Search This Blog

Sunday, March 6

ഒരു തീവണ്ടിപ്പാതയുടെ കഥ




ഒരു  തീവണ്ടിപ്പാതയുടെ കഥ
ഐന്‍സ്ററീന്‍   വാലത്ത്




എറണാകുളം ജില്ലയിലെ  ചേരാനെല്ലൂരില്‍  റോഡില്‍ നിന്നു നോക്കിയാല്‍ കല്ലുകൊണ്ടുപണിതു കുമ്മായം തേയ്‍ക്കാത്ത‍ ഒരു വീടു കാണാമായിരുന്നു. അതിന്റെ മുന്‍വശത്തെ ചുവരില്‍  ഒരു  വലിയ ഓട്ടയും.
               അറുപത്തിമൂന്നു വര്‍ഷം മുമ്പു വരെ  ആ വീടും  അതിലെ
ഓട്ടയും ഞങ്ങള്‍ കണ്ടിരുന്നു. ഓട്ടയുടെ രഹസ്യം 
മുതിര്‍ന്നവര്‍  പറയുമായിരുന്നു. ഷൊര്‍ണൂര്‍ - എറണാകുളം  തീവണ്ടിപ്പാത സ്‍ഥാപിക്കുന്നതിന്റെ  പ്രാരംഭമായ  സര്‍വേ നടന്നത്  ആ  വഴിയ്‍ക്കാണ്.  ആ  വീടിന്റെ  തുള   ചരിത്രസ്‍മാരകമായി  ശേഷിച്ചതല്ലാതെ അതിലേ തീവണ്ടി വന്നില്ല. കോട്ടും സൂട്ടും  ഇട്ട് സായ്‍പന്‍മാരായ  ഉദ്യോഗസ്‍ഥന്‍മാരും  ശിപായിമാരും  കൊടിയും കുന്തോം കുഴലും  കോലുമായി  വന്നു  ഭൂമി  അളക്കുകയും സര്‍വേയുടെ  ആവശ്യാര്‍ത്ഥം വീടിന്റെ ഭിത്തി തുളയ്‍ക്കുകയും ചെയ്‍തപ്പോഴാണ്   ബുദ്ധിമാന്‍മാരായ  ഞങ്ങള്‍ക്ക് കാര്യത്തിന്റെ  'ഗുട്ടന്‍സ്'പിടികിട്ടിയത്.
              തീവണ്ടി ചേരാനെല്ലൂരില്‍ കൂടി  വരാന്‍പോകുന്നു.  തീവണ്ടിയെപ്പറ്റി സംഭ്രമകരങ്ങളായ  പല കിംവദന്തികളും  പ്രചരിക്കുന്ന കാലം. തീവണ്ടി കാണാന്‍  90 കി.മീ. ദുരം കാല്‍നട യാത്ര ചെയ്ത് ഷൊര്‍ണൂരിലേക്കു പോയ  ചില സാഹസികന്‍മാരും  കഥകള്‍ പ്രചരിപ്പിച്ചു. 
               ഭയങ്കരമാണ്  തീവണ്ടിയുടെ  ഒച്ച.  കോഴിമുട്ട വിരിയുകയില്ല. ഒച്ചയുടെ ഊക്കില്‍ മുട്ട കുലുങ്ങിപ്പൊട്ടും ഗര്‍ഭിണികളുടെ  ഗര്‍ഭം  അലസും.  നാട്ടില്‍ അങ്കലാപ്പായി.  ടിപ്പുവിന്റെ പടയോട്ടത്തിനു ശേഷം
ഞങ്ങളുടെ  നാട്    ഇങ്ങനെ ഒരു പേടി പേടിച്ചിട്ടില്ല.
               തീവണ്ടിഭീഷണി നീങ്ങിക്കിട്ടാന്‍ അമ്പലങ്ങളില്‍ വഴിപാടുകള്‍ നേര്‍ന്നു. ജനം ഒരുമിച്ചു നാടുവാഴിയായ ചേരാനെല്ലൂര്‍ കര്‍ത്താവിനെക്കണ്ട് സ്‍ഥിതിഗതികളുടെ ഗൗരവം ഉണര്‍ത്തിച്ചു. ധാരാളം 'കുഞ്ഞമ്മമാര്‍' (കര്‍ത്താവിന്റെ കുടുംബത്തിലെ സ്‍ത്രീകള്‍)
ഉള്‍പ്പെടുന്നതാണ്, 'അടിമഠം'. മാസം ശരാശരി രണ്ടു പ്രസവം വീതം അടിമഠത്തില്‍ നടക്കുന്നു. അതോര്‍ത്തപ്പോള്‍ കര്‍ത്താവിനു
 വര്‍ദ്ധിച്ചു. അദ്ദേഹം കുടിയാനവന്‍മാരോടു പറഞ്ഞു.
ഘടദീപം 44

               " തീവണ്ടി ചേരാനെല്ലൂരില്‍ കൂടി ഓടിക്കാന്‍ ചേരാനെല്ലൂര്‍കര്‍ത്താവായ ഞാന്‍ 'മൂപ്പിലെ യജമാനന്‍' എന്ന പട്ടവും കെട്ടി ഇവിടെ വാഴുമ്പോള്‍ സമ്മതിക്കില്ല.".

 ഉടന്‍തന്നെതൃപ്പൂണിത്തുറകനകക്
കുന്നുകൊട്ടാരത്തിലെത്തി, കൊച്ചിമഹാരാജാവിനെ 'മുഖം കാണിച്ചു' നിവേദനം നടത്തി. നാലു കോഴിയെ വളര്‍ത്തി നിത്യവൃത്തികഴിക്കുന്നവരാണ്  ചേരാനെലൂരിലെ  പാവങ്ങള്‍. പിന്നെ ഗര്‍ഭം അലസിയാലത്തെ സ്‍ഥിതി! ജനസംഖ്യയുടെ ഭാവിയെന്ത്?
                     മഹാരാജാവു തിരുമനസ്സിന് സര്‍വ്വവും ബോദ്ധ്യമായി.
തീവണ്ടിയുടെ തലയന്ത്രം ഇരുമ്പുകൊണ്ടുള്ള ഒരു ഭയങ്കര രാക്ഷസനാണെന്ന് ആഴ്‍വാഞ്ചേരി തമ്പ്രാക്കള്‍ പറഞ്ഞ് നാം കേട്ടിരിക്കുന്നൂ. മഹാരാജാവ് ദിവാനോട് ഉത്തരവായി: ചേരാനെല്ലൂരിള്‍കൂടി റെയിലിടാനുള്ള തീരുമാനം മദിരാശി ഗവര്‍ണ്ണറെക്കൊണ്ട് റദ്ദാക്കിക്കണം.

