ആ പതാകയുടെ സ്ഥാപനത്തിനു വേണ്ടി ജീവാര്‍പ്പണം ചെയ്‍ത ദേശസ്നേഹികളുടെ ചോര അപ്പോഴും അവയുടെ കീഴെ അവശേഷിച്ചു
കിടന്നിരുനു.
എന്നാല്‍എല്ലാംചതിയായിരുന്നു.
വളര്‍ന്നുവരുന്നതലമുറയുടെ,പിറവി
നമ്മുടേതു കുഴപ്പം നിറഞ്ഞ കാലഘട്ടമാണ്. പ്രത്യേകിച്ചും ആഗസ്റ്റുപതിനഞ്ചിനു ശേഷമുള്ള കാലം. ഇവിടെ ജനാധിപത്യമല്ല, ഫാസിസ്റ്റുമുറകളാണു പുലരുന്നത്. ഇവിടെ സമാധാനമുണ്ടൊ?
അഭിപ്രായസ്വാതന്ത്ര്യമുണ്ടോ? വിചാര സ്വാതന്ത്ര്യമുണ്ടോ?
ഞാനൊരു കമ്യൂണിസ്റ്റല്ല. കമ്യൂണിസ്‍റ്റുപ്രവര്‍ത്തകനല്ല. പക്ഷെ, തികച്ചും പഴഞ്ചനല്ല. എനിക്കൊരുസ്വതന്ത്രവുംപുരോ
പോലീസുകാരന്‍ പറഞ്ഞു:
-ഇവിടെ കമ്യൂണിസമുണ്ടോ എന്നു നോക്കിയതാണ്..........
കഷ്ടം. അതിനു ചൈനയിലായിരുന്നു അവര്‍ പോകേണ്ടിയിരുന്നത്.! നിരോധിക്കാത്ത മാക്‍സിം ഗോര്‍ക്കിയുടെ 'അമ്മ'യെന്ന വിശിഷ്ട ഗ്രന്ഥം എനിക്കു ഇന്ത്യന്‍ പോലീസിനെ ഭയന്നു ഒളിച്ചുവെയ്‍ക്കേണ്ടിവന്നു പണ്ഡിറ്റ് നെഹ്രുവിന്റെ ഭരണത്തില്‍ പോലും നിരോധിക്കാത്തൊരു സുപ്രസിദ്ധ കൃതി ഒളിച്ചുവെയ്‍ക്കാന്‍ നിര്‍ബ്ബന്ധിത നായൊരവസ്‍ഥ ഇവിടത്തെ സ്വാതന്ത്ര്യബോധം എത്രത്തോളം സുരക്ഷിതമാണെന്നു തെളിയിക്കയാണോ?
സ്വാതന്ത്ര്യം ലഭിക്കുനതിനു മുമ്പു വരെ കോണ്‍ഗ്രസ്സിന്റെ സമരത്തേയും ഇന്ത്യന്‍ ദേശാഭിമാനത്തിന്റെ അള്ളിപ്പിടുത്തത്തേയും
ഘടദീപം 26
ആദരിച്ചുകൊണ്ട് എന്റെ എളിയ തൂലികയും അതിന്റെ പങ്ക് നിര്‍വ്വഹിക്കുകയുണ്ടായി. അന്നത്തേയും ഇന്നത്തേയും മാതൃ
ഭൂമി ആഴ്ചപ്പതിപ്പ് എന്റെ അത്തരം ലേഖനങ്ങള്‍ ചൂടോടെ വാങ്ങി പ്രഥമ പേജില്‍ തന്നെ ചേര്‍ക്കുക പതിവായിരുന്നു. അക്കാരണം കൊണ്ട് എനിക്കുണ്ടായിരുന്ന ജോലി അന്നത്തെ സര്‍ക്കാര്‍ നഷ്ടപ്പെടുത്തി എനിക്ക് കോണ്ഗ്രസ്സിനുവേണ്ടി ജയിലില്‍ പോകേണ്ടിവന്നിട്ടില്ല. എന്നിരുന്നാലും ഒരുത്തന്റെ ജോലി, അവന്റെ ഭക്ഷണപ്പാത്രം അവനില്‍ നിന്നു തട്ടിത്തെറിപ്പിക്കുകയെന്നത് - അവനെ സംബന്ധിച്ചിടത്തോളം വലുതാണ്. അതിനൊക്കെ സ്വാതന്ത്ര്യം കിട്ടിയതിനു ശേഷം എനിക്കു കിട്ടിയ പ്രതിഫലം നാലേക്കറു ഭൂമിയല്ല, രാത്രിയെന്നൊ പകലെന്നോ ഇല്ലാതെ പോലീസിനെ പേടിച്ചു കഴിഞ്ഞുകൂടേണ്ട പരിതസ്ഥിതിയാണ്.
ഈ രാത്രി എന്നവസാനിക്കും? പേടിപ്പെടുത്തുന്ന, ശ്വാസം മുട്ടിക്കുന്ന
ഈ ദുരന്ത നാടകം എന്നവസനിക്കും? എന്തൊരു സാംസ്കാരിക കാടത്തമാണ് തലയ്‍ക്കു മുകളില്‍!
ഈ ഇരുളടഞ്ഞതും ഇടുങ്ങിയതുമായ അര്‍ദ്ധരാത്രിയുടെ ഇടനാഴിയില്‍ വെച്ച് ഞാനിപ്പോള്‍ ആഗസ്റ്റ് പതിനാലിലെ എനിക്കു പറ്റിയോരു വിഡ്ഢിത്തം ഓര്‍ത്തുപൊവുകയാണ്.
അന്ന് എന്തൊരു ഭയങ്കര മഴയായിരുന്നെന്നോ! ലോകമുണ്ടായിട്ടു ഇതു പോലൊരു മഴയുണ്ടായിരിക്കില്ല. അടുത്തുള്ള പള്ളിയിലെ പാതിരിയോട് വായ്‍പ വാങ്ങിയ രണ്ടു കതിനായും നിറച്ചുവെച്ചു ആ പച്ചപ്പാതിരയില്‍ പിറവിയെടുക്കുന്ന സ്വാതന്ത്ര്യത്തെ ആഘോഷിക്കുവാന്‍ ഞാന്‍ കാത്തിരിക്കുകയാണ്. ഉറങ്ങാതെ, കണ്ണുചിമ്മാതെ, വാച്ചില്‍ പന്ത്രണ്ടു മണിയാകുന്നതും നോക്കി. സ്വാതന്ത്ര്യ ശിശു പെറ്റുവീഴുന്ന ആ അനര്‍ഘനിമിഷവും കാത്ത്.
അങ്ങനെ, പന്ത്രണ്ടുമണി വന്നു. മഴ തുമ്പിക്കൈ വണ്ണത്തില്‍ വിട്ടുകൊടുക്കുകയാണ്. എന്തൊരു കൂരിരുട്ട്!
ലോകമുണ്ടായിട്ടു ഇതുപോലൊരു കൂരിരുട്ടു കണ്ടിരിക്കില്ല. മുറ്റത്തു നിരപ്പൊക്കത്തിനു പ്രളയമാണ്, കല്ലും കട്ടയും പലകക്കഷ്ണങ്ങളും
കൊണ്ട് കഷ്ടിച്ചു കതിന വെയ്‍ക്കാന്‍ ഞാന്‍ അല്‍പം സ്ഥലം സമ്പാദിച്ചു..ഒരു കയ്യില്‍
ചൂട്ടും മറുകൈയില്‍ തലയില്‍ ചൂടിയ മുറവും പിടിച്ച് കൃത്യം
ഘടദീപം 27
മണിക്കു ഞാന്‍ കതിനയ്‍ക്കു തീ കൊടുത്തു.ഒന്നു ചീറിപ്പോയി! രണ്ടാമത്തേതു കണിശത്തിനു പൊട്ടി. അതിന്റെ പ്രതിധ്വനി ഇരമ്പുന്ന പേമാരിയില്‍ വീണു തെല്ലിട പൊട്ടിക്കരഞ്ഞു. ആ പൊട്ടിക്കരച്ചിലിനു അകലെയെവിടെയോ നിന്നു പട്ടിണിയുടെ ഓരിയിടല്‍ മറുപടി പറഞ്ഞു.
ഓ, അന്നു ഞാന്‍ ധ്യാനിച്ച പ്രഭാതം ഇപ്പോള്‍ എവിടെയാണെന്നാണ് എന്റെ ആലോചന!
------------------------------
ഈ സായംസന്ധ്യയില്‍
എനിയ്‍ക്ക് ജാതിയില്ല. മതമില്ല. ദൈവമോ, ക്ഷേത്രമോ ഇല്ല. ആ വക സൂചനകളൊന്നും എന്റെയോ എന്റെ മക്കളുടെയോ പേരക്കുട്ടികളുടേയോ പേരുകളില്‍ ഒളിച്ചു നില്‍ക്കുന്നില്ല.
അതുപോലെ എന്റെ പുസ്‍തകങ്ങളും എന്റെ ജാതി വിളംബരം ചെയ്‍കയില്ല. ജാതിചിന്ത മനുഷ്യന്റെ മനസ്സില്‍ വരുന്നതോടെ അവന്‍ അങ്ങേയറ്റം തരം താഴ്‍ന്നതായാണ് ഞാന്‍ കണക്കാക്കിയിട്ടുള്ളത്. ഈ എണ്‍പയതാം വയസ്സില്‍ തിരിഞ്ഞുനോക്കുമ്പോള്‍ എനിക്ക് അഭിമാനം തോന്നുന്നത് ഞാനൊരിക്കലും ഒരുജാതിയുടെഭാഗമായി ചിന്തിക്കുകയോ, പ്രവര്‍ത്തിക്കുകയോ ചെയ്‍തിട്ടില്ല എന്നതു കൊണ്ടാണ്.ഞാന്‍ മനുഷ്യനാണ്. ഒരു ചരിത്രകാരനായി അറിയപ്പെട്ടാല്‍ മതി.
"അച്ഛന്റെ തോളിലിരുന്നാണ് ഞാന്‍ ആദ്യമായി ലോകം കാണുന്നത്.
ഒരു വഴി കണ്ടാല്‍, ഒരു കുളം കണ്ടാല്‍,ഞാനന്വേഷിയ്ക്കും ഈ വഴി എവിടേയ്ക്കാണ്?
