Search This Blog

Sunday, March 6


ആ പതാകയുടെ സ്ഥാപനത്തിനു വേണ്ടി ജീവാര്‍പ്പണം ചെയ്‍ത ദേശസ്നേഹികളുടെ ചോര അപ്പോഴും അവയുടെ കീഴെ അവശേഷിച്ചു
കിടന്നിരുനു.

എന്നാല്‍എല്ലാംചതിയായിരുന്നു.കടുത്തവഞ്ചനയായിരുന്നു.
വളര്‍ന്നുവരുന്നതലമുറയുടെ,പിറവിയെടുക്കുന്നജനകീയജനാധിപത്യത്തിന്റെ പിന്നിലുണ്ടായ ഒരു ഗൂഢാലോചനയായിരുന്നു.വിദേശമുതലാളിത്തവും സ്വദേശമുതലാളിത്തവും ചേര്‍ന്നുള്ള ഗൂഢലോചന!.
നമ്മുടേതു കുഴപ്പം നിറഞ്ഞ കാലഘട്ടമാണ്. പ്രത്യേകിച്ചും ആഗസ്റ്റുപതിനഞ്ചിനു ശേഷമുള്ള കാലം. ഇവിടെ ജനാധിപത്യമല്ല, ഫാസിസ്റ്റുമുറകളാണു പുലരുന്നത്. ഇവിടെ സമാധാനമുണ്ടൊ?
അഭിപ്രായസ്വാതന്ത്ര്യമുണ്ടോ? വിചാര സ്വാതന്ത്ര്യമുണ്ടോ?
ഞാനൊരു കമ്യൂണിസ്റ്റല്ല. കമ്യൂണിസ്‍റ്റുപ്രവര്‍ത്തകനല്ല. പക്ഷെ, തികച്ചും പഴഞ്ചനല്ല. എനിക്കൊരുസ്വതന്ത്രവുംപുരോഗമനപരവുമയ ചിന്താഗതിയുണ്ട്. ഈ ചിന്താഗതി ബ്രിട്ടീഷുകാരന്‍ ഇവിടെ ഭരണം നടത്തിയ കാലം മുതല്‍ ഞാന്‍ വെച്ചുപുലര്‍ത്തിപ്പോരുന്നതാണ്.ബ്രിട്ടീഷുകാരന്റെ പോലീസ് എന്നെ ഭീഷണിപ്പെടുത്തുകയോ എന്റെ വീട്ടില്‍ കാലുകുത്തുകയോ ഉണ്ടായിട്ടില്ല. എന്നാല്‍ സ്വാതന്ത്ര്യം കിട്ടിയതിനു ശേഷം എന്താണുണ്ടായത്. പോലീസ് പലവട്ടം എന്റെ വീടു പരിശോധിച്ചു.എന്നെ ഭീഷണിപ്പെടുത്തി. ഒരു കാര്യവുമില്ലാതെ എന്റെ വീട്ടിലുള്ളവരെ പരിഭ്രമിപ്പിച്ചു. അലമാരയിലെ പുസ്‍തകങ്ങളും എനിക്കു വന്ന കത്തുകളും എടുത്തു അരിച്ചു പരിശോധിച്ചു. എന്തിനു വേണ്ടി? എന്നിട്ടു എന്ത് അവര്‍ക്കു കിട്ടി? ഒന്നുമില്ല. ഞാന്‍ ചോദിച്ചു : -നിങ്ങള്‍ക്കെന്താണ് വേണ്ടത്?
പോലീസുകാരന്‍ പറഞ്ഞു:
-ഇവിടെ കമ്യൂണിസമുണ്ടോ എന്നു നോക്കിയതാണ്..........
കഷ്ടം. അതിനു ചൈനയിലായിരുന്നു അവര്‍ പോകേണ്ടിയിരുന്നത്.! നിരോധിക്കാത്ത മാക്‍സിം ഗോര്‍ക്കിയുടെ 'അമ്മ'യെന്ന വിശിഷ്ട ഗ്രന്ഥം എനിക്കു ഇന്ത്യന്‍ പോലീസിനെ ഭയന്നു ഒളിച്ചുവെയ്‍ക്കേണ്ടിവന്നു പണ്ഡിറ്റ് നെഹ്രുവിന്റെ ഭരണത്തില്‍ പോലും നിരോധിക്കാത്തൊരു സുപ്രസിദ്ധ കൃതി ഒളിച്ചുവെയ്‍ക്കാന്‍‍ നിര്‍ബ്ബന്ധിത നായൊരവസ്‍ഥ ഇവിടത്തെ സ്വാതന്ത്ര്യബോധം എത്രത്തോളം സുരക്ഷിതമാണെന്നു തെളിയിക്കയാണോ?
                    സ്വാതന്ത്ര്യം ലഭിക്കുനതിനു മുമ്പു വരെ കോണ്‍ഗ്രസ്സിന്റെ സമരത്തേയും ഇന്ത്യന്‍ ദേശാഭിമാനത്തിന്റെ അള്ളിപ്പിടുത്തത്തേയും
ഘടദീപം 26

