കഥ
പാരാസല്ഫാമോളും
ഫുറടോരിച്ചും
മരുന്നുപായ്ക്കറ്റുകളില്‍ വ്യാജവില തുന്നിച്ചേര്‍ക്കുകയായിരുന്ന ഉടമ കം കെമിസ്റ്റ് സിംപ്ലനോട് രഹസിയം.
ഗുളികന്‍.
ഏതു?
മഫനാമിക് അമ്ലം കലര്‍ത്തിയ പാരാസിറ്റമോളം.
എണ്ണം?
ഫാമിലി പായ്ക്ക് .
കുറിപ്പടി?
പതിവില്ല. സ്വയന്‍.
ലക്ഷണക്കേടുകള്‍?
വിടാപ്പനി,തോരാജലപാതം,നീര്വീഴ്ച.
പ്രായം?
രണ്ടു സീനിയേഴ്സ്,മൂന്നു ജൂനിയേഴ്സ്...
ലക്ഷണമൊത്ത അഞ്ചു പാണ്ഡവര്‍ ?
ഒത്ത ലക്ഷണം.
ആരേങ്കിലും ഒന്ന് കാണിക്കാരുന്നില്ലെ?
ന്യാരേം കാണിക്കാനില്ല. പെഷലിസ്ടന്‍മാര്‍ തൊപ്പിയിട്ടു.
ഭക്ഷണവും ശുചിത്വവും?
കേമം. ശുദ്ധമായ പച്ചക്കറി. അടുക്കളത്തോട്ടത്തില്‍ നിന്നു നേരിട്ടുപറിച്ചത്.
രാസവളമില്ല. കീടനാശിനിയില്ല. പച്ചക്കറി മാത്രമല്ല, പഴവര്‍ഗ്ഗങ്ങളും
ഞങ്ങള്‍ നട്ടുണ്ടാക്കിയിട്ടുണ്ട് .
സിംപ്ലന്‍ രോഗനിര്‍ണ്ണായകമായ പൈശാചികമന്ദഹാസം പൊഴിച്ചു.
ഉരീക്യാ.
( തുടരും )