Search This Blog

Thursday, April 26

ORKATTERY (9)




ORKATTERY.P.O.                                                                                       VADAKARA, KOZHIKKODE………9

     ജനുവരിയില്ഓര്ക്കാട്ടേരി ചന്തയാണ്, എന്ന് സ്കൂളില്ചായ കൊണ്ടു വരുന്ന രാഘൂട്ടി പറഞ്ഞപ്പോള്എനിക്ക് വിശേഷിച്ചു ഒന്നും തോന്നിയില്ല. ചന്ത ഏതു നാട്ടിലാണ് ഇല്ലാത്തത്? തീര്ച്ചയായും ഇത് വായിക്കുന്നവര്ക്കും  തോന്നും, ചന്തയില്എന്താ പ്രത്യേകത എന്ന്. എന്നാല്ഓര്ക്കാട്ടേരി ചന്ത, വെറുതെ ഒരു ചന്തയല്ല. ഉത്സവമാണ്. ഗ്രാമം ഉടുത്തൊരുങ്ങി, അഴകു വിട ര്ത്തി ആനന്ദം കൊണ്ട് മനസ്സ് നിറയ്ക്കുന്ന പത്തു നാളുകള്നീളുന്ന ഗ്രാമോ ത്സവം. വടക്കന്വീരഗാഥകള്അനുസ്മരിപ്പിക്കുന്ന, കാതില്തോടയ്ക്ക്  മുകളില്വലിയ കടുക്കനിട്ട മുതിര്ന്ന സ്ത്രീകള്മുതല്സമീപ പ്രദേശങ്ങ ളിലെ സകലമാനജനങ്ങളും പത്തു ദിവസവും അങ്ങാടിയിലായിരിക്കുംമുതിര്ന്നവരുടെ കയ്യില്ചുവന്ന തടിയന്ടോര്‍ച്ച് ഉണ്ടാകും. മകനോ, മരു മകനോ ഗള്ഫിലാണ്  എന്ന അഭിമാനത്തിന്റെ പ്രതീകമാണത്. അക്കാലത്ത് അതൊരു ഫാഷനും പത്രാസുമായിരുന്നു. അങ്ങാടിയില്തകര്പ്പന്കച്ചവടം  പൊടിക്കും. കന്നുകാലിച്ചന്ത, യന്ത്രഊഞ്ഞാല്‍, സര്ക്കസ്, എക്സിബിഷന്‍ .....ആന,മയില്‍,ഒട്ടകം......ഒരു കൊല്ലം ജനങ്ങള്കഷ്ടപ്പെട്ടത് പത്തു നാളു കള്ക്കു വേണ്ടിയാണെന്ന് തോന്നും. പണം വന്നു മറിയുകയാണ്. എല്ലാവിധ കടകളിലും തിരക്കോട് തിരക്ക്. എവിടെ നോക്കിയാലും തിടുക്കവും ഉന്മേഷ വും സന്തോഷവും.... സ്ഥിരംമെനു കട്ടന്ചായയും ഉള്ളിവടയും മാത്രമായ  ചായക്കട ചന്തസീസണില്ആകെ മാറും. പുറത്തുനിന്നു പണ്ടാരികളെ (കുക്ക്)  ഇറക്കുമതി ചെയ്യും. മുന്വശത്ത് താല്ക്കാലിക ഷെഡ്ഉയര്ത്തി അലങ്കരിക്കും. ബെഞ്ചും മേശയുമിടും. സമോവര്പുറത്തേക്കിറക്കും. രണ്ടുപേര്‍  പൊറോട്ട അടിക്കും. ഇരിക്കാനും നില്ക്കാനും പറ്റാത്ത അത്ര തിരക്ക്. പൊറോട്ടയ്ക്ക് കറി എന്തുണ്ട് എന്ന്ചോദിച്ചാല്‍  വെയ്റ്റര്പറയുംആട്,പോത്ത്,കോഴി,താറാവ്,പോര്ക്ക്....!” ആദ്യമൊക്കെ ഞാനൊന്നറച്ചിട്ടുണ്ട്. മട്ടണ്‍,ബീഫ്,ചിക്കന്ഒക്കെ ആവാമെന്നലാതെ......!                        വൈകുന്നേരങ്ങളില്ജനക്കൂട്ടം റോഡില്നിറയും. പ്രത്യേകിച്ച് ചോപ്പന്കുത്ത് (വെളിച്ചപ്പാടിന്റെ രംഗപ്രവേശം) നടക്കുന്ന ദിവസങ്ങളില്‍. ഞാനും സുഹൃത്തുക്കളും നിത്യവും റോഡിലൂടെ കാഴ്ചകള്ഒക്കെ കണ്ടു നടക്കും. ഞങ്ങള്അദ്ധ്യാപകരായതിനാല്ഇച്ചിരി ഗമയും ഉണ്ട്. സ്കൂളിലെ  മുതിര്ന്ന കുട്ടികള്കളര്ഫുള്‍  ഡ്രസ്സ് ധരിച്ചു, മീശവടിച്ചു, കൂളിംഗ് ഗ്ലാസ്സും  വെച്ച് കണ്ടാലറിയാത്ത പോലെ തിരക്കിലൂടെ ഊളിയിടും.