Search This Blog

Saturday, June 15

കഥ
പ്ലാറ്റ്ഫോം

യാത്രക്കാര്‍ തിങ്ങിനിറഞ്ഞ റെയില് വേ സ്റ്റേഷനിലെ പ്ലാറ്റ്ഫോം ബെഞ്ചില്‍ ഒരറ്റത്ത് ഒരിത്തിരി സ്ഥലത്തില്‍ വൃദ്ധന്‍ ഇരിക്കുകയായിരുന്നു .
രണ്ടു പേര്ക്ക് ഇരിക്കാവുന്ന സീറ്റില്‍ അയാളെക്കൂടാതെ മൂന്നു പേര്‍ കൂടി തിക്കിയിരിപ്പുണ്ട്.
അയാള്‍ ബെഞ്ചില്‍ തനിച്ചായിരുന്നു. പ്ലാറ്റ്ഫോമിലൂടെ തപ്പിത്തടഞ്ഞു വന്ന കണ്ണിനു മൂടലുള്ള സ്ത്രീ തട്ടിവീഴുമെന്നായ പ്പോള്‍ അയാള്‍ തന്നെ കൈ പിടിച്ചുകയറ്റി തന്റെ അരികില്‍ ഇരുത്തിയതാണ്. കാലു കള്‍ മുട്ടിനു താഴെ പിണച്ചു ഇരുന്ന ആ സ്ത്രീയെ അതിനു മുമ്പോ ശേഷമോ അയാള്ക്ക് ‌ പരിചയമുണ്ടായിരുന്നില്ല.
അതിനേക്കാള്‍ കഷ്ടം, ഇടമില്ലാതിരിരുന്നിട്ടും ഒരു യുവാ വിനും യുവതിക്കും കൂടി ബെഞ്ചില്‍ അയാള്‍ സ്ഥലം നല്കി് എന്നതാണ്.
നാലുപേരായപ്പോള്‍ വൃദ്ധന്‍ ബെഞ്ചില്‍ പേരിനു ഇരി ക്കുന്നു, എന്നേയുള്ളു. ഒരു കാല്‍ അകലേക്കു നീട്ടി തറയി ല്‍ ഊന്നിയും ഒരു കൈ ചതുരത്തൂണില്‍ തള്ളിപ്പിടിച്ചും പാതി മുക്കാലും പുറത്തായ ശരീരം ബെഞ്ചില്‍ തന്നെ കൊള്ളിക്കുകയായിരുന്നു.
ഏതോ തരം വിഷാദം അവരെ ഒന്നും ഉരിയാടാന്‍ അനുവദിച്ചില്ല. പക്ഷെ അയാള്‍ കണ്ണടച്ച് ശബ്ദം താഴ്ത്തി സ്വഗതം പോലെ പാടുന്നുണ്ടായിരുന്നു. യുവാവ് കാതു ചേര്ത്ത് ശ്രദ്ധിച്ചശേഷം യുവതിയോട് പറഞ്ഞു. ആശാന്റെ കരുണയാ. ആദ്യം കേട്ടത് ചണ്ടാലഭിക്ഷുകി. ഫുള്‍ ബൈഹാര്ടാ.
യുവതി മോബൈലില്‍ കരുണയും ചണ്ടാലഭിക്ഷുകിയും സെര്ച്ച് ചെയ്യുന്നതിനിടയ്ക്ക് നാല് റെയില്‍പ്പാളങ്ങളും   ഒന്നിച്ചു ചേരുന്ന വിദൂര ബിന്ദുവില്‍ നിന്ന് പരിഭ്രാന്തി ശബ്ദം നീട്ടിവീശിക്കൊണ്ട് മൂന്നു വട്ടക്കണ്ണുകളും ഒരു ചതുര ന്‍ പെട്ടിമൂക്കുമുള്ള ഭൂതത്തെപ്പോലെ പെട്ടെന്ന് വൃദ്ധന്റെ വണ്ടി സ്റ്റേഷനില്‍ എത്തുകയും അയാള്‍ തിടുക്കത്തി ല്‍ എഴുന്നേറ്റു നടക്കുകയും ചെയ്തു ,ആരോടും യാത്രപറയാതെ.
സീറ്റിനടിയിലേക്ക്‌ നീക്കി വച്ചിരുന്ന തന്റെ തുണിക്കെട്ട് എടുക്കാന്‍  അയാള്‍  മറന്ന വിവരം യുവതി മനസ്സിലാ ക്കിയെങ്കിലും ഒരു ട്വിസ്റ്റിനു വഴിതുറന്നു അവള്‍ മിണ്ടാതി രുന്നു.
വലിയഭാരത്തെ മുക്കറയിട്ടു വലിച്ചുനീക്കുന്ന ഭാവത്തില്‍ എഞ്ചിനും അനുസരണയുള്ള ഭാര്യമാരെപ്പോലെ ബോഗികളും ഒടുവില്‍ ഇളിക്കുന്ന കോമാളിയെപ്പോലെ വാലറ്റവും കടന്നുപോയി.
അതിനിടെ പ്ലാറ്റ്ഫോമില്‍ അഴിച്ചുപണി നടന്നു. സിമ ന്റുബെഞ്ചില്‍ കാത്തിരുന്ന പലരും അപ്രത്യക്ഷരായി. തക്കം നോക്കി ഒളിച്ചു നിന്നിരുന്ന ചിലര്‍ പ്രത്യക്ഷരു മായി.
ആ ഭാണ്ഡം തുറന്നു തന്റെ ജീവിതസമ്പാദ്യം വൃദ്ധന്‍ അവരെ കാണിച്ചുകൊടുത്തിരുന്നു.
ഒരു രൂപ എങ്ങും ബാങ്ക് നിക്ഷേപമില്ല. ഒരു രൂപ ആര്ക്കും കടമില്ല.

