Search This Blog

Saturday, June 15

കഥ.
ദിസീസ് ടു സെര്ട്ടിഫൈ ദാറ്റ്.......


               പ്രഭാതത്തില്‍ ഒരു പാത്രം കഞ്ഞി വലിച്ചുകുടിച്ച് ഇറങ്ങിത്തിരിച്ചതാണ്. വളരെ നേരത്തെ അലച്ചിലിനും കാത്തുനില്പിനും ശേഷം വില്ലേജാഫീസില്‍ നിന്ന് കുടിക്കട സര്ട്ടി ഫിക്കറ്റ് കിട്ടിയപ്പോള്‍ പുതിയ പുരയിടത്തില്‍  പുതിയ ഭവനം അയാള്‍ മുന്നില്‍ കണ്ടു.
             ക്യൂവില്‍ കാത്തുനിന്ന സമയമത്രയും പിന്നീടും താന്‍ വിറ്റുകളഞ്ഞ ജന്മവീടിനു എന്തായിരുന്നു കുറ്റം എന്നയാള്‍ ചിന്തിച്ചുകൊണ്ടിരുന്നു . അത് വില്ക്കേ ണ്ടിയിരുന്നില്ല എന്ന് സ്വയം പറഞ്ഞുകൊണ്ട് തന്നെ അയാള്‍ പഞ്ചായത്ത് ഓഫീസിലേക്ക് ഓടി.
           പതിനൊന്നു മണിയോടെ പുതിയ പുരയിടത്തി ന്റെ കൈവശാവകാശ സര്ടിഫിക്കറ്റ് ലഭിക്കാനായി ക്ലാര്ക്കി ന്റെ മുമ്പില്‍ ചെന്ന് ശാന്തനും മര്യാദക്കാര നുമായി വണങ്ങി നിന്നു. കരാര്‍ പ്രകാരം പണി കഴിച്ചു പുതിയ വീട്ടിലേക്കു മാറിക്കഴിഞ്ഞേ ഇപ്പോള്‍ താമസി ക്കുന്ന ജന്മ വീട് ഒഴിഞ്ഞു കൊടുക്കേണ്ടതുള്ളു. എന്നാലും ആ വീട് താന്‍ വിട്ടു കളഞ്ഞല്ലോ എന്ന് സ്വയം പഴിച്ചു അയാള്‍ തലയ്ക്കടിച്ചു.
            വിധവയായ അമ്മ വീണ്ടും വിവാഹം കഴിച്ചിട്ടില്ല എന്ന സര്ടിഫിക്കറ്റ് മജിസ്രേട്ടില്‍ നിന്ന് സമ്പാദിച്ചത് കയ്യില്‍ കരുതി. പിറ്റേന്ന് ട്രഷറിയില്‍ നല്കാടമല്ലോ. ഭാര്യ രുഗ്മിണിയും അവളുടെ തിരിച്ചറിയല്‍ കാര്ഡിലെ രുഗ്മിണി ചന്തപ്പനും ഒരാള്‍ തന്നെ എന്നതിന്   ‘വണാന്റ്   സെയിം’ സര്ട്ടിഫിക്കറ്റിനായി അക്ഷയകേന്ദ്രത്തില്‍ വരി നില്ക്കുകയായിരു ന്നു അടുത്ത പണി.
           പിന്നെ, അച്ചുവിന്റെയും ലച്ചുവിന്റെയും ജനന സര്ട്ടിഫിക്കറ്റുകള്‍   നേടാനായുള്ള യത്നമായി. നട്ടുച്ചയിലും അയാള്‍ മുനിസിപ്പല്‍ ഓഫീസില്‍ നിന്നും നടന്നും കാലുകഴക്കുകയായിരുന്നു. അതോടൊപ്പം രണ്ടു പേരുടെയും പ്രൊഫഷനല്‍ പഠനത്തിനായി നോണ്‍ ക്രീമിലെയര്‍ സര്ടിഫിക്കറ്റുകള്‍ ലഭിക്കാനുള്ള അപേക്ഷ യുടെ പുരോഗതി അന്വേഷിച്ചു. മൂന്നുമണി വരെ കാത്തു നിന്നിട്ടായാലും അയാള്‍ ആ സര്ടിഫിക്കറ്റുകളും സമ്പാദിച്ചു.