ഈ കുളം എങ്ങനെയുണ്ടായി? "എന്നൊക്കെ.
ആ അന്വേഷണമാണ് ഞാനിപ്പോഴും തുടരുന്നത്.
ബാല്യത്തില്‍ കണ്ട വഴികള്‍ ,വഴിയമ്പലങ്ങള്‍,അത്താണികള്‍ , ചക്രചുറ്റുകള്‍, മലവാരങ്ങള്‍, ഗുഹാക്ഷേത്രങ്ങള്‍... എല്ലാത്തിലും നൂറ്റാണ്ടുകളുടെ
കഥകളുണ്ട്. ആ കഥകള്‍ തേടിയാണ് ഞാനലഞ്ഞത്.
ഓരോ ജില്ലയുടേയും സ്‍ഥലചരിത്രമെഴുതിയത് എന്റെ വീട്ടിലിരുന്നുകൊണ്ടല്ല. ജില്ലയിലെ ഓരോ ഗ്രാമത്തിലും പോയി വിവരങ്ങള്‍ ശേഖരിക്കുകയായിരുന്നു. എത്ര കഷ്‍ടപ്പെട്ടായാലും നേരില്‍ കാണാതെ ഞാനൊ ന്നുമെഴുതിയിട്ടില്ല.ഞാന്‍ ഐതിഹ്യം നോക്കാറില്ല. പറഞ്ഞുകേട്ട്
ഘടദീപം 28
വിശ്വസിക്കാറുമില്ല. യുക്‍തി കൊണ്ട് ഖനനം ചെയ്‍കയാണ് എനിക്കിഷ്‍ടം. ഒരിക്കല്‍ പാലക്കാട്ട് കോട്ടമല കാണാന്‍ പോയി. മലകയറിമുകളില്എത്തിയപ്പോഴാണ്
കഷ്‍ടപ്പെട്ട് ഞാന്‍ കണ്ടെത്തയ രേഖകള്‍ പില്‍ക്കാലത്ത് കുട്ടികള്‍ക്കുംമറ്റും പ്രയോജനപ്പെട്ടത് സന്തോഷകരമായി. എം.ജി. യുണിവേര്‍സിറ്റി എന്റെ "ചരിത്രകവാടങ്ങള്‍" പാഠപുസ്തകമാക്കിയിരുന്നു.
സ്‍ഥലനാമങ്ങളുടെ ഉത്ഭവരഹസ്യം തേടിയുള്ള യാത്രയില്‍ എനിക്ക് ധനനഷ്‍ടവും സ്വത്തുനഷ്‍ടവുംഉണ്ടായിട്ടുണ്ട്
തിരുവനന്തപുരം ജില്ലയെക്കുറിച്ച് പഠിക്കേണ്ട സമയമായപ്പോള്‍ പുതുതായി വന്ന സെക്രട്ടറി എരുമേലി പരമേശ്വരന്‍ പിള്ള , ആദ്യം ജോലി ആരംഭിച്ചോളൂ എന്നു പറഞ്ഞെങ്കിലും വൈകാതെ വാക്കുമാറി. കൊടുത്തയാള്‍ക്കു തന്നെ പിന്നേയും കൊടുക്കാനാവില്ലെന്നു പറഞ്ഞ് സ്‍കോളര്‍ഷിപ്പ് തടഞ്ഞു..
ഘടദീപം 29
പോകണമെന്ന് കേരളത്തിലെ പണ്ഡിതരും സാംസ്‍കരി നായകന്‍മാരും വിവിധ സന്ദര്‍ഭങ്ങളില്‍ പ്രസ്‍താവിച്ചിരുന്നു. ഇതായിരുന്നു എന്റെ ധാര്‍മ്മിക പിന്‍ബലം. എന്നാല്‍, ഡോ.എസ്.ഗുപ്‍തന്‍ നായരും, ഡോ.പി.ടി.ഭാസ്‍കരപ്പണിക്കരും ഡോ.കെ.എന്‍ എഴുത്തച്ഛനും, ഡോ. പി.വി.കൃഷ്‍ണന്‍ ആയരും മറ്റനേകം പേരും ,വാലത്തിന് കൂടുതല്‍
വലിയ പ്രോജക്‍റ്റ് നല്‍കണമെന്ന് വ്യക്‍തമായി എഴുതിവച്ചതൊന്നും എരുമേലി വായിച്ചു നോക്കിയില്ല.
നീതിക്കു വേണ്ടി ഞാന്‍ അന്നത്തെ അക്കാദമി പ്രസിഡന്റ് പ്രൊഫ. എം കെ സാനുവിനെ സമീപിച്ചു. എന്നാല്‍ അദ്ദേഹത്തിന്റെ ഉള്ളില്‍ ഒരു 'പ്രൊഫസ്സര്‍' ജീവിച്ചിരിപ്പില്ലെന്ന് ബോദ്ധ്യമായപ്പോള്‍ അന്നത്തെ സാംസ്‍കാരിക വകുപ്പു മന്ത്രി
ടി.കെ. രാമകൃഷ്‍ണനെ കണ്ട് വിവരം പറഞ്ഞു. എരുമേലിയുടേയും സാനുവിന്റെയും വായില്‍നിന്നു വന്ന അതേ വാചകങ്ങള്‍ തന്നെ ടി.കെ.യുടെയും വായില്‍ നിന്നു കിട്ടിയപ്പോള്‍ എനിക്കു ഗവേഷണത്തിന്റെ പണി നിര്‍ത്തേണ്ടിവന്നു. ഒരു ഇടവേള ആകട്ടെയെന്ന് ഞാനും കരുതി.
ശുഭകാംക്ഷികള്‍ എന്ന് ഞാന്‍ വിശ്വസിച്ച ആളുകള്‍ കൈവിട്ടതിന്റെ ദു:ഖം വലുതായിരുന്നു.അതുവരെ ഞാന്‍ കാണാതിരുന്ന എന്റെ കുടുംബത്തിലേക്ക് ആദ്യമായി ഞാന്‍ നോക്കി. ആ കുടുംബത്തിന്റെപിന്തുണയില്‍ വര്‍ഷങ്ങള്‍ക്കു ശേഷം ഞാന്‍ തിരുവനന്തപുരത്തിന്റെ പഠനം സ്വന്തമായി തുടങ്ങി. എരുമേലി-സാനു ഭരണകാലം കഴിഞ്ഞ്മാനം തെളിഞ്ഞപ്പോള്‍ പുതിയ സെക്രട്ടറി എം. കുട്ടികൃഷ്‍ണന്റെ നേതൃത്വത്തില്‍ അക്കാദമി തിരുവനന്തപുരം ഏറ്റെടുത്തു പ്രസിദ്ധീകരിച്ചു. അതിന്റെ തുടര്‍ച്ചയായി കോഴിക്കോട് ജില്ലാ സ്‍ഥലചരിത്രമെഴുതാനുള്ള പ്രോജക്‍റ്റും തന്നു. എരുമേലിയുടെ തടസ്സവാദങ്ങള്‍ പൊള്ളയായിരുന്നെന്ന് കാലം തെളിയിച്ചു.പക്ഷെ, അപ്പോഴേയ്ക്കും ആരോഗ്യമുണ്ടായിരുന്ന കാലത്തെ അഞ്ചുകൊല്ലം എനിക്കു നഷ്ടപ്പെട്ടിരുന്നു
തിരുവനന്തപുരം ജില്ലയുടെ പഠനത്തിന് എരുമേലിയും സാനുവും ടി.കെ.രാമകൃഷ്‍ണനും തടസ്സം നിന്നത് എന്തിന് എന്നെനിക്കു മനസ്സിലാവുന്നില്ല. ഒരു പക്ഷെ, പാര്‍ട്ടിയുടെ സമീപനമായിരിക്കാം. ചരിത്രഗവേഷണവും രാഷ്ട്രീയവും തിരിച്ചറിയാന്‍ അവര്‍ വിവേകമുള്ളവരായില്ല...
ഏതായാലും അവര്‍ കഴുത്തുഞെരിച്ച തിരുവനന്തപുരം ജില്ലാ സ്‍ഥലചരിത്രം അവരുടെ അനന്തരാവകാശികള്‍ക്കു പ്രയോജനപ്പെടാതിരിക്കില്ല. ആ മൂവരുടേയും വംശാനന്തര തലമുറയില്‍
ഘടദീപം 30
ഒരാളെങ്കിലും ആ പുസ്‍തകം ഒരു റഫറന്‍സിനായി തപ്പിക്കൊണ്ട് ലൈബ്രറികള്‍ കയറിയിറങ്ങുകയില്ലെന്ന്
ആരു കണ്ടു? അതൊരു കാവ്യനീതിയല്ലെ?
പട്ടിണി ഒരു സാധാരണ സംഭവമായിരുന്ന കാലഘട്ടത്തില്‍ ജനിക്കാന്‍ ഭാഗ്യമുണ്ടായി. ലോകത്തെമ്പാടുമുള്ള മനുഷ്യന്റെ യഥാര്‍ത്ഥപ്രശ്‍നം വിശപ്പു തന്നെ എന്ന തിരിച്ചറിവിലൂടെ ഞാന്‍ വളര്‍ന്നു.
എന്റെ വഴികള്‍ കഠിനാദ്ധ്വാനത്തിന്റെയും കഷ്‍ടപ്പാടിന്റേതുമായിരുന്നു. എത്ര ക്ളേശിച്ചാണ് എന്റെ ജീവിതപ്പാതയില്‍ കുറച്ചെങ്കിലും നേട്ടങ്ങളുണ്ടാക്കിയതെന്ന് ഓര്‍ക്കുകയാണ്. എന്നാല്‍, എനിക്ക് ജീവിതം കൈ നിറച്ചു തന്നു
എന്നൊന്നും തോന്നിയിട്ടില്ല. ചിലപ്പോള്‍ ആലോചിക്കുമ്പോള്‍
തോന്നും പല തീരുമാനങ്ങളും ഭ്രാന്തമൊ, അതിസാഹസികമായിരുന്നെന്ന്.
