Search This Blog

Thursday, August 30

ഓര്‍ക്കാട്ടേരി - ആകാശവാണി. (6)


ഓര്ക്കാട്ടേരി. പി.  വടകരകോഴിക്കോട്.………………..6

ആകാശവാണി.


സ്കൂളില്‍ വിദ്യാര്‍ഥി രാഷ്ട്രീയം ഉണ്ടായിരുന്ന കാലം. ആഴ്ചയില്‍ രണ്ടു  സമരം  ഉറപ്പ്. സമരദിവസം   രാവിലെ ചെല്ലുമ്പോഴേ  അറിയാം . പെണ്‍കുട്ടിക ള്‍  കൂട്ടം കൂട്ടമായി  അവിടവിടെ തങ്ങി നില്‍ക്കും . ഗ്രൗണ്ടില്‍ നിന്ന്‍ കുട്ടിക ള്‍   ക്ലാസ്സി ല്‍ കയറാന്‍ മടിക്കും. പിന്നെ  അന്വേഷിക്കുന്നത് ആരുടെ സമരമാണെന്നാണ്.  വിദ്യാര്‍ഥി ജനതാദള്‍, എസ്..എഫ്.ഐ. രണ്ടു പ്രബല വിഭാഗം. പിന്നെ എം.എസ്എഫ്.  കെ.എസ്.യു......  സമരം നടത്തുന്ന സംഘടനയുടെ  സെക്രട്ടറി  ഹെഡ് മാസ്റ്റര്‍ക്ക്  സമരനോട്ടീസ്  നല്‍കണം. ആഹ്വാനം ചെയ്ത  പത്രത്തിന്റെ  കോപ്പി ഹാജരാക്കണം.ഒരിക്കല്‍ യൂണിറ്റ്  സെക്രട്ടറി  എഴുതിയ നോട്ടീസ് ഇങ്ങനെയായിരുന്നു.  കോന്ദ്രത്തിന്‍റെ  ഹോനം  ഉള്ളതുകൊണ്ട്  ഇന്ന് പടപ്പ്  മടക്കും.  നോട്ടീസും പത്രത്തിന്റെ കോപ്പിയും   കിട്ടിയാ ല്‍   പിന്നെ ഹെഡ്മാസ്റ്റ ര്  ലോങ്ങ്‌ ബെല്‍  അടിക്കാന്‍ നിര്‍ദ്ദേശിക്കും.  സ്കൂള്‍ വിട്ടു. സമരം വിജയിച്ചു.  പിന്നെയാണ്  അടി.  അടിയെന്നു പറഞ്ഞാല്‍ പറന്നടി.  നിത്യ ശത്രുതയൊന്നുമില്ല. നാലുകൂട്ടരും തമ്മിലടിക്കും. ചിലപ്പോള്‍ എം.എസ്.എഫും  കെ.എസ്.യു.വും ഒന്നിക്കും.  (യു.ഡി.എഫ്.) ഏതായാലും അടി കഴിഞ്ഞാല്‍ രണ്ടു പേരെയെങ്കിലും ക്ലാസ്സിനു പുറത്തു നിര്‍ത്തും. ഉടനെ അവരെ രക്ഷിക്കാന്‍  മുതിര്‍ന്ന രാഷ്ട്രീയക്കാര്‍  എത്തും. അവിടം കൊണ്ട് പ്രശ്നം തീര്‍ന്നില്ലെങ്കില്‍  സീനിയേര്‍സ്  വരും .  മുസ്ലിം ലീഗ് ,ജനതാ ദള്‍, സി.പി.എം.,കോണ്ഗ്രസ് നേതാക്കള്‍. ഇവരുടെ തര്‍ക്കങ്ങളും വീരവാദങ്ങളും  അരങ്ങു തകര്‍ക്കും. ഒടുവില്‍ പ്രശ്നങ്ങള്‍  പരിഹരിച്ചു  പിരിയുമ്പോള്‍ അവരെല്ലാവരും  ഉറ്റ ചങ്ങാതികളും   ആണ്. ഈ മണ്ണില്‍ ചന്ദ്രശേഖരന്‍ സംഭവം  എങ്ങനെ അരങ്ങേറിയെന്നത്  അത്ഭുതമായി ബാക്കി.
ഇത്തരം ഒരു സര്‍വ്വകക്ഷിയോഗം  വിഷയമാക്കി  ഞാന്‍ ഒരു കഥയെഴുതിയി രുന്നു. യോഗം പിരിച്ചു വിട്ടിരിക്കുന്നു.എന്ന പേരില്‍............. സ്കൂളില്‍ താല്‍ക്കാലിക ഒഴിവില്‍ ഒരാഴ്ച മാത്രം ജോലി ചെയ്ത വിനോദ്  എന്ന അദ്ധ്യാപകനാണ് എന്നെ ആകാശവാണിയില്‍  പരിചയപ്പെടുത്തിയത്. അയാള്‍  ആകാശവാണിയില്‍    കവിത റെക്കോര്‍ഡ്‌  ചെയ്യാന്‍ പോകുകയാണ്.    കഥ വായിക്കാന്‍ വല്ല വഴിയുമുണ്ടോ  എന്ന് ചോദിച്ചപ്പോള്‍  ശ്രമിച്ചുനോക്കാം എന്ന് പറഞ്ഞു. അങ്ങനെ ഞങ്ങള്‍  ആകാശവാണിയില്‍ എത്തി.  ഒരു പ്രോഗ്രാം  എക്സിക്യൂട്ടീവിന്റെ  മുമ്പില്‍ ഞങ്ങള്‍ ക്ഷമയോടെ കാത്തുനിന്നു. ആള്‍ തിരക്കിലാണ്. ഇടയ്ക്ക് തലയുയര്‍ത്തി ഞങ്ങളെ നോക്കി ഇരിക്കാന്‍ പറഞ്ഞു. വീണ്ടും പണിത്തിരക്കില്‍. മുഖം ഒന്ന് കണ്ടു.  നിഷ്കളങ്കമായ മുഖം. നല്ല സുന്ദരന്‍.  കോതിവെച്ച  തലമുടി അനുസരണമില്ലാതെ  നെറ്റിയില്‍ വീണുകിടക്കുന്നു.   ജോലി പൂര്‍ത്തിയാക്കി, അദ്ദേഹം  ഞങ്ങളെ നോക്കി. വിനോദ് എന്നെ പരിചയപ്പെടുത്തി. .......മൂപ്പര്‍ക്ക്  ഒരു കഥ  ആകാശവാണിയില്‍ വായിക്കണമെന്നുണ്ട്.  ( മൂപ്പരോ?!  സാരമില്ല.   ആരെങ്കിലുമാകട്ടെ. ഒരു നല്ല കാര്യത്തിനല്ലേ. )  അദ്ദേഹം  കഥ  വാങ്ങി വായിച്ചു. മുഴുവന്‍ വായിച്ചു കഴിഞ്ഞു  മുഖം ഇരുണ്ടു.എന്റെ കഥ  ചുരുട്ടി ചുരുട്ടി മേശപ്പുറത്തു വച്ചു. കഴിഞ്ഞു. എന്റെ അരങ്ങേറ്റം  പാളി. വിനോദിനും  നാണക്കേടായി.  കടന്നു പോടോ.  കഥയെന്നും പറഞ്ഞു കൊണ്ടുവന്നിരിക്കുന്നു.   ഇല്ല സര്‍,  ഇനി ഞാന്‍  ഈ പരിസരത്ത് വരില്ല,എന്ന് പറയാന്‍  മുഖമുയര്‍ത്തിയപ്പോള്‍   അദ്ദേഹം ചിരിക്കുന്നതാണ് കണ്ടത്. ഒരു കുഞ്ഞിന്റെ  നിഷ്കളങ്കമായ   ചിരി.  എന്റെ ആത്മാവ് വരെ തണുത്തു.

