിലേക്ക്  കുതിച്ചു. ലോഡ്ജില്‍  വലിയൊരാള്കൂട്ടം. കാക്കകള്കൂട്ടത്തോടെ കരയുന്നുബഹളം. ഇതൊക്കെയാണ്  ഞാന്‍  പ്രതീക്ഷിച്ചത്. എന്നാല്‍, ജീപ്പ് ലോഡ്ജിനു മുന്നില്എത്തിയിട്ടും അവിടെ ഒരു വിശേഷവും കാണുന്നില്ല. കോണിപ്പടി  ശൂന്യം. ഞങ്ങള്ജീപ്പില്‍  നിന്നിറങ്ങി. പോലീസുകാരന്‍  കോണിപ്പടിയും പരിസരങ്ങളും  വിശദമായി പരിശോധിച്ചു. തിരികെ എന്റെ അടുത്ത് വന്നു പറഞ്ഞുബോഡി  മിസ്സിംഗ്ആണ്നമുക്ക് നോക്കാം. എന്തെങ്കിലും വിവരം കിട്ടിയാല്അറിയിക്കുഞാന്‍  തലകുലുക്കി.   പോലീസുകാരന്‍  ചോദിച്ചു. പരേതന്‍  കറുത്ത്  കുറുതായിട്ടാണോ? അതേ. ഒരു  പാണ്ടി ലുക്ക്? അതേ. നിക്കറും  ഷര്ട്ടുംഅതുതന്നെലോ..   കടത്തിണ്ണയില്‍  ഇരുന്നു  ബീഡി വലിക്കുന്ന   ആളാണോഞാന്സൂക്ഷിച്ചു നോക്കി. വ്യക്തമായില്ലകുറെക്കൂടി അടുത്ത് ചെന്ന് നോക്കി. അതേ. അയാള്തന്നെ. പോലീസുകാരന്‍  ജീപ്പില്കയറി. എന്നോട് പറഞ്ഞു. അവന്ഒരു മനോരോഗിയാണ്. പിന്നെ കഞ്ചാവും. മുമ്പും ഇങ്ങനെ ചത്തുകിടക്കുന്നതു  കണ്ടിട്ടുണ്ട്. പോലീസ് വാഹനം  തിരിച്ചു പോയി. ഓര്ക്കാട്ടേരി ഒരു കുളിര്കാറ്റ് വീശി  എന്നെ ആശ്വസിപ്പിച്ചുമുറിയിലേക്ക് പോകുവാന്കോണിപ്പടി കയറുമ്പോള്  യഥാര്ത്ഥത്തില്മരിച്ചത്  ആരായിരുന്നെന്ന്  ഞാന്സ്വയം   ചോദിക്കുകയായിരുന്നു.
                    *********