എങ്കിലും ജിജ്‍ഞാസുവായിരുന്നു ഞാന്‍. അതാണ് എന്നെ ചരിത്രകാരനാക്കിയത്. എന്റെ ഭാഷ ഇന്നുംതീക്ഷ്‍ണമായാണ് എനിക്ക് അനുഭവപ്പെടുന്നത്. ഞാനൊരു സോഷ്യലിസ്‍റ്റായിരുന്നു. അതേസമയം കമ്മ്യൂണിസ്‍റ്റ് ആശയങ്ങളോട്
എന്നും ഭ്രാന്തമായ അടുപ്പവും കാണിച്ചിരുന്നു. ജീവിതത്തിന്റെ ആദ്യനാളുകളില്‍ നേരിട്ട പട്ടിണിയും ദുരിതവും എന്നെ കൂടുതല്‍ തുല്യതയുള്ള ഒരു സമൂഹത്തെക്കുറിച്ച് ചിന്തിക്കാന്‍ ഇടയാക്കി. അതെല്ലാം ഇന്നും എന്നില്‍ പുത്തനുണര്‍വ്വായി നില്‍ക്കുകയാണ്.
എന്റെ ആദ്യ ഗദ്യകവിതാസമാഹാരമായ 'ഇടിമുഴക്കം'
ഞാന്‍ സമര്‍പ്പിച്ചിട്ടുള്ളത് എന്റെ അച്ഛനു തന്നെയാണ്. ദാരിദ്ര്യത്തില്‍ ജനിച്ച്, ദാരിദ്ര്യത്തില്‍ ജീവിച്ച്, ദാരിദ്ര്യത്തില്‍ വെച്ച്‍ ഒരു ദിവസം കാണാതെ പോയഎന്റെ അച്ഛന്റെ ഓര്‍മ്മയ്‍ക്ക്. അച്ഛന്റെ ദുരിതങ്ങള്‍ എന്റെ ചിന്തയില്‍ വല്ലാത്ത പരിവര്‍ത്തനങ്ങള്‍ വരുത്തിയെന്ന് പറയാം.
എനിക്ക് ഒരു മനുഷ്യനായിത്തീരുവനായിരുന്നു ആഗ്രഹം. കാരണം മനുഷ്യത്വത്തിന്റെ വില അത്രമാത്രം ഞാനറിഞ്ഞിട്ടുണ്ട്. മനുഷ്യത്വം മരവിച്ച ഒരു ലോകത്താണല്ലൊ, നാം ജീവിക്കുന്നത്. ചളിയും വെള്ളവും ഇരുട്ടും ചോരയും നിറഞ്ഞ ഈ അഗാധതയില്‍ വച്ചുള്ള ജീവിതത്തില്‍ നിന്നും നമുക്ക് രക്ഷപ്പെടാനാവുമൊ? ഇതെന്റെ പഴയ ചോദ്യമാണ്. ഞാന്‍ ഒരിക്കല്‍ വിപ്‍ളവത്തെ സ്നേഹിച്ചു. രാഷ്ട്രീയമായി പുതിയൊരുണര്‍വിലൂടെ, നമുക്ക് നല്ലൊരു ജീവിതമുണ്ടാകുമെന്ന് ചെറുപ്പകാലത്ത് വിശ്വസിച്ചു. ഇന്നിപ്പോള്‍ നോക്കുമ്പോള്‍ മനുഷ്യന്റെ മഹത്വം എവിടെയോ കളങ്കപ്പെട്ടില്ലേ, എന്നു സംശയിക്കുന്നു.
ഘടദീപം 31
ശ്രാദ്ധവും പിതൃഭക്തിയും
മരിച്ചുപോയ മാതാപിതാക്കള്‍ മനസ്സിലേയ്ക്കു കടന്നു വരാത്ത ദിവസങ്ങളില്ല. നിദ്രാവേളകളിലെ ഏകാന്തതകള്‍ ഓര്‍മ്മകള്‍ക്കുയിര്‍ കൊടുക്കുന്നു. അച്ഛനെ അധികം കണ്ടു. അപ്പൂപ്പനെ കുഞ്ഞുന്നാളിലെ
കണ്ട ഓര്‍മ്മയുണ്ട്. അപ്പൂപ്പന്റെ അച്ഛനെയോ? കണ്ടിട്ടേയില്ല.
അച്ഛനമ്മമാര്‍ കുഞ്ഞുന്നാളിലേ തന്നെ നഷ്ടപ്പെട്ടവരുണ്ട്.എന്നാലും അവരുടെ ചിത്രങ്ങള്‍ മനസ്സില്‍ തെളിയുകയാണ്. 'ഞാന്‍' എന്ന ഈ യാഥാര്‍ത്ഥ്യം ഭൂതകാലത്തിന്റെ ഒരവശിഷ്ടമത്രെ. ഒരു മഹാ ശൃംഖലയുടെ പിന്നിലെ കണ്ണിയാണിത്. ഇവിടെ നിന്നു തിരിഞ്ഞുനോക്കുമ്പോള്‍ രണ്ടുമുന്നു കണ്ണികള്‍ക്കപ്പുറം സര്‍വ്വതും അന്ധകാരമാണ്; അജ്ഞാതമാണ്. നിഗൂഢതയുടെ കടല്‍വക്കില്‍ നിന്ന് ഫലശൂന്യമായെത്തിനോക്കുന്ന മനസ്സ് വിഷാദമയമാണ്. സത്യമറിഞ്ഞിരുന്നുവെങ്കില്‍!..
കാരണോന്‍മാര്‍ "പുട്ടി "യും ചൂടി
കര്‍ക്കടകത്തിലെ കറുത്തവാവ് കാരണോന്മാര്‍ക്ക് (പിതൃക്കള്‍ക്ക്) പ്രിയപ്പെട്ടതാണ്.അന്നാണവര്‍ തങ്ങളുടെ പിന്‍ ഗാമികളുടെ വീടുകള്‍ സന്ദര്‍ശിക്കുക. അവരെ സ്വീകരിക്കാന്‍ കിട്ടുന്ന അസുലഭ സന്ദര്‍ഭമാണത്. അതിനെ പാഴാക്കിക്കൂടാ. ശര്‍ക്കരയും നാളികേരവും മറ്റും ചേര്‍ത്ത് വിശിഷ്ടമായ ' അട'യുണ്ടാക്കി വെച്ച് കാത്തിരിക്കുന്നു. കര്‍ക്കിടകമാസത്തിലെ കറുത്തവാവിന് കാട്ടുപോത്തിന്റെ തുട വിറയ്ക്കും.അത്ര കനത്ത മഴയാണ്.മാസത്തിന്റെ വിശേഷണം തന്നെ കള്ളക്കര്‍ക്കടകം എന്നാണ്. കനത്ത ഇരുട്ടും കഠിനവര്‍ഷവും!"പുട്ടി"യും ചൂടിയാണ് കാരണവന്മാര്‍ വരിക. കടത്തുകാശ് കടം പറഞ്ഞായിരിക്കും വരവ്. തിരിച്ചുപോകുമ്പോള്‍ കാശിനുപകരം അട കൊടുത്ത് കടം വീട്ടും. ആകയാല്‍ ഭക്ത്യാദരപൂര്‍വ്വം 'വാവട' കാരണവന്മാര്‍ക്ക് "വീതു "വെയ്ക്കുന്നു. കൂടെ മത്സ്യമംസങ്ങളും മദ്യവും!
മുഖം ചെത്തിവയ്ക്കുന്ന ഇളനീര് പ്രധാനമാണ്.ഇതിന് "ദാഹം വെയ്‍ക" ലെന്നാണ് പറയുക. കരിമ്പോത്തിന്റെ തുട വിറയ്ക്കുമ്പൊഴോ
ഘടദീപം 32
ദാഹം എന്നു ചോദിക്കരുത്. പരേതാത്മാക്കള്‍ പരവശരത്രെ.ആരാണവര്‍ക്കു വെള്ളം കൊടുക്കുക ,അവരുടെ പ്രവൃത്തിയുടെ ഫലമായി ജിവിച്ചിരിക്കുന്ന പിന്‍ ഗാമികളല്ലാതെ?
കേരളത്തിലെ ദ്രാവിഡവര്‍ഗ്ഗക്കാരില്‍ ഈ വിശ്വാസം നിലനിന്നു പോരുന്നുണ്ട്.
ആദിമമനുഷ്യര്‍ക്ക് മരണവും ഉറക്കവും തമ്മിലുള്ള വ്യത്യാസം മനസ്സിലായിരുന്നില്ല. ഉണരുമ്പോള്‍ കഴിക്കാന്‍ വെള്ളവും ആഹാരവും മൃതദേഹത്തിനടുത്തുവയ്ക്കുക പതിവായിരുന്നു. ഇന്നും ശ്രാദ്ധത്തിനു പിണ്ഡവും ജലവും അപരിത്യാജ്യം.
മരിച്ചുപോയവര്‍ സ്വപ്നത്തില്‍ പ്രത്യക്ഷപ്പെടാന്‍ തുടങ്ങിയപ്പോല്‍ ഭയമായി. ഭയം ഒഴിവാക്കാന്‍ മൃതശരീരം കുഴിച്ചുമൂടാന്‍ തുടങ്ങി.മീതേ മണല്‍ക്കൂമ്പാരം കൂട്ടി , മുകളില്‍ ഒരു കല്ലും കയറ്റിവച്ചു. ഒരിക്കലും പൊന്തിവരരുത്. ശവക്കുഴിയുടെ മുകളിലുള്ള കല്ലിലാണ് ആദ്യകാലത്ത് നിവേദ്യവും മറ്റും അര്‍പ്പിച്ചിരുന്നത്.
കൂടുവിട്ടുപൊകുന്ന ആത്മാവെന്ന ഭാവനയ്ക്ക് പഴക്കമുണ്ട്. ഋഗ്വേദത്തോളം തന്നെ പഴക്കം.ധാന്യമിട്ടുകൊടുത്താല്‍, പറന്നുപോയ പക്ഷി , പക്ഷെ, തിരിച്ചുവന്നേയ്‍ക്കുമല്ലോ.ശരീ
കേരളത്തിലെ ആദിദ്രാവിഡരില്‍ പരമ്പരയാ ആചരിച്ചുപോന്ന ശ്രാദ്ധരീതികളുണ്ടായിരുന്നു. 85-ല്‍ പരം വയസ്സായ (1965-ല്‍) ഒരു പുലയ വൃദ്ധനില്‍ നിന്ന് നേരിട്ടു ശേഖരിച്ച പുലയരുടെ പുരാതന ശ്രാദ്ിതികള്‍ ശ്രദ്ധിക്കൂ.
