Search This Blog

Sunday, January 22

ORKATTERY (14)


ORKATTERY. P.O. VADAKARA, KOZHIKKODE………14.

വിലങ്ങാട്  സെന്‍. ജോര്ജ്ജ്  ഹൈ സ്കൂളിലെ  ഇലക്ഷന്‍  ബൂത്തില്‍  ഞങ്ങള്തലേന്ന് ഉച്ചയോടെ എത്തി.  ഒരു വലിയ കുന്നിന്റെ   മുകളില്‍   സെന്‍. ജോര്ജ്ജ്  പള്ളിയോടു ചേര്ന്നാണ്   സ്കൂള്‍.  നല്ല   അന്തരീക്ഷം. വികാരി   വന്നു ഞങ്ങളെ  എല്ലാവരെയും   പരിചയപ്പെട്ടു.   എന്നെകൂടാതെ ചന്ദ്രശേഖരന്‍,  മുഹമ്മദ്‌,  ഹെല്ത്തിലെ രണ്ടു  നഴ്സുമാര്  തുടങ്ങിയവര്‍.  “രാവിലത്തെ   കുളീം  കാര്യങ്ങളും   എവിടെ നടത്തും?”   ഞങ്ങള്‍   ചോദിച്ചു.  വികാരി    അനുഗ്രഹം തരുന്നതുപോലെ പറഞ്ഞു.   കുന്നിന്റെ   താഴെ  നല്ലൊരു  പുഴയുണ്ട്    നന്നായി കുളിച്ചു വരാം.    അധികം    ഉള്ളിലേക്കിറങ്ങരുത്കാരണം  അടിയൊഴുക്കുണ്ട്.”   കൊള്ളാം . നല്ല സ്ഥലം.   കുളിക്കുന്നില്ലെന്നു  ഞാന്‍  അപ്പോഴേ  തീരുമാനിച്ചുകാരണം, ഞാന്‍  വെള്ളത്തില്‍  വീണാല്‍  നേരേ  അടിയിലേക്ക്    പോകുകയേയുള്ളു.    വികാരി   പോകും മുമ്പ്    എന്നെ  വിളിച്ചു   കൂടെ ചെല്ലുവാന്പറഞ്ഞു.   ഞാന്‍   അദ്ദേഹത്തെ   അനുഗമിച്ചു.   അദ്ദേഹത്തിന്റെ    ബംഗ്ലാവിലേക്കാണ്   ഞങ്ങള്പോയത്.   അവിടെ   എനിക്ക്   നാരങ്ങവെള്ളവും   രണ്ടു മൈസൂര്പഴവും   തന്നു.    “അഗസ്റ്റിന്‍  മാഷ്‌    പുഴയില്പോകണ്ട.     അറ്റാച്ച്ട്  ബാത്ത് റൂമില്‍     കുളിക്കാംപിന്നെ, (ശബ്ദം താഴ്ത്തി) വേറെ  ആരും  കൂടെ വേണ്ട.” പേര് കേട്ട് ആരും   എന്റെ   ജാതി   തിരിച്ചറിയരുത്   എന്ന്  കരുതിയാണ്  അച്ഛന്‍   എനിക്കീ  പേരിട്ടത്.   എന്നാല്‍     പള്ളിയിലെ അച്ഛന്‍    ഞാന്‍    ക്രിസ്ത്യാനിയാണെന്ന്   ഉറപ്പിച്ചു. അതാണ്‌   സല്ക്കാരം.
