Search This Blog

Saturday, December 29

ഇവിടെ ഒരു കാമുകന്‍ മരിക്കുന്നു.
‘ഇവിടെ ഒരു കാമുകന്‍ മരിക്കുന്നു’ എന്ന നോവല്‍ എഴുതിക്കഴിഞ്ഞ് ഒരു വര്ഷ ത്തിനു ശേഷം 1955 സെപ്തംബറിലാണ് പ്രസിദ്ധീകരിച്ചത്. എറണാകുളം സി.പി.പി.എസ് .പ്രസ്സിലായിരുന്നു ഒന്നാം പതിപ്പിന്റെ അച്ചടി.
സമര്പ്പണം ഇങ്ങനെയായിരുന്നു.
“എന്നെ ആത്മാര്ഥമായി
സ്നേഹിച്ചിരുന്ന മഹാകവി
ചങ്ങമ്പുഴയുടെ ഓര്മ്മയ്ക്ക്.”
‘ദിവസങ്ങള് കടന്നു പോകുന്നു’ എന്നായിരുന്നു, ഈ നോവലിന് ആദ്യം നല്കിയിരുന്ന പേര്. ‘ഇവിടെ ഒരു കാമുകന് മരിക്കുന്നു’എന്ന പേര് നിര്ദ്ദശിച്ചത് പ്രിയ സ്നേഹിതനായിരുന്ന പോഞ്ഞിക്കര റാഫി ആയിരുന്നു.
പുസ്തകത്തിന്റെ കയ്യെഴുത്ത് പ്രതി പരിശോധിക്കാന് വൈക്കം മുഹമ്മദ് ബഷീറിനെ ഏല്പ്പിച്ചു . അക്കാലത്ത് ബഷീര്‍ എറണാകുളത്ത് താമസിച്ചിരുന്നു. ഒരു താല്ക്കാ ലിക വാസസ്ഥാനം. കാനന്‍ ഷെഡ്‌ റോഡിലെ ആ കാര്ഷെ ഡ്‌ പോലുള്ള പീടികമുറി ഞാന്‍ നേരിട്ട് കണ്ടിട്ടുണ്ട്. (എന്റെ കൌമാരത്തില്‍ അച്ഛനോടൊപ്പം എറണാകുളത്ത് കൂടെ നടന്നു പോകുമ്പോള്‍ ആ കട കാണിച്ചു എന്നോട്, ‘ഇവിടെയാണ്‌ ബഷീര്‍ താമസിച്ചിരുന്നതെ’ന്ന് അച്ഛന്‍ പറഞ്ഞത് ഇന്നും ഓര്മ്മിറക്കുന്നു.)
പരിശോധിക്കാന്‍ ഏല്‍പ്പിച്ച കയ്യെഴുത്തുപ്രതി ബഷീറിന്റെ പക്കല് നിന്നു എവിടെയോ നഷ്ടപ്പെട്ടു. അത് അന്വേഷിച്ചു കണ്ടെ ത്തിത്തരാമെന്നു ബഷീര്‍ ഏറ്റുവെങ്കിലും വാലത്തിനു പ്രതീക്ഷയുണ്ടാ യിരുന്നില്ല. തന്റെ തന്നെ പൂര്വകാല അനുഭവങ്ങള് ആയതിനാല് വലിയ താല്പ്പ ര്യവും നഷ്ടബോധവും വാലത്തിനു ഇല്ലായിരുന്നു. പോയെങ്കില് പോകട്ടെ എന്ന് കരുതി. ഒരു കൊല്ലത്തിനു ശേഷം ബഷീര് ആ കൃതിയുമായി വന്നു പ്രസിദ്ധീകരി ക്കുവാന് നിര്ബന്ധിച്ചു. അങ്ങനെയാണ് ഗ്രന്ഥം പുറത്തിറങ്ങുന്നത്.
6/8/1955-ല് എഴുതിയ അവതാരികയില് വാലത്ത് ഇങ്ങനെ രേഖപ്പെടുത്തുന്നു.
“ഇന്നായിരുന്നെങ്കില് ഞാനീ കൃതി എഴുതുമായിരുന്നില്ല. എങ്കിലും ഭൂതകാലത്തി നോട് യാതൊരു വഴക്കും ഇല്ലാത്തതിനാല് ഈ കൃതിയും വൈകിയ വേളയില് പുറത്തയച്ചുകൊള്ളുന്നു. എന്റെ ഒരുകാലത്തെ ദൌര്ബല്യങ്ങള് ആണെങ്കില് കൂടി ഇതിന്റെ മങ്ങിയ എടുകളുടെ മണ്ണില് എന്റെ ആത്മാവിന്റെ നേരിയ കാലടിപ്പാടുകള്‍ പതിഞ്ഞു കിടപ്പുണ്ട്.”
1955 ഓഗസ്റ്റ് 28-ന് വിവാഹിതനായ വാലത്ത് അതേവര്ഷം അതേ മാസം ആറാം തീയതി അവതരിപ്പിച്ച നോവലിന്റെ പേര് ശ്രദ്ധേയമായി തോന്നു ന്നു. ‘ഇവിടെ ഒരു കാമുകന്‍ മരിക്കുന്നു!’ ഒരു പ്രണയം അവിടെ അവസാനിച്ചു വോ? അങ്ങനെ ഒരു പ്രണയം ഉണ്ടായിരുന്നോ? തുടങ്ങിയ സംശയങ്ങള്‍ തീര്ത്തും അപ്രസക്തമല്ല. കാരണം , തലേ വര്ഷം അദ്ദേഹം ആനാപ്പുഴ അദ്ധ്യാപക പരിശീലന കേന്ദ്രത്തില്‍ പഠിതാവ് ആയിരുന്നു. അകലെയുള്ള പലരും ഒത്തുകൂടുന്ന ട്രെയിനിംഗ് കാലത്ത് ഒരു പ്രേമം മൊട്ടിട്ടുകൂടായ്കയില്ല. ‘അയയ്കാഞ്ഞ കത്ത്’, ‘ഇനി വണ്ടി ഇല്ല’ എന്നീ കഥാസമാഹാരങ്ങളും പ്രണയ ഭംഗം വിഷയമാക്കി രചിക്കപ്പെട്ടവയാണ്. ഏതായാലും വിവാഹജീവിതത്തിലേക്ക് ഇറങ്ങും മുമ്പ് പ്രണയത്തിന്റെ പുസ്തകം കെട്ടിപ്പൂട്ടിവെച്ചു അദ്ദേഹം നടത്തിയ ഒരു തുറന്നു പറച്ചിലാകാം, ‘ഇവിടെ ഒരു കാമുകന്‍ മരിക്കുന്നു’ എന്നത്.

No comments:

Post a Comment