മരിച്ചു 15-ന്റെ അന്നു 'ചാത്തം' ആചരിക്കുന്നു. ഇതിനു കാട്ടിച്ചാത്തം എന്നു പേര്‍. കാടെന്നാല്‍ ശ്‍മശാനം. മറവു ചെയ്യപ്പെട്ട ശവത്തിന്റെ ശിരോഭാഗത്തെ മണ്ണുമാന്തി, ഒരു സുഷിരമുന്ടാക്കു. ഒരു തിരി കത്തിച്ചു നാലു ദിക്കിലേയ്‍ക്കും മേല്‍പോട്ടേയ്‍ക്കും കാണിച്ചശേഷം സുഷിരത്തില്‍ നിക്ഷേപിച്ചു മണ്ണിട്ടുമൂടുന്നു. 21 ഇലകളില്‍ പിണ്ഡം വയ് ക്കുന്നു അനം തെക്കുവശത്തു കൊണ്തുപോയിവെച്ചു മോന്നുരു
കൈ കൊട്ടി, കാക്കയ്ക്കു കൊടുക്കുന്നു.
ഈ കര്‍മ്മം ചെയ്യുന്ന സമയത്ത് ചൊല്ലുന്ന മന്ത്രവുമുണ്ട്.
"കെചക്കുടിപ്പു (കിഴക്കുദയം) തെളിയ്ണം. പടിഞ്ഞാറട്ടമി (അസ്‍തമയം) തെളിയണം. തെക്കൊരു തിരുപീടമ് തെളിയണസ്ം. വടക്കു മാവേലി
ഘടദീപം 33
തെളിയണം. മേലുകണ്ടം പൂമി തെളിയണം.കീഴുകണ്ടം താമര തെളിയണം. നാലുതിക്കീ തേവമ്മാരു തെളിയണ. മണുകത്തീച്ചരന്‍ തെളിയണം. മലന്ന പൂമി തെളിയണം. കമന്ന മാനം തെളിണം. നല്ലടങ്ങത്തിരുനാളു തെളിയണം. നടുകത്തെ തട്ടു തെളിയണം. അറത്തുകൂട്ടിയമ്പലം തെളിയണം. ചെങ്കല്ലെ പഹവതി തെളിയണം. കരിങ്കല്ലെ ശാസ്‍താവു തെളിയണം.തെറം പിടിച്ച ഭദ്രകാലി തെളിയണം.......
മqരിച്ച മനുഷ്യന്റെ ആത്മാവ് ഗതികിട്ടാതലയുന്നു. ജീവിച്ചിരിക്കുന്നവരെ അതു ശല്യപ്പെടുത്തുന്നു ഈ അസ്വസ്‍ഥ
പ്രേതത്തെ അടകി നിര്‍ത്തലും ശ്രാദ്ധാചാരത്തിലടങ്ങുനു. പിണ്ഡം ശരിരത്തിന്റെ പ്രതിരൂപമത്രെ. മരിച്ചുപോയ പിതാക്കളോടുള്ള ആത്മീയബന്ധ സ്മരണയുടെ പ്രതീകമായി ശ്രാദ്ധബലി വിവിധരീതികളില്‍ തുടരുന്നു......
*************************
ഘടദീപം 34
ഗാന്ധിജി-
ബൂര്‍ഷ്വാസംസ്‍കാരത്തിന്റെ
ശങ്കരാചാര്യര്‍
(1951 ജനുവരി 14 തിങ്കളാഴ്‍ച വിരാട് പത്രം പ്രസിദ്ധീകരിച്ച ലേഖനത്തിന്റെ പൂര്‍ണ്ണ രൂപം )
1943 ഒക്‍ടോബര്‍ 3-ലെ മാതൃഭൂമി ആഴ്‍ചപ്പതിപ്പില്‍ ഞാനൊരു ലേഖനമെഴുതിയിരുന്നു. പിന്നീടു വന്ന 'മിന്നല്‍ വെളിച്ചം' എന്ന കൃതിയില്‍ ' ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം' എന്നായിരുന്നു അതിന്റെ തലക്കെട്ട്. ഒരു ഗാന്ധിജീസ്‍തുതി.... എന്റെ തന്നെയായ ആ സൃഷ്‍ടിയെ ഒന്നു പുന:പരിശോധന ചെയ്യാന്‍ എന്നെ അനുവദിക്കണം.അതിനു മുമ്പായി, ആ ഭംഗിയുള്ള തലക്കെട്ടില്‍ ഒരു കവിത രചിക്കാന്‍ എന്നെ പ്രേരിപ്പിച്ച രണ്ടു കാരണങ്ങളെപ്പറ്റിയും
രണ്ടു വാക്കു പറയുവാനുണ്ട്.
ഒന്ന്, ഞാന്‍ ബ്രിട്ടിഷുകാരന്റെ അടിമയണെന്നത്. രണ്ട്, ഞാന്‍ ദരിദ്രനാണെന്നത്.
എന്റേയും എന്റെ അന്ധകാരമയമായ എല്ലാ ചുറ്റുപാടുകളുടേയും പശ്‍ചാത്തലത്തില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ നേതൃത്വം വഹിച്ച് സ്വാതന്ത്ര്യത്തിനു വേണ്ടി
സമരം നടത്തിയ ഗാന്ധിജിയെ ഞാന്‍ സൂക്ഷിച്ചുനോക്കി. ഓരോ ഖദര്‍ക്കുപ്പായത്തിന്റെയും ഉള്ളില്‍ നിന്ന് പ്രസംഗപീഠത്തിലേയ്‍ക്ക് ഉതിര്‍ന്നു വീണ ശബ്ദങ്ങളുടെ അര്‍ത്ഥം ഞാന്‍ മനസ്സിലാക്കിയിരുന്നു.
"നമ്മുടെ മാതൃഭൂമി ഇന്ത്യയാണ്. ഇന്ത്യയെ ബ്രിട്ടീഷുകാര്‍ കൊള്ളയടിച്ചു തിന്നു കൊഴുക്കുന്നു.
അതുകൊണ്ട് ഇന്ത്യാക്കാര്‍ പട്ടിണി കിടക്കുന്നു."
ബ്രിട്ടീഷുകാരെ ഓടിക്കാന്‍ കഴിയുക എന്നാല്‍ ഇന്ത്യാക്കാരനായ എന്റെ വീട്ടിലെ പട്ടിണിയെ ഓടിക്കുകയാണര്‍ത്ഥമെന്ന് പാവപ്പെട്ട ഞാന്‍ വിശ്വസിച്ചു. വ്യാവസായികമായി അവര്‍ ചെയ്യുന്ന കൊള്ളയെ മറ്റൊരു രൂപത്തിലും കോണ്‍ഗ്രസ്സിന്റെ സത്യദൂതന്മാര്‍ വ്യാഖ്യാനിച്ചു തന്നിരുന്നു.
. ....ബ്രിട്ടീഷുകാര്‍ ഇന്ത്യയിലെ അസംസ്‍കൃതസാധനങ്ങള്‍
ഘടദീപം 35
അങ്ങനെ ഒരു ദിവസം ആ വ്യസനമയമായ പരമാര്‍ത്ഥം എന്നേയും ഖദറുടുപ്പിച്ചു ഇന്ത്യയില്‍ ലങ്കാഷയറുകള്‍ ഉണ്ടാകാത്തതിന്റെ രഹസ്യവും
ഇന്ത്യയിലെ തൊഴിലില്ലായ്‍മയുടേയും പട്ടിണിയുടേയും രഹസ്യവും എനിക്കു മനസ്സിലായി.
അപ്പോള്‍ ഇന്നേയ്‍ക്ക് ഏഴുകൊല്ലം തികച്ചും കഴിഞ്ഞിരിക്കുന്നു. ഇതിനിടയില്‍ ഇവിടെ എന്തെല്ലാം നടന്നു... ബ്രിട്ടീഷുകാര്‍ ഇന്ത്യയില്‍ നിന്ന് ഓടിയ്‍ക്കപ്പെടുകയോ, ഓടുകയോ, അല്ല, ഇന്ത്യയ്‍ക്കു കൈ കൊടുത്തു ഗുഡ് ബൈ പറഞ്ഞ് സാവധാനം പോകുകയാണുണ്ടായതെന്ന് ഒരു പക്ഷേ, നിങ്ങള്‍ തിരുത്തിയേക്കാം, ശരി, ഏതായാലും അവര്‍ പോയി.
ഗാന്ധിജിയുടെ നേട്ടം ചരിത്രം രേഖപ്പെടുത്തുകയും ചെയ്‍തു. എന്നാല്‍ ബ്രിട്ടീഷുകാരന്‍ പോയിട്ടും നമ്മുടെ പട്ടിണി പോയില്ല. എന്നല്ല, ബ്രിട്ടീഷുകാരന്റെ കീഴില്‍പോലും അനുഭവിക്കേണ്ടി വന്നിട്ടില്ലാത്ത കൂട്ടപ്പട്ടിണിയും കൊടും മര്‍ദ്ദനവും
നമ്മെ കുഴിച്ചുമൂടാന്‍ തുടങ്ങി.
നാം സ്വതന്ത്ര ഭാരതത്തിന്റെ സന്താനങ്ങളാണെന്നു കൂടി നമുക്കിന്നു പറയാന്‍ ലജ്ജ തോന്നുന്നു. ഇന്ത്യന്‍ സ്വാതന്ത്ര്യം വെറും നുണയാണെന്ന് ചിലപ്പോഴൊക്കെ തോന്നിപ്പോകുന്നു. ഇതിന്റെ കാരണമാരായാന്‍ നമുക്ക് അവകാശമുണ്ട്.
ഇന്നു പ്രത്യക്ഷത്തില്‍ വെള്ളക്കാരന്‍ നമ്മുടെ പത്തായം കൊള്ളയടിക്കുന്നുവെന്നു ആരും ആരോപിക്കുന്നില്ല. എന്നാല്‍ നമ്മുടെ ഭക്ഷണമെവിടെ? നമ്മുടെ സൗഖ്യവും സമാധാനവും ക്ഷേമവും ആരു തട്ടിപ്പറിച്ചു?