                   ചേരാനെല്ലൂര്‍ക്കാര്‍ വിജയം കൊണ്ടാടി. അമ്പലത്തില്‍ പ്രത്യേകം വിളക്കു കഴിപ്പിച്ചു ചേരാനെല്ലൂരിന്റെ തൊട്ടുതെക്കുസ്‍ഥിതി ചെയ്യുന്ന ഇടപ്പള്ളിയില്‍ക്കൂടിയായി അവസാനസര്‍വേ. ചേരാനെല്ലൂര്‍ക്കാര്‍ തള്ളിയ മാരണം ഇടപ്പള്ളിക്കാരുടെ തലയിലായി.
                    അതോടെ ചേരാനെല്ലൂര്‍ക്കാര്‍ ഇടപ്പള്ളിക്കാരെ കളിയാക്കാനും തുടങ്ങി. ഇടപ്പള്ളി അങ്ങാടിയില്‍ വെച്ച് ചേരാനെല്ലൂര്‍ക്കാരെ ഇടപ്പള്ളിക്കാര്‍ തല്ലി. ചേരാനെല്ലൂരില്‍ ചെന്നുപെടുന്ന ഇടപ്പള്ളിക്കാരെ അവരും തല്ലി. ദിവസേന തീവണ്ടിത്തര്‍ക്കവും അടിയും പതിവായി.
                    ഇടപ്പള്ളി ജനം ഇടപ്പള്ളി രാജാവിനെ സമീപിച്ചു. തിരുവിതാംകൂറിനു കീഴിലാണെങ്കിലും ഇടപ്പള്ളി  രാജാവും       മോശക്കാരനല്ല. നാല് ച.മൈല്‍ വിസ്‍താരമുള്ള ഇടപ്പള്ളിരാജ്യത്ത് നാല്‍പ്പത് ക്ഷേത്രങ്ങള്‍. ഒക്കെ ചുട്ടകോഴിയെ പറപ്പിക്കുന്ന 'പ്രത്യക്ഷമുള്ളവ'. രാജാവിന്റെ മഠം,മാടമ്പിമാരുടെ 'എട്ടുകെട്ടുകള്‍,', നമ്പൂതിരി ഇല്ലങ്ങള്‍,അങ്ങാടികള്‍, ജോനകപ്പള്ളി, നസ്രാണിപ്പള്ളി!- ഇവയ്‍ക്കെല്ലാമിടയില്‍ക്കൂടി തീവണ്ടി കൊണ്ടുപോവാന്‍ പറ്റില്ലെന്ന് ഇടപ്പള്ളിരാജാവും വാദിച്ചുനോക്കി. ചേരാനെല്ലൂര്‍ മാര്‍ഗ്ഗം റദ്ദായ സ്‍ഥിതിയ്‍ക്ക് ആലുവായില്‍  നിന്ന് എറണാകുളത്തേയ്‍ക്ക് ഇടപ്പള്ളിയില്‍ക്കൂടിയല്ലാതെ വേറേ മാര്‍ഗ്ഗമില്ല. തീവണ്ടി  ആളുകളുടെ തലയ്‍ക്കുമീതെ കൂടി  ഓടിക്കേണ്ടിവരും.
ഘടദീപം 45

                റെയില്‍വേ എന്നാല്‍ ബ്രിട്ടീഷ് ഗവര്‍മ്മെണ്ടെന്നാണര്‍ത്ഥം.! ഇടപ്പള്ളിരാജാവിനു സൂര്യനസ്‍തമിക്കാത്ത സാമ്രാജ്യത്തോട് കളിക്കാന്‍ പറ്റില്ല. ഉന്നത തലങ്ങളില്‍ നടന്ന കൂടിയാലോചന വിജയിച്ചു.                           ഇലയ്‍ക്കും മുള്ളിനും കേടുകൂടാത്ത പോംവഴി കണ്ടുപിടിക്കപ്പെട്ടു.
                ഇടപ്പള്ളിയുടെ വടക്കുഭാഗത്തു- എളമക്കര, പേരണ്ടൂര്‍ ഭാഗത്ത്- കിഴക്കു പടിഞ്ഞാറായി 'വടുതല' വരെയുള്ള മൂന്നുമൈല്‍ ദൂരം വരുന്ന പ്രദേശം വിജനവും ശൂന്യവുമാണ്. കായലും ചതുപ്പും പാടവും ചുള്ളിക്കാടും കൊണ്ടുള്ള കാലംചെല്ലാമൂല!
               പേടിച്ചാരും പട്ടാപ്പകല്‍ പോലും ചെല്ലാറില്ല. മുന്‍കാലങ്ങളില്‍ ഇടപ്പള്ളിരാജാവ് വധശിക്ഷ നടപ്പാക്കിയിരുന്നതവിടെയാണ്. അതുകൊണ്ട് അവിടെ മുഴുവന്‍ ചോരകുടിക്കുന്ന 'അറുകൊലകള്‍' എന്നറിയപ്പെടുന്ന പ്രേതങ്ങള്‍ വിഹരിക്കുന്നു. ഇടപ്പള്ളിക്കാരുടെ പേടിസ്വപ്‍നമാണവിടം.തീവണ്ടി അതിലേ പോകുമെങ്കില്‍ ഇടപ്പള്ളിക്കാര്‍ക്കൊരു കുഴപ്പവുമില്ല. ഇടപ്പള്ളി രാജാവ് തന്റെ പ്രജകളെ സമാധാനിപ്പിച്ചു:
               "ആ പ്രദേശം മുഴുവന്‍ വെള്ളച്ചാലല്ലെ? അവിടം മുഴുവന്‍   നികത്തി, റെയില്‍ വെക്കാന്‍ പാകത്തില്‍ മണ്ണിട്ട് പൊക്കി,സായിപ്പന്‍മാര്‍ മുടിയട്ടെ. ഇനി, തീവണ്ടി ഓടിച്ചെന്നു തന്നെ വരികില്‍ അവിടെയുള്ള ഭൂതപ്രേത പിശാചുക്കള്‍ വണ്ടിയെടുത്ത് വെള്ളത്തില്‍ എറിയുകയും ചെയ്യും!"
                 ഭൂമിയുടെ വില തിട്ടപ്പെടുത്തി അനുവദിച്ച ഒരു നല്ല സംഖ്യ രാജാവ് നിരസിക്കുകയാണ് ചെയ്‍തത്.ഇടപ്പള്ളി ഇളങ്ങള്ളൂര്‍ സ്വരൂപം ഭൂമി വിറ്റ് പണം വാങ്ങുന്ന കീഴ്‍വഴക്കമില്ല. രാജകുടുംബത്തിന് അപമാനമാണത്.
                 ഭൂമി സൗജന്യം കൊടുത്തതിന് പ്രത്യുപകാരമായി രാജാവിന് മദ്രാസ് ഗവര്‍ണര്‍ ഒരു സൗകര്യം ചെയ്‍തുകൊടുക്കാന്‍ തീരുമാനിച്ചു. ഇടപ്പള്ളി റെയില്‍വേ സ്‍റ്റേഷനില്‍ നിന്ന് ഒരു മൈല്‍ അകലെയുള്ള രാജാവിന്റെ മഠത്തിലേക്ക് ഒരു രാജകീയ ശാഖറെയില്‍ ഇട്ടുകൊടുക്കുക! രാജാവിന് തന്റെ വാസസ്‍ഥലത്തുനിന്ന് നേരിട്ടു തീവണ്ടി യാത്ര ചെയ്യാം.
                 പക്ഷെ, രാജാവ് സമ്മതിച്ചില്ല. "ഇവിടെക്കൂടി വേണ്ടെന്നും പറഞ്ഞ് വടക്കെത്തലയ്‍ക്കലെ പ്രേതക്കട്ടിലേയ്‍ക്ക് തള്ളിക്കളഞ്ഞ മാരണം ഇപ്പോള്‍ നമ്മുടെ മഠത്തിലേയ്‍ക്കു കൊണ്ടുവരികയൊ? "
                 ആദ്യമായി തീവണ്ടി ഓടുന്ന ദിവസം ഇടപ്പള്ളിയിലെ ആബാലവൃദ്ധം ജനങ്ങള്‍ ദൂരെ മാറിനിന്ന് നോക്കി.ഭൂതപ്രേതപിശാചുക്കള്‍ തീവണ്ടി മറിക്കുന്നത് കാണാന്‍
ഘടദീപം 46


