Search This Blog

Tuesday, September 27

സ്ഫോടനം വരുന്നേരം

       

FRIDAY, JULY 15

സ്ഫോടനം  വരുന്നേരം 

 സ്ഫോടനം  നടന്നെന്നാല്‍
 മന്ത്രിമാര്‍ അപലപിക്കണം
 നടന്ന സ്ഥലത്തെത്തണം
നടുക്കം  രേഖപ്പെടുത്തണം .
ഭീകരരുടെയഴിഞ്ഞാട്ടമെന്ന്
മുഖപ്രസംഗം  ചമയ്‍ക്കേണം
ആര്‍ഡീയെക്‍സോ, ജലാറ്റിനോ 
അതോ അമൊണിയം നൈട്രേറ്റോ?
ബോംബു സ്‍ക്വാഡിനെ വിട്ട്
മരുന്നേതെന്നു ഗണിക്കേണം
മുജാഹിദോ  തോയിബയോ
പിന്നിലാരെന്നൂഹിക്കേണം
അന്വേഷണത്തിനേജെന്‍സി
ഏതുവേണമെന്നന്വേഷിക്കണം.
നാടൊട്ടുക്കു  ഭീകരാക്രമണ
മുന്നറിയിപ്പുപരത്തേണം
സുരക്ഷാപാലന വീഴ്ചകള്‍
കണ്ടില്ലെന്നു  നടിക്കണം
മരിച്ച വിദേശിയെത്ര, സ്വദേശിയെത്ര
ആണുപെണ്ണെത്ര, മലയാളി  പെട്ടുവോ
കണക്കുകള്‍  കൃത്യ മായെടുക്കണം
  കനത്ത സുരക്ഷ കല്‍പ്പിക്കണം
മരിച്ചോര്‍‍ക്കു രണ്ടും, അല്ലെങ്കിലൊന്നു
ലക്ഷമാശ്വാസം നല്‍കണം.
സംശയാസ്‍പദമായ്‍കണ്ട
യാചകരെ  അറസ്‍റ്റു ചെയ്യണം.
അന്വേഷണം  വേണ്ടിവന്നാല്‍
ഗള്‍ഫു  നാട്ടിലേക്ക്  നീട്ടണം
പിന്നെപ്പോയ്‍ ഉറങ്ങീടാം 
  അടുത്ത സ്‍ഫോടനം വരേ...
                                                    -ഐന്‍സ്റ്റീന്‍   വാലത്ത്     
    -----------------------


Dear Einstein,

കവിത അയച്ചുതന്നതിനു നന്ദി. വേദനാജനകമായ ഈ വിഷയത്തിന്‍റെ ഗൌരവമറിഞ്ഞ് ആദ്യമായി മലയാളത്തില്‍ കവിത എഴുതിയിട്ടുള്ളത് ഐന്‍സ്റ്റൈനാണ്.ഐന്‍സ്റ്റൈന്‍ എഴുതിയതിനപ്പുറം ഒന്നുമില്ല.  എല്ലാവര്‍ക്കും എല്ലാം വെറും കടമ കഴിക്കല്‍. മരിച്ച പാവപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് പോയി. ഞങ്ങളുടെ ഭരണകാലത്ത് ഇത്ര എണ്ണമേ നടന്നിട്ടുള്ളൂ, നിങ്ങളുടെ ഭരണകാലത്ത് ഇത്ര എണ്ണം നടന്നു എന്നു വരെ പറയും . പുലയാടിമക്കള്‍. ഇസ്ലാമിക ഭീകരത ഇത്ര പച്ചക്ക് അഴിഞ്ഞാടിയിട്ടും അതിനെ അടിച്ചമര്‍ത്തുവാനുള്ള ഇഛാശ്ശക്തി ഒരുത്തനും ഇല്ലാതെ പോയല്ലോ. നമ്മുടെ നാട്ടില്‍ ഇലക്ഷനുമുമ്പു 5 ലീഗ്കാര്‍ അവരുടെ തന്നെ  സ്റ്റീല്‍ ബോംബ് പൊട്ടി മരിച്ചു. ആരെങ്കിലും, പതിവു ചടങ്ങല്ലാതെ, എന്തെങ്കിലും നടപടി എടുത്തോ.
നമ്മുടെ മക്കളെക്കുറിച്ചോര്‍ക്കുമ്പോള്‍ നമ്മള്‍ വളരെയധികം വ്യസനിക്കുകയാണ്.
എന്തായാലും വിദ്യാരംഗത്തിനു അയച്ചുകൊടുക്കണം.  
                             

No comments:

Post a Comment