എന്റെ മിന്നില്‍ ഭാവനയില്ല. കവിതയില്ല, പ്രതീക്ഷയില്ല. എന്നാല്‍, ഒരൊറ്റ പരമാര്‍ത്ഥം മാത്രം ഉണ്ട്. - ഞാന്‍ എല്ലാ വഴികളിലും കൂടി കൊല്ലപ്പെട്ടിരിക്കുന്നു.
സ്വതന്ത്ര ഇന്ത്യയിലെ ധീരപൗരനെന്നു ബഹുമതിയ്‍ക്കര്‍ഹതയുള്ള ഓരോ പാവപ്പെട്ടവനും വെറും തിണ്ണയില്‍ കൈകാലിട്ടടിച്ചു അന്ത്യശ്വാസം വലിക്കുമ്പോ, ഇന്ത്യയുടെ രാജകീയ ഗാംഭീര്യങ്fങളുടെ ഉത്തുംഗസൗധങ്ങളുടെ വാതായനങ്ങളില്‍ നിന്നു ഗാന്ധിജിയെക്കുറിച്ചുള്ള സ്‍തോത്രഗീതങ്ങള്‍ ഉതിര്‍ന്നു വീഴുന്നുന്ട്.
ഗാന്ധിജി ആരുടെ ആള്‍?
അധ്വാനിക്കുന്നവരും കഷ്‍ടപ്പെടുന്നവരും അനുനിമിഷം
ഘടദീപം 36
അടിച്ചുവീഴ്‍ത്തപ്പെടുന്നു. അവരുടെ വിയര്‍പ്പും കിതപ്പും ജീവനും ചൂഷണം ചെയ്യപ്പെടുന്നു. അവരുടെ പരാതികള്‍ക്ക് ലോക്കപ്പും ജയിലും വെടിയുണ്ടയും മറുപടി പറയുന്നു. സ്വതന്ത്ര ഇന്ത്യയിലെ ഓരോ തെരുവീഥിയുംഅധ്വാനിക്കുന്ന വര്‍ഗ്ഗത്തിന്റെ കട്ടച്ചോരയുടെ ചുവന്ന പനിനീര്‍പ്പൂക്കള്‍ കൊണ്ടാണിന്ന് അലങ്കരിക്കപ്പെട്ടിരിക്കുന്നത്. ഓരോ മണ്‍തരിയിലും മര്‍ദ്ദനത്തിന്റെ ഓരോ മഹനീയ കഥ അന്തര്‍ലയിച്ചിട്ടുണ്ട്. നട്ടാപ്പകലും നടുക്കൂറുപാതിരകള്‍ വാ പിളര്‍ത്തി നില്‍ക്കുന്ന ചുറ്റുപാടില്‍ ---ഞാന്‍ അന്നു കണ്ട ഇരുപതാം നൂറ്റാണ്ടിന്റെ വെളിച്ചം എവിടെയാണെന്നു ചോദിക്കേണ്ടിയിരിക്കുന്നു. ആ വെളിച്ചം.. അത് എനിക്കു വേണ്ടിയായിരുന്നില്ല. അത് മറ്റു ചിലര്‍ക്കു വേണ്ടി മാത്രമായിരുന്നു.....
ഈ പേടിപ്പെടുത്തുന്ന അര്‍ധരാത്രിയുടെ വ്യസനമയമായ നിഴല്‍പ്പാടില്‍ ആ വെളിച്ചത്തിന്റെ ആവേശം പകര്‍ന്നുകൊടുത്ത അനവധി വിളക്കുകള്‍ എരിഞ്ഞുകൊണ്ടിരുന്ന എടുപ്പുകള്‍ ദല്‍ഹിയിലേയും ബോംബേയിലേയും തെരുവീഥികളില്‍ ഉയര്‍ന്നു നില്‍ക്കുന്നത് ഞാന്‍ കാണുന്നുണ്ട്.
ഇപ്പോള്‍ ഗാന്ധി ആരെന്ന് എനിക്കു മനസ്സിലായി. ബ്രിട്ടീഷുകാരന്റെ സ്‍ഥാനത്ത് ഇന്ത്യന്‍ ബൂര്‍ഷ്വാസിയെ പ്രതിഷ്‍ഠിച്ച് അവന്റെ ചൂഷണത്തിന് ഇന്ത്യന്‍ ജനതയെ വിട്ടുകൊടുത്ത മഹാത്മാവാണ്, ഗാന്ധിജി. ഞാനിതു പറയുമ്പോള്‍ നിങ്ങള്‍ എന്നോടു കോപിക്കുമെന്ന് എനിക്കറിയാം. പക്ഷെ, ഇന്ത്യന്‍ ഭരണാധിവര്‍ഗ്ഗം ഗാന്ധിജിയുടെ സ്‍തുതിഗീതങ്ങള്‍ പാടിക്കൊണ്ടാണ് മുന്നോട്ടു വന്നതും മുന്നോട്ടു പോകു ന്നതുമെന്ന് മനസ്സിലാക്കണം. പ്രോലിട്ടേറിയന്‍ സംസ്‍കാരത്തിന്റെ ഐതിഹാസികമായ വിപ്‍ളവത്തിന്റെ ദൃഷ്‍ടിയില്‍ അദ്ദേഹം ആരുമല്ല. അധ്വാനിക്കുന്ന ജനവിഭാഗത്തിന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പിനു വിഘാതമുണ്ടാക്കുന്ന പഴഞ്ചന്‍ വേദാന്തത്തിന്റെ ജനയിതാവായിരുന്നു, അദ്ദേഹം..
രാമരാജ്യ സോഷ്യലിസം
ദാരിദ്ര്യവും പട്ടിണിയും മാറ്റാന്‍ മതം നാളിതുവരെ ഉദ്ദേശിച്ചുകൊണ്ടിരുന്ന ഔഷധങ്ങളില്‍ കവിഞ്ഞൊന്നും ഗാന്ധിജിയ്‍ക്കു തരുവാനുണ്ടായിരുന്നില്ല. ഗാന്ധി ചരിത്രത്തിന്റെ തന്നെ വിരോധാഭാസമാണ്. പട്ടിണിയും ദാരിദ്ര്യവും പരിഹരിക്കനുള്ള സംരംഭത്തില്‍ ശാസ്‍ത്രീയമായ, ചരിത്രപരമായ വ്യാഖ്യാനം കൊടുക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞില്ല. എന്നാല്‍, അദ്ദേഹത്തിനു മുമ്പു തന്നെ, ലോകത്തിലാദ്യമായി കാറല്‍ മാര്‍ക്സ്
ഘടദീപം 37
തന്റെ വിപ്‍ളവകരമായ തത്ത്വശാസ്‍ത്രം പ്രഖ്യാപിച്ചിരുന്നു.
1917-ലെ റഷ്യന്‍ വിപ്‍ളവം ആ തത്ത്വത്തെ ചരിത്രത്തിന്റെ തലയ്‍ക്കല്‍ യാഥാര്‍ത്ഥ്യമാക്കി പക്ഷേ, ഗാന്ധിയുടെ ആര്‍ഷവും പാവനവുമായ പൂണുനൂല്‍ , മാര്‍ക്‍സിയന്‍ ചിന്താഗതിയെ തീണ്ടി അശുദ്ധമായിരുന്നില്ല. ഭഗവത് ഗീതയും ഉപനിഷത്തും രാമരാജ്യവും കൊണ്ട് കാലം കഴിച്ചിരുന്ന അദ്ദേഹം പഴകി ദ്രവിച്ച നൂറ്റാണ്ടുകളെ ആധുനിക യുഗത്തിന്റെ തലയ്‍ക്കല്‍ അടിച്ചിരുത്താന്‍ യത്‍നിച്ചു. മറ്റാര്‍ക്കും കഴിയാത്ത വ്യത്യസ്‍തമായ തന്റെ വ്യക്‍തിമഹത്വം കൊണ്ട് അദ്ദേഹത്തിനത് എളുപ്പം സാധിക്കുകയും ചെയ്തു. ഒരു കണക്കില്‍ ഇന്ത്യയില്‍ ഉണര്‍ന്നു വന്നു കൊണ്ടിരുന്ന തൊഴിലാളി സമരത്തെ ആന്തരികമായി പിന്തിരിപ്പിച്ച ഒരു അണ്ടര്‍കറന്റായിരുന്നു, ഗാന്ധി.
യഥാര്‍ത്ഥ സോഷ്യലിസത്തിന്റെ ജന്‍മമെടുക്കലിനെ പിന്നില്‍ നിന്നു കുത്താനുള്ള അഞ്ചാംപത്തികള്‍ക്കൊക്കെ വേണ്ടത്ര ആയുധം പണിതിട്ടിട്ടാണ് ഗാന്ധിജി പോയത്.
വോട്ടുപെട്ടി സോഷ്യലിസം
ലോകത്തില്‍ ഒരു ഭാഗത്തും ഗാന്ധിയന്‍ ആദര്‍ശം വിലപ്പോകുന്നതല്ല അക്രമരാഹിത്യം ഒരു പ്രായോഗിക സിദ്ധാന്തവുമല്ല. ഭരിക്കാന്‍ അവസരം കിട്ടിയ ഗാന്ധിശിഷ്യന്‍മാര്‍ക്കും ഭക്തര്‍ക്കും ഗാന്ധിയന്‍ തത്ത്വം എത്രമാത്രം ഒരു ചൂണ്ടിപ്പലകയായിരുന്നുവെന്നും നമുക്കറിയാം.
സോഷ്യലിസം നടപ്പാകാന്‍ യഥാര്‍ത്ഥതൊഴിലാളിവര്‍ഗ്ഗം ആവശ്യപ്പെടുന്ന പരിഷ്‍കാരങ്ങള്‍ എന്തൊക്കെയാണോ, അവ നടപ്പാക്കാന്‍ ഗാന്ധിശിഷ്യന്‍മാര്‍ വിസമ്മതിക്കുന്നുവെന്നു മാത്രമല്ല, ആ ആവശ്യത്തെ അടിച്ചമര്‍ത്താന്‍ എല്ലാത്തരം ഹിംസാപരമായ ആയുധങ്ങളും അഴിച്ചുവിടുക കൂടി ചെയ്യുന്നു. അതിന് അവര്‍ക്ക് പ്രേരണ കിട്ടിയത് ഗാന്ധിയില്‍ നിന്നാണെന്ന ധാര്‍ഷ്‍ഠ്യവുമുണ്ട്.
