Search This Blog

Tuesday, July 3

ഓര്‍ക്കാട്ടേരി (8)

ഓര്‍ക്കാട്ടേരി. പി.ഓ. 

 വടകര,  കോഴിക്കോട്

………………………….8

പപ്പഞ്ചേട്ടനും കേളുവേട്ടനും .
എറണാകുളത്ത്   സഖാവ്   കെ.കെ.പത്മനാഭന്‍   എന്ന പേരില്  മാര്‍ക്സിസ്റ്റ്  കമ്മ്യൂണിസ്റ്റ്  പാര്‍ടിയുടെ  ഒരു  നേതാവുണ്ടായിരുന്നു.   പപ്പഞ്ചേട്ടന്‍ എന്ന് പറഞ്ഞാല്‍   അറിയാത്തവര്ആരുമില്ലഎന്റെ അമ്മയുടെ  വളരെ  അടുത്ത  ബന്ധുവും ആയിരുന്നു. ഞങ്ങളുടെ പപ്പനമ്മാവന്‍.  ചേരാനല്ലൂരില്‍ മാര്‍ക്സിസ്റ്റു  പാര്‍ട്ടിയുടെ രഹസ്യയോഗങ്ങളില്‍  സംസാരിക്കാന്  പലപ്പോഴും വന്നിരുന്നത്  പപ്പഞ്ചേട്ടനായിരുന്നു. പോലീസിന്‍റെയും   കോണ്ഗ്രസ്സുകാരുടെയും  കണ്ണില്പെടാതെയാണ്    വരവും പോക്കും. അന്ന് കമ്മ്യൂണിസ്റ്റ്പാര്‍ടി പ്രവര്‍ത്തനം ഒളിഞ്ഞും പതുങ്ങിയും.  കമ്യൂണിസ്റ്റ്  നേതാക്കള്‍   അച്യുത മേനോനും  ഇ.എം.എസും  ഒളിവില്‍  കഴിഞ്ഞിരുന്ന കാലം.   ചേരാനെല്ലൂരില്‍  മീറ്റിങ്ങ്  കഴിഞ്ഞു  വെളുക്കാറാകുമ്പോ ള്‍   സഖാക്കള്‍  പപ്പന്ചേട്ടനെ ഞങ്ങളുടെ വീട്ടില്കൊണ്ടുവന്നാക്കുംഅച്ഛന്‍  അറിയപ്പെടുന്ന കമ്മ്യൂണിസ്റ്റും നിരീശ്വരവാദിയും. പപ്പഞ്ചേട്ടന്  സുരക്ഷിതമായി ഒരു  പോള കണ്ണ്‍ചിമ്മിയിട്ടു  രാവിലേ   പുറപ്പെടുകയും ചെയ്യും.   പോലീസിന്റെ  ക്രൂര മര്‍ദ്ദനം  കുറെയധികം   ഏറ്റുവാങ്ങിയിട്ടുണ്ട്.   ലാത്തിച്ചാര്ജ്ജില്‍   തല പൊട്ടിയും  കൈകള്ഒടിഞ്ഞു പ്ലാസ്റ്റര്ഇട്ടും  കിടക്കുന്നത് ഞാന്കണ്ടിട്ടുണ്ട്. പ്രസ്ഥാനത്തിന്  വേണ്ടി  സ്വജീവിതം   സമര്പ്പിച്ച   ഇത്തരം നേതാക്കളോട് എനിക്ക് വലിയ ആദരവ് തോന്നിയിരുന്നു. ഓര്ക്കാട്ടേരിയില്ഞാന്  മറ്റൊരു പപ്പന്ചെട്ടനെ കണ്ടു. പേര് കേളുവേട്ടന്‍. അദ്ദേഹത്തെക്കുറിച്ച് പറഞ്ഞുകേട്ട   അറിവ് മാത്രം. അധികം വൈകാതെ നേരിട്ട് കാണാനും കഴിഞ്ഞുസി.