ആകാംക്ഷയോടെ കാത്തുനിന്നു.
                എന്നാല്‍ ഒന്നും സംഭവിച്ചില്ല. വണ്ടി നേരേ ഓടിപ്പോയി.ജനം അത്‍ഭുത സ്‍തബ്‍ധരായി നിന്നപ്പോള്‍ ഒരു ബുദ്ധിശാലി വിളിച്ചുപറഞ്ഞു:
"പ്രേതങ്ങള്‍ക്ക് ഇരുമ്പിനെ പേടിയാണ്. തീവണ്ടി ഇരുമ്പു കൊണ്ടാണ്    49                ഉണ്ടാക്കിയിട്ടുള്ളത്.!"
കേട്ടവര്‍ പ്രതിവചിച്ചു.
"അപ്പോള്‍ സായിപ്പിന് നമ്മളെക്കാള്‍ ബുദ്ധിയുണ്ട്...!"
(ദേശാഭിമാനി   1989  ഏപ്രില്‍ 23   ഞായര്‍ )
                  **************************** 

















ഘടദീപം 47

അത്‍ഭുതം

കാക്ക, തീരെ കറുത്തതാണാകൃതി,
കാമ്യമല്ല, നടപ്പും മുഷിപ്പനാം.
കര്‍ണ്ണശൂലമാമൊച്ചയുമക്കള്ള-
ക്കടക്കണ്ണുമൊക്കെയുമുണ്ടെന്നിരിക്കിലും
ഏതു നിന്ദ്യമാം വസ്‍തുവും കൈവിടാ-
താദരം പൂണ്ടു ഭക്ഷിക്കുമെങ്കിലും
അന്യരേയും വിളിച്ചുചേര്‍ത്തല്ലാതെ
ഒന്നുമൊറ്റയ്‍ക്കു ഭക്ഷിപ്പതില്ലവന്‍.
കേവലം പരദു:ഖത്തില്‍ വാവിട്ടു
കേണിടുമവനുള്ളഴിഞ്ഞങ്ങനെ...
അത്‍ഭുത,മൊരു തിര്യക്കിനോടൊപ്പ-
മെത്തുവാനെത്ര പോകണം, മാനവന്‍?.........
----------------------------























ഘടദീപം 48

ഉള്ളിലെ ഒച്ചകള്‍
                               (1946)
തെരുവില്‍ക്കിടന്നു  ഈച്ചയും  പുഴുവും  ആര്‍ക്കുന്ന
പഴുത്തുപൊട്ടിയ വെള്ളരിക്ക പോലത്തെ
പുണ്ണു തുറന്നു കാട്ടി
ഒരു കാശിനു നിലവിളിക്കുന്ന
ദൈവശിക്ഷയുടെ വകയായ
എന്റെ പെങ്ങളേയും
ദൈവകാരുണ്യത്തേയും  തിരിച്ചറിയാന്‍
ഞാനെന്റെ മടയിലേയ്‍ക്കു
രാത്രി  കയറിച്ചെന്നു.
എന്റെ തലച്ചോറില്‍ മുഴുവന്‍
പനിനീര്‍പ്പൂവായിരുന്നു.
ഞാന്‍  തന്തയെന്നു  വിളിക്കുന്ന വയസ്സന്‍
പഴുത്തൊലിക്കുന്ന വ്രണത്തില്‍ മാന്തി
ചോരയൊലിപ്പിച്ചിട്ട്
എന്നെ പല്ലിളിച്ചുകാട്ടി.
അതിസാരം പിടിച്ച്  അവസാനിക്കാറായ  കുട്ടി
നിലത്തു കിടന്നുരുളുന്നു.
ഞാന്‍  തള്ളയെന്നു വിളിക്കുന്ന ഒരുവള്‍
ഒരു മുക്കില്‍ ഇരുന്നു കണ്ണീര്‍വാര്‍ക്കുന്നു.
അവളുടെ അരയില്‍
ഒരു പഴന്തുണിക്കഷണം  തൂങ്ങുന്നു
അതു പഴച്ചാറു വീണതുപോലെ പശപിടിച്ചിരിക്കുന്നു.
എന്റെ ഉള്ളില്‍ കാറ്റുവീശുന്നു.
               ഞാന്‍ എന്നെ  സൂക്ഷിച്ചു നോക്കി;
എന്റെ  ദേഹം  അഴുക്കാണ്.
വിരൂപമാണ്.
അതിനു നാറ്റമുണ്ട്.
എന്റെ മടയും ഞാന്‍  വെറുത്തു.
ഞാന്‍ നാലുപാടും  ആദ്യമായി കണ്ണോടിച്ചു.
ഈ ലോകംഎത്ര സുന്ദരമായിരിക്കുന്നു.
ചെറുകാറ്റില്‍ തത്തിയുലയുന്ന ചെടികള്‍          
ഈശ്വരന്റമന്ദഹാസങ്ങള്‍
ഘടദീപം 49


മുകളില്‍, മുകളില്‍  പറന്നു പോകുന്ന
 മേഘശകലങ്ങള്‍.
മഴവില്ലുകള്‍, പനിനീര്‍പൂക്കള്‍,കവിതകള്‍
എനിക്കു ഹൃദയം വീണിരിക്കുന്നു.
എന്റെ പുഴു തത്തുന്ന ജഡം
എനിക്കു കുറച്ചിലായിത്തോന്നി.
ഒരു ക്ഷയരോഗിയുടെ ചുണ്ടില്‍ തൂങ്ങുന്ന
കഫക്കട്ടയെപ്പോലെ
ഞാനതിനേയും  വലിച്ചുകൊണ്ടു നടന്നു.
അരയില്‍ തൂങ്ങുന്ന കീറപ്പഴന്തുണി
എന്റെനഗ്‍നതയോട്
വഴക്കടിച്ചുകൊണ്ടിരുന്നു.‍‍.‍‍
സൗന്ദര്യത്തെ ആരാധിച്ചും
ദൈവമഹിമയെ വാ‍‍ഴ്ത്തിയും
ഹൃദയം നിറയെഭാവനയും വയറു നിറയെ വിശപ്പുമായി
ഞാനലഞ്ഞു 
ആമ
ഓട്ടിനുള്ളിലേയ്‍ക്കു തലവലിക്കുന്നതുപോലെ
ഞാന്‍
എന്നിലേയ്‍ക്കുതന്നെ മടങ്ങിപ്പോന്നപ്പോള്‍
വീണ്ടും  ഞാനൊരു  കുപ്പയായി, എച്ചിലായി.
ക്രമേണ
ഘനം കുറഞ്ഞഒരു  വസ്‍തുവായിത്തീര്‍ന്നു.
വൃത്തികെട്ട, ഭാരമേറിയ ജഡത്തില്‍ നിന്ന്
ഒരു ദിവസം
മുട്ടയില്‍ നിന്നു പക്ഷിക്കുഞ്ഞെന്നപോലെ
ഞാന്‍ പുറത്തേയ്‍ക്കു പറന്നുപോയി.
        ******************************  