സാധാരണക്കാരന്‍ ഇനിയും മനസ്സിലാക്കാത്ത ഒരു സത്യമുണ്ട്. മുതലാളിത്തം നിലനില്‍ക്കുന്ന ഒരു രാജ്യത്ത് വോട്ടുപെട്ടിവഴി പുലരുന്ന താത്‍പര്യം പാവപ്പെട്ടവന്റെയല്ല, സ്‍ഥാപിത താത്‍പര്യക്കാരന്റെയാണ്.ഒരു
ഈഗാന്ധിയന്വേദാന്തക്കാരെസൂക്
ഘടദീപം 38
അവ കടിക്കും. അവയ്‍ക്ക് ഇയിടെയായി പേയിളകിയിരിക്കുകയാണ്. ഇന്നലെ അവര്‍ ബ്രിട്ടീഷ് ഇന്ത്യയില്‍ ഗാന്ധിജിയുടെ പിന്നില്‍ നിന്നു വാലാട്ടിയെങ്കില്‍ ഇന്നു അവ സ്വതന്ത്ര ഇന്ത്യയില്‍ ട്രൂമാന്റെ പിന്നില്‍ നിന്നു വാലാട്ടുന്നുണ്ട്.
ജനാധിപത്യത്തിലേയ്‍ക്ക് ഉയര്‍ന്നു വന്ന രാജ്യങ്ങളൊന്നും ബൂര്‍ഷ്വാസിയുടെ എച്ചിലില നക്കി, എച്ചില്‍ക്കുഴിയില്‍ നിന്നു മുളച്ചുയര്‍ന്നതല്ല. നാം കൊട്ടിഘോഷിക്കുന്ന ഇന്ത്യന്‍ജനാധിപത്യത്തിനു പിന്നിലുള്ളത്, ഇന്ത്യാ- ബ്രിട്ടീഷ്‍ - അമേരിക്കന്‍ സാമ്രാജ്യവാദികളുടെ , ഇന്ത്യന്‍ ജനാധിപത്യത്തിനെതിരേയുള്ള ഗൂഢാലോചനയാണ്. ഇന്ത്യന്‍ ഭരണാധികാരികള്‍ അതുകൊണ്ട്, അമേരിക്കന്‍ ഡോളര്‍ മേധാവിത്വത്തെ താലോലിക്കുന്നു.
വെളിച്ചമില്ല. ഭാവിയുടെ നിഗൂഢമായ അന്ധകാരം.
ഇതിന്റെ പേര്‍ സ്വാതന്ത്ര്യമെന്നല്ല. ഇത് ഏറ്റവും ഇരുളടഞ്ഞ കാലഘട്ടമാണ്. ഇവിടെയെങ്ങും ഗാന്ധിജിയുടെ വെളിച്ചമില്ല. ചൂഷണത്തിന്റെ വകയായ രാമരാജ്യവേദാന്തം ഇവിടെ ഫലിക്കാന്‍ പോകുന്നില്ല. ലോകത്തിന്റെ ഒരു ഭാഗത്തും അതു വിലപ്പോയില്ല.
സാറിനും ചിയാങ്ങിനും ആകാത്തത് ഇന്ത്യയിലും ആകാന്‍ പോകുന്നില്ല.
ഇതു വിമോചനസമരങ്ങളുടെ കാലഘട്ടമാണ്. സാമ്രാജ്യത്വത്തിന്റെ കരാള ചെയ്‍തികള്‍ തുടച്ചുമാറ്റിക്കൊണ്ട്, പരിപൂര്‍ണ്ണ ജനകീയ ജനാധിപത്യ റിപ്പബ്‍ളിക്ക് സ്‍ഥാപിച്ചുതുടങ്ങുന്ന കാലം. അതിന്റെ ആവേശകരമായ ശബ്‍ദവീചികള്‍ ഇന്ത്യയുടെ അയല്‍പ്പക്കങ്ങളില്‍നിന്ന് ഇളകിവന്നു. ഇന്ത്യയെ വലിച്ചിളക്കിത്തുടങ്ങി.
അപ്പോള്‍, ഏഴുകൊല്ലത്തിനുമുമ്പ് എന്റെ ഭാവനയെ ഉണര്‍ത്തുകയോ, കാടുകയറ്റുകയോ ചെയ്‍ത ആ ലേഖനത്തെപ്പറ്റി എനിക്കു തന്നെ ഇന്നു ചിരി വരികയാണ്.............
ഘടദീപം 39
ഒരു വെള്ളപ്പൊക്കത്തിന്റെ ഓര്‍മ്മയ്ക്ക്
(1989ജൂലൈ 16 കേരള കൗമുദി വീക്കെന്‍ഡ് മാഗസിന്‍)
തൊണ്ണൂറ്റൊമ്പതിലെ വെള്ളപ്പൊക്കം എന്നു പറയുകയോ,കേള്‍ക്കുകയോ ചെയ്യാത്ത മലയാളി കാണുമോ? സംശയമാണ്. കൊല്ലവര്‍ഷം1099-ലെ വെള്ളപ്പൊക്കം കേരളത്തെ പ്രത്യേകിച്ച് മദ്ധ്യകേരളത്തെ പിടിച്ചുകുലുക്കിയ സംഭവമായിരുന്നു അതിലും വലിയൊരു വെള്ളപ്പൊക്കംഅതിനുമുമ്പുണ്ടായി
ഘടദീപം 40
'ഒരു പുത്തന്‍ കൂലി' വഞ്ചിയാണ് കിട്ടിയത്. കൊച്ചീരാജാവിന്റെ നാണയമാണ് 'പുത്തന്‍.' പുത്തന്‍ പിന്‍വലിക്കപ്പെട്ടിട്ടും അതിന്റെ മൂല്യമായ 10 ബ്രിട്ടീഷ് പൈയെ ഒരു പുത്തന്‍ എന്നു വിളിക്കുന്ന കീഴ്‍വഴക്കം 99- കാലത്ത് നിലനിന്നിരുന്നു. വാണം പോലെ ഒഴുക്കിലൂടെ പാഞ്ഞുവരുന്ന മലവിറകുകള്‍ വഞ്ചിനിറയെ വാരിക്കൂട്ടി, വീടിന്റെ മുറ്റത്തു കൊണ്ടുപോയി കൂട്ടിയിട്ടു.. ഈട്ടി, തേക്ക്, ചന്ദനം,ഇരുമുള്ള്, മരുത് തുടങ്ങി പേരറിയുന്നതും അല്ലാത്തതുമായ കാട്ടുമരങ്ങളുടെ അവശിഷ്‍ടങ്ങളാണവ. വിറകുപിടുത്തം നിറുത്തി. സന്ധ്യയോടടുക്കുന്നു. വഞ്ചി തിരിച്ചേല്‍പ്പിച്ചുകളയാം. നാളേക്കുവച്ചാല്‍ വഞ്ചിക്കൂലി ഡബിളാകും പൈയുടെ മൂല്യമുള്ള ഒരു അരയണത്തുട്ടും (അണ = 12പൈ) 3 പൈയുടെ ഒരു കാലണത്തുട്ടുംമാത്രമേയുള്ളു. അതായത് 9പൈ. കുറവുള്ള ഒരു പൈ കടം പറയാം. വഞ്ചിയും കൊണ്ടുചെന്നു. പക്ഷെ, അണ്ടിയോടടുത്തപ്പോഴാണ് മാങ്ങയുടെ പുളി!. ഹസ്സന്‍മാപ്പിള തെല്ലുംവഴങ്ങുന്നില്ല. പത്തു പൈയും തികച്ചു കൊണ്ടുചെന്നാലേ,വഞ്ചി സ്വീകരിക്കുകയുള്ളു. വഞ്ചിയും കൊണ്ടു തിരിച്ചു പോരേണ്ടിവന്നു. പോരുന്നവഴിയ്ക്കുണ്ട്, പറമ്പുകളെല്ലാം മുങ്ങിയിരിക്കുന്നു. മരങ്ങളുടെ കടയ്ക്കല്‍ ഒഴുക്കു കെട്ടിമറിയുന്ന ഒച്ച! വീട്ടിലെത്തി നോക്കുമ്പോള്‍ തെല്ലു മുമ്പു മുറ്റത്തു കൂട്ടിയിട്ട വിറകെല്ലാം ഒഴുകിപ്പോയിരിക്കുന്നു! വഞ്ചി വരാന്തയിലെ തൂണില്‍ കെട്ടി. സമീപത്തുള്ള ചെറ്റക്കുടിലുകളിലെല്ലാം വെള്ളം കയറി. രാത്രിയ്ക്കു മുമ്പേ തന്നെ താമസക്കാര്‍ ഒഴിഞ്ഞുപോയി. സന്ധ്യ മയങ്ങി.കാക്ക കരയുന്നു പശു പതിവില്ലാത്ത വിധം ദയനീയമായി മുക്രയിടുന്നു. പട്ടി മോങ്ങുന്നു, ഒരു പറ്റം ഞാറപ്പക്ഷികള്‍ ദീനസ്വരം മുഴക്കി വടക്കേചക്രവളത്തിലേക്ക് പറന്നു പോയി. നായര് ചത്തു തെക്കോട്ടും, ഞാറ കരഞ്ഞു വടക്കോട്ടും എന്ന പഴമൊഴി ഓര്‍ത്തു. ഇരുട്ടു വ്യാപിച്ചു. കാറ്റും മഴയും വര്‍ദ്ധിച്ചു അത്താഴം കഴിച്ച് ഉറങ്ങാന്‍ കിടന്നു. ആര്‍ക്കും ഉറക്കം വന്നില്ല. ദൂരെ നിന്ന് വിളിയൊച്ചയും നിലവിളികളും മാറ്റൊലിക്കൊള്ളുന്നു. വരാന്തയിലെ ആദ്യത്തെ ചവിട്ടുപടി മുങ്ങി.രണ്ടാമത്തേതിനെ വിഴുങ്ങാന്‍ തല നീട്ടുകയാണ് വെള്ളം. .കാറ്റിരമ്പുന്നു. മഴത്തുള്ളികള്‍ മുറ്റത്തെ പ്രളയജലത്തില്‍ മദ്ദളം കൊട്ടുന്നു. മഴ തകര്‍ത്തു പെയ്തോട്ടെ.കാറ്റില്ലാതിരുന്നാ
ഘടദീപം 41