 ആദരിച്ചുകൊണ്ട് എന്റെ എളിയ തൂലികയും അതിന്റെ പങ്ക് നിര്‍വ്വഹിക്കുകയുണ്ടായി. അന്നത്തേയും ഇന്നത്തേയും മാതൃ
ഭൂമി ആഴ്ചപ്പതിപ്പ് എന്റെ അത്തരം ലേഖനങ്ങള്‍ ചൂടോടെ വാങ്ങി പ്രഥമ പേജില്‍ തന്നെ ചേര്‍ക്കുക പതിവായിരുന്നു. അക്കാരണം കൊണ്ട് എനിക്കുണ്ടായിരുന്ന ജോലി അന്നത്തെ സര്‍ക്കാര്‍ നഷ്ടപ്പെടുത്തി എനിക്ക് കോണ്ഗ്രസ്സിനുവേണ്ടി ജയിലില്‍ പോകേണ്ടിവന്നിട്ടില്ല. എന്നിരുന്നാലും ഒരുത്തന്റെ ജോലി, അവന്റെ ഭക്ഷണപ്പാത്രം അവനില്‍ നിന്നു തട്ടിത്തെറിപ്പിക്കുകയെന്നത് - അവനെ സംബന്ധിച്ചിടത്തോളം വലുതാണ്. അതിനൊക്കെ സ്വാതന്ത്ര്യം കിട്ടിയതിനു ശേഷം എനിക്കു കിട്ടിയ പ്രതിഫലം നാലേക്കറു ഭൂമിയല്ല, രാത്രിയെന്നൊ പകലെന്നോ ഇല്ലാതെ പോലീസിനെ പേടിച്ചു കഴിഞ്ഞുകൂടേണ്ട പരിതസ്ഥിതിയാണ്.
ഈ രാത്രി എന്നവസാനിക്കും? പേടിപ്പെടുത്തുന്ന, ശ്വാസം മുട്ടിക്കുന്ന
ഈ ദുരന്ത നാടകം എന്നവസനിക്കും? എന്തൊരു സാംസ്കാരിക കാടത്തമാണ് തലയ്‍ക്കു മുകളില്‍!
ഈ ഇരുളടഞ്ഞതും ഇടുങ്ങിയതുമായ അര്‍ദ്ധരാത്രിയുടെ ഇടനാഴിയില്‍ വെച്ച് ഞാനിപ്പോള്‍ ആഗസ്റ്റ് പതിനാലിലെ എനിക്കു പറ്റിയോരു വിഡ്ഢിത്തം ഓര്‍ത്തുപൊവുകയാണ്.
അന്ന് എന്തൊരു ഭയങ്കര മഴയായിരുന്നെന്നോ! ലോകമുണ്ടായിട്ടു ഇതു പോലൊരു മഴയുണ്ടായിരിക്കില്ല. അടുത്തുള്ള പള്ളിയിലെ പാതിരിയോട് വായ്‍പ വാങ്ങിയ രണ്ടു കതിനായും നിറച്ചുവെച്ചു ആ പച്ചപ്പാതിരയില്‍ പിറവിയെടുക്കുന്ന സ്വാതന്ത്ര്യത്തെ ആഘോഷിക്കുവാന്‍ ഞാന്‍ കാത്തിരിക്കുകയാണ്. ഉറങ്ങാതെ, കണ്ണുചിമ്മാതെ, വാച്ചില്‍ പന്ത്രണ്ടു മണിയാകുന്നതും നോക്കി. സ്വാതന്ത്ര്യ ശിശു പെറ്റുവീഴുന്ന ആ അനര്‍ഘനിമിഷവും കാത്ത്.
അങ്ങനെ, പന്ത്രണ്ടുമണി വന്നു. മഴ തുമ്പിക്കൈ വണ്ണത്തില്‍ വിട്ടുകൊടുക്കുകയാണ്. എന്തൊരു കൂരിരുട്ട്!
ലോകമുണ്ടായിട്ടു ഇതുപോലൊരു കൂരിരുട്ടു കണ്ടിരിക്കില്ല. മുറ്റത്തു നിരപ്പൊക്കത്തിനു പ്രളയമാണ്, കല്ലും കട്ടയും പലകക്കഷ്ണങ്ങളും
 കൊണ്ട് കഷ്ടിച്ചു കതിന വെയ്‍ക്കാന്‍ ഞാന്‍ അല്‍പം സ്ഥലം സമ്പാദിച്ചു..ഒരു കയ്യില്‍                                                              
                ചൂട്ടും മറുകൈയില്‍ തലയില്‍ ചൂടിയ മുറവും പിടിച്ച് കൃത്യം





ഘടദീപം 27

 മണിക്കു ഞാന്‍ കതിനയ്‍ക്കു തീ കൊടുത്തു.ഒന്നു ചീറിപ്പോയി! രണ്ടാമത്തേതു കണിശത്തിനു പൊട്ടി. അതിന്റെ പ്രതിധ്വനി ഇരമ്പുന്ന പേമാരിയില്‍ വീണു തെല്ലിട പൊട്ടിക്കരഞ്ഞു. ആ പൊട്ടിക്കരച്ചിലിനു അകലെയെവിടെയോ നിന്നു പട്ടിണിയുടെ ഓരിയിടല്‍ മറുപടി പറഞ്ഞു.
ഓ, അന്നു ഞാന്‍ ധ്യാനിച്ച പ്രഭാതം ഇപ്പോള്‍ എവിടെയാണെന്നാണ് എന്റെ ആലോചന!
-----------------------------------------ഏപ്രില്‍ 19, 1951.