ഘടദീപം 50 

കവിത

യുദ്ധം വേണ്ട
( നവജീവന്‍ പൂരം വിശേഷാല്‍ പ്രതി,തൃശൂര്‍.
1954 മെയ് 11 ചൊവ്വാഴ്ച.പത്രാധിപര്‍ ജോസഫ് മുണ്ടശ്ശേരി)
പുതിയൊരുണര്‍വ്വിന്റെ രക്താഭയില്‍ മുങ്ങി,
പുലരൊളി തന്‍ കയ്യുകലില്പൊല്ക്കൊടികല്പൊന്നി
ഇടമില്‍ ലൂഖ്‌അത്ത്തില്‍ ഓടിയൊലിക്കാന്
ഇരുളിന്ര്‍ഗെ കോട്ടകലേ പോളിയുഖ്‌യായ്, നിന്നാല്‍
മനുജത്വമിനിമീളില്‍ മരവിഖ്‌ഖ്‌ആന്‍ മീലാ
മരനാന്നളിടിവെട്ടി മഴാപെയ്യാന്‍ മീലാ...
എന്നാല്‍ യുദ്ധത്തിന്‍ ഖാര്മീഘം മാര്‍ഗി
മിന്നുന്നോരാഖ്‌ആശ്രം ഖാനാന്‍ ഖോതിയീര്‍ഗി,
പഴംയുറെ പാതിരഖ്‌അല്‍ കെട്ടുകെട്ടുമ്പോല്
പകലിന്ര്ഗെ പര്ഗവകല് പാട്ടുപാടുംപൂല്‍
ചിരകാലചിന്തകല് പോല്പാര്ഗുക്, വെള്ളി-
ച്ചിര്ഗകാര്ന്ന പൂക്കലേ, പ്രാക്കലേ, നിന്നാല്‍
മാര്ഗ്ര്ഗൊലിക്കൊന്ടെന്നുമൊരു ശ്രബ്ദം മാത്രം
കാര്ഗ്ര്ഗിരമ്പീടുന്നൂ.. ഇനിയുദ്ധം വേണ്ടാ..
തന്മനിക്കുന്നിനു താരാട്ട് പാടും
അമ്മ തന്നുള്ളിലും ഇനി യുദ്ധം വേണ്ടാ.
ഖാല്യാനനാലിനു കാത്തുനില്ക്കുന്ന
ഖാനി തന്‍ നിനവിലും ഇനി യുദ്ധം വേണ്ടാ..
കോലനികല് നിര്‍മ്മിച്ച് ഖോലമരവും നാട്ടി,
കോട്ടകലുമ് ഖോത്തലാന്നാലും ഖോടിമരവും ഖെട്ടി
ഖോതി ഖീര്‍ഗിയ് സാമ്രാജി ദുര്മ്മൂഹം മൂത്ത
കൊലകൊമ്പനാനകലേ, കൊലവിലികല് നിര്ത്തൂ..
അനുബോമ്ബുകല് മന്നടിയും ജനരൂഷമുയര്ത്തും
അലമാലകളാര്‍ത്തടിച്ചണയുകയായ് നീളേ
ഒരുമയുടെ യുജ്ജ്വല സന്ദേശമിരമ്പീ...
 ഒരു നവലോകമുയര്‍ന്നു വരും നേരം
പതറാതെ മുന്നോട്ടു മുന്നോട്ടു നീങ്ങാം
പതയുന്ന പുതുരക്ത ധമനികളേ, നീങ്ങാം... 
------------------


ഘടദീപം 51


കവിത

തലസ്ഥാന നഗരിയില്‍

വഴിവക്കിലും കാനയിലും
പീടികത്തിണ്ണയിലും ഇടനാഴിയിലും
അവിടവിടെയായി ചത്തുകിടക്കുന്ന
മനുഷ്യരെ കാണുക.
ഇതാ - ഒന്ന് ഏതാണ്ട്
കാണയുടെ ആഴത്തില്‍
തലകുത്തിക്കിടക്കുന്നു.
മറ്റൊന്നു പീടികത്തട്ടില്‍.
പാതിരാത്രിക്കുശേഷം വരൂ...
ഇരുവശത്തും ഒന്നിനുമേല്‍ ഒന്നായി ചായ്ച്ച അസംഖ്യം ശരീരങ്ങള്‍ കാണാം.
അവരെല്ലാം ഉറങ്ങുകയാണ്.
അവരില്‍ കുട്ടികളുണ്ട്.
സ്ത്രീകളുണ്ട്- പുരുഷന്മാരുണ്ട്
മുരള്‍ച്ചകള്‍,പിറുപിറുക്കലുകള്‍ ഞരക്കങ്ങള്‍
തേങ്ങലുകള്‍ - അവിടെനിന്നു കേള്‍ക്കാം.
വെളുക്കുമ്പോള്‍ ഇവ
വലിഞ്ഞിഴഞ്ഞു മറയുന്നു.
അവയില്‍ ചിലത് അവിടെത്തന്നെ
അടിഞ്ഞുകൂടുന്നു.
അങ്ങനെ സമുദായത്തിലെ ചില വ്രണങ്ങള്‍
അവിടെവെച്ചു കാണാതാവുന്നു.
മുനിസിപ്പാലിറ്റി വണ്ടികള്‍ നോക്കുക
അവയില്‍ കുന്നുകൂടിക്കിടക്കുന്ന
വളങ്ങള്‍, കന്നുകാലികളുടെ മലമൂത്രങ്ങള്‍
ചീഞ്ഞളിഞ്ഞ വസ്തുക്കള്‍
ചത്ത തവളകള്‍,പെരുച്ചാഴികള്‍
---ഒന്നുരണ്ടു മനുഷ്യ ശരീരങ്ങളും കാണാം.
സാധാരണ സംഭവം.
കഷ്ടം - ഈ മൃതദേഹങ്ങള്‍ നോക്കിനില്‍ക്കുന്നഞാന്‍ആരാണ്?
ദരിദ്രന്‍. മരിച്ചുകഴിഞ്ഞവന്‍
ഘടദീപം 52 

ചിരട്ട നീട്ടുന്നു.
 മുങ്ങിച്ചാവുന്നവന്‍ മുങ്ങിച്ചാവുന്നവനുമായി
കെട്ടിപ്പിണയുന്നു.
വീണ്ടും വീണ്ടും പിടിക്കപ്പെടുന്ന
ഒരു കുറ്റക്കാരനാണ് മനുഷ്യന്‍.
ഭൂമി അവന് ഒരു കാരാഗൃഹമാണ്.
എവിടെയായാലും അവന്‍ ശിക്ഷിക്കപ്പെടും
എന്നു തോന്നും വിധമാണ് അതുണ്ടാക്കിയിട്ടുള്ളത്.
അങ്ങനെ രണ്ടു മൃതദേഹങ്ങളുടെ മുന്നില്‍ നിന്ന്
അസംഗതമായി, ഞാനെന്തൊക്കെയോ
ചിന്തിച്ചുപോയി.
മാപ്പാക്കുക. (1947)
--------------------






















ഘടദീപം 53


ലുമുംബയെ തറച്ച കുരിശ്

ഐക്യരാഷ്ട്രസഭ
മാപ്പുസാക്ഷിയായി മരവിച്ചു നിന്നപ്പോള്‍,
പട്ടാപ്പകല്‍,
ആ കശാപ്പു നടന്നു
കൊളോണിയലിസത്തിന്റെ ആ കശാപ്പ് നടന്നു.
ലുമുംബ വധിക്കപ്പെട്ടു.
നാഗരികതയുടെ
നാല്‍ക്കവലകള്‍ നടുങ്ങി.
നവോത്ഥാനത്തിന്റെ
ആദ്യത്തെ അദ്ധ്യായം കണ്ണീരില്‍ കുതിര്‍ന്നു.
ലുമുംബയുടെ രക്തം        കോംഗോയുടെ മാത്രമല്ല;
ആഫ്രിക്കയുടെ മാത്രമല്ല;
അഖിലലോകത്തിന്റെ
അല്ലും പകലും നടന്നുകേറുന്ന
മുഴുവന്‍ മനുഷ്യരാശിയുടെ രക്തം!
അതൊരു തീക്കടലായി
ഇരമ്പിവരുന്നു!
അത്
'തങ്കാനീക്കയിലെ കാലൊമ്പോ' ആയി
ആര്‍ത്തുവരുന്നു.
കോളനിപ്രഭുക്കളെ, വിറകൊള്ളുക!
ലുമുംബയെ തറച്ച കുരിശ് നിങ്ങളെ വിടില്ല!......











