Search This Blog

Thursday, July 12

ഓര്‍ക്കാട്ടേരി - മുയിപ്ര. (7)

ഓര്‍ക്കാട്ടേരി. പി.ഓ. 
 വടകര,  കോഴിക്കോട്…………………7

മുയിപ്ര.

1991 ലെ ലോക് സഭാ തെരഞ്ഞെടുപ്പ്.  വടകരയ്ക്ക്  അടുത്ത്  ഉള്‍നാടന്‍  ഗ്രാമമായ മുയിപ്ര  എ ല്‍.  പി. സ്കൂളിലാണ്  എനിക്ക്  ഡ്യൂട്ടി  ഉള്ള    ബൂത്ത്‌. തലേന്ന് ഞങ്ങള്‍  പോളിംഗ് ഓഫീസര്മാര്മുയിപ്രയില്‍  എത്തി ഒരുക്കങ്ങള്‍   നടത്തുന്നതിനിടയില്   പിറ്റേന്നത്തെ കുളിയും കാര്യങ്ങളും   എങ്ങനെ   എവിടെ  എന്നൊക്കെ   അന്വേഷിച്ചുകൊ ണ്ടിരുന്നു.  അല്പം  അകലെ ഒരു  പുഴയുണ്ട്.  അത് തന്നെ ആശ്രയം.   ഭക്ഷണ ക്കാര്യം  പ്രതിസന്ധിയാണ്.   അടുത്ത് ഒരു ഉണക്കച്ചായക്കടയുണ്ട്. ഇലക്ഷന്‍   പ്രമാണിച്ച്   രാത്രി എട്ടു മണി വരെ  തുറന്നിരിക്കുമത്രേ.  ബണ്ണും മൈസൂര്‍ പഴവും   റെഡി.  രക്ഷപ്പെട്ടു! കട്ടന്‍ ചായയും   ഉണ്ടാവും. എന്നാല്‍ തകര്‍പ്പനായി.   രാഷ്ട്രീയ നേതാക്കള്‍   ബൂത്ത്‌ നിരീക്ഷിക്കാന്‍   എത്തിയിട്ടുണ്ട്.  അതില്‍ ഒരാള്‍ ഞങ്ങളോടായി ചോദിച്ചു;  സാറന്മാര്‍  എല്ലാവരും   ചിക്കന്‍  ബിരിയാണി   കഴി യ്ക്കുമോ?  പിന്നില്ലാതെ? ഞങ്ങള്‍ അതേ കഴിയ്ക്കൂ!  ദൈവമാണ്  അങ്ങനെയൊ രാളെ    അവിടെയെത്തിച്ചത്.   ഞങ്ങള്‍ക്ക്   സമാധാനമായി.  എട്ടു ബിരിയാ ണിക്ക്  നേതാവ് കല്പ്പന കൊടുത്തു..   അനുയായി  ഉടനെ  വടകരയ്ക്ക്  പോയി.  പിന്നെ   അവിടെ   ഉത്സവം പോലെയായിരുന്നു.  മുയിപ്ര  ഇത്ര നല്ല  സ്ഥലമാ ണെന്ന്  ഞങ്ങള്‍ക്കറിയില്ലായിരുന്നു. അല്‍പനേരം  ബൂത്തില്‍  ചുറ്റി പ്പറ്റി  നിന്ന്‍ നേതാവ്  ഞങ്ങളുടെ   പ്രിസൈഡിംഗ് ഓഫീസറോട്   പറഞ്ഞു.  സാറേ, ആകെ   പത്തു  സ്വതന്ത്രന്മാര്‍   മത്സരിക്കുന്നുണ്ട്.   അവര്ക്കാര്‍ക്കും   നമ്മുടെ ബൂത്തില്‍    പോളിംഗ് ഏജണ്ടുമാരില്ല.   അവരുടെ   പത്തു പാസ്സ്   എനിക്ക് തരണം.  ഞങ്ങടെ  പത്തു പേര്‍ക്ക്  ബൂത്തിലിരിക്കാം.  എന്താ...?  ചിക്കന്‍  ബിരിയാണിയുടെ ഗുട്ടന്‍സ്  മനസ്സിലാക്കി  പ്രിസൈഡിംഗ്  ഓഫീസര്‍   ഒരു ദാക്ഷിണ്യവും കൂടാതെ   ആ  ആവശ്യം   തള്ളി.  നേതാവ്  പോയി.   ഒപ്പം   ഞങ്ങളുടെ   ഉത്സാഹവും.   പ്രതീക്ഷിച്ചതു    സംഭവിച്ചു.  രാത്രി  ഒമ്പതരയായതോടെ  ചിത്രം വ്യക്തമായി.   