ഞാന്അഗസ്റ്റിന്‍  അല്ല,   ഐന്സ്റ്റീന്‍  ആണ്”  എന്ന്   തിരുത്തി.     “ആട്ടെ, ഏതാ  സാറിന്റെ    ഇടവക?”   ഫാദര്‍    വിടുന്നില്ല.     പിന്നെ കാത്തു നിന്നില്ലഞാന്‍    തുറന്നു പറഞ്ഞു.    “അച്ചോഞാന്‍  അച്ചനുദ്ദേശിക്കുന്ന ആളല്ല. ."  വേഗം മുറിക്കു  പുറത്തിറങ്ങി.    അറ്റാച്ച്ട്  ബാത്ത് റൂമില്‍     പോയതുമില്ല
           x                                       x                                         x 
പിറ്റേന്ന്    രാവിലെ  ഏഴു മണിക്ക്   ഇലക്ഷന്‍    ആരംഭിച്ചു.   എട്ടുമണിയോടെ   ഞങ്ങളുടെ    ഗ്രഹപ്പിഴയും    ആരംഭിച്ചു.     ഗ്രഹപ്പിഴ ഒരു    കള്ളവോട്ടിന്റെ     രൂപത്തിലാണ്   വന്നത്.   കള്ളവോട്ട്   ചെയ്യുവാന്‍   വന്ന   കണാരന്‍ .   “ഷാപ്പിന്റവിട  കണാരന്‍.”  സ്ലിപ്  നോക്കി    ഞാന്പേര് വിളിച്ചുഎന്റെ ജോലി അതാണ്‌.  കണാരന്‍  കടന്നു വന്നുരണ്ടാം   ഓഫീസര്‍   കണാരന്റെ   വിരലില്‍  മഷി കുത്താന്‍  ഒരുങ്ങിയെങ്കിലും  കുത്തിയില്ലവിരലില്‍   നോക്കി    നെറ്റി ചുളിച്ചു.  പിന്നെ   എന്റെ ചെവിയില്‍  പറഞ്ഞു. വിരലില്‍  ഒരു തവണ മഷി കുത്തിയ   പാട്  കാണുന്നു എന്ന്.    ഞാന്‍   സൂക്ഷിച്ചു നോക്കിവോട്ടു ചെയ്ത  എല്ലാ ലക്ഷണവും ഉണ്ട്.   കള്ളവോട്ട് ചെയ്യാന്വന്നിരിക്കുകയാണ്.   ഞാന്‍  ആളെ ഒന്ന് നോക്കി.   കിടുങ്ങിപ്പോയിവീണ്ടും  നോക്കാന്‍  ധൈര്യം  വന്നില്ല.   എന്റെ ശരീരത്തിന്റെ   മൊത്തം  ചുറ്റളവ്      ചേട്ടന്റെ   ഒരു കൈത്തണ്ടയ്ക്ക് ഉണ്ട്.   താന്പിടിച്ചിരിക്കുന്ന  ലാത്തിയെക്കാള്‍  മെലിഞ്ഞ  ഒരു പോലീസുകാരനാണ്  ഞങ്ങളുടെ   സംരക്ഷകനായിട്ടുള്ളത്സൂക്ഷിച്ചാല്‍  ദു:ഖിയ്കേണ്ടല്ലോഞാന്മെല്ലെ പന്ത് തട്ടി  പ്രിസൈഡിംഗ്  ഓഫീസറുടെ  കോര്ട്ടിലേക്കിട്ടു.   പ്രിസൈഡിംഗ് ഓഫീസറുടെ ചെവിയില്കാര്യം പറഞ്ഞു.    ഹെന്ത്അദ്ദേഹം  ചാടിയെണീറ്റ്  കണാരനെ നോക്കിപിന്നെ  പതിയെ   സീറ്റിലിരുന്നു.    കണാരന്‍   മുരണ്ടു.   “എന്താണുംമഷി  കുത്തണില്ലേ ?”     പ്രിസൈഡിംഗ് ഓഫീസര്‍    എഴുന്നേറ്റു വന്നു.     ആള്വിചാരിച്ച പോലല്ല.   പുലിയാണ്കണാരന്റെ വിരല്പരിശോധിച്ചു.     മഷി  കുത്തിയതാണ് എന്നു  ബോദ്ധ്യപ്പെട്ടു.   അദ്ദേഹം    ഗൌരവത്തില്‍   ചോദിച്ചു.   നിങ്ങള്‍   ഒരിക്കല്‍    വോട്ടു ചെയ്തതാണല്ലോ?   
 അല്ല
 പിന്നെ      മഷി    എവിടന്നു വന്നു?
 എനിക്ക്   പെയിന്റിങ്ങാണ്    പണി.    കയ്യില്‍   പെയിന്റു  കാണും.    എനിക്ക്   വോട്ടു ചെയ്യണം.    പോയിട്ട് പണിയുണ്ട്.  
 എന്നിട്ട്  വേറെങ്ങും   പെയിന്റില്ലല്ലോ?  
 കഴുകികളഞ്ഞു.      