ഈ  സായംസന്ധ്യയില്‍
                     എനിയ്‍ക്ക്  ജാതിയില്ല.  മതമില്ല. ദൈവമോ, ക്ഷേത്രമോ ഇല്ല. ആ വക സൂചനകളൊന്നും എന്റെയോ എന്റെ മക്കളുടെയോ പേരക്കുട്ടികളുടേയോ പേരുകളില്‍    ഒളിച്ചു നില്‍ക്കുന്നില്ല.
അതുപോലെ എന്റെ പുസ്‍തകങ്ങളും എന്റെ ജാതി വിളംബരം ചെയ്‍കയില്ല.  ജാതിചിന്ത മനുഷ്യന്റെ മനസ്സില്‍ വരുന്നതോടെ അവന്‍ അങ്ങേയറ്റം തരം താഴ്‍ന്നതായാണ് ഞാന്‍ കണക്കാക്കിയിട്ടുള്ളത്.  ഈ എണ്‍പയതാം വയസ്സില്‍ തിരിഞ്ഞുനോക്കുമ്പോള്‍ എനിക്ക് അഭിമാനം തോന്നുന്നത് ഞാനൊരിക്കലും  ഒരുജാതിയുടെഭാഗമായി ചിന്തിക്കുകയോ, പ്രവര്‍ത്തിക്കുകയോ ചെയ്‍തിട്ടില്ല എന്നതു കൊണ്ടാണ്.ഞാന്‍ മനുഷ്യനാണ്. ഒരു ചരിത്രകാരനായി അറിയപ്പെട്ടാല്‍ മതി.
                        "അച്ഛന്റെ തോളിലിരുന്നാണ് ഞാന്‍ ആദ്യമായി ലോകം കാണുന്നത്.
ഒരു വഴി കണ്ടാല്‍, ഒരു കുളം കണ്ടാല്‍,ഞാനന്വേഷിയ്ക്കും ഈ വഴി എവിടേയ്ക്കാണ്?
ഈ കുളം എങ്ങനെയുണ്ടായി? "എന്നൊക്കെ.
                         ആ അന്വേഷണമാണ് ഞാനിപ്പോഴും തുടരുന്നത്.
                         ബാല്യത്തില്‍ കണ്ട വഴികള്‍  ,വഴിയമ്പലങ്ങള്‍,അത്താണികള്‍ , ചക്രചുറ്റുകള്‍, മലവാരങ്ങള്‍, ഗുഹാക്ഷേത്രങ്ങള്‍...  എല്ലാത്തിലും നൂറ്റാണ്ടുകളുടെ
കഥകളുണ്ട്. ആ കഥകള്‍ തേടിയാണ് ഞാനലഞ്ഞത്.
                         ഓരോ ജില്ലയുടേയും സ്‍ഥലചരിത്രമെഴുതിയത്  എന്റെ വീട്ടിലിരുന്നുകൊണ്ടല്ല. ജില്ലയിലെ ഓരോ ഗ്രാമത്തിലും പോയി വിവരങ്ങള്‍ ശേഖരിക്കുകയായിരുന്നു. എത്ര കഷ്‍ടപ്പെട്ടായാലും നേരില്‍ കാണാതെ ഞാനൊ ന്നുമെഴുതിയിട്ടില്ല.ഞാന്‍     ‍ഐതിഹ്യം നോക്കാറില്ല.  പറഞ്ഞുകേട്ട്
ഘടദീപം 28 

വിശ്വസിക്കാറുമില്ല.   യുക്‍തി കൊണ്ട് ഖനനം ചെയ്‍കയാണ് എനിക്കിഷ്‍ടം.    ഒരിക്കല്‍ പാലക്കാട്ട് കോട്ടമല കാണാന്‍ പോയി.     മലകയറിമുകളില്‍എത്തിയപ്പോഴാണ്സന്ധ്യയെന്നറിഞ്ഞത്.താഴേയ്‍ക്കു വരാന്‍ പറ്റാത്ത വിധം നേരം ഇരുട്ടുകയും ചെയ്‍തു. കാല്‍ വഴുതി, കല്ലില്‍ തലയടിച്ചു മരിക്കുമോ,എന്നു പോലുംപേടിച്ചുപോയ നിമിഷം. ഒന്നു നിലവിളിച്ചാല്‍പ്പോലും അവിടെ ആരും  വരികയില്ല. ഒടുവില്‍ ഇരുട്ടില്‍ തപ്പിത്തടഞ്ഞാണ് ഞാന്‍ മടക്കദൂരം താണ്ടിയത്. പാമ്പിനേയും ഇരുട്ടിനേയും പേടിച്ച ആ രാത്രി ഇന്നും എന്റെ മനസ്സിലുണ്ട്.
കഷ്‍ടപ്പെട്ട് ഞാന്‍ കണ്ടെത്തയ രേഖകള്‍  പില്‍ക്കാലത്ത് കുട്ടികള്‍ക്കുംമറ്റും പ്രയോജനപ്പെട്ടത് സന്തോഷകരമായി. എം.ജി. യുണിവേര്‍സിറ്റി എന്റെ "ചരിത്രകവാടങ്ങള്‍" പാഠപുസ്തകമാക്കിയിരുന്നു.                       യാത്രകളുടേയും അന്വേഷണങ്ങളുടേയും ഒടുവില്‍ ഞാന്‍ രോഗിയായത് ഓര്‍ക്കുമ്പോള്‍  വിഷമവുമുണ്ട്.  ഇത്തരം ഗവേഷണങ്ങളില്‍ നിന്ന് പില്‍ക്കാലത്ത്  എനിക്ക് സാമ്പത്തികമായ നേട്ടമൊന്നുമുണ്ടായില്ല മൂന്ന് ജില്ലകളക്കുറിച്ച് പഠിക്കാന്‍ സാഹിത്യ അക്കാദമി പ്രതിമാസം തൊള്ളായിരം രൂപ വീതം തന്നു.  ഒരു ജില്ലയ്‍ക്ക് ഒരു വര്‍ഷം വീതം.    പുസ്‍തകങ്ങള്‍ നാലും അക്കാദമി പ്രസിദ്ധീകരിച്ചു. അതില്‍ നിന്ന് റോയല്‍റ്റി ഇനത്തില്‍ കാര്യമായൊന്നും കിട്ടാനില്ല.സ്‍കോളര്‍ഷിപ്പ് കിട്ടിയ തുക ഗവേഷണത്തിനായി ചെലവാകുകയും ചെയ്തു. എങ്കിലും ആറുമാസത്തിനുള്ളില്‍‍  എന്റെ              സ്ഥലനാമഗവേഷണഗ്രന്ഥങ്ങള്‍ക്ക് പുതിയ പതിപ്പുകള്‍ ഉണ്ടാകുന്നത് ആനന്ദം നല്‍കുന്നു. അവയ്ക്ക് വായനക്കരുണ്ടല്ലോ.  .          
                        സ്‍ഥലനാമങ്ങളുടെ ഉത്ഭവരഹസ്യം തേടിയുള്ള യാത്രയില്‍ എനിക്ക് ധനനഷ്‍ടവും സ്വത്തുനഷ്‍ടവുംഉണ്ടായിട്ടുണ്ട്. തിരുവനന്തപുരം ജില്ലയെപ്പറ്റി പഠിക്കാനുള്ള യാത്രയ്‍ക്കിടയില്‍  കാമറയും കുറിപ്പുകള്‍ രേഖപ്പെടുത്തിയ നോട്ടുബുക്കുകളുമടങ്ങിയ സ്യൂട്കെയ്‍സ് നഷ്ടപ്പെട്ടു.ഒടുവില്‍ ഉടുതുണി മാത്രമായി വീട്ടില്‍ തിരിച്ചെത്തുകയായിരുന്നു.
                       തിരുവനന്തപുരം ജില്ലയെക്കുറിച്ച് പഠിക്കേണ്ട സമയമായപ്പോള്‍  പുതുതായി വന്ന സെക്രട്ടറി  എരുമേലി പരമേശ്വരന്‍ പിള്ള  , ആദ്യം ജോലി ആരംഭിച്ചോളൂ എന്നു പറഞ്ഞെങ്കിലും വൈകാതെ    വാക്കുമാറി.  കൊടുത്തയാള്‍ക്കു തന്നെ പിന്നേയും കൊടുക്കാനാവില്ലെന്നു പറഞ്ഞ് സ്‍കോളര്‍ഷിപ്പ്  തടഞ്ഞു..                                                                    തൃശൂര്‍,പാലക്കാട്,എറണാകുളം എന്നീ ജില്ലാസ്‍ഥലചരിത്രങ്ങള്‍ പുറത്തുവന്ന ഘട്ടത്തില്‍ ഈ വിഷയത്തില്‍ എന്റെ അദ്ധ്വാനത്തെ അംഗീകരിച്ചുകൊണ്ടും, മറ്റാരും ഈ മേഖലയില്‍ കടന്നുവരാത്തതു കൊണ്ടും ഞാന്‍ തന്നെ ഈ പ്രവര്‍ത്തനവുമായി മുന്നോട്
ഘടദീപം 29