ബിരിയാണി വരില്ല.  ഉണക്കച്ചായക്കട   അടച്ചും പോയി.  ഞങ്ങള്‍  വയറു നിറയെ  വെള്ളം കുടിച്ചു.  എന്തൊരു സ്വാദ്!    പുറത്തെ   റോഡിലൂടെ   ഓട്ടോയില്‍  ചില  യുവാക്കള്‍  പാടിപ്പോകുന്നുണ്ടായിരുന്നു.  ആട്ടിന്പാ.....ലിഷ്ടം  പോലേ.....പശുവിന്‍ പാ......ലിഷ്ടം പോലേ.......എരുമാപ്പാ..........ലിഷ്ടം പോലേ..........പിന്നെന്തിനാണീ    സുജനപാല്‍ ? കെ.പി.  ഉണ്ണികൃഷ്ണനും  സുജനപാലും   തമ്മിലായിരുന്നു   അന്ന്  വടകരയില്‍  പ്രധാന  മത്സരം.  ഞങ്ങള്‍ ആ പാട്ട് കേട്ടുറങ്ങി.  ഒരു ഗ്ലാസ്  പാല്  കണ്ടു കണ്ടുറങ്ങി.  പിറ്റേന്ന്  തെരഞ്ഞെടുപ്പ്.   അത്താഴപ്പട്ടിണിയുടെ  ക്ഷീണം  ആരും അറിഞ്ഞില്ല.പോളിങ്ങ് കഴിഞ്ഞു വോട്ടിംഗ്സാമഗ്രികള്‍   ഏല്‍പ്പിചകഴിഞ്ഞപ്പോള്‍ രാത്രിയായി.വിശപ്പ്‌കൊണ്ട് വയറു കത്തുകയായി രുന്നു.പകല്‍ രണ്ടുനേരം ബൂത്തില്‍ ഭക്ഷണം ലഭിച്ചിരുന്നു. മുയിപ്ര ഞങ്ങള്‍ക്ക് തൃപ്തിയായി പകല്‍ ഭക്ഷണം തന്നു.ഓര്‍ക്കാട്ടേരിയ്ക്ക് മടങ്ങുമ്പോള്എന്തെങ്കിലും   കഴിക്കാന്നോക്കിയെങ്കിലും ഒന്നും കിട്ടിയില്ല. അന്ന് ഞാന്തനിച്ചായി രുന്നില്ല. സ്കൂളിലെ പുതിയ രണ്ടു അദ്ധ്യാപകര്കൂടിയുണ്ടായിരുന്നുഒരാള്‍  രാമന്കുട്ടി. പെരുവണ്ണാമൂഴിക്കാരനാണ്. അടുത്തയാള്നടുവന്നൂരിലുള്ള   ബാലന്‍. വടകരയില്നിന്ന്  ഒരു വിധം  ഓര്‍ക്കാട്ടേരിയിലെത്തി.  വിശന്നു പൊരിയുകയാണ്.  ഗ്രാമം  ഉറങ്ങിക്കഴിഞ്ഞിരുന്നു.  എന്ത് ചെയ്യും?  ഒരു ആശ യം തോന്നി.  പോകുന്ന വഴിയ്ക്കാണ്  നാണുവേട്ടന്‍റെ വീട്.  നാണുവേട്ടന്റെ  ഹോട്ടലിലാണ്  ഞങ്ങള്‍  പതിവായി ഉച്ചഭക്ഷണം   കഴിച്ചിരുന്നത്‌.   അദ്ദേഹം  അന്നദാതാവാണ്.  അങ്ങോട്ട്‌ തന്നെ  ചെല്ലാം.  ഞങ്ങള്‍  ആ പതിനൊന്നു  മണി നേരത്ത്  നാണുവേട്ടന്റെ   വീട്ടു വാതില്‍ക്കല്‍   മുട്ടി.   നാണുവേട്ടന്‍   വാതില്‍ തുറന്നു.   വിശക്കുന്നു   എന്തെങ്കിലും  തരണേ  എന്ന് രാമന്‍കുട്ടി   പറഞ്ഞു.  രാമന്കുട്ടിയ്കേ  അങ്ങനെ  പറയാന്‍ കഴിയൂ.  രാമന്‍കുട്ടിയെ  അറിയാത്തവര്‍  കോഴിക്കോട്ട്  ചുരുക്കമായിരിക്കും. പി.സി. രാമന്‍കുട്ടി.  നാണുവേട്ടന്‍  മനസ്സാക്ഷിയുള്ളയാളാണ്.  ഉടനെ  ഭാര്യയെ വിളിച്ചു.   ശാന്തേ...  