          പച്ചമോര് കുഴച്ചു ഒരു പിടി ചോറുരുട്ടി വായില്‍ വെച്ച പ്പോള്‍ വീടുപണി തുടങ്ങുവാന്‍ പഞ്ചായത്തിന്റെ നോ ഒബ്ജക്ഷന്‍ സര്ടിഫിക്കറ്റിനുള്ള അപേക്ഷ നാല് മണി യ്ക്കകം എത്തിക്കണമെന്ന് രുഗ്മിണി കണ്ണുരുട്ടിയതിനാ ല്‍ അയാള്‍ എണീറ്റ്‌ അപേക്ഷയുമായി പഞ്ചായത്തിലേ ക്കോടി. തിരിച്ചുവന്നു കോലായില്‍ കാല്‍ വെച്ചപ്പോള്‍ രുഗ്മിണി ബിപിഎല്‍ സര്ടിഫിക്കറ്റിനായുള്ള അപേക്ഷ അയാളുടെ കയ്യില്‍ കൊടുത്തു. അഞ്ചു മണിക്കുള്ളി ല്‍ സപ്ലൈ ഓഫീസില്‍ അത് കൊടുത്തു ബി പി എല്‍ ആയി വന്നാലേ ചോറ് തരുകയുള്ളൂ എന്ന കല്പന കേട്ട് കോലാ യില്‍ വച്ച കാല്‍ തിരിച്ചെടുത്ത് അയാള്‍ സപ്ലൈ ഓഫീസി ലേക്കോടി.
സന്ധ്യയോടെ സര്ടിഫിക്കറ്റുകളെല്ലാം കുഴല്‍ പോലെ ചുരുട്ടി, പത്രക്കടലാസ്സി ല്‍ പൊതിഞ്ഞു തിരികെ വീട്ടിലേ ക്കു മടങ്ങുമ്പോള്‍ കാല്പാദങ്ങള്‍ മരവിച്ചു തുടങ്ങിയിരുന്നു.
വീട്ടിലേക്കുള്ള വളവില്‍ എത്തിയപ്പോള്‍ അരയ്ക്കു താഴെ മരവിപ്പ് തോന്നി. അയാള്‍ അമ്പരന്നു. എന്തോ വയ്യായ്ക പോലെ. വീട്ടിലെത്തിയിട്ടു നല്ല ചൂടുവെള്ളത്തില്‍ ഒരു കുളി പാസ്സാക്കാം, എന്നുറച്ച് അയാള്‍ വീട്ടിലേക്കു ഏന്തി വലിഞ്ഞു. കാലുകള്‍ മുന്നോട്ടു നീങ്ങുന്നില്ല.
              ഒരു വിധം വീടിനടുത്തെത്തി. പക്ഷെ , കോലായി ലോട്ടു കയറാന്‍ കഴിയാതെ ചവിട്ടുപടികളില്‍ അയാള്‍ നെഞ്ചിടിച്ചു വീണു. ഭാര്യയും മക്കളും ഓടി വരുന്നത് കണ്ടു അയാള്‍ സമാധാനിച്ചു. കിടന്ന കിടപ്പില്‍ വലിയ പൊതി ച്ചുരുള്‍ അയാള്‍ ഉയര്ത്തി നീട്ടി. കടലാസ് പൊതിയഴിച്ച പ്പോള്‍ അനേകം സര്ടിഫിക്കറ്റുകള്‍ ചുരുളുകളായി പുറ ത്ത്‌ ചാടി. രുഗ്മിണിയും മക്കളും ചാടിവീണ് അവരവ ര്ക്കാവശ്യമായവ പരസ്പരം തട്ടിപ്പറിച്ചു.
            തന്റെ ദൌത്യം പൂര്ത്തിയാക്കാന്‍ കാലം ലഭിച്ചി ല്ലെന്നു അറിയാതെ മണ്ണില്‍ മുഖം പൂഴ്ത്തിയ അയാ ള്‍ പക്ഷെ, കേട്ടു......അങ്ങേ രു എല്ലാം ചെയ്തു. എന്നാല്‍ മരിക്കും മുമ്പ് അവനവന്റെ മരണസര്ട്ടി്ഫിക്കറ്റു കൂടി എടുത്തു വെച്ചിരുന്നെങ്കില്‍ വെല്യെ ഉപകാരമായി രുന്നേനെ. ആ വഴിയ്ക്കൊരു അലച്ചില്‍ വേണ്ടായിരു ന്നല്ലോ.
-------------------------------------------------

No comments:

Post a Comment