ഘടദീപം 54

ആര്‍ക്കറിയണം?

വണ്ടി പെട്ടെന്നു നിന്നു,പരിഭ്രമോല്‍-
ക്കണ്ഠയോടോടിക്കൂടിനാരാളുകള്‍!.....
ഹന്ത, വണ്ടിയില്‍ മേവുവോരില്‍ച്ചില-
ര്‍ക്കെന്തുകൊണ്ടോ കുരുത്തോലയായ്‍ മുഖം.
നിര്‍വ്വികാരതപോലെയുദ്വേഗപൂര്‍വ്വം
നിശ്‍ചലം നിന്നു കാറ്റും നിമേഷവും.
പിന്നിലിക്കഥ വിസ്മരിച്ചു,വീണ്ടും
മുന്നേപ്പോല്‍ വണ്ടിയോടി,യതിജവം.
ദൂരെയുള്ളേതോ ദാരിദ്ര്യമഗ്‍നമാം
കൂരതന്നിലൊരമ്മ സഗല്‍ഗതം,
അച്ഛനിപ്പോളരിയുമായെത്തുമെ-
ന്നാശ്വസിപ്പിപ്പതുണ്ടാം, കിടാങ്ങളെ.!
            ആര്‍ക്കിവയറിഞ്ഞിട്ടു? -'മെയില്‍വണ്ടി'
            യോര്‍ക്കിലിത്തിരി നിന്നതാണത്‍ഭുതം!
***************************************************************
മാതൃഭൂമി.  1938  ഒക്ടോബര്‍















ഘടദീപം 55 



എങ്ങനെ?
1938

ചുട്ടുപഴുത്ത മരുവെക്കാള്‍ചൂടല്ലൊ
പട്ടിണിതന്റെ മണല്‍പ്പരപ്പില്‍.
ആഴിയെക്കാളും ഭയങ്കരമായിടു-
മാഴ,മസ്വാതന്ത്ര്യത്തിന്നു കാണ്മൂ!
തീപ്പുകയെക്കാള്‍കറുത്തോരസമത്വം
വീര്‍പ്പുമുട്ടിപ്പൂ--വിറയ്‍ക്കുന്നു ഞാന്‍.
കാലുചാണ്‍മാത്രമാമീവയറിന്നൊരു
നാലുവറ്റിന്നായിരന്നുപോയാല്‍
പാരതന്ത്ര്യത്തിനാല്‍ദ്ദാഹിച്ചൊരുതുള്ളി
സ്വാതന്ത്ര്യവെള്ളമിരന്നുപോയാല്
ഭീമശ്‍മശാനസ്‍ഥലിയിലൊരാറടി
ഭൂമിയളക്കുവാന്‍ കല്‍പനയ്ക്കായ്.
അല്ലെങ്കില്‍ ഘോരക്കരിങ്കല്‍ത്തുറുങ്കിന്റെ
വാതില്‍ തുറക്കുവാന്‍ കല്‍പ്പനയ്ക്കായ്.
രാജ്യത്തില്‍ നീതിയും നേരും നിയമവും
രാജിച്ചു മോദിച്ചു കാത്തുനില്‍ക്കും.
എങ്ങും ദുരന്തമാം മാര്‍ഗ്ഗമേ; ലോകത്തി-
ലെങ്ങിനെ കാലൊന്നെടുത്തുകുത്തും?
                   *********************












ഘടദീപം 56



മലവെള്ളം
                              
                                                   പൗരനാദം
തിങ്കളാഴ്‍ചതോറും  പന്ത്രണ്ടുപേജില്‍ എറണാകുളത്തുനിന്നും പ്രസിദ്ധപ്പെടുത്തുന്നത്. വില അരയണ (ഒരു ചക്രം)


മലയും കാടും തകര്‍ത്തിരമ്പിക്കുതിച്ചെത്തും
മലവെള്ളമെ,നിന്നെക്കാത്തുകാത്തിരിപ്പു,ഞാന്‍!
തുള്ളുകയല്ലോ ചെയ്‍വു,സ്വാര്‍ത്ഥത്തിന്‍സുഖാസവ-
ത്തള്ളലാലീനാലഞ്ചുവൃക്ഷങ്ങള്‍,പുഴവക്കില്‍!
അവയ്‍ക്കാകാശത്തോളമുയരാന്‍,വണ്ണംവയ്‍ക്കാന്‍
അവിരാമമീമന്നിലക്രമം പുലര്‍ത്തീടാന്‍
നാടാകെനീളും കൊമ്പും ചില്ലയും പരത്തിയീ-
നാടുകീഴടക്കുവാന്‍,കോട്ടകെട്ടുവാന്‍ വിണ്ണില്‍
ഏതുമേയുയരുവാന്‍ ഗതിയറ്റേറേലക്ഷ-
മേഴപ്പുല്‍ക്കൊടിവൃന്ദം മണ്ണടിയേണം പോലും!
മലവെള്ളമെ, നിന്റെയൊഴുക്കില്‍കടപൊട്ടി
മറിഞ്ഞീടുമാദുഷ്ടമാമരക്കൂട്ടം നാളെ!
ചുഴലം ഭയങ്കരധീരത ലസിക്കും നിന്‍
ചുഴിയില്‍പതിച്ചവ പമ്പരം തിരിഞ്ഞിടും!
അലറൂ സമുദ്രമെ,അടിക്കൂ കൊടുങ്കാറ്റേ,
ഉലകംഞെട്ടുംവിധമിളകൂയിടിവാളേ!
ധീരതാണ്ഡവം പെയ്‍തുഭൂമിയുംദ്യോവും പെരും
മാരിയിലിരുട്ടാക്കി മാറ്റു നീ മഴക്കാറേ!
മലയുംകാടുംതകര്‍ത്തിരമ്പിക്കുതിച്ചെത്തും
മലവെള്ളമെ,നിന്നെക്കാത്തുകാത്തിരിപ്പു,ഞാന്‍!
               *****************************