വൃദ്ധന്‍ കയറിയ തീവണ്ടി സ്റ്റേഷ ന്‍ വിട്ടപ്പോള്‍ സ്ത്രീ ദീര്ഘമായി നിശ്വസിച്ചു.
അവരുടെ ഇരുള്‍ മൂടിയ കണ്ണുകള്‍ നനഞ്ഞു.
ഇരുട്ടില്‍ മറഞ്ഞ ആ തീവണ്ടിയോടോപ്പം, ആ കടകടശബ്ദത്തോടോപ്പം, ഇരുളിന്റെ കാത് തുളക്കുന്ന കൂവലിനോടോപ്പം ആ സ്തീ സഞ്ചരിച്ചു.

ഇരിക്കാന്‍ കുറച്ചുകൂടി സ്ഥലം കിട്ടിയപ്പോ ള്‍ മൂവരും സമാശ്വസിച്ചു. അതിനകം യുവാവ് എടുത്തിരുന്ന നാലുപേരുടെയും സെല്‍ഫി അവര്‍ വീണ്ടും നോക്കിക്കണ്ടു.
എല്ലാവരും വൃദ്ധനെ ആദ്യം കാണുന്നപോലെ നോക്കി.
വൃദ്ധനെക്കുറിച്ചു നവീനമായ പരിപ്രേക്ഷ്യങ്ങള്‍ അവരുടെ മനസ്സില്‍ മുളച്ചു. NICE OLDMAN...POOR MAN......UNLUCKY...... എന്നിങ്ങനെ.
യുവതി യുവാവിന്റെ കയ്യില്‍ നിന്ന്  ഫോണ്‍ ബലമായി വാങ്ങിയിട്ട് ആ സെല്ഫി നീക്കം ചെയ്തു.

ഡിലീറ്റ് ബട്ടനി ല്‍ കുത്തിക്കൊണ്ടു  അവള്‍ പറഞ്ഞു.
ഇതും പോട്ടെ. വെറുതെ പഴേത് ഓരോന്നോര്ക്കാന്‍!

യുവാവ് അല്പനേരം ചിന്തിച്ചിരുന്നു.
ബെഞ്ചില്‍ സ്ഥലം ഇല്ലാതിരുന്നിട്ടും വൃദ്ധന്‍ തന്നെ ഉള്ക്കൊ ണ്ടത്‌, ഭാണ്ഡത്തി ല്‍ നിന്ന് ആഹാരം പങ്കുവച്ചത് തീവണ്ടി, പ്ലാറ്റ്ഫോം എന്നിവയെക്കുറിച്ചു പുതിയ അറിവുകള്‍ പകര്ന്നത്,
കവിതകള്‍ അനുഭവിപ്പിച്ചത്, യു ആര്‍ ഗ്രെയിറ്റ് എന്ന് ഉള്ളില്‍ തോന്നിയത്....

