Search This Blog

Friday, March 16

ORKATTERY (13)

ORKATTERY. P.O.  VADAKARA, KOZHIKKODE………13


ത്രീ  സ്റ്റാര്‍  എന്ന്  പേരുള്ള  ഹോട്ടലില്നിന്നാണ്   രാവിലെയും വൈകിട്ടും  ഭക്ഷണംഒരു പൊറോട്ടയ്ക്ക്   80പൈസയാണ്വെജിറ്റബിള്‍  കറിയ്ക്കും 80പൈസ.  എങ്ങനെ    ജീവിക്കും  എന്ന് പറയൂ!. മൂന്നു  പൊറോട്ട യെങ്കിലും   അടിച്ചില്ലെങ്കില്‍  അടുത്ത നേരം വരെ എത്തിക്കാന്പ്രയാസംരാത്രി   കുറച്ചു   ചോറുണ്ടാക്കാനുള്ള  വഴി  ചിന്തിച്ചുതല്ഫലമായി  മണ്ണെണ്ണ സ്റ്റവ്‌ ,ചെറിയ  പാത്രങ്ങള്‍, തവി  എന്നിവ  വാങ്ങി.   ഇനി   മണ്ണെണ്ണ   വാങ്ങണം.   ചെറിയ കാന്‍  എടുത്തു   ഓര്ക്കാട്ടേരി  അങ്ങാടിയിലേക്കിറങ്ങി. ആദ്യം കണ്ട കടയില്‍   ചോദിച്ചു. അവിടെ മണ്ണെണ്ണ ഉണ്ടായിരുന്നില്ലകടക്കാരന്തിരക്കിനിടയിലും  ലോഹ്യം പറഞ്ഞു.  അടുത്ത കടയിലും  മണ്ണെണ്ണയില്ലഅവിടെയും ലോഹ്യം പറഞ്ഞു. ഓര്ക്കാട്ടെരിയില്‍   അത് ഒരു ശീലമാണ്സൈക്കിളില്‍   പാഞ്ഞു പോകുന്നവനും     കൂട്ടുകാരനെ കണ്ടാല്‍  ചാത്വേട്ടോ   എന്നൊരു വിളി എറിഞ്ഞു  കൊടുക്കുംമറുപടി വേണമെന്നില്ല.  അതൊരു  സ്നേഹ കൂട്ടായ്മയാണ്എറണാകുളത്ത്  നേരെ മറിച്ചാണ്.   കാണാതെ    പോകാനേ   ശ്രമിക്കൂഞാന്‍   രണ്ടും പരിചയിച്ചിട്ടുണ്ട്അത് പോട്ടെഅടുത്ത  കടയിലെന്നല്ല, ഓര്ക്കാട്ടേരി അങ്ങാടിയിലെ   ആറു  മസാലക്കടകളിലും   മണ്ണെണ്ണയില്ലഇതെന്തു കഥമണ്ണെണ്ണയില്ലാത്ത  ഒരു ഗ്രാമമോ? സ്റ്റവ്‌  വാങ്ങിയത്   വെറുതെ യായോ   എന്ന് ചിന്തിച്ചു നിന്നപ്പോള്‍  സ്കൂളിലെ   അദ്ധ്യാപകന്തില്ലേരി   ഗോവിന്ദന്മാഷ്അതുവഴി വന്നുഒരു നല്ല സുഹൃത്ത്ഞാന്‍  മണ്ണെണ്ണ പ്രശ്നം  എടുത്തിട്ടുഅദ്ദേഹം  എന്റെ തോളില്കയ്യിട്ട്  ഉറക്കെ   ചിരിച്ചു. “ഈട  ങ്ങടെ   മണ്ണെണ്ണ യൊന്നും  ഇല്ലെടോ!” എന്നിട്ട്  തൊട്ടടുത്ത കടക്കാരനോട്   പറഞ്ഞു.  “കുഞ്ഞിരാമേട്ടാങ്ങള്  മ്മളെ  മാഷിനു  ലേശം ചിമ്മ്നി   കൊടുക്കെടോകഞ്ഞി വെക്കാനാടോ.” കുഞ്ഞിരാമേട്ടന്‍    സന്തോഷത്തോടെ പറഞ്ഞു. “കൊടുക്കാലോ! മാഷ്‌  ചോദിച്ചില്ലാലോ!”   ദാ, ഒരു കാന്നിറയെ  മണ്ണെണ്ണ.   ഗോവിന്ദന്മാഷ്‌   ഓര്മ്മിപ്പിച്ചു.  “ഇനി    ചിമ്നി   എന്ന് പറയണംഎന്നാലെ മണ്ണെണ്ണ കിട്ടൂ.”  ഞാന്സമ്മതിച്ചു.അത് ഒരു തുടക്കം മാത്രംപല സാധനങ്ങളുടെയും    പേര്  രസകരമായിരുന്നു.   പാറ്റയ്ക്ക്‌   കൂറ. പാറ്റഗുളികയ്ക്ക്  കൂറമുട്ടായി! കറിവേപ്പിലയ്ക്ക്   ‘ചപ്പ്’.   മല്ലിയ്ക്ക്  കൊത്തമ്പാരിപ്രാദേശിക ഭേദം   പിന്നീട് എനിക്ക്   ഫലിതമായി തീര്ന്നു.   ചിലത്  എന്നെ കുടുക്കിയിട്ടുണ്ട്. അതില്ഒന്നാണ്  കുമ്പി  എന്നത്മലയാളം ക്ലാസ്സില്‍     കുമ്പി  ആദ്യമൊക്കെ  എന്നെ   കുറെ  വലച്ചുമാര്ത്താണ്ഡവര്മ്മ   എന്ന നോവല്‍  പാഠപുസ്തകംഒന്നാമാദ്ധ്യായത്തില്‍    ഇങ്ങനെ ഒരു വാക്യം.  ‘കുമ്പിയിലെ   നോവാറമാട്ടാര്’  എന്ന്.   ഞാന്  വാക്ക് വായിക്കുമ്പോള്‍   പെണ്കുട്ടികള്‍  ഒന്നടങ്കം      ഡെസ്കിനടിയിലേക്ക്  തല പൂഴ്ത്തും. വല്ലാത്ത   നാണക്കേട്പോലെആണ്കുട്ടികള്‍   ഞെളിഞ്ഞിരുന്നു   ചിരിക്കുംഎന്താ സംഗതി  എന്ന് മനസ്സിലായില്ല.   കുമ്പി എന്നാല്‍   വയര്‍   എന്നാണു   പുസ്തകത്തിലെ   അര്ഥം.    അതില്നാണിക്കാന്‍  എന്തിരിക്കുന്നു.   ഞാന്‍    വീണ്ടും  വീണ്ടും      വാക്ക്  പറഞ്ഞു.   അപ്പോഴൊക്കെ പെണ്കുട്ടികള്‍  തലകുമ്പിട്ടു. എന്നെക്കുറിച്ച്      വിദ്യാര്ഥിനികള്‍    വളരെ മോശമായി   ചിന്തിച്ചുകാണണം.     കുറെ കഴിഞ്ഞാണ്    ഞാന്‍     വാക്കിന്റെ    നാടന്‍   അര്ഥം    അറിഞ്ഞത്.     പിന്നീട്  എനിക്കും        വാക്ക്  ക്ലാസ്സില്‍  ഉറപ്പിച്ചു വായിക്കാന്‍    കഴിഞ്ഞില്ല. അവിടെയെത്തുമ്പോള്‍  മറ്റെന്തെങ്കിലും   പറഞ്ഞു   ഞാന്‍  അടുത്ത വരിയിലേക്ക്   ചാടും!   .  മത്സ്യം വാങ്ങിയ  ദിവസം എനിക്കോര്മ്മയുണ്ട്അമ്മ പറഞ്ഞിട്ടുണ്ട്,   മത്സ്യം  കുടംപുളി   ഇട്ടു വയ്ക്കണമെന്ന്കടയില്ചെന്ന് ഞാന്‍   കുടം പുളി  ചോദിച്ചുകടക്കാരന്‍  ചിരിയോടു ചിരി.   പുളി ഇല്ല . അതിനു ചിരിക്കുന്നത് എന്തിന്?   കുടം പുളി   ഒരു കടയിലും ഇല്ല. എല്ലാവര്ക്കും    ചിരി. കുടം എന്ന് കേട്ടാല്‍   എല്ലാവരും    വാപൊത്തി ചിരിക്കുംഅവിടത്തെ കുടം  എന്താണെന്ന് അറിഞ്ഞതില്പിന്നെ, കോഴിക്കോട് നിന്ന് ഞാന്കുടം പുളി   വാങ്ങിയിട്ടില്ല.   പോരുന്നത് വരെ      വാക്ക് മിണ്ടിയിട്ടുമില്ല.

