Search This Blog

Tuesday, April 24

ORKATTERY - കുഞ്ഞബ്ദുള്ളമാര്‍ (10)

ORKATTERY. P.OVADAKARA, KOZHIKKODE………10
കുഞ്ഞബ്ദുള്ളമാര്‍.

വടകരയില്‍  എത്തിയ ആദ്യ നാളുകളില്‍  കേട്ടത് ഏതാണ്ട്  സാമുദായിക ലഹളയോളം എത്തിയ  സി.പി.എം. – ലീഗ് സംഘര്ഷത്തിന്റെ കഥകളായി രുന്നുകൊലയും മറുകൊലയുമായി തുടര്ച്ചയായി പത്തു ദിനങ്ങളില്പത്ത്  മരണങ്ങള്‍ . പോലീസ് ജീപ്പുകള്തലങ്ങും വിലങ്ങും പാഞ്ഞിരുന്നു . ഒപ്പം ഹിന്ദുവും മുസ്ലിമും   പരസ്പരം  അഭയം  നല്കിയ  കോരിത്തരിപ്പുളവാക്കുന്ന  കഥകളും..
ബസ് തടഞ്ഞു നിര്ത്തി യാത്രക്കാരെ  ഓരോരുത്തരായി ഇറക്കി  പേര്  ചോദിച്ചു  തല്ലുമായിരുന്നു. സന്ദര്ഭം നോക്കി  കുഞ്ഞബ്ദുള്ളയെന്നും   കണാരനെന്നും  പേര് മാറ്റിപ്പറഞ്ഞു  സാധാരണക്കാരായ ആളുകള്‍ ‘ തടി  കയ്ച്ചലാക്കിയിരുന്നത്രേ. എന്തായാലും സ്ഥിതിയൊക്കെ ആറിത്തണുത്തിരുന്നുഎനിക്ക്  ജോലി  വടകരയിലാണെന്നു  കേട്ടപ്പോള്‍  എന്റെ വല്യമ്മമാരില്ഒരാളാണോ, അതോ അമ്മ തന്നെയാണോ   എന്നോര്മ്മയില്ല, പറഞ്ഞു.  .......വടകരവള്ളിയും പുള്ളിയും ഇല്ലാത്ത  സ്ഥലമാണ്. സൂക്ഷിക്കണം.....!  ഇത്രയും  അപകടമാണെന്ന്   വിചാരിച്ചില്ലഞാനും  രണ്ടു  കള്ളപ്പേരുകള്പഠിച്ചു വെച്ചു. ലീഗുകാര്വന്നാല്‍  ഞാന്കുഞ്ഞബ്ദുള്ളസി.പി.എം. വന്നാല്ഞാന്‍  കണാരന്‍!  അക്കാലത്ത്  വടകരയില്‍  കുഞ്ഞബ്ദുള്ള   എന്ന പേര് സര്വ്വസാധാരണം ആയിരുന്നുവടകരയില്ചെന്നാലുടനെ പുനത്തിലിനെ പോയി കാണണമെന്ന് എന്റെ  ജേഷ്ഠന്‍  പറഞ്ഞിരുന്നു.   അതുപ്രകാരം  ഞാന്ചെന്നുപുതിയ ബസ് സ്റ്റാന്റിനു   തൊട്ടടുത്തായിരുന്നു  ‘ജനതാ ക്ലിനിക്.’   ഉച്ചനേരം . തിരക്കില്ല. ഞാന്കയറിച്ചെന്നുഒരു വലിയ  മേശ. പിന്നില്‍  ഒരാള്‍  മേശയ്ക്കടിയില്‍  നിന്ന്  എന്തോ  എടുക്കാന്കുനിഞ്ഞിരിക്കുന്നുമുഖം മാത്രമേ കാണുന്നുള്ളൂഎഴുന്നേല്ക്കുന്നില്ല. പിന്നീടാണ്  മനസ്സിലായത്‌, അദ്ദേഹം കസേരയില്ഇരിക്കുകയായിരുന്നു. ഒരു ചെറിയ മനുഷ്യന്‍. എന്നാല്‍  സ്മാരകശിലകളെന്ന  വലിയ ഇതിഹാസത്തിന്റെ  മഹാനായ ശില്പ്പിഞാന്ആദരപൂര്വ്വം  കൈ കൂപ്പിവലിയ സ്നേഹനിധിയായ  എളിയ   മനുഷ്യന്‍. അല്പനേരം ഞങ്ങള്‍  സംസാരിച്ചു.    എന്നെ അദ്ദേഹം  അപ്പോഴേ മറന്നുകാണും.   എനിക്ക് ഇപ്പോഴും  ഓര്മ്മയുണ്ട്ഓര്ക്കാട്ടേരി   സ്കൂളില്‍  രണ്ടു  കുഞ്ഞബ്ദുള്ളമാര്‍  ഉണ്ടായിരുന്നു.  ഒരാള്ടി.കുഞ്ഞബ്ദുള്ളകാര്ത്തികപ്പള്ളിക്കാരനാണ്ഞാന്അദ്ദേഹത്തെ ഇപ്പോഴും  ഓര്മ്മിക്കുന്നത്   ഒരു  ഉപദേശത്തിന്റെ ശക്തിയിലാണ്ഒരിക്കല്സ്വകാര്യമായി പറഞ്ഞു. (ശബ്ദം താഴ്ത്തിയേ സംസാരിക്കൂ.)  “...നമ്മള്........പുസ്തകത്തില്ഉള്ളതേ  വായിക്കാവൂ.” അതിനു  ഒരുപാട് അര്ഥങ്ങള്‍   ഞാന്കണ്ടെത്തിപിന്നീട് പല ആപല്സന്ധികളിലും  ഉപദേശം എന്നെ രക്ഷിച്ചിട്ടുണ്ട്. അടുത്തയാള്‍ , കെ. കുഞ്ഞബ്ദുള്ള. ഏറാമല യില്വീട്. എന്നോട്  വളരെ  സ്നേഹം  കാണിച്ച ഒരാള്‍. രു  റംസാന്നോമ്പുതുറയ്ക്ക് ഞങ്ങളെ വീട്ടിലേക്കു ക്ഷണിച്ചു. അന്ന് തന്നെ  ചെല്ലണം.  വൈകിട്ട് ഏഴു മണിയ്ക്ക് പള്ളിയില്നിന്ന് അദ്ദേഹം മടങ്ങും വഴി ലോഡ്ജില്‍  വരുംകൂടെ ചെല്ലണം.   ഞങ്ങള്‍  മൂന്നാള്‍  ഉണ്ടായിരുന്നുഞാനും രാമന്കുട്ടിയും   ബാലനും. ഞങ്ങള്ക്ക്  വലിയ സന്തോഷം. രാത്രി അരി വെയ്ക്കണ്ടല്ലോ. കറിയും വെയ്ക്കണ്ടമാത്രമോ? നല്ല നോണ്അടിയ്ക്കാം. അടുക്കള അടച്ചുപൂട്ടി  ഞങ്ങള്‍  നേരത്തെ റെഡിയായി.എന്തെല്ലാം ഉണ്ടാവും? ബിരിയാണി...? ചിക്കന്‍...?.   ഏഴുമണിയായിപക്ഷെ, കുഞ്ഞബ്ദുള്ളസാറിനെ കണ്ടില്ല. സാര്വന്നില്ലഒമ്പത് മണി വരെ നോക്കാം. പ്രതീക്ഷയ്ക്ക്  ഒരു കുറവുമില്ലല്ലോഅങ്ങനെ  ഒമ്പതുമണിയും ആയിഭാഗ്യം കെട്ട മൂന്നു ഭിക്ഷാം ദേഹികള്‍ !  ഞങ്ങള്‍  ഞങ്ങളെത്തന്നെ  പഴിച്ചു. അദ്ദേഹം  മറന്നുപോയതാവാം.   മന:പൂര്വ്വം ആയിരിക്കില്ലഒമ്പതര ആയപ്പോള്‍  ബാലന്‍  അടുക്കള   വാതില്തുറന്നു. രാമന്കുട്ടി  കഞ്ഞിയ്ക്കു വെള്ളം അടുപ്പത് വെച്ചുഞാന്മൂന്നു ഗ്ലാസ്  അരിയെടുത്തു കഴുകിഅരി കലത്തിലിടും മുമ്പ്   വാതിലില്മുട്ട് കേട്ടു. ഞങ്ങള്‍  ഉമ്മറത്തേയ്ക്ക് കുതിച്ചുകുഞ്ഞബ്ദുള്ള സാര്‍.  നിറഞ്ഞ പുഞ്ചിരി.വൈകിയതിനു ക്ഷമാപണംവയല്തീരാന്‍  വൈകിയത്രേവയല് തീരുകയോവയല്അല്ലസാര്തിരുത്തിഅറബ് വാക്കാണ്‌. വഅല്‍.    പ്രഭാഷണംഓക്കെ. ഞങ്ങള്‍  കൂടെ ഇറങ്ങി.   സാറിന്റെ വീട്ടില്‍  നോമ്പുതുറസാറിനു ചെറിയ  രണ്ടു പെണ്കുട്ടികള്‍. ‘തരിയില്തുടങ്ങി.വിഭവ സമൃദ്ധമായ ഭക്ഷണം.ഞങ്ങള്ക്കു തിന്നു തിന്നു  വയര്നിറഞ്ഞുമതി, സര്‍. ഇനി തിന്നാന്വയ്യസന്തോഷമായിഞങ്ങള്പോകട്ടെ?   കുഞ്ഞബ്ദുള്ള മാഷ്‌   അമ്പരന്നുകൊള്ളാം! അത്താഴം  കഴിയ്ക്കാതെ   പോകാനോ?   അത് പറ്റില്ലഇരിക്ക്!   അല്ല,സര്‍  അത്താഴമല്ലേ, കഴിച്ചത്കുഞ്ഞബ്ദുള്ള മാഷ്‌  വിശദീകരിച്ചു. ഇപ്പോള്നമ്മള്‍  വൈകിട്ടത്തെ ചായ   വരെ   ആയുള്ളൂ. ഇനി അത്താഴം കിടക്കുന്നു..... മതി,സര്‍, മതി. സന്തോഷമായി....ഞങ്ങള്മടങ്ങിഎന്റെ ജീവിതത്തില്‍  അത്രയും  കിടിലന്‍  നോമ്പ് തുറ   വേറെ ഉണ്ടായിട്ടില്ല.......