വെള്ളപ്പൊക്കത്തിലും ഉണ്ടാകാത്ത സംഭവമാണെന്ന് അച്ഛന്‍ പറയുന്നു. ഗൃഹാന്തര്‍ഭാഗം ആകെ പരിഭ്രാന്തിയിലാണ്. കൂട്ടനാമജപമായി "നാരായണ, നാരായണ..." പാലാഴി എന്ന പാരാവാരത്തില്‍ പെരുമ്പാമ്പിന്റെ പുറത്തുപത്നീസമേതം പള്ളി കൊള്ളുന്ന നാരായണനുണ്ടൊ, ഒരു പുഴയില്‍ ഇത്തിരി വെള്ളം പൊങ്ങിയത് ഗൗനിക്കുന്നു! വിളിക്കേണ്ടത് നാരായണനെയല്ല, ഹസ്സന്‍മാപ്പിളയെയാണ് എന്നു പറയാന്‍ തോന്നി.ആപത്തില്‍ ഉതകാന്‍ പോകുന്നത് അങ്ങേരുടെ വഞ്ചിയാണല്ലൊ! പുരയ്ക്കു മീതേ വെള്ളം വന്നാല്‍ അതുക്കു മിതേ വള്ളം എന്നുചൊല്ലുണ്ട്. കോഴി കൂകി. പാതിരാക്കോഴിയാകണം. ജലപ്രളയത്തിന്റെ മീതെയാകയാല്‍ കൂകലിന്റെ പ്രതിദ്ധ്വനിക്ക് വലിയ ശക്തിയുണ്ടായി. 'ലെന്താര്‍ണ്ണ' വിളക്കെടുത്ത് വാതില്‍ പാതിതുറന്ന് പുറത്തേയ്ക്കു നോക്കി. ഹസ്സന്‍മാപ്പിള തൂണും ചാരിനിന്ന് ഉറക്കം തൂങ്ങുന്നു! വെള്ളം മൂന്നാമത്തെ ചവിട്ടുപടിയും വിഴുങ്ങി. "സാരമില്ല." അച്ഛന്‍ ആശ്വസിപ്പിച്ചു. "വെളുക്കുമ്പോള്‍ വെള്ളം ഇറങ്ങിത്തുടങ്ങും." ഒന്നു മയങ്ങിപ്പോയിരിക്കും. അപ്പോള്‍ കേള്‍ക്കുന്നു, നിലവിളി- "അയ്യോ, പായില്‍ വെള്ളം!" പെട്ടെന്നു വാതില്‍ തുറന്നു. വരാന്ത മുങ്ങിയിരിക്കുന്നു! ഭാഗ്യത്തിന് കിഴക്ക് വെള്ള കീറിയിട്ടുണ്ട്. വേഗം തന്നെ കെട്ടു കെട്ടി. ആറംഗത്തിന്റെ കുടുംബം വഞ്ചിയില്‍ കേറിയപ്പോള്‍ " അല്ലയോ, ഹസ്സന്‍ മാപ്പിളേ, അങ്ങയെ പടച്ചോന്‍ സഹായിക്കും" എന്നു പറയാന്‍ തോന്നി. അമരത്ത് അച്ഛന്‍ ഇരുന്നു. മഴ തെല്ലു ശമിച്ചിട്ടുണ്ട്."സൂക്ഷിക്കണം. ആരും അനങ്ങിപ്പോകരുത്!"അച്ഛന്‍ ആജ്ഞാപിച്ചു. എഴുത്താശാനായ അച്ഛന്റെ നാരായം പിടിച്ചു ശീലിച്ച കയ്യില്‍ പങ്കായം കണ്ടപ്പോള്‍ അത്ഭുതം തോന്നി. വഞ്ചിക്ക് പിടിപ്പു കമ്മി. വിരല്‍ വെച്ചാല്‍ കണ്ടിക്കുന്ന ഒഴുക്കും. പുഴ, തോട്, പാടം,,പറമ്പ്,-എല്ലാം ഏകമയമാക്കിയ പ്രളയോപരി ഒഴുക്കിന്റെ ചുഴിയില്‍ കുടുങ്ങാതെ, തെങ്ങിലും മരത്തിലും ഇടിക്കാതെ, വഞ്ചി, സമീപത്തെ ഏക പൊക്ക സ്ഥലമായ ചന്തമൈതാനത്തെത്തി നെടുവീര്‍പ്പിട്ട് കരയ്ക്കിറങ്ങി. അവിടെ നൂറോളം വള്ളങ്ങളും ആയിരത്തോളം അഭയാര്‍ത്ഥികളും കൂടിയിട്ടുണ്ട്. നമ്പൂരിയും നായരും ഈഴവരും പുലയരും നമ്പ്രാന്തിയും ജോനകനും എല്ലാം അവിടെ അപ്പോള്‍ ഏകജാതി, ഏകമതം ഏകദൈവംഎന്ന സിദ്ധാന്തം നടപ്പാക്കിയിരിക്കുന്നു. മനുഷ്യനെ ഒന്നിപ്പിക്കുന്നത് ദേശീയ ദു:ഖമാണ്, പലേടത്തും വള്ളം മുങ്ങിയ മരണവാര്‍ത്തകള്‍ കേള്‍ക്കുന്നു. അല്പം കഴിഞ്ഞില്ല, മൈതാനത്തിന്റെ അങ്ങേതലയ്ക്കല്‍ നിന്ന് നിലവിളി1 "തട്ടാന്‍പടി പൊട്ടാന്‍ പോകുന്നു!ഓടിക്കോ..." തട്ടാന്‍പടി പൊട്ടിയാല്‍ സ്ഥലത്തു കൂടിയിരിക്കുന്നവരുടെ കഥ കഴിയും! വന്ന വഞ്ചിയില്‍ തന്നെ തിരിച്ചു കേറി. നേരേ തെക്കോട്ടു വിട്ടു. 10 നാഴിക ദൂരെ ഒരു ബന്ധുവീടുണ്ട്. അവിടം പൊക്ക പ്രദേശമാണ്. രണ്ടാഴ്ച കഴിഞ്ഞാണ് വെള്ളം
ഘടദീപം 42
ഇറങ്ങിയത്. ഗവണ്‍മെന്റും സാമൂഹ്യസംഘടനകളും ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ നടത്തി. വടക്കേയിന്ത്യയില്‍ നിന്നു പോലും ധനസഹായമെത്തി.ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ ഗാന്ധിത്തൊപ്പിയും ഖദര്‍വസ്‍ത്രവും ധരിച്ച സന്നഗ്ദ്ധഭടന്‍മാര്‍
പനമ്പും ഓലയും മുളയും കൊണ്ട് വീടുപോയ പാവങ്ങള്‍ക്ക് വീടു കെട്ടിക്കൊടുത്തു. പല ജന്‍മിമാരും ധര്‍മ്മം കൊടുക്കാന്‍ പത്തായം തുറന്നിട്ടു. കഞ്ഞിവീഴ്ത്തു കേന്ദ്രങ്ങള്‍ തുറക്കപ്പെട്ടു. സര്‍ക്കാര്‍ കുടിയാനവന്‍മാര്‍ക്ക് കരം ഇളവുചെയ്തു കൊടുത്തു. ആപത്തു കഴിഞ്ഞ് ഞങ്ങള്‍ തിരിച്ചെത്തിയത് ഒരു മാസം കഴിഞ്ഞാണ്. ആദ്യം ചെയ്യേണ്ട കൃത്യം വഞ്ചി നന്ദിപൂര്‍വ്വം ഉടമസ്ഥനെ തിരിച്ചേല്പ്പിക്കലാണ്. മാറിയ സാഹചര്യത്തില്‍ വഞ്ചിക്കൂലി ചോദിക്കാതെ രണ്ടു കയ്യും നീട്ടി സ്വീകരിക്കുമെന്നാണ് കരുതിയത്. വെള്ളപ്പൊക്കക്കെടുതിയുടെ ഫലമായി ഒരു ചില്ലിക്കാശും കയ്യിലില്ല.അച്ഛന്‍ തന്നെയാണ് വഞ്ചി ഏല്‍പ്പിക്കാന്‍ പോയത്, വെള്ളപ്പൊക്കത്തില്‍ ഹസ്സന്‍മാപ്പിളയുടെ ഓര്‍മ്മശക്തി ഒലിച്ചുപോയിരുന്നില്ല. കണക്ക് കൃത്യമായി കൂട്ടി. "മിതിനം ഇരുപത്തിയേയാം തീയതിയാണ് മകന്‍ മഞ്ചി കൊണ്ടുപോയത്. അന്നത്തെ തീയതി തൊട്ട് 31നു വരെയുള്ള ആ മാസത്തിലെ 5 ദിവസത്തെ കൂലി ഞമ്മ വെള്ളപ്പൊക്കത്തിന്റെ പേരില്‍ വിടുന്നു.കര്‍ക്കടകം 32 ദെവസോം ഇന്ന് ചിങ്ങം 4 വരെയുള്ള 4 ദെവസോം കൂടി 36 ദെവസത്തിന് ദെവസം പത്തു പൈ പ്രകാരം ആകെ വരേണ്ടത് ഒരു ബ്രിട്ടീഷ് രൂപ പതിനാലണ. " അച്ഛന്‍ വിനയപൂര്‍വ്വം പറഞ്ഞു. ഒരു മാസത്തിനകം തന്നോളാം." 'അതു പറ്റൂല്ലാ" "മലവെള്ളത്തിന്റെ പേരില്‍ ഒരു വിട്ടുവീഴ്‍ച വേണം.ഹസ്സന്‍മാപ്പിളെ.നമ്മളൊക്
വീടിന്റെ പടിഞ്ഞാറേ ചായ്‍വിലെത്തിച്ചു..കടപ്പുറത്തു ചത്തടിഞ്ഞ തിമിംഗലം പോലെ വഞ്ചി അവിടെ കമിഴ്‍ന്നു കിടന്നു,നാലഞ്ചു വര്‍ഷത്തോളം. ക്രമേണ ദ്രവിക്കാന്‍ തുടങ്ങി.കഷ്‍ണങ്ങള്‍ ദിവസേന അടര്‍ന്നു വീണു. വീണത് വീണത് അന്നന്ന് അടുപ്പിലേയ്ക്കും പൊയ്ക്കൊണ്ടിരുന്നു.ഒരു ദിവസം കേട്ടു: പാവം ഹസ്സന്‍ മാപ്പിള
മയ്യത്തായി. അധികം താമസിയാതെ അദ്ദേഹത്തിന്റെ ആ ചരിത്രാവശിഷ്ടവും മയ്യത്തായി...........!