ശാന്തേടത്തിയുമായി  അഭിമുഖം  കഴിഞ്ഞു   നാണുവേട്ടന്‍  പറഞ്ഞു.   ചോറില്ല. കൂട്ടാനുമില്ല.  അല്പം  മോരുകറി മാത്രമേയുള്ളൂ.  നിങ്ങളാണെന്നു പറഞ്ഞപ്പോള്‍ ശാന്ത  എണീറ്റു ചപ്പാത്തിക്ക്   കുഴയ്ക്കുന്നുണ്ട്.  അര  മണിക്കൂര്‍   താമസം വരും.  ശാന്തേടത്തിയെയും നാണുവേട്ടനെയും   സ്തുതിച്ചു.   ചപ്പാത്തിയ്ക്ക്  മുന്നോടിയായി   ഒരു   കോപ്പ   മോരുകറി  എത്തി.   ഞങ്ങള്‍ക്കുണ്ടായ സമാധാനം   പറഞ്ഞറിയിക്ക വയ്യ.  ഇതാണോ അല്‍പ്പം മോരുകറി.  ഒരു കോപ്പയുണ്ട്.  അതു നോക്കി  ഞങ്ങള്‍  മേശയ്ക്കു ചുറ്റും  തപസ്സിരുന്നു.   എത്ര നേരം  ഇരിയ്ക്കും?  ഒരാള്‍  ഒരുസ്പൂണ്‍ മോര് എടുത്തു കുടിച്ചു.  നേരെ  വാഷ്ബേസിനില്‍ ചെന്ന്   തുപ്പി. ഓക്കാനിക്കുകയാണ്. ന്ത് പറ്റി? രണ്ടാമന്മോര് പരിശോധിച്ചു. നേരേ വാഷ്ബേസിനില്തട്ടി.മൂന്നാമനും ആവര്ത്തിച്ചു.ഞങ്ങള് ആ പരമാര്ത്ഥം അംഗീകരിച്ചു.ഉപ്പ് കൊണ്ട്ആ കറി  കൂട്ടാനാവില്ല.  സാരമില്ല. ചപ്പാത്തി മുക്കി   അടിയ്ക്കാം.  ചപ്പാത്തി വന്നു.  ഞങ്ങള്‍ക്ക് ചപ്പാത്തി വിളമ്പി തന്നേച്ചു ശാന്തേടത്തി  വാതിലടച്ചു   കിടന്നു.  ഞങ്ങള്‍   ചപ്പാത്തിയെ ആക്രമിച്ചു. പക്ഷെ  ഒരു കീറു ചപ്പാത്തി പോലും  തിന്നാന്‍ കഴിഞ്ഞില്ല. ഉറക്കപ്പിച്ചില്‍  ചപ്പാത്തി മാവിലേക്ക്‌  ഉപ്പ്  ഭരണിയോടെ  മറിഞ്ഞത്  ശാന്തേടത്തി അറിഞ്ഞുകാണില്ല. കഴിക്കാന്‍ ഒരു നിവൃത്തിയുമില്ല.  ഞങ്ങള്‍  എണീറ്റു. മോരുകറി  വാഷ് ബേസിനില്‍ ഒഴിച്ച്  കോപ്പ കഴുകി വെച്ചു.  ചപ്പാത്തി പൊതിഞ്ഞെടുത്തു. ഒന്നും  കഴിച്ചില്ലെന്ന്  തോന്നരുത്. പോകാന്‍ നേരം  നാണുവേട്ടനോട്   ബുദ്ധിമുട്ടിച്ചതില്‍ ക്ഷമ ചോദിച്ചു. അയാള്‍  അത്താഴപ്പഷ്ണിക്കാര്‍ക്ക്  ഭക്ഷണം കൊടുത്ത  നിര്‍വൃതിയോടെ വാതിലടച്ചു ലൈറ്റ്  ഓഫാക്കി.  ഞങ്ങള്‍  ലോഡ്ജിലേക്ക്  നടക്കുകയാണ്.  വിശപ്പൊക്കെ പമ്പ കടന്നു. നല്ല നിലാവ്. രാമന്‍കുട്ടി  ഇരു കൈകളും വിടര്‍ത്തി  മനസ്സ് നിറഞ്ഞു പാടി ;  പാല്‍നിലാവിനും   ഒരു നൊമ്പരം......മറ്റൊരാള്‍ പാടി;  ആട്ടിന്‍പാ....ല്‍ ഇഷ്ടം പോലെ.....പശുവി ന്‍ പാ.....ല്‍ ഇഷ്ടം പോലെ..........

----------------------------------------------------------------