Search This Blog

Saturday, December 29

1918-ലെ ഒരു ഡിസംബര്‍ രാത്രി.
മഞ്ഞുമഴ പെയ്തുകൊണ്ടിരുന്ന ഒരു ഡിസംബര്‍ 24 രാത്രി. ലോകമെങ്ങും ദേവാലയങ്ങള്‍ ക്രിസ്തു ദേവന്റെ ജനനസ്മരണയില്‍ പ്രാര്ഥ്നാപൂര്‍വം ഉണര്ന്നിരിക്കുന്നു. ചേരാനല്ലൂര്‍ യാക്കോശ്ലീഹാ പള്ളിയില്‍ പാതിരാക്കുര്ബ്ബാ ന കഴിഞ്ഞ് വാലം കരയിലെ ഏതാനും ക്രിസ്ത്യന്‍ കുടുംബങ്ങള്‍ വീടുകളിലേയ്ക്ക് മടങ്ങുകയായിരുന്നു.
രാത്രി ഒരു മണിയോടടുത്ത സമയം. ദേഹം തുളയ്ക്കുന്ന തണുപ്പ്. എങ്ങും കുറ്റാ കൂരിരുട്ട്. വഴിയുടെ ഇരുവശത്തും പുല്ലുവളര്ന്നുനില്ക്കു ന്ന പാഴ്ഭൂമിയാണ്‌. അകലെ അങ്ങിങ്ങായി ചെറിയ ഓലപ്പുരകള്‍. ആ വിജനതയില്‍ പകല്പോലും നടക്കാന്‍ ആളുകള്ക്ക് പേടിയാണ്.
മുമ്പില്‍ നടക്കുന്ന പുരുഷന്മാര്‍ ആഞ്ഞു വീശുന്ന ചൂട്ടുകറ്റയുടെ ചുവന്ന വെളിച്ചവും ചൂടും കഴുത്തിലെ വെന്തിങ്ങയും കൈ വിരലുകളില്‍ തിരിയുന്ന കൊന്തയും മാത്രം ആശ്രയം. പിന്നില്‍ തപ്പിത്തടഞ്ഞാണ്‌ ചട്ടയും റേന്ത കുത്തിയ കവണിയും അടുക്കിട്ട് ഉടുത്ത കച്ചമുറിയും ധരിച്ച പെണ്ണുങ്ങളുടെ നടപ്പ്.
നാട്ടുവഴി പാടവരമ്പത്ത് അവസാനിക്കും. നേര്ത്ത പാടവരമ്പിലൂടെ ഒറ്റയടി വച്ച് നടക്കണം. പാടം കഴിഞ്ഞാല്‍ തോടിന് അക്കരെയാണ് വാലം. തോടിന് കുറുകെ ഉയരമുള്ള തടിപ്പാലം.
വരാപ്പുഴയില്‍ നിന്ന് കൊച്ചിയിലേക്കും തിരിച്ചും ബോട്ടുകളും വളവരവഞ്ചികളും കേവുവള്ളങ്ങളും വാലം തോടിലൂടെ കടന്നുപോയ്ക്കൊണ്ടിരുന്നു. അതു കൊണ്ട് പാലം ഉയരത്തില്‍ വേണ്ടിയിരുന്നു. കോണ്ക്രീറ്റ് ഇല്ലാത്ത കാലത്ത് തടി കൊണ്ട് മാത്രം നിര്‍മ്മിച്ച രണ്ടു തട്ടുള്ള പാലം. രണ്ടാമത്തെ തട്ടിലേക്ക് കാല്‍ ഉയര്ത്തി വെക്കാന്‍ മുതിര്ന്നവര്ക്കെ കഴിയൂ. വളരെ പേടിച്ചാണ് എല്ലാവരും ആ പാലം കടന്നി രുന്നത്‌. പലരും കാല്‍ വഴുതി പുഴയില്‍ വീണിട്ടുമുണ്ട്. ഒരു കുശവന്‍ പകലന്തിയോളം കലം വിറ്റ് രാത്രി മടങ്ങിപ്പോകും വഴി ആ പാലത്തില്‍ നിന്ന് താഴെ വീണിട്ടുണ്ട്.

പാതിരാക്കുര്ബ്ബാ ന കഴിഞ്ഞ് വരികയായിരുന്ന കുടുംബങ്ങള്‍ പാലമിറങ്ങി വാലം കരയില്‍ എത്തി. വാലത്തെ വീടുകള്‍ സന്ധ്യയോടെ ഉറങ്ങാന്‍ തുടങ്ങും. വിളക്ക് കത്തി ച്ചു അധികനേരം വയ്ക്കില്ല. കുട്ടികള്‍ നാമം ചൊല്ലിക്കഴിഞ്ഞാല്‍ അത്താഴം വിളമ്പലായി. അതും കഴിഞ്ഞാല്‍ എല്ലാ വിളക്കുകളും അണയും. മണ്ണെണ്ണ അടുത്ത ദിവസത്തേയ്ക്ക് കരുതിവയ്ക്കും.