ഘടദീപം 57




എന്നും ഓണം
                               
                                  1938          ഒക്‍ടോബര്‍

ഓരോ കുടിലിലും നാളുതോറു-
മോണമാഘോഷിച്ചിടുന്ന കാലം
ചിത്തംകുളിര്‍ക്കുമാറൊന്നുകാണ്മാ-
നിദ്ധരയ്‍ക്കെന്നു കഴിയുമാവോ!
കോമളസ്വപ്‍നങ്ങള്‍ കണ്ടുകണ്ടു
കോള്‍മയിര്‍ക്കൊള്ളുമിക്കേരളത്തില്‍
കര്‍ക്കടകത്തിലെക്കൂരിരുട്ടിന്‍
ദുര്‍ഘടവിഘ്‍നങ്ങള്‍ തള്ളിനീക്കി,
ഭിന്നമാം നവ്യ വെളിച്ചവുമായ്
വന്നു നീ,വന്നു നീയോണനാളേ!
പുല്ലിനും പൂക്കള്‍നിറഞ്ഞകാലം
ഫുല്ലപ്രസന്നം ധരയഖിലം
മായാതിരിക്കട്ടെ നിന്‍മധുര
മാദകാകര്‍ഷക ശ്രീവിലാസം!
തൃക്കാക്കരപ്പനെപ്പോലെ ചാലേ
നില്‍ക്കുന്നു കുന്നുകള്‍ നാലുപാടും
ഓളമുലയ്‍ക്കും വയലുകളും
ഓലക്കമേറും തളിര്‍ത്തകാടും
ചേണുറ്റവെള്ളിയില്‍വാര്‍ത്തെടുത്തോ-
രോണനിലാവുംനിരന്നുനീളേ,
ഓരോകുടിലിലും നാളുതോറും
ഓണമാഘോഷിച്ചിടുന്നകാലം
ചിത്തംകുളിര്‍ക്കുമാറൊന്നുകാണ്മാ-
നിദ്ധരയ്‍ക്കെന്നു കഴിയുമാവോ!....
             ******



ഘടദീപം 58

പടയിലെ പ്രണയം
                                   നവജീവന്‍   ,തിരുവനന്തപുരം

പ്രാണാധിനാഥേ,പടയിലെന്റെ
പ്രാണന്‍പിരിഞ്ഞാല്‍ നീയെന്തുകാട്ടും?
               ധീരനാമങ്ങയെപ്പറ്റി ഞാനോ,
               കോരിത്തരിച്ചൊരു പാട്ടുപാടും.
ആവിലമാനസയായി നീയീ-
ഭൂവില്‍ വിധവയായ്‍ത്തീരുകില്ലേ?
               പോരില്‍ മരണത്തിന്‍ മാറിലോളം
              ചോരതിളച്ച യുവഭടന്റെ
              ഏതും കൂസാഞ്ഞ യുവഭടന്റെ
              ഏകവിധവയെന്നുള്ള കാര്യം
              ഞാനഭിമാനകരവികാരാ-
              ധീനയായ്‍നിന്നു ഞെളിഞ്ഞുചൊല്ലും.
നര്‍മ്മാനുരാഗലഹരിതൂകി
നമ്മള്‍ വിവാഹിതരായശേഷം
ഇച്ചെമ്പനിനീര്‍ച്ചെടിത്തൊടിതന്
കൊച്ചുമൊട്ടൊക്കെ വിടര്‍ന്നേയുള്ളു!
മാധുര്യപൂര്‍ണ്ണമധുവിധുവിന്‍
മാദകകേളികള്‍ നിന്നുമില്ല.
ഇത്രവേഗത്തിലോ മോഹനേ,ചൊ-
ല്ലിത്ര വേഗത്തിലോ...ദുസ്സഹം,മേ.
               ഇമ്മട്ടു ചിന്തിച്ചു വൈകിയാലോ,
               നമ്മള്‍തന്‍രാജ്യം നമുക്കു ജീവന്‍!
മഞ്ജുവായ്‍പൂത്തുവെളുത്തുനില്‍ക്കും
മഞ്ഞിന്റെ വൃന്ദാവനാന്തരത്തില്‍
മന്ദസ്‍മിതോല്ലസല്‍പൂനിലാവും
മന്ദാക്ഷലോലമായ് വന്നുനില്‍പ്പൂ!
ആത്തഗംഭീരമായ്‍ ശത്രുവൃന്ദം
ആര്‍ത്തടുത്തങ്ങതാ വന്നുനില്‍പ്പൂ!
പേര്‍ത്തും മുഴങ്ങുന്നു,പക്ഷികള്‍തന്‍
ചിത്തംകുളിര്‍ക്കുന്ന കാകളികള്‍
ചിത്തം കുലുങ്ങുന്ന പോര്‍വിളി

ഘടദീപം 59



എങ്ങനെ പോകാന്‍ ഞാനാത്മനാഥേ?
                 എങ്ങനെ? പോകാഞ്ഞാലാത്മനാഥാ
                 പിന്‍മടങ്ങീടാതെ പോയ്‍പൊരുതൂ!
                 നമ്മള്‍തന്‍ രാജ്യം നമുക്കു ജീവന്‍
എന്നാലു...മെന്നാലു.......മൊന്നുകൊണ്ടു-        
മെന്നടിനീങ്ങുന്നീലോമലാളെ......
               ************************


























ഘടദീപം 60 






രണ്ടു മഴ വീണാലോ?
                                       


                                      മാതൃഭൂമി ആഴ്‍ചപ്പതിപ്പ്1939ജൂണ്‍  18


കഞ്ഞിയ്ക്കായ് കരഞ്ഞു കണ്‍പോളകള്‍വീര്‍പ്പിക്കുന്ന
കുഞ്ഞിനെ മടിയില്‍വച്ചോതിനാന്‍ ഗൃഹനാഥന്‍
"ഇന്നു പാവമെന്‍കുട്ടി പട്ടിണി,ഞാനോ വീട്ടില്‍
വന്നപ്പോഴൊരുപാടുനാഴികയിരുട്ടിപ്പോയ്
ഇന്നലെ വേലചെയ്തതിന്നുടന്‍ മുതലാളി
തന്ന കൂലിയോ "നാളെ വാ" യെന്ന ചൊല്ലല്‍ മാത്രം
"ഇന്നരിയ്ക്കൊരു മാര്‍ഗ്ഗം കാണിയുംകാണായ്കയാല്‍
ചെന്നവിടേയ്ക്കുതന്നെ ക്ഷീണിച്ചു സസംഭ്രമം
ദൂരെയെങ്ങോ പോയൊരദ്ദേഹമെത്തീടുവാന്‍
നേരമങ്ങിരുട്ടിപ്പോയ്, ഞാനതുവരെ നിന്നേന്‍./
നാനാഴി നെല്ലുതന്നാനൊടുവില്‍ അതു കീറ-
നാടത്തിന്‍തുമ്പില്‍ക്കെട്ടിവീടണഞ്ഞൊരുവിധം.
നെല്ലല്ലേ? യിരുട്ടല്ലേ? ഇപ്പോഴേയതു
കുത്തിവല്ലവാറുമൊന്നുമി നീക്കാന്‍കഴിഞ്ഞുള്ളു."
പിന്നെ,മിന്നിയുംകെട്ടും നിന്നിടുമടുപ്പിലേ-
ക്കുന്നമല്‍ ബാഷ്‍പാകുലക്കണ്‍മുന നീട്ടിച്ചൊല്ലി;
"വേകുമാറായൊ?  കുഞ്ഞു കരഞ്ഞു ചാകാറായി
വേഗമാകട്ടെ,യൊന്നു തിളച്ചാല്‍ മതിയെടീ...
"ഇന്നിതെങ്കിലുമുണ്ട് ," നീണ്ടൊരു വീര്‍പ്പിട്ടയാള്‍
ഖിന്നനായ്‍ചൊല്ലീ," രണ്ടു  മഴവീണാലോ,പിന്നെ?"
              *****************************************