പോകണമെന്ന് കേരളത്തിലെ പണ്ഡിതരും സാംസ്‍കരി നായകന്‍മാരും   വിവിധ സന്ദര്‍ഭങ്ങളില്‍ പ്രസ്‍താവിച്ചിരുന്നു.  ഇതായിരുന്നു എന്റെ ധാര്‍മ്മിക പിന്‍ബലം. എന്നാല്‍, ഡോ.എസ്.ഗുപ്‍തന്‍ നായരും, ഡോ.പി.ടി.ഭാസ്‍കരപ്പണിക്കരും ഡോ.കെ.എന്‍ എഴുത്തച്ഛനും, ഡോ. പി.വി.കൃഷ്‍ണന്‍ ആയരും   മറ്റനേകം പേരും  ,വാലത്തിന് കൂടുതല്‍
വലിയ പ്രോജക്‍റ്റ് നല്‍കണമെന്ന്   വ്യക്‍തമായി എഴുതിവച്ചതൊന്നും  എരുമേലി വായിച്ചു നോക്കിയില്ല. 
                    നീതിക്കു വേണ്ടി ഞാന്‍  അന്നത്തെ അക്കാദമി പ്രസിഡന്റ് പ്രൊഫ. എം കെ സാനുവിനെ സമീപിച്ചു. എന്നാല്‍ അദ്ദേഹത്തിന്റെ ഉള്ളില്‍  ഒരു 'പ്രൊഫസ്സര്‍' ജീവിച്ചിരിപ്പില്ലെന്ന് ബോദ്ധ്യമായപ്പോള്‍ അന്നത്തെ സാംസ്‍കാരിക വകുപ്പു മന്ത്രി
ടി.കെ. രാമകൃഷ്‍ണനെ  കണ്ട് വിവരം പറഞ്ഞു. എരുമേലിയുടേയും സാനുവിന്റെയും  വായില്‍നിന്നു  വന്ന അതേ വാചകങ്ങള്‍ തന്നെ ടി.കെ.യുടെയും വായില്‍ നിന്നു കിട്ടിയപ്പോള്‍  എനിക്കു  ഗവേഷണത്തിന്റെ പണി നിര്‍ത്തേണ്ടിവന്നു. ഒരു ഇടവേള ആകട്ടെയെന്ന് ഞാനും കരുതി.
                    ശുഭകാംക്ഷികള്‍ എന്ന് ഞാന്‍ വിശ്വസിച്ച ആളുകള്‍  കൈവിട്ടതിന്റെ ദു:ഖം വലുതായിരുന്നു.അതുവരെ    ഞാന്‍                 കാണാതിരുന്ന എന്റെ കുടുംബത്തിലേക്ക് ആദ്യമായി ഞാന്‍ നോക്കി. ആ കുടുംബത്തിന്റെപിന്തുണയില്‍ വര്‍ഷങ്ങള്‍ക്കു ശേഷം  ഞാന്‍ തിരുവനന്തപുരത്തിന്റെ പഠനം സ്വന്തമായി തുടങ്ങി. എരുമേലി-സാനു ഭരണകാലം കഴിഞ്ഞ്മാനം തെളിഞ്ഞപ്പോള്‍ പുതിയ സെക്രട്ടറി എം. കുട്ടികൃഷ്‍ണന്റെ നേതൃത്വത്തില്‍  അക്കാദമി  തിരുവനന്തപുരം  ഏറ്റെടുത്തു പ്രസിദ്ധീകരിച്ചു.  അതിന്റെ തുടര്‍ച്ചയായി               കോഴിക്കോട് ജില്ലാ സ്‍ഥലചരിത്രമെഴുതാനുള്ള പ്രോജക്‍റ്റും തന്നു.   എരുമേലിയുടെ തടസ്സവാദങ്ങള്‍ പൊള്ളയായിരുന്നെന്ന് കാലം തെളിയിച്ചു.പക്ഷെ, അപ്പോഴേയ്ക്കും ആരോഗ്യമുണ്ടായിരുന്ന കാലത്തെ  അഞ്ചുകൊല്ലം എനിക്കു നഷ്ടപ്പെട്ടിരുന്നു
                   തിരുവനന്തപുരം ജില്ലയുടെ പഠനത്തിന്  എരുമേലിയും സാനുവും ടി.കെ.രാമകൃഷ്‍ണനും   തടസ്സം നിന്നത് എന്തിന് എന്നെനിക്കു മനസ്സിലാവുന്നില്ല. ഒരു പക്ഷെ, പാര്‍ട്ടിയുടെ സമീപനമായിരിക്കാം. ചരിത്രഗവേഷണവും  രാഷ്ട്രീയവും  തിരിച്ചറിയാന്‍ അവര്‍ വിവേകമുള്ളവരായില്ല...
                         ഏതായാലും  അവര്‍  കഴുത്തുഞെരിച്ച തിരുവനന്തപുരം ജില്ലാ സ്‍ഥലചരിത്രം  അവരുടെ അനന്തരാവകാശികള്‍ക്കു പ്രയോജനപ്പെടാതിരിക്കില്ല.  ആ മൂവരുടേയും വംശാനന്തര തലമുറയില്‍
ഘടദീപം 30 