 ഒരിക്കല്അങ്ങാടിയില്‍   ഏതെടുത്താലും   പാഞ്ച്,   ഏതെടുത്താലും  പാഞ്ച്,   എന്നു  വിളിച്ചു  കച്ചവടം  ചെയ്യുന്ന  പയ്യനെ കണ്ടു.   അടുത്ത് ചെന്നു.   ഹിന്ദിക്കാരനാണ് എന്ന് തോന്നി.   ഏതെടുത്താലും    അഞ്ചു രൂപ! കൊള്ളാം.   ഒരുപാട് ഐറ്റംസുണ്ട് .    ഞാന്‍  ഒരു   കത്രിക വാങ്ങി. മീശ ലെവലാക്കാംഅത്യാവശ്യം മുടിയും  മുറിയ്ക്കാംവലിയ കത്രികയാണ്. അഞ്ചു രൂപ കൊടുത്തുപയ്യന്‍  സമ്മതിച്ചില്ല.   പാഞ്ച് വേണമത്രേ.   അതല്ലേ  കൊടുത്തത്പോരാപത്തുരൂപ  കൂടി  കൊടുക്കണമെന്ന്പാഞ്ച്  എന്നല്ലേ പറഞ്ഞത്?   ഇത് പാഞ്ചില്ലല്ലോ.   അഞ്ചല്ലേയുള്ളൂ?    അപ്പോള്‍  പാഞ്ച്  എന്ന് പറഞ്ഞാല്‍   എത്രയാ?   പതിനഞ്ച്.   ഹിന്ദിയല്ല. മറാട്ടിയുമല്ല.       പതിനഞ്ച്  വടകരക്കാരന്‍  ചുരുക്കിയതാണ്  പാഞ്ച്   എന്ന്   മനസ്സിലായതോടെ    പത്തുരൂപ കൂടി  കൊടുത്തു  വേഗം  ‘തടി   കയ് ചലാക്കി!’   പിന്നീട് എപ്പോഴെങ്കിലും   നിരത്തില്‍   ഏതെടുത്താലും അഞ്ചു രൂപ   ബോര്ഡു കാണുമ്പോള്‍    എത്ര  തിരക്കിലായാലും    ഞാന്എന്റെ രണ്ടാം നാടിനെ   ഓര്ക്കും.   ഓര്ക്കാട്ടേരി..............