ഘടദീപം 61







രക്ഷാസ്‍ഥാനം
                           1938 സെപ്‍തംബര്‍  11
ഇരവില്‍ ശ്മശാനത്തില്‍ നിന്നു പൊങ്ങിയ ധൂമ-
പടലം-പുലര്‍ കാലമഞ്ഞല-മായാറായി.
ചത്തുവീണൊരുരാവിന്‍ശവത്തിന്‍തലയ്‍ക്കലായ്-
ക്കത്തിനിന്നൊരത്താരാദീപവും കെടാറായി.
നീളത്തില്‍,ത്തന്‍മാതാവിന്‍മരണോദന്തം കണ്ഠ-
നാളത്തെയുയര്‍ത്തിപ്പൂങ്കോഴികളറിയിക്കേ,
ദീനദീനമക്കൊച്ചുപുലരി വിഹംഗമ-
സ്വാനങ്ങളാലെ പൊട്ടിക്കരയുന്നതു കേള്‍ക്കായ്!
ഒരുമാമരക്കൊമ്പിലിറുങ്ങെക്കെട്ടിപ്പിടി-
ച്ചുരുസംഭ്രമത്തോടെമാരുതന്‍ മൂര്‍ച്ഛിക്കുന്നു.!

പാഴ്‍ക്കിനാവുകള്‍കണ്ടു മയങ്ങിക്കിടക്കുമ-
കെട്ടിഞാന്നൊരു ശവം നില്‍ക്കുന്നു,പ്രഭുത്വത്തിന്‍
ദുഷ്ടമാം കാവ്യത്തിന്റെയാശ്‍ചര്യചിഹ്നം പോലെ!
വഞ്ചനയുടെ നീണ്ട ചൂണ്ടലില്‍ക്കുടുങ്ങിപ്പോയ്,
നെഞ്ചിടി നിന്നു, ചത്തു തൂങ്ങിയ മത്സ്യം പോലെ!
ഒട്ടുമേ പണക്കാര്‍ക്കു ചൊല്ലിയാലറിയാത്ത
പട്ടിണിസ്സമുദ്രത്തില്‍ നിലയില്ലാതായല്ലോ....
                    ************************







ഘടദീപം 62



വിമാനാക്രമണം
1942 മാര്‍ച്ച് 15
ഊക്കോടു പൊന്തീ കുഴല്‍വിളി, വന്‍വിമാ-
നാക്രമണത്തിന്റെ വിളംബരം പോല്‍.
തേടിയഭയം തിരക്കിട്ടു തീവ്രമാം
പേടികൊണ്ടന്ധരായ്, സംഭ്രാന്തരായി.
മാളിക വിട്ടിങ്ങു കാട്ടെലി മാതിരി
മാളങ്ങളില്‍* നൂണിറങ്ങുന്നു മാനവന്‍
മൃത്യുവെപ്പക്ഷങ്ങള്‍ കെട്ടിപ്പറപ്പിച്ച
മര്‍ത്ത്യ, നീ പേടിച്ചൊഴികയായൊ?
ജീവിതം ലോലാര്‍ദ്ര സൗന്ദര്യപൂരിത-
പൂവിതളാണെന്നു പാടീ, കവേ ഭവാന്‍.
കഷ്ടം തെളിയിച്ചു, "ഞാന്‍ മാത്രമാണേക-
സൃഷ്ടികര്‍ത്താവെന്നു" ശാസ്‍ത്രകാരാ,ഭവാന്‍.
സത്യവേദങ്ങളേ നിങ്ങള്‍ പ്രസംഗിച്ചു
മര്‍ത്ത്യനും മണ്ണും മരവുമൊന്നെന്നുമേ!
മന്നിതില്‍ മങ്ങാതെ സംസ്‍കാരമേ, നിന്നു
മിന്നിച്ചിരിച്ചു, നിന്‍കാനല്‍ജ്ജലങ്ങളും.
ഇന്നിതാ വേദോക്‍തി സാര്‍ത്ഥകമാക്കുമീ-
യുന്നതധ്വാനം ശ്രവിക്കുവിനേവരും!
തുംഗസൗധങ്ങള്‍തന്‍ സൗഭാഗ്യഭൂതിയില്‍
മുങ്ങിക്കുളിച്ചുള്ള ഭാഗ്യസമ്പന്നരേ,
പാതവക്കില്‍ക്കിടന്നയ്യൊ.പൊറുക്കാഞ്ഞ
വേദന കൊണ്ടു പിടഞ്ഞ നിര്‍ഭാഗ്യരേ,

ഇച്ചെറുമാളത്തിനുള്ളില്‍മനുഷ്യരായ്
നിശ്ചയം ഹാ! നിങ്ങളൊന്നിച്ചു, വിസ്‍മയം!
ആപത്തു സൗഹൃദം പോറ്റുവാനാണെങ്കി-
ലാകട്ടെ മോളിലിരമ്പുമീത്തീക്കളി.
*
ഷെല്‍റ്റ്ര്‍
                                            *********************



 ഘടദീപം 63

കുശവന്റെ നഷ്ടം
1940സെപ്റ്റംബര്‍ 15
ഹന്ത,വന്‍തമസ്സാശു പകലിന്‍ മൃതദേഹ-
മന്തിതന്‍ ചിതയിലേയ്ക്കെടുക്കാന്‍ മുതിരുമ്പോള്‍,
വാനിലാരംഗം കണ്ടു വാച്ചിടുമനുതാപാല്‍
വാരിദക്കൂട്ടമശ്രുവാര്‍ക്കുവനൊരുങ്ങുമ്പോള്‍
കുരച്ചു കൂനിക്കൂനിമുറ്റത്തുവന്നാനൊരു
കുശവന്‍,ക്ഷീണിച്ചൊരു കലവും കയ്യില്‍ത്താങ്ങി,
"വലുതാണിതിനൊന്നേകാലണയൊന്നാന്തരം
വിലയുണ്ടല്ലൊ;ഇപ്പോളാറുപൈ തന്നാല്‍പ്പോരും.
പട്ടിണികിടക്കുമെന്‍കുട്ടികള്‍ക്കിതുവിറ്റു
കിട്ടിയേ വഴിയുള്ളു വല്ലതും കൊടുക്കുവാന്‍."
അമ്മയക്കലം മെല്ലെയെടുത്തിട്ടതിന്‍ നന്മ-
തിന്മകള്‍ നോക്കാന്‍ മുട്ടിനോക്കവേ,വൃദ്ധന്‍ചൊല്ലീ "ഇരുമ്പാണിരുമ്പാണു മുട്ടിനോക്കുക നന്നായ്
തരിമ്പും കേടുണ്ടെങ്കില്‍വേണ്ടിവന്നൊരുപൈയും!
വന്നിടുന്നിരുട്ടും, വന്‍മഴയും വീടെത്തുവാന്‍
മുന്നുനാഴികപോണ;മുടനേ വിടേണമേ!."
ഒന്നുമേയുണ്ടായീല,വൃദ്ധനു ചൊല്ലാനമ്മ
മുന്നുപൈ കലത്തിനുവിലചൊല്ലിയ നേരം!
നെടുതായ് വീര്‍പ്പിട്ടൂ,തന്‍കലവുമെടുത്താശു
പടിയും കടന്നയാളിരുട്ടില്‍ മറഞ്ഞുപോയ്
അത്താഴം കഴിഞ്ഞു ഞാന്‍സംതൃപ്തചിത്തത്തോടും
വൃത്താന്തപത്രംനോക്കിസ്വസ്ഥനായിരിക്കുമ്പോള്‍
പടിയ്ക്കു തെക്കായുള്ള പാലത്തില്‍ നിന്നങ്ങാരോ
പതിയ്ക്കും ശബ്ദം കേട്ടു ഹൃദയം നടുങ്ങിപ്പോയ്.
പിടിച്ചുകേറ്റീ ചെന്നു സത്വരം തോട്ടില്‍ വീണു
തുടിച്ചുപേടിപൂണ്ടു കേഴുമപ്പാവത്തെ ഞാന്‍.
റാന്തലിന്‍വെളിച്ചത്തിലാളെഞാനറിഞ്ഞയാ-
ളന്തിയില്‍ വീട്ടില്‍ക്കലം വില്ക്കുവാന്‍വന്നോനല്ലൊ!
മുക്കാലും നഗ്നമായ് നനഞ്ഞു വിറയാര്‍ന്നു
നില്‍ക്കുമാവൃദ്ധന്‍ മുണ്ടില്‍കൈതപ്പിക്കരകയായ്
"കെട്ടഴിഞ്ഞു പോയല്ലോയെന്റെയക്കലം വിറ്റു -
കിട്ടിയോരുഴക്കരി നഷ്ടമായ്, ഭഗവാനേ...."
               ******************************
ഘടദീപം64
 ശവപ്പെട്ടിക്കാര്‍