ചില വിരുതന്മാര്എല്ലാവരുടെയും മുന്നില്വെച്ച്  ഷേക്ക് ഹാന്ഡ്  തരും. എന്തെല്ലാം രസങ്ങള്‍. അതിനിടയ്ക്ക് എനിക്കൊരു അബദ്ധം  പറ്റി. കിട്ടേണ്ടത് കിട്ടി  എന്ന് പറഞ്ഞാല്മതി.ജനത്തിരക്ക് മൂലം നീങ്ങാനാവാതെ ഒരു ബസ്സ്‌  നിറയെ യാത്രക്കാരുമായി ഓര്ക്കാട്ടേരി അങ്ങാടിയില്കുടുങ്ങി. അതിനടുത്തു ഞാനും കൂട്ടുകാരും നില്ക്കുന്നു. ഹയര്സെക്കണ്ടറിയിലെ മഹേന്ദ്രന്ഗോവിന്ദന്‍, മുരളീധരന്‍, വിനോദ്, കൂത്താളിയില്നിന്നുള്ള ഭാസ്കരന്മാഷ്തുടങ്ങിയവരാണ് കൂടെയുള്ളത്. പൂരപ്പറമ്പില്നില്ക്കുന്ന പ്രതീതി. പെട്ടെന്ന് ആരോ ഒരാള്എന്റെ  ഷര്ട്ടിന്റെ കോളറില്‍  പിടുത്തമിട്ടു. “നില്ക്കെടാ അവിടെ-“  ഒരു അലര്ച്ചയും.ഞാന്ഞെട്ടിപ്പോയി. ഇടംകണ്ണിട്ടു  നോക്കി. പോലീസ്അടുത്ത ചോദ്യം- “പോക്കറ്റടിക്കാന്‍  വന്നതാണോ?” കോളറിലെ പിടിവിടുവിച്ചു  ഞാന്തിരിഞ്ഞു നോക്കി. ഒരു കൂറ്റന്പോലീസുകാരന്‍.  എന്റെ തല മരവിച്ചിരുന്നുചെയ്യാത്ത കുറ്റത്തിന് പോലീസ് പിടിച്ചിരി ക്കുന്നു. അതും പരസ്യമായി. ക്ലാസ്സിലെ കുട്ടികളുടെ മുന്നില്വെച്ച്. നിര്ത്തി യിട്ട ബസ്സിലെ ആളുകളും നോക്കുന്നുണ്ട്. എന്തൊരു നാണക്കേടാണ്. ഞാന്‍  എന്തോ പറയാന്വേണ്ടി  വിക്കി. അപ്പോഴുണ്ട് പോലീസുകാരന്‍  പൊട്ടിച്ചിരിക്കയാണ്.  “പേടിച്ചു പോയോഞാന്സുയിപ്പാക്കിയതല്ലേ?   എന്നെ മനസ്സിലായില്ലേ? എടച്ചേരി സ്റ്റേഷനിലെ ബാബുകോണ്സ്റ്റബിള്ബാബു!.”  .......ബാബുസാര്‍!  എനിക്കാദ്യം മനസ്സിലായില്ല. (പതുക്കെ പറഞ്ഞു.) ഇത്രേം ആള്ക്കാരുടെ മുമ്പില്വെച്ച് ഇതെന്നോട് വേണ്ടായി രുന്നു.” ഞാന്ബാബു സാറിനെ പിന്നെയും കുറെ നേരം  കെട്ടിപ്പിടിച്ചു നിന്നു. ഞാന്പോക്കറ്റടി ടീമല്ല. പോലീസുകാരന്റെ സ്നേഹിതനാനെന്ന  കാര്യം ബസ്സിലുള്ളവര്നന്നായി കണ്ടോട്ടെ! സ്കൂളില്‍  എസ്.എസ്.എല്‍.സി.  പരീക്ഷാ ചോദ്യപ്പേപ്പറിന് സെക്യൂരിറ്റി വന്നിരുന്നത് അദ്ദേഹമായിരുന്നു. ഞങ്ങള്തമ്മില്വലിയ അടുപ്പത്തിലായിരുന്നു. പക്ഷെ, പിന്നെ, ഒരു പോലീസുകാരനോടും ഞാന്അത്ര അടുപ്പം കാണിച്ചിട്ടില്ല.... മൂന്നു  ചന്തകള്ഞാന്ശരിക്ക് ആസ്വദിച്ചുപിന്നീട്  ഗ്രാമച്ചന്തയുടെ  സ്ഥാനത്ത്  പരിഷ്ക്കരിക്കപ്പെട്ട  സ്റ്റാളുകള്നിരന്ന പ്രദര്ശനമായി  എന്നാണു ഓര്മപഴമ  നഷ്ടപ്പെടുക   പതിവാണല്ലോ. കോഴിക്കോട്ടു നിന്ന് പോന്നശേഷം  പിറ്റേ വര്ഷത്തെ ചന്തയ്ക്കും ഞാന്പോയി. ഇതാണ് അല്ലെങ്കില്ഇങ്ങനെയാണ് ഓര്ക്കാട്ടേരി ചന്ത എന്ന് ആരും ധരിക്കരുത്. അതിന്റെ സൌന്ദര്യം അവര്ണ്ണനീയം. അനുഭവവേദ്യം .