ക്ഷാമകാലമായിരുന്നു. എല്ലാത്തിനും ക്ഷാമം. ഒന്നാം ലോകമഹായുദ്ധം കഴിഞ്ഞ് കഷ്ടി ഒരു മാസമേ ആയിട്ടുള്ളൂ. യൂറോപ്പ് കേന്ദ്രീകരിച്ചു നടന്ന യുദ്ധത്തിന്റെ അലയൊലിക ള്‍ ലോകത്താകമാനം ചെന്നെത്തിയിരുന്നു. പാലം ഇറങ്ങിക്കഴിഞ്ഞുള്ള ആദ്യത്തെ വീട്ടില്‍ അപ്പോഴും വെളിച്ചം കണ്ടു. എല്ലായിടത്തും കുറ്റാകൂരിരുട്ട്. ആ വീട്ടില്‍ മാത്രം വെളിച്ചം. റാന്തലിന്റെ അരണ്ട വെളിച്ചം.
വരാന്തയില്‍ ആരൊക്കെയോ നില്പ്പു ണ്ട്. വേലു ആശാന്റെ വീടാണല്ലോ. എന്താണ് സംഗതി എന്നറിയാന്‍ അവര്‍ ആ ചെറിയ വീട്ടിലേക്ക് കയറി. അവിടെ ആശാന്റെ ഭാര്യ പാറു പ്രസവിച്ച വിവരമാണ് അവര്ക്ക് ലഭിച്ചത്. ക്രിസ്തു ജനിച്ച സമയം. ഒരു ആണ്‍ കുഞ്ഞു പിറന്നിരിക്കുന്നു.
ക്രിസ്തുവിനെ പില്ക്കാ ലത്ത്‌ ഏറെ ആദരിക്കുകയും അനുഗമിക്കുകയും ചെയ്ത വി.വി.കെ.വാലത്തിനു ജനിക്കു വാന്‍ ഉചിതമായ സമയം അത് തന്നെ എന്ന് പ്രകൃതി നിശ്ചയിച്ചിരിക്കാം.
അങ്ങനെ ഒരു ഡിസംബര്‍ രാത്രിയില്‍ ജനിച്ച വാലത്ത് നിരവധി ഡിസംബറുകളിലെ കുളിര്‍ പെയ്യുന്ന മഞ്ഞുകാലങ്ങള്‍ ആവോളം ആസ്വദിച്ചു മറ്റൊരു ഡിസംബര്‍ സന്ധ്യയില്‍ അന്തരിച്ചു. ഇടിമുഴക്കം, മിന്നല്‍ വെളിച്ചം, ചക്രവാളത്തിനപ്പുറം, ഋഗ്വേദത്തിലൂടെ , തൃശൂര്‍ -പാലക്കാട്-എറണാകുളം- തിരുവനന്തപുരം ജില്ലാ സ്ഥല ചരിത്രങ്ങള്‍ തുടങ്ങി കാലത്തിനു പകരം വയ്ക്കാന്‍ കഴിയാത്ത ഇരുപതോളം ഗ്രന്ഥങ്ങള്‍ രചിച്ചു മലയാള സാഹിത്യത്തില്‍ സ്വന്തം കയ്യൊപ്പു ചാര്ത്തി യ വി.വി.കെ.വാലത്ത് എന്ന എളിയ മനുഷ്യന്റെ നൂറാം ജന്മദിനമാണ് ഇന്ന്. നിശ്ശബ്ദം കടന്നുപോകുന്നത്.
ഓര്മ്മകള്ക്ക് മുമ്പില്‍ പ്രണാമം.
ഇവിടെ ഒരു കാമുകന്‍ മരിക്കുന്നു.
‘ഇവിടെ ഒരു കാമുകന്‍ മരിക്കുന്നു’ എന്ന നോവല്‍ എഴുതിക്കഴിഞ്ഞ് ഒരു വര്ഷ ത്തിനു ശേഷം 1955 സെപ്തംബറിലാണ് പ്രസിദ്ധീകരിച്ചത്. എറണാകുളം സി.പി.പി.എസ് .പ്രസ്സിലായിരുന്നു ഒന്നാം പതിപ്പിന്റെ അച്ചടി.
സമര്പ്പണം ഇങ്ങനെയായിരുന്നു.
“എന്നെ ആത്മാര്ഥമായി
സ്നേഹിച്ചിരുന്ന മഹാകവി
ചങ്ങമ്പുഴയുടെ ഓര്മ്മയ്ക്ക്.”
‘ദിവസങ്ങള് കടന്നു പോകുന്നു’ എന്നായിരുന്നു, ഈ നോവലിന് ആദ്യം നല്കിയിരുന്ന പേര്. ‘ഇവിടെ ഒരു കാമുകന് മരിക്കുന്നു’എന്ന പേര് നിര്ദ്ദശിച്ചത് പ്രിയ സ്നേഹിതനായിരുന്ന പോഞ്ഞിക്കര റാഫി ആയിരുന്നു.
