Search This Blog

Saturday, September 17

മധ്യകേരളത്തിന്‍റെ നിത്യഹരിത സ്മരണയ്ക്ക്

മധ്യകേരളത്തിന്‍റെ   നിത്യഹരിത സ്മരണയ്ക്ക് 
(ഐന്സ്റ്റീന്)
മനുഷ്യച്ചങ്ങലകള്‍ മതിലുകളുപവാസനിരാഹാര ധര്ണകള്  പ്രതിജ്ഞകള്‍  പന്തംകൊളുത്തി പ്രതിഷേധറാലികള്‍ കത്തുകള്‍ ഹര്ത്താലുകള് കോലംകത്തിക്കലുകള്‍ കവലപ്രസംഗങ്ങള്‍   ചാനല്ക്കരച്ചിലുകള്                                                                                          ഉറങ്ങാന്‍ കഴിയുന്നില്ലാ ....(പീജേ ജോസപ്പു  വക)                                             കൊല്ലരുതേ  കൊല്ലരുതേ  കൊല്ലരുതേ....(അച്ചുമ്മാന്‍ വക)             എന്തെന്തു  വിടുവായത്തങ്ങളെന്തെല്ലാം പടയണിക്കോലങ്ങള്‍          ജാതിപാര്‍ടി ഭേദമെന്യേകക്ഷി വര്‍ഗ്ഗ ഭേദമെന്യേ    അണക്കെട്ടിന്നടിവാരത്തില്‍ താനേ മുളപൊട്ടിയ ജനശക്തിയെ മുല്ലപ്പെരിയാര്‍ വിപ്ലവത്തെ                          യഥാസമയം കയ്യിലെടുത്തു കൂമ്പു മുരുക്കികൊന്നുകൊലവിളിക്കാന്‍          എന്തെന്തു  വിടുവായത്തങ്ങള്‍എന്തെല്ലാം പടയണിക്കോലങ്ങ                     ളെല്ലാം ഫലിച്ചു. കണക്കിനു ഫലിച്ചു.                        കല്ലണയുടെ കരളലിഞ്ഞു .                നിറഞ്ഞുകവിഞ്ഞാലും റിക്ടര്‍ സ്കെയില്‍ ചലിച്ചാലും        തകരില്ലെന്ന് ഐക്യകേരളത്തെ തെക്കേകേരളവും വടക്കേകേരളവുമാക്കില്ലെന്ന് പൊട്ടുന്നത് പോയിട്ട് തുള്ളി ചോരുകപോലുമില്ലെന്ന്        കല്ലണയങ്ങ് ഉറച്ചു.                                  ഉറങ്ങാന്‍ കഴിയുന്നില്ലെന്ന് ഇനിയാരും തലേക്കൈ  വയ്ക്കണ്ടാ.                           നന്ദി,മുല്ലപ്പെരിയാര്‍...അല്ല ,നന്ദി, നേതാക്കളേ...                  കേന്ദ്ര സംസ്ഥാന  ഭരണ പ്രതിപക്ഷ ജാതി മത ന്യൂനപക്ഷ ഭൂരിപക്ഷ സാംസ്കാരിക (ക്ഷമിക്കണം, വിട്ടുപോയി.)                സകലമാന നേതാക്കളേ ,നന്ദി, നാല്പതു ലക്ഷം നന്ദി.
--------------------------------------------------
മുല്ലപ്പെരിയാര്‍ ജലനിരപ്പ് 139.4 അടി.  (പത്രവാര്‍ത്ത–13/11/2014.)