വേലചെയ്‍തത്രയ്‍ക്കു ക്ഷീണിച്ചു വിശ്രമ-
വേളയ്‍ക്കു ദാഹിച്ചണയുവോരെ,
താമസിപ്പിക്കുക യോഗ്യം താനല്ലല്ലൊ;
നാമീയുറക്കറ തീര്‍ക്ക വേഗം.
സൂക്ഷിച്ചുവേണം പണിയുവാന്‍;
ജീവിതം സൂക്ഷിച്ചു വയ്‍ക്കേണ്ട പെട്ടിയല്ലൊ.
കാരിരുമ്പിന്‍ പൂട്ടു വേണ്ട;വന്‍പട്ടാള-
പ്പാറാവു വേണ്ട,യെടുപ്പു വേണ്ട!
നല്ല മനുഷ്യനെ കക്കാന്‍ പ്രേരിപ്പിക്കാന്‍
 കൊള്ളുംനിധിയല്ലിതിന്റെയുള്ളില്‍.
നാലഞ്ചു മണ്‍തരി പോരും നിശ്ശബ്‍ദമെ-
ന്നാളുമാത്‍മാര്‍ത്ഥമായ് കാവല്‍ നില്‍ക്കാന്‍.
അല്‍പേതര പ്പണഗ്ഗര്‍വ്വിന്നചലങ്ങള്‍,
ശില്‍പകലാജയ രോമാഞ്ചങ്ങള്‍.
ഒക്കെയും പോമവസാനം പലകത-
ന്നിക്കൊച്ചുകൂടേയുപകരിക്കൂ.!
എത്രയോ നിര്‍മ്മിച്ചു തുന്നക്കാരന്തസ്സി-
ന്നാത്ത കുപ്പായങ്ങള്‍,കോമളങ്ങള്‍! കീറിക്കഴിഞ്ഞവ,കീറാനിരിപ്പവ,
ഓരോന്നു- മങ്ങനെ നശ്വരം താന്‍!
ഇന്നുനാമിങ്ങനെതുന്നും കുപ്പായമേ- യെന്നേയ്‍ക്കുമെന്നേയ്‍ക്കുമുള്ളതാകൂ!
ഇഷ്ടമായാലുമനിഷ്ടമായാലുമി-
തിട്ടേ മതിയാകൂ, മാനവന്‍മാര്‍!
ആത്തവേഗം പുറത്താകേണ്ടൊരദ്ധ്യാത്‍മ- പ്പുസ്‍തകത്താളുകളെന്നപോലെ,
കൂട്ടരേ,നാമിപ്പലകത്തകിടുകള്‍
കൂട്ടിയിണക്കിയിണക്ക, വേഗം!
മാനവന്‍ മാനവത്വത്തിലേക്കാദ്യമായ്‍
മാറുന്ന രംഗ ,മിതല്ലയല്ലി? * * * * * * * *
ചെങ്കോലിന്‍ പ്രൗഢിയും, വിത്തപ്രതാപവും
ചെന്തളിര്‍സൗന്ദര്യ സൗഭഗവും കുമ്പിടുമി -
ച്ചെറു പെട്ടി നിര്‍മ്മിക്കുന്നൊ-
രമ്പെഴും കൈയേ ,കൃതാര്‍ത്ഥമാകൂ.....!
ഘടദീപം65



വെള്ളപ്പൊക്കം
     മാതൃഭൂമി ആഴ്‍ചപ്പതിപ്പ്  1940 ആഗസ്‍റ്റ് 4


"ഇങ്ങനെ തീകാഞ്ഞുകൊണ്ടിരുന്നാല്‍മതിയെന്നോ,
എങ്ങനെ കഴിയും നാം?"തന്വി ഭേദിച്ചൂ മൗനം.
കത്തിയ നെരിപ്പോടില്‍ക്കൈത പൂക്കവേ,മന്ദം
ചിത്തവല്ലഭനോടു തുടര്‍ന്നാള്‍ സഗല്‍ഗദം.
"ഒട്ടുമില്ലൂരിയരി കാച്ചുവാന്‍ മാര്‍ഗം,വൃഥാ
കോട്ടുവായിടുകയാണടുപ്പും കലങ്ങളും!"
തീയിനെയാശീര്‍വ്വദിച്ചിരിക്കും ഭര്‍ത്താവോതീ,:
"തീരെ നീയറിയാതെ ചൊല്ലുകയാണോ കാന്തേ,
മടിയില്ലയിത്തോളില്‍ത്തൂമ്പയും വഹിച്ചിപ്പേ-
മഴയത്തുമേ കൂസലെന്യേ പോകാന്‍; പക്ഷേ,
ഒരുവേലയുമില്ല; കഷ്ടമായ്,തുരുമ്പിന-
ങ്ങിരയാകട്ടേ തൂമ്പ ; നമ്മളീവിശപ്പിനും.!
ഇരുണ്ടു നില്‍പൂ പേര്‍ത്തും മാരിയാല്‍      ഭൂവും ദ്യോവു-
മിരമ്പിപ്പായുന്നല്ലോ,ക്രൂരമായ് കൊടുങ്കാറ്റും!
എന്തിതിന്നവസാന,മെവിടെപ്പോകാന്‍ നമ്മള്‍?
ഹന്ത പൊന്തിടും നാളെ നിശ്‍ചയം മലവെള്ളം."
"സാരമില്ലുണ്ടില്ലെങ്കില്‍" പ്രേയസി ചൊന്നാളിപ്പുല്‍--
ക്കൂരയില്‍  കൂനിക്കൂടിക്കിടക്കാം മരിപ്പോളം.
കഠിനം,"വെള്ളമെങ്ങാന്‍ പൊങ്ങിയാല്‍!"കദനത്തിന്‍
കനലില്‍ദ്ദഹിച്ചുപോയ് തന്വിതന്‍ശബ്‍ദം പിന്നെ!
                                           ******************************





ഘടദീപം 66

No comments:

Post a Comment