 ഒരാളെങ്കിലും   ആ പുസ്‍തകം ഒരു റഫറന്‍സിനായി  തപ്പിക്കൊണ്ട് ലൈബ്രറികള്‍  കയറിയിറങ്ങുകയില്ലെന്ന്
ആരു കണ്ടു?  അതൊരു കാവ്യനീതിയല്ലെ?
                         പട്ടിണി ഒരു  സാധാരണ  സംഭവമായിരുന്ന കാലഘട്ടത്തില്‍  ജനിക്കാന്‍  ഭാഗ്യമുണ്ടായി.  ലോകത്തെമ്പാടുമുള്ള മനുഷ്യന്റെ  യഥാര്‍ത്ഥപ്രശ്‍നം  വിശപ്പു തന്നെ  എന്ന  തിരിച്ചറിവിലൂടെ  ഞാന്‍ വളര്‍ന്നു.
                        എന്റെ വഴികള്‍    കഠിനാദ്ധ്വാനത്തിന്റെയും കഷ്‍ടപ്പാടിന്റേതുമായിരുന്നു. എത്ര  ക്ളേശിച്ചാണ്  എന്റെ ജീവിതപ്പാതയില്‍ കുറച്ചെങ്കിലും നേട്ടങ്ങളുണ്ടാക്കിയതെന്ന് ഓര്‍ക്കുകയാണ്. എന്നാല്‍, എനിക്ക് ജീവിതം കൈ നിറച്ചു തന്നു
എന്നൊന്നും തോന്നിയിട്ടില്ല.  ചിലപ്പോള്‍ ആലോചിക്കുമ്പോള്‍
തോന്നും പല തീരുമാനങ്ങളും ഭ്രാന്തമൊ, അതിസാഹസികമായിരുന്നെന്ന്.
                        എങ്കിലും ജിജ്‍ഞാസുവായിരുന്നു ഞാന്‍. അതാണ് എന്നെ ചരിത്രകാരനാക്കിയത്. എന്റെ ഭാഷ ഇന്നുംതീക്ഷ്‍ണമായാണ് എനിക്ക് അനുഭവപ്പെടുന്നത്.  ഞാനൊരു സോഷ്യലിസ്‍റ്റായിരുന്നു. അതേസമയം കമ്മ്യൂണിസ്‍റ്റ് ആശയങ്ങളോട്
എന്നും ഭ്രാന്തമായ അടുപ്പവും കാണിച്ചിരുന്നു. ജീവിതത്തിന്റെ ആദ്യനാളുകളില്‍ നേരിട്ട പട്ടിണിയും ദുരിതവും എന്നെ കൂടുതല്‍ തുല്യതയുള്ള ഒരു സമൂഹത്തെക്കുറിച്ച് ചിന്തിക്കാന്‍ ഇടയാക്കി. അതെല്ലാം ഇന്നും എന്നില്‍ പുത്തനുണര്‍വ്വായി നില്‍ക്കുകയാണ്.
എന്റെ ആദ്യ ഗദ്യകവിതാസമാഹാരമായ 'ഇടിമുഴക്കം'
 ഞാന്‍ സമര്‍പ്പിച്ചിട്ടുള്ളത് എന്റെ അച്ഛനു തന്നെയാണ്.  ദാരിദ്ര്യത്തില്‍ ജനിച്ച്, ദാരിദ്ര്യത്തില്‍ ജീവിച്ച്, ദാരിദ്ര്യത്തില്‍ വെച്ച്‍ ഒരു ദിവസം കാണാതെ പോയഎന്റെ അച്ഛന്റെ ഓര്‍മ്മയ്‍ക്ക്. അച്ഛന്റെ ദുരിതങ്ങള്‍ എന്റെ ചിന്തയില്‍ വല്ലാത്ത   പരിവര്‍ത്തനങ്ങള്‍ വരുത്തിയെന്ന് പറയാം.
                       എനിക്ക് ഒരു മനുഷ്യനായിത്തീരുവനായിരുന്നു ആഗ്രഹം. കാരണം മനുഷ്യത്വത്തിന്റെ വില അത്രമാത്രം ഞാനറിഞ്ഞിട്ടുണ്ട്. മനുഷ്യത്വം മരവിച്ച ഒരു ലോകത്താണല്ലൊ, നാം ജീവിക്കുന്നത്. ചളിയും വെള്ളവും ഇരുട്ടും ചോരയും നിറഞ്ഞ ഈ അഗാധതയില്‍   വച്ചുള്ള ജീവിതത്തില്‍ നിന്നും നമുക്ക് രക്ഷപ്പെടാനാവുമൊ?  ഇതെന്റെ പഴയ ചോദ്യമാണ്. ഞാന്‍ ഒരിക്കല്‍ വിപ്‍ളവത്തെ സ്നേഹിച്ചു. രാഷ്ട്രീയമായി പുതിയൊരുണര്‍വിലൂടെ, നമുക്ക് നല്ലൊരു ജീവിതമുണ്ടാകുമെന്ന് ചെറുപ്പകാലത്ത് വിശ്വസിച്ചു. ഇന്നിപ്പോള്‍ നോക്കുമ്പോള്‍ മനുഷ്യന്റെ മഹത്വം എവിടെയോ കളങ്കപ്പെട്ടില്ലേ, എന്നു സംശയിക്കുന്നു.
                                   *******************************
ഘടദീപം 31 