ഒരു മണിക്കൂറിനുള്ളില്‍ എന്തെല്ലാം നടന്നു, എന്നയാള്‍ വിസ്മയിച്ചു.
യുവതി അപ്പോള്‍ മൂന്നുപേരുടെയും സെല്‍ഫി എടുത്തു.
അല്പം കഴിഞ്ഞപ്പോള്‍ സ്ത്രീ എണീറ്റു. അവര്ക്ക്  പോകാ നുള്ള വണ്ടി സ്റ്റേഷനിലേക്ക് എത്തുന്നുണ്ടായിരുന്നു.
യുവാവും യുവതിയും ഒരുമിച്ചു ആ സ്ത്രീയെ വണ്ടിയിലേക്ക് ആനയിച്ചു.
വണ്ടി പുറപ്പെട്ടപ്പോള്‍ ടാറ്റാ ബൈ ബൈ പറഞ്ഞു.

കാഴ്ചശക്തി കുറഞ്ഞ ആ സ്ത്രീയെ വണ്ടി വരുമ്പോള്‍ കൈയ്ക്കു പിടിച്ചു വണ്ടിയില്‍ കയറ്റണമെന്നും വീഴാതെ നോക്കണമെന്നും വൃദ്ധന്‍ പോകും മുമ്പ് പറഞ്ഞത് അക്ഷരം തെറ്റാതെ പാലിച്ച ചാരിതാര്‍ഥ്യത്തി ല്‍ യുവതി ഫോണി ല്‍ നിന്ന് മൂന്നുപേരും ഉള്ള സെല്‍ഫി നീക്കം ചെയ്തുകൊണ്ടു പറഞ്ഞു,
ഇതും പോട്ടെ, വെറുതെ പഴേത് ഓരോന്ന് ഓര്ക്കാ്ന്‍...
യുവാവ് ചിന്താധീനായി.
താന്‍ വന്നപ്പോള്‍ ആരാണ് എന്തിനാണ് എന്നുപോലും ചോദിക്കാതെ ആ സ്ത്രീ തന്റെ കൂടയില്‍ നിന്ന് പൂച്ചപ്പഴവും, നാരങ്ങാമൊട്ടായിയും തന്നത്,
കടലാസ് മടക്കി, വിമാനം ഉണ്ടാക്കാന്‍ പഠിപ്പിച്ചത്,
മണ്ണാംകട്ടയും കരിയിലയും കാശിക്കു പോയ കഥ പറഞ്ഞു തന്നത്...
കര്ണ്ണന്‍ , അര്ജുനന്‍,മാവേലി,പ്രൊമിത്യൂസ് തുടങ്ങി പ്രകാശം പരത്തുന്ന വിഗ്രഹങ്ങളെ മനസ്സിലുറപ്പിച്ചു തന്നത്...എല്ലാത്തിലുമുപരി മറ്റെന്തെല്ലാമോ കൂടിയായിരുന്നത്.......

ഇനിയൊന്നു ലാവിഷ് ആയി ശ്വാസം വിടട്ടെ എന്ന് പറഞ്ഞുകൊണ്ട് യുവതി ബെഞ്ചില്‍ നിറഞ്ഞു മലര്ന്നു കിടന്നു. യുവാവിന്റെ മടിയില്‍ കിടന്നു പല  പോസുകളി ല്‍ സെല്‍ഫിയെടുത്തു.
അപ്പോഴും അവരുടെ വണ്ടി വന്നിട്ടുണ്ടായിരുന്നില്ല.
ആ വണ്ടികള്‍ ഒരിക്കലും വരല്ലേ എന്നവള്‍ പ്രാര്ഥിച്ചു.

തന്റെ വണ്ടി വൈകാതെ വരുമെന്ന് തീര്ച്ചയുണ്ടായിരുന്ന യുവാവ് ആ സെല്ഫികളി ല്‍ നിന്ന് താന്‍ പതിയെപ്പതിയെ മാഞ്ഞുമാഞ്ഞുപോകുന്നത് നോക്കിയിരുന്നു.
ഒടുവില്‍ അവള്‍ തന്റെ മാത്രം സെല്ഫിയെടുക്കുന്നതും പിന്നീട് ആ സിമന്റു ബെഞ്ചി ല്‍ അടുത്ത വണ്ടിക്കുള്ള യാത്രക്കാര്‍ പരാക്രമം പിടിച്ചു ഓടിക്കയറി സ്ഥലം പിടിക്കുന്നതും അതിനിടയില്‍ ചിതറിവീണു അനാഥമാകുന്ന അവളുടെ സെല്‍ഫി അപരിചിതരുടെ കാല്ക്കീ ഴി ല്‍ മരിക്കുന്നതും.
താനിരുന്ന സിമന്റു ബെഞ്ചിനെ അയാള്‍ അസൂയയോടെ തലോടി.
------------------------------------------------------

No comments:

Post a Comment