അദ്ദേഹം രണ്ടു ചോദ്യങ്ങള്‍  എന്നോട് ചോദിച്ചു. രണ്ടും  എനിക്ക് മനസ്സിലായില്ല..  അത്ര പതുക്കെയാണ് സംസാരം.  റെക്കോര്‍ഡിങ്ങിനു വിളിപ്പിക്കുമ്പോള്‍  വരാന്‍ പറഞ്ഞു.   ഞാന്‍ അദ്ദേഹത്തെ  തൊഴുതു നന്ദി പറഞ്ഞു.   അന്ന് തുടങ്ങിയ   ആകാശവാണി  ബന്ധം  രണ്ടുകൊല്ലത്തോളം നീണ്ടു.  എന്റെ  പതിനേഴു കഥകള്‍   കോഴിക്കോട് ആകാശവാണി  പ്രക്ഷേപണംചെയ്തു.   അന്നത്തെ   പ്രോഗ്രാം എക്സിക്യൂടീവ്  കണ്ണൂര്‍ നിലയത്തിലേക്ക്    സ്ഥലം മാറിപ്പോയി.   അദ്ദേഹം  എനിക്ക് ഇന്നും  മനം തൊട്ടുള്ള സാന്നിദ്ധ്യമാന്‍  .  ആ   പേര്‍   പറയട്ടെ........ശ്രീ  പി.പി. ശ്രീധരനുണ്ണി.