ശ്രാദ്ധവും പിതൃഭക്തിയും
                                          
      മരിച്ചുപോയ മാതാപിതാക്കള്‍ മനസ്സിലേയ്ക്കു കടന്നു വരാത്ത ദിവസങ്ങളില്ല. നിദ്രാവേളകളിലെ ഏകാന്തതകള്‍ ഓര്‍മ്മകള്‍ക്കുയിര്‍ കൊടുക്കുന്നു. അച്ഛനെ അധികം കണ്ടു. അപ്പൂപ്പനെ കുഞ്ഞുന്നാളിലെ
 കണ്ട ഓര്‍മ്മയുണ്ട്.  അപ്പൂപ്പന്റെ അച്ഛനെയോ? കണ്ടിട്ടേയില്ല.
അച്ഛനമ്മമാര്‍ കുഞ്ഞുന്നാളിലേ തന്നെ നഷ്ടപ്പെട്ടവരുണ്ട്.എന്നാലും അവരുടെ ചിത്രങ്ങള്‍ മനസ്സില്‍ തെളിയുകയാണ്. 'ഞാന്‍' എന്ന ഈ യാഥാര്‍ത്ഥ്യം ഭൂതകാലത്തിന്റെ ഒരവശിഷ്ടമത്രെ. ഒരു മഹാ ശൃംഖലയുടെ പിന്നിലെ കണ്ണിയാണിത്. ഇവിടെ നിന്നു തിരിഞ്ഞുനോക്കുമ്പോള്‍ രണ്ടുമുന്നു കണ്ണികള്‍ക്കപ്പുറം സര്‍വ്വതും അന്ധകാരമാണ്; അജ്ഞാതമാണ്. നിഗൂഢതയുടെ കടല്‍വക്കില്‍ നിന്ന് ഫലശൂന്യമായെത്തിനോക്കുന്ന മനസ്സ് വിഷാദമയമാണ്.  സത്യമറിഞ്ഞിരുന്നുവെങ്കില്‍!..എന്റെ വംശാവലിയുടെ ആരംഭം ആരില്‍ നിന്ന്? എത്ര തലമുറകളുടെ പടിപടിയായുള്ള കൈമാറ്റത്തിലൂടെയാണ് ഞാനിന്നിവിടെ എത്തിയിരിക്കുന്നത്? ഉത്തരം കാണാത്ത ചോദ്യങ്ങള്‍ "എല്ലാം പിതൃക്കള്‍" എന്ന ഏകസങ്കല്‍പ്പത്തിലമര്‍ന്നു സമാധാനമടയുന്നു. യഥാര്‍ത്ഥമായ ആരാധന ഇവിടെ വച്ചാരംഭിക്കുന്നു.; പിതൃക്കള്‍ ദൈവങ്ങളായി മാറുന്നു.

                   കാരണോന്‍മാര്‍ "പുട്ടി "യും ചൂടി  
              കര്‍ക്കടകത്തിലെ കറുത്തവാവ് കാരണോന്മാര്‍ക്ക്  (പിതൃക്കള്‍ക്ക്) പ്രിയപ്പെട്ടതാണ്.അന്നാണവര്‍ തങ്ങളുടെ പിന്‍ ഗാമികളുടെ വീടുകള്‍ സന്ദര്‍ശിക്കുക. അവരെ സ്വീകരിക്കാന്‍ കിട്ടുന്ന അസുലഭ സന്ദര്‍ഭമാണത്. അതിനെ പാഴാക്കിക്കൂടാ. ശര്‍ക്കരയും നാളികേരവും മറ്റും ചേര്‍ത്ത് വിശിഷ്ടമായ ' അട'യുണ്ടാക്കി വെച്ച് കാത്തിരിക്കുന്നു. കര്‍ക്കിടകമാസത്തിലെ കറുത്തവാവിന് കാട്ടുപോത്തിന്റെ തുട വിറയ്ക്കും.അത്ര കനത്ത മഴയാണ്.മാസത്തിന്റെ വിശേഷണം തന്നെ കള്ളക്കര്‍ക്കടകം എന്നാണ്. കനത്ത ഇരുട്ടും കഠിനവര്‍ഷവും!"പുട്ടി"യും ചൂടിയാണ് കാരണവന്മാര്‍ വരിക. കടത്തുകാശ് കടം പറഞ്ഞായിരിക്കും വരവ്. തിരിച്ചുപോകുമ്പോള്‍ കാശിനുപകരം അട കൊടുത്ത് കടം വീട്ടും. ആകയാല്‍ ഭക്ത്യാദരപൂര്‍വ്വം 'വാവട' കാരണവന്മാര്‍ക്ക് "വീതു "വെയ്ക്കുന്നു. കൂടെ മത്സ്യമംസങ്ങളും മദ്യവും!
മുഖം ചെത്തിവയ്ക്കുന്ന ഇളനീര് പ്രധാനമാണ്.ഇതിന്  "ദാഹം  വെയ്‍ക" ലെന്നാണ് പറയുക. കരിമ്പോത്തിന്റെ തുട വിറയ്ക്കുമ്പൊഴോ
ഘടദീപം 32