 നോക്ക്  മിസ്റ്റര്‍.   നിങ്ങള്‍   കള്ളം   പറയുകയാണ്‌.   മര്യാദയ്ക്ക് പൊയ്ക്കോ.    ഇല്ലെങ്കില്‍    പോലീസില്‍    ഏല്പ്പിക്കും.      കണാരന്‍  തിരിഞ്ഞു നിന്നു.     പോലീസുകാരന്‍   പുറത്തേയ്ക്കിറങ്ങി.    പുറത്തു   വോട്ടര്മാരുടെ   ഉന്തും   തള്ളും.   പോളിംഗ്    തടസ്സപ്പെടുകയാണ്കണാരനോട്‌   അല്പം    മാറിനില്ക്കാന്‍   പറഞ്ഞു.    തിരക്കൊഴിയട്ടെഎന്നിട്ട്   നോക്കാം.    .ശരി.   കണാരന്‍    കൈ കെട്ടി   ഒതുങ്ങി നിന്നു.   സമാധാനമായി.   പത്തു മണി വരെ    തകര്പ്പന്‍   പോളിംഗ്.    പിന്നെ  അല്പം ശാന്തമായ തക്കത്തിന്    കണാരന്‍   ഒച്ചവെച്ചു.   എന്റെ കാര്യം എന്തായി.?” പ്രിസൈഡിംഗ് ഓഫീസര്‍     പിന്‍  ഭാഗത്തിരുന്ന    പോളിംഗ്  എജെന്റുമാരോട്      ആളെ  അറിയുമോ   എന്ന് ചോദിച്ചു.    അറിയും. എല്ലാവരും   തലകുലുക്കി.   ഇയാളുടെ   കൈവിരലില്‍   ഉള്ളത്  മഷി യല്ലേ?   അല്ലഎല്ലാവര്ക്കും ഒരേ സ്വരം.    ഇയാളെ  വോട്ട് ചെയ്യാന്‍    അനുവദിക്കാമോ?    അനുവദിക്കാം.    ആര്ക്കും    എതിര്പ്പില്ല.    ഞങ്ങള്‍   പോളിംഗ്  ഓഫീസര്മാരെക്കാള്‍    നന്നായി കാര്യങ്ങള്‍  അറിയാവുന്നവരാണ്     നാട്ടുകാരായ    ഏജന്റുമാര്എന്ന് മനസ്സിലായികണാരനെ എല്ലാവരും  ഭയക്കുന്നു   ഘട്ടത്തില്‍    ജില്ലാ   കലക്ടര്‍    ബൂത്ത്    പരിശോധനയ്ക്ക് വന്നു.   ഹിന്ദിക്കാരനാണ്.    മലയാളം  അറിയില്ല.   ഇംഗ്ലീഷില്‍    നീണ്ട  ഒരു  ചോദ്യം.       ആര്ക്കും ഒന്നും മനസ്സിലായില്ലപ്രിസൈഡിംഗ് ഓഫീസര്‍      വിട്ടുകൊടുത്തില്ല.   എവേരിത്തിംഗ്   ഓക്കേ.   
കളക്ടര്ഒന്ന്  പകച്ചു.   മറ്റെന്തോ  ചോദിച്ചു.   പ്രിസൈഡിംഗ് ഓഫീസര്‍     വീണ്ടും പറഞ്ഞു
എവേരിത്തിംഗ്   ഓക്കേ.  
കലക്ടര്‍    ക്ഷുഭിതനായി     ആക്രോശിച്ചു.    പ്രിസൈഡിംഗ് ഓഫീസര്‍     അടങ്ങി. അദ്ദേഹം   കണാരന്റെ    നേരെ    ചൂണ്ടി     ലുക്ക് , സര്‍.   ഹാന്ഡ് ,   ഫിങ്ഗര്‍  എന്നൊക്കെ  വിക്കിവിക്കി പറഞ്ഞു.   കണാരന്‍  പരുങ്ങി.   കലക്ടര്‍    കണാരന്റെ വിരല്പരിശോധിച്ച്     ഇംഗ്ലീഷില്‍  കുറെ പറഞ്ഞുഎന്നിട്ട്   ഇറങ്ങിപ്പോയി.  പ്രിസൈഡിംഗ് ഓഫീസര്‍      കണാരനോട് പറഞ്ഞു  ,  കേട്ടല്ലോ    സാര്‍    പോയി    വരുന്നത് വരെ     തന്നോട്  കാത്തു നില്ക്കാന്‍.   അങ്ങേരു വന്നിട്ട്    വോട്ടു ചെയ്താല്മതി എന്ന്‍.   കണാരന്വാ പൊത്തി  അനുസരിച്ചു.   