ഘടദീപം 43
അനുഭവം
ഒരു തീവണ്ടിപ്പാതയുടെ കഥ
എറണാകുളം ജില്ലയിലെ ചേരാനെല്ലൂരില്‍ റോഡില്‍ നിന്നു നോക്കിയാല്‍ കല്ലുകൊണ്ടുപണിതു കുമ്മായം തേയ്‍ക്കാത്ത ഒരു വീടു കാണാമായിരുന്നു. അതിന്റെ മുന്‍വശത്തെ ചുവരില്‍ ഒരു വലിയ ഓട്ടയും.
അറുപത്തിമൂന്നു വര്‍ഷം മുമ്പു വരെ ആ വീടും അതിലെ
ഓട്ടയും ഞങ്ങള്‍ കണ്ടിരുന്നു. ഓട്ടയുടെ രഹസ്യം
മുതിര്‍ന്നവര്‍ പറയുമായിരുന്നു. ഷൊര്‍ണൂര്‍ - എറണാകുളം തീവണ്ടിപ്പാത സ്‍ഥാപിക്കുന്നതിന്റെ പ്രാരംഭമായ സര്‍വേ നടന്നത് ആ വഴിയ്‍ക്കാണ്. ആ വീടിന്റെ തുള ചരിത്രസ്‍മാരകമായി ശേഷിച്ചതല്ലാതെ അതിലേ തീവണ്ടി വന്നില്ല. കോട്ടും സൂട്ടും ഇട്ട് സായ്‍പന്‍മാരായ ഉദ്യോഗസ്‍ഥന്‍മാരും ശിപായിമാരും കൊടിയും കുന്തോം കുഴലും കോലുമായി വന്നു ഭൂമി അളക്കുകയും സര്‍വേയുടെ ആവശ്യാര്‍ത്ഥം വീടിന്റെ ഭിത്തി തുളയ്‍ക്കുകയും ചെയ്‍തപ്പോഴാണ് ബുദ്ധിമാന്‍മാരായ ഞങ്ങള്‍ക്ക് കാര്യത്തിന്റെ 'ഗുട്ടന്‍സ്'പിടികിട്ടിയത്.
തീവണ്ടി ചേരാനെല്ലൂരില്‍ കൂടി വരാന്‍പോകുന്നു. തീവണ്ടിയെപ്പറ്റി സംഭ്രമകരങ്ങളായ പല കിംവദന്തികളും പ്രചരിക്കുന്ന കാലം. തീവണ്ടി കാണാന്‍ 90 കി.മീ. ദുരം കാല്‍നട യാത്ര ചെയ്ത് ഷൊര്‍ണൂരിലേക്കു പോയ ചില സാഹസികന്‍മാരും കഥകള്‍ പ്രചരിപ്പിച്ചു.
ഭയങ്കരമാണ് തീവണ്ടിയുടെ ഒച്ച. കോഴിമുട്ട വിരിയുകയില്ല. ഒച്ചയുടെ ഊക്കില്‍ മുട്ട കുലുങ്ങിപ്പൊട്ടും ഗര്‍ഭിണികളുടെ ഗര്‍ഭം അലസും. നാട്ടില്‍ അങ്കലാപ്പായി. ടിപ്പുവിന്റെ പടയോട്ടത്തിനു ശേഷം
ഞങ്ങളുടെ നാട് ഇങ്ങനെ ഒരു പേടി പേടിച്ചിട്ടില്ല.
തീവണ്ടിഭീഷണി നീങ്ങിക്കിട്ടാന്‍ അമ്പലങ്ങളില്‍ വഴിപാടുകള്‍ നേര്‍ന്നു. ജനം ഒരുമിച്ചു നാടുവാഴിയായ ചേരാനെല്ലൂര്‍ കര്‍ത്താവിനെക്കണ്ട് സ്‍ഥിതിഗതികളുടെ ഗൗരവം ഉണര്‍ത്തിച്ചു. ധാരാളം 'കുഞ്ഞമ്മമാര്‍' (കര്‍ത്താവിന്റെ കുടുംബത്തിലെ സ്‍ത്രീകള്‍)
ഉള്‍പ്പെടുന്നതാണ്, 'അടിമഠം'. മാസം ശരാശരി രണ്ടു പ്രസവം വീതം അടിമഠത്തില്‍ നടക്കുന്നു. അതോര്‍ത്തപ്പോള്‍ കര്‍ത്താവിനു
വര്‍ദ്ധിച്ചു. അദ്ദേഹം കുടിയാനവന്‍മാരോടു പറഞ്ഞു.
ഘടദീപം 44
" തീവണ്ടി ചേരാനെല്ലൂരില്‍ കൂടി ഓടിക്കാന്‍ ചേരാനെല്ലൂര്‍കര്‍ത്താവായ ഞാന്‍ 'മൂപ്പിലെ യജമാനന്‍' എന്ന പട്ടവും കെട്ടി ഇവിടെ വാഴുമ്പോള്‍ സമ്മതിക്കില്ല.".
ഉടന്‍തന്നെതൃപ്പൂണിത്തുറകനകക്
മഹാരാജാവു തിരുമനസ്സിന് സര്‍വ്വവും ബോദ്ധ്യമായി.
തീവണ്ടിയുടെ തലയന്ത്രം ഇരുമ്പുകൊണ്ടുള്ള ഒരു ഭയങ്കര രാക്ഷസനാണെന്ന് ആഴ്‍വാഞ്ചേരി തമ്പ്രാക്കള്‍ പറഞ്ഞ് നാം കേട്ടിരിക്കുന്നൂ. മഹാരാജാവ് ദിവാനോട് ഉത്തരവായി: ചേരാനെല്ലൂരിള്‍കൂടി റെയിലിടാനുള്ള തീരുമാനം മദിരാശി ഗവര്‍ണ്ണറെക്കൊണ്ട് റദ്ദാക്കിക്കണം.
ചേരാനെല്ലൂര്‍ക്കാര്‍ വിജയം കൊണ്ടാടി. അമ്പലത്തില്‍ പ്രത്യേകം വിളക്കു കഴിപ്പിച്ചു ചേരാനെല്ലൂരിന്റെ തൊട്ടുതെക്കുസ്‍ഥിതി ചെയ്യുന്ന ഇടപ്പള്ളിയില്‍ക്കൂടിയായി അവസാനസര്‍വേ. ചേരാനെല്ലൂര്‍ക്കാര്‍ തള്ളിയ മാരണം ഇടപ്പള്ളിക്കാരുടെ തലയിലായി.
അതോടെ ചേരാനെല്ലൂര്‍ക്കാര്‍ ഇടപ്പള്ളിക്കാരെ കളിയാക്കാനും തുടങ്ങി. ഇടപ്പള്ളി അങ്ങാടിയില്‍ വെച്ച് ചേരാനെല്ലൂര്‍ക്കാരെ ഇടപ്പള്ളിക്കാര്‍ തല്ലി. ചേരാനെല്ലൂരില്‍ ചെന്നുപെടുന്ന ഇടപ്പള്ളിക്കാരെ അവരും തല്ലി. ദിവസേന തീവണ്ടിത്തര്‍ക്കവും അടിയും പതിവായി.
ഇടപ്പള്ളി ജനം ഇടപ്പള്ളി രാജാവിനെ സമീപിച്ചു. തിരുവിതാംകൂറിനു കീഴിലാണെങ്കിലും ഇടപ്പള്ളി രാജാവും മോശക്കാരനല്ല. നാല് ച.മൈല്‍ വിസ്‍താരമുള്ള ഇടപ്പള്ളിരാജ്യത്ത് നാല്‍പ്പത് ക്ഷേത്രങ്ങള്‍. ഒക്കെ ചുട്ടകോഴിയെ പറപ്പിക്കുന്ന 'പ്രത്യക്ഷമുള്ളവ'. രാജാവിന്റെ മഠം,മാടമ്പിമാരുടെ 'എട്ടുകെട്ടുകള്‍,', നമ്പൂതിരി ഇല്ലങ്ങള്‍,അങ്ങാടികള്‍, ജോനകപ്പള്ളി, നസ്രാണിപ്പള്ളി!- ഇവയ്‍ക്കെല്ലാമിടയില്‍ക്കൂടി തീവണ്ടി കൊണ്ടുപോവാന്‍ പറ്റില്ലെന്ന് ഇടപ്പള്ളിരാജാവും വാദിച്ചുനോക്കി. ചേരാനെല്ലൂര്‍ മാര്‍ഗ്ഗം റദ്ദായ സ്‍ഥിതിയ്‍ക്ക് ആലുവായില്‍ നിന്ന് എറണാകുളത്തേയ്‍ക്ക് ഇടപ്പള്ളിയില്‍ക്കൂടിയല്ലാതെ വേറേ മാര്‍ഗ്ഗമില്ല. തീവണ്ടി ആളുകളുടെ തലയ്‍ക്കുമീതെ കൂടി ഓടിക്കേണ്ടിവരും.
ഘടദീപം 45
റെയില്‍വേ എന്നാല്‍ ബ്രിട്ടീഷ് ഗവര്‍മ്മെണ്ടെന്നാണര്‍ത്ഥം.! ഇടപ്പള്ളിരാജാവിനു സൂര്യനസ്‍തമിക്കാത്ത സാമ്രാജ്യത്തോട് കളിക്കാന

No comments:
Post a Comment