 ദാഹം എന്നു ചോദിക്കരുത്. പരേതാത്മാക്കള്‍ പരവശരത്രെ.ആരാണവര്‍ക്കു വെള്ളം കൊടുക്കുക ,അവരുടെ പ്രവൃത്തിയുടെ ഫലമായി  ജിവിച്ചിരിക്കുന്ന പിന്‍ ഗാമികളല്ലാതെ?
കേരളത്തിലെ ദ്രാവിഡവര്‍ഗ്ഗക്കാരില്‍ ഈ വിശ്വാസം നിലനിന്നു പോരുന്നുണ്ട്.
              ആദിമമനുഷ്യര്‍ക്ക് മരണവും ഉറക്കവും തമ്മിലുള്ള വ്യത്യാസം മനസ്സിലായിരുന്നില്ല.  ഉണരുമ്പോള്‍ കഴിക്കാന്‍ വെള്ളവും ആഹാരവും മൃതദേഹത്തിനടുത്തുവയ്ക്കുക പതിവായിരുന്നു. ഇന്നും ശ്രാദ്ധത്തിനു പിണ്ഡവും ജലവും അപരിത്യാജ്യം.
              മരിച്ചുപോയവര്‍ സ്വപ്നത്തില്‍ പ്രത്യക്ഷപ്പെടാന്‍ തുടങ്ങിയപ്പോല്‍ ഭയമായി. ഭയം ഒഴിവാക്കാന്‍ മൃതശരീരം കുഴിച്ചുമൂടാന്‍  തുടങ്ങി.മീതേ മണല്‍ക്കൂമ്പാരം  കൂട്ടി , മുകളില്‍ ഒരു കല്ലും കയറ്റിവച്ചു. ഒരിക്കലും പൊന്തിവരരുത്. ശവക്കുഴിയുടെ മുകളിലുള്ള കല്ലിലാണ് ആദ്യകാലത്ത് നിവേദ്യവും മറ്റും അര്‍പ്പിച്ചിരുന്നത്.
              കൂടുവിട്ടുപൊകുന്ന ആത്മാവെന്ന ഭാവനയ്ക്ക് പഴക്കമുണ്ട്. ഋഗ്വേദത്തോളം തന്നെ പഴക്കം.ധാന്യമിട്ടുകൊടുത്താല്‍, പറന്നുപോയ പക്ഷി , പക്ഷെ, തിരിച്ചുവന്നേയ്‍ക്കുമല്ലോ.ശരീരം കൂടും ആത്മാവ് പക്ഷിയും!  ശ്രാദ്ധത്തിനുപയോഗിക്കുന്ന എള്ളും അരിയും ധാന്യങ്ങളാണല്ലൊ. ആത്മാവിന്റെ പ്രതീകമാണ് പക്ഷിയായ ബലിക്കാക്ക. പിണ്ഡമിട്ട് കൈ കൊട്ടി, കാക്കയെ വരുത്തുന്ന പതിവിനെപ്പറ്റി ചിന്തിച്ചു നോക്കൂ. മരണശേഷവും ആത്മാവ് നിലനില്‍ക്കുമെന്നാണ് വിശ്വാസം.
               കേരളത്തിലെ  ആദിദ്രാവിഡരില്‍ പരമ്പരയാ ആചരിച്ചുപോന്ന ശ്രാദ്ധരീതികളുണ്ടായിരുന്നു. 85-ല്‍ പരം വയസ്സായ (1965-ല്‍)  ഒരു പുലയ വൃദ്ധനില്‍ നിന്ന് നേരിട്ടു ശേഖരിച്ച  പുലയരുടെ പുരാതന ശ്രാദ്ിതികള്‍  ശ്രദ്ധിക്കൂ.
              മരിച്ചു 15-ന്റെ അന്നു 'ചാത്തം' ആചരിക്കുന്നു. ഇതിനു കാട്ടിച്ചാത്തം എന്നു പേര്‍. കാടെന്നാല്‍ ശ്‍മശാനം. മറവു ചെയ്യപ്പെട്ട ശവത്തിന്റെ ശിരോഭാഗത്തെ മണ്ണുമാന്തി, ഒരു സുഷിരമുന്ടാക്കു. ഒരു തിരി കത്തിച്ചു നാലു ദിക്കിലേയ്‍ക്കും മേല്‍പോട്ടേയ്‍ക്കും കാണിച്ചശേഷം സുഷിരത്തില്‍ നിക്ഷേപിച്ചു മണ്ണിട്ടുമൂടുന്നു. 21 ഇലകളില്‍ പിണ്ഡം വയ് ക്കുന്നു അനം തെക്കുവശത്തു കൊണ്തുപോയിവെച്ചു മോന്നുരു
കൈ കൊട്ടി,  കാക്കയ്ക്കു കൊടുക്കുന്നു.
ഈ കര്‍മ്മം ചെയ്യുന്ന സമയത്ത് ചൊല്ലുന്ന മന്ത്രവുമുണ്ട്.
"കെചക്കുടിപ്പു (കിഴക്കുദയം) തെളിയ്ണം. പടിഞ്ഞാറട്ടമി (അസ്‍തമയം) തെളിയണം. തെക്കൊരു തിരുപീടമ് തെളിയണസ്ം. വടക്കു മാവേലി
ഘടദീപം 33 