പി.എം. ഓര്ക്കാട്ടേരി  മേഖലാ സമ്മേളനമോ  മറ്റോ നടക്കുന്നു. കേളുവേട്ടന്മുഖ്യാതിഥി. കാണാന്തന്നെ ഞാന്തീരുമാനിച്ചു. യോഗസ്ഥലമായ ക്ഷേത്രമൈതാനത്തു നിന്ന് ഓര്ക്കാട്ടേരി അങ്ങാടിയിലേക്ക് കടക്കുവാന്‍  വീതികുറഞ്ഞ  ഒരു  വഴിയുണ്ടായിരുന്നു. അതിന്റെ തൊട്ടു ഇന്ദിരാ ടാക്കീസ്. ഞാന് ഭാഗത്ത്പോയി  സ്ഥലം പിടിച്ചു. യോഗം കഴിഞ്ഞു കേളുവേട്ടനും  നേതാക്കളും വരുമ്പോള്‍  അടുത്തുനിന്നു കാണാന്‍.
എന്റെ ഐഡിയ  വിജയിച്ചു. ഒരു വലിയ സംഘം  സഖാക്കളുടെ  അകമ്പടിയോടെ  കേളുവേട്ടന്‍  വരികയാണ്. ഞാന്കേളുവേട്ടനെ  കണ്നിറയെ കണ്ടു. നെറ്റിയില്‍  നീളത്തില്‍  വലിയ മുറിപ്പാട്.എന്റെ തൊട്ടടുത്തുകൂടി എന്നെ മുട്ടി  അദ്ദേഹം നടന്നു. ഞാന്അദ്ദേഹത്തെ മുട്ടിയതാണ്. ഞാന്കേളുവേട്ടന്റെ  കയ്യില്തൊട്ടുജനക്കൂട്ടം  മുന്നോട്ടു നീങ്ങി. ഞാന്അവിടെ തന്നെ നിന്നുഅപ്പോള്ഞാന്ഓര്ത്തത്‌  പപ്പനമ്മാവനെയാണ്. രണ്ടു പേരിലും ഒരേ ചൈതന്യം ഞാന്കാണുകയായിരുന്നു. ഏറാമലയില്‍  ജനസ്വാധീനമുണ്ടായിരുന്ന ചിലരെ ഇപ്പോഴും എനിക്ക് ഓര്മ്മയുണ്ട്. കുനി യില് ബാ ലേട്ടന്‍, വളപ്പില്പൊക്കന്‍, കെ.ടി.കുഞ്ഞിരാമക്കുറുപ്പ്, മനയത്ത് ചന്ദ്രന്തുടങ്ങിയവര്‍. അത്തരം നേതാക്കളുടെ നിര  പിന്നീട് അന്യംനിന്നുമനയത്ത്  ഇപ്പോഴും  ഗ്രന്ഥശാലാരംഗത്ത്  സജീവമാണ്.രണ്ട് ദശകങ്ങ ള്കഴിഞ്ഞപ്പോള്‍  രാഷ്ട്രീയത്തിന്റെ  മാത്രമല്ല, കേരളീയ ജീവിതത്തിന്റെ  തന്നെ  അലകും പിടിയും  മാറിപ്പോയി.  വെള്ളികുളങ്ങരയില്‍ ചിതറിയ ചോരത്തുള്ളികള്‍  ആ  മാറ്റത്തെ  പുറം ലോകത്തെ അറിയിച്ചു. രക്തസാക്ഷികള്‍ മരിക്കുന്നില്ല എന്ന് മൂകമായ് ഉറക്കെ പറഞ്ഞുകൊണ്ട് ഓര്‍ക്കാട്ടേരി  ചരിത്രസാക്ഷിയാകുന്നു. എരൂര്‍ വാസുദേവ്  പറഞ്ഞതുപോലെ...............ജീവിതം അവസാനിക്കുന്നില്ല.