പോളിംഗ്   പുരോഗമിക്കുകയാണ്.   ഉച്ച തിരിഞ്ഞതോടെ  ഞങ്ങള്ഊഴം വെച്ച് ഭക്ഷണം കഴിച്ചു വന്നു.   കണാരന്റെ    ക്ഷമ   നശിച്ചു.   അയാള്പുറത്തിറങ്ങി. അല്പം കഴിഞ്ഞു   ഒരു മെലിഞ്ഞ   സ്ത്രീയുമായി  തിരികെ എത്തി.   അവര്ഒരു  ജനപ്രതിനിധിയാണെന്ന്  സ്വയം പരിചയപ്പെടുത്തിയ ശേഷം  കത്തിക്കയറുകയായിരുന്നു.    രാവിലെ    വോട്ടു   ചെയ്യാന്വന്ന   ഒരു   വോട്ടറെ   വോട്ടു ചെയ്യുന്നതില്‍  നിന്ന്   അകാരണമായി വിലക്കിയതിന്റെ   കാരണം  എന്തെന്ന്   ഞങ്ങള്ഓരോരുത്തരോടും    ചോദിച്ചു.   വിശദീകരണം ഉടന്‍   എഴുതിക്കൊടുക്കണമെന്ന്   സ്ത്രീ  ആവശ്യപ്പെട്ടു..   കാര്യങ്ങള്‍  കൈവിട്ടു  പോവുകയാണ്  എന്ന്  വ്യക്തമായി.   പ്രിസൈഡിംഗ് ഓഫീസര്‍    തീര്ത്തുപറഞ്ഞു.   വിരലില്‍  മഷി  ഉള്ളിടത്തോളം   കാലം  ഇയാളെ    വോട്ടു   ചെയ്യിക്കുന്ന പ്രശ്നമില്ലനിങ്ങള് പോയി    കേസ്   കൊടുക്ക്.   ജനപ്രതിനിധി   അടങ്ങികണാരന്ചോദിച്ചു.    അപ്പോള്‍   മഷി ഇല്ലെങ്കില്‍   വോട്ടു  ചെയ്യാമല്ലോ?   ഓഫീസര്‍  അത് സമ്മതിച്ചു.   കണാരന്‍    ബൂത്തിനു   പുറത്തിറങ്ങി.   കിണറ്റുകരയില്‍   ചെന്നു  വിരല്‍  തേച്ചുകഴുകാന്തുടങ്ങി.    കിണറിന്റെ  വക്കത്തു   വിരല്വെച്ച് ഉരയ്ക്കുകയാണ്.   പിന്നെ പേനാക്കത്തി    നിവര്ത്തി   വിരലിലെ മാഷിയുള്ള ഭാഗം   ചുരണ്ടി.   തിരക്കൊഴിഞ്ഞപ്പോള്‍   കണാരന്‍  ബൂത്തില്‍  വോട്ടു ചെയ്യാനെത്തി.    തൂവാല കൊണ്ട്   ഒപ്പിയ വിരല്നീട്ടി.   മഷി കുത്തിയ   ഭാഗം  തൊലി  ചെത്തിക്കളഞ്ഞിരിക്കുന്നുഅവിടെ   ചോര പൊടിയുകയാണ്.   ക്ഷണനേരം  കൊണ്ട് വിരല്ചോരയില്കുളിച്ചു.   കണാരന്വീണ്ടും തൂവാല കൊണ്ട്  ഒപ്പികണാരന്റെ  വിരലില്‍   കുത്തിയ  മഷി   ചോരയില്‍   പടര്ന്നുതൊട്ടു പിന്നാലെ ഓടിക്കിതച്ചെത്തിയ    ഒരു വോട്ടര്‍    എന്റെ മുമ്പില്‍  സ്ലിപ്  നീട്ടിഞാന്അത് വാങ്ങി  ഉറക്കെ വായിച്ചു.
ഷാപ്പിന്ടവിടെ  കണാരന്‍.  ഒറിജിനല്‍  കണാരന്!
ആദ്യത്തെ കണാരന്‍  ഞെട്ടി  തിരിഞ്ഞു നോക്കി.   പിന്നെ അയാള്‍  മൂന്നു   ചാട്ടം   ചാടുന്നതാണ്  കണ്ടത്ഒന്നാമത്തെ  ചാട്ടത്തിനു  ബൂത്തിനു പുറത്ത്അടുത്തതിനു   ഗേറ്റിനടുത്ത്മൂന്നാമത്തേതിനു   ഗേറ്റിനു പുറത്ത്.........................................................................    സലാം....സലാംവിലങ്ങാട്.











;
  




,