പുസ്തകത്തിന്റെ കയ്യെഴുത്ത് പ്രതി പരിശോധിക്കാന് വൈക്കം മുഹമ്മദ് ബഷീറിനെ ഏല്പ്പിച്ചു . അക്കാലത്ത് ബഷീര്‍ എറണാകുളത്ത് താമസിച്ചിരുന്നു. ഒരു താല്ക്കാ ലിക വാസസ്ഥാനം. കാനന്‍ ഷെഡ്‌ റോഡിലെ ആ കാര്ഷെ ഡ്‌ പോലുള്ള പീടികമുറി ഞാന്‍ നേരിട്ട് കണ്ടിട്ടുണ്ട്. (എന്റെ കൌമാരത്തില്‍ അച്ഛനോടൊപ്പം എറണാകുളത്ത് കൂടെ നടന്നു പോകുമ്പോള്‍ ആ കട കാണിച്ചു എന്നോട്, ‘ഇവിടെയാണ്‌ ബഷീര്‍ താമസിച്ചിരുന്നതെ’ന്ന് അച്ഛന്‍ പറഞ്ഞത് ഇന്നും ഓര്മ്മിറക്കുന്നു.)
പരിശോധിക്കാന്‍ ഏല്‍പ്പിച്ച കയ്യെഴുത്തുപ്രതി ബഷീറിന്റെ പക്കല് നിന്നു എവിടെയോ നഷ്ടപ്പെട്ടു. അത് അന്വേഷിച്ചു കണ്ടെ ത്തിത്തരാമെന്നു ബഷീര്‍ ഏറ്റുവെങ്കിലും വാലത്തിനു പ്രതീക്ഷയുണ്ടാ യിരുന്നില്ല. തന്റെ തന്നെ പൂര്വകാല അനുഭവങ്ങള് ആയതിനാല് വലിയ താല്പ്പ ര്യവും നഷ്ടബോധവും വാലത്തിനു ഇല്ലായിരുന്നു. പോയെങ്കില് പോകട്ടെ എന്ന് കരുതി. ഒരു കൊല്ലത്തിനു ശേഷം ബഷീര് ആ കൃതിയുമായി വന്നു പ്രസിദ്ധീകരി ക്കുവാന് നിര്ബന്ധിച്ചു. അങ്ങനെയാണ് ഗ്രന്ഥം പുറത്തിറങ്ങുന്നത്.
6/8/1955-ല് എഴുതിയ അവതാരികയില് വാലത്ത് ഇങ്ങനെ രേഖപ്പെടുത്തുന്നു.
“ഇന്നായിരുന്നെങ്കില് ഞാനീ കൃതി എഴുതുമായിരുന്നില്ല. എങ്കിലും ഭൂതകാലത്തി നോട് യാതൊരു വഴക്കും ഇല്ലാത്തതിനാല് ഈ കൃതിയും വൈകിയ വേളയില് പുറത്തയച്ചുകൊള്ളുന്നു. എന്റെ ഒരുകാലത്തെ ദൌര്ബല്യങ്ങള് ആണെങ്കില് കൂടി ഇതിന്റെ മങ്ങിയ എടുകളുടെ മണ്ണില് എന്റെ ആത്മാവിന്റെ നേരിയ കാലടിപ്പാടുകള്‍ പതിഞ്ഞു കിടപ്പുണ്ട്.”
1955 ഓഗസ്റ്റ് 28-ന് വിവാഹിതനായ വാലത്ത് അതേവര്ഷം അതേ മാസം ആറാം തീയതി അവതരിപ്പിച്ച നോവലിന്റെ പേര് ശ്രദ്ധേയമായി തോന്നു ന്നു. ‘ഇവിടെ ഒരു കാമുകന്‍ മരിക്കുന്നു!’ ഒരു പ്രണയം അവിടെ അവസാനിച്ചു വോ? അങ്ങനെ ഒരു പ്രണയം ഉണ്ടായിരുന്നോ? തുടങ്ങിയ സംശയങ്ങള്‍ തീര്ത്തും അപ്രസക്തമല്ല. കാരണം , തലേ വര്ഷം അദ്ദേഹം ആനാപ്പുഴ അദ്ധ്യാപക പരിശീലന കേന്ദ്രത്തില്‍ പഠിതാവ് ആയിരുന്നു. അകലെയുള്ള പലരും ഒത്തുകൂടുന്ന ട്രെയിനിംഗ് കാലത്ത് ഒരു പ്രേമം മൊട്ടിട്ടുകൂടായ്കയില്ല. ‘അയയ്കാഞ്ഞ കത്ത്’, ‘ഇനി വണ്ടി ഇല്ല’ എന്നീ കഥാസമാഹാരങ്ങളും പ്രണയ ഭംഗം വിഷയമാക്കി രചിക്കപ്പെട്ടവയാണ്. ഏതായാലും വിവാഹജീവിതത്തിലേക്ക് ഇറങ്ങും മുമ്പ് പ്രണയത്തിന്റെ പുസ്തകം കെട്ടിപ്പൂട്ടിവെച്ചു അദ്ദേഹം നടത്തിയ ഒരു തുറന്നു പറച്ചിലാകാം, ‘ഇവിടെ ഒരു കാമുകന്‍ മരിക്കുന്നു’ എന്നത്.