 തെളിയണം. മേലുകണ്ടം പൂമി തെളിയണം.കീഴുകണ്ടം താമര തെളിയണം. നാലുതിക്കീ തേവമ്മാരു തെളിയണ. മണുകത്തീച്ചരന്‍ തെളിയണം.  മലന്ന പൂമി തെളിയണം. കമന്ന മാനം തെളിണം. നല്ലടങ്ങത്തിരുനാളു തെളിയണം. നടുകത്തെ തട്ടു തെളിയണം. അറത്തുകൂട്ടിയമ്പലം തെളിയണം. ചെങ്കല്ലെ പഹവതി തെളിയണം. കരിങ്കല്ലെ ശാസ്‍താവു തെളിയണം.തെറം പിടിച്ച ഭദ്രകാലി തെളിയണം.......
          മqരിച്ച മനുഷ്യന്റെ ആത്മാവ് ഗതികിട്ടാതലയുന്നു. ജീവിച്ചിരിക്കുന്നവരെ അതു ശല്യപ്പെടുത്തുന്നു ഈ അസ്വസ്‍ഥ
പ്രേതത്തെ അടകി നിര്‍ത്തലും ശ്രാദ്ധാചാരത്തിലടങ്ങുനു. പിണ്ഡം ശരിരത്തിന്റെ പ്രതിരൂപമത്രെ.  മരിച്ചുപോയ പിതാക്കളോടുള്ള ആത്മീയബന്ധ സ്മരണയുടെ പ്രതീകമായി ശ്രാദ്ധബലി വിവിധരീതികളില്‍ തുടരുന്നു......
                            *************************













ഘടദീപം 34
ഗാന്ധിജി-
ബൂര്‍ഷ്വാസംസ്‍കാരത്തിന്റെ
ശങ്കരാചാര്യര്‍
(1951  ജനുവരി  14  തിങ്കളാഴ്‍ച   വിരാട്  പത്രം പ്രസിദ്ധീകരിച്ച   ലേഖനത്തിന്റെ പൂര്‍ണ്ണ രൂപം  )

                        1943 ഒക്‍ടോബര്‍ 3-ലെ മാതൃഭൂമി ആഴ്‍ചപ്പതിപ്പില്‍ ഞാനൊരു ലേഖനമെഴുതിയിരുന്നു. പിന്നീടു വന്ന  'മിന്നല്‍ വെളിച്ചം'  എന്ന കൃതിയില്‍  ' ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം'  എന്നായിരുന്നു അതിന്റെ തലക്കെട്ട്.    ഒരു ഗാന്ധിജീസ്‍തുതി....       എന്റെ തന്നെയായ ആ സൃഷ്‍ടിയെ ഒന്നു പുന:പരിശോധന ചെയ്യാന്‍ എന്നെ അനുവദിക്കണം.അതിനു മുമ്പായി, ആ ഭംഗിയുള്ള തലക്കെട്ടില്‍ ഒരു കവിത രചിക്കാന്‍ എന്നെ പ്രേരിപ്പിച്ച രണ്ടു കാരണങ്ങളെപ്പറ്റിയും
രണ്ടു വാക്കു പറയുവാനുണ്ട്.
                            ഒന്ന്,  ഞാന്‍ ബ്രിട്ടിഷുകാരന്റെ അടിമയണെന്നത്.  രണ്ട്, ഞാന്‍ ദരിദ്രനാണെന്നത്. 
                             എന്റേയും എന്റെ അന്ധകാരമയമായ  എല്ലാ ചുറ്റുപാടുകളുടേയും പശ്‍ചാത്തലത്തില്‍   ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ നേതൃത്വം വഹിച്ച് സ്വാതന്ത്ര്യത്തിനു വേണ്ടി 
സമരം നടത്തിയ ഗാന്ധിജിയെ ഞാന്‍ സൂക്ഷിച്ചുനോക്കി.  ഓരോ ഖദര്‍ക്കുപ്പായത്തിന്റെയും ഉള്ളില്‍ നിന്ന് പ്രസംഗപീഠത്തിലേയ്‍ക്ക്  ഉതിര്‍ന്നു വീണ  ശബ്ദങ്ങളുടെ അര്‍ത്ഥം ഞാന്‍ മനസ്സിലാക്കിയിരുന്നു. 
"നമ്മുടെ മാതൃഭൂമി ഇന്ത്യയാണ്. ഇന്ത്യയെ ബ്രിട്ടീഷുകാര്‍ കൊള്ളയടിച്ചു തിന്നു കൊഴുക്കുന്നു.
അതുകൊണ്ട് ഇന്ത്യാക്കാര്‍ പട്ടിണി കിടക്കുന്നു."
                            ബ്രിട്ടീഷുകാരെ ഓടിക്കാന്‍ കഴിയുക എന്നാല്‍ ഇന്ത്യാക്കാരനായ എന്റെ വീട്ടിലെ പട്ടിണിയെ ഓടിക്കുകയാണര്‍ത്ഥമെന്ന് പാവപ്പെട്ട ഞാന്‍ വിശ്വസിച്ചു.        വ്യാവസായികമായി അവര്‍ ചെയ്യുന്ന കൊള്ളയെ മറ്റൊരു രൂപത്തിലും കോണ്‍ഗ്രസ്സിന്റെ സത്യദൂതന്മാര്‍ വ്യാഖ്യാനിച്ചു തന്നിരുന്നു.   
.                           ....ബ്രിട്ടീഷുകാര്‍  ഇന്ത്യയിലെ അസംസ്‍കൃതസാധനങ്ങള്‍                           കൊള്ളയടിക്കുന്നു. ഇന്ത്യയിലെ പഞ്ഞിയെല്ലാം തൂത്തുവാരി  അവര്‍ ലങ്കാഷെയറില്‍  വെച്ചു തുണിയാക്കി, ഇന്ത്യയുടെ കമ്പോളത്തിലൂടെ പണം വാരുന്നു.   
ഘടദീപം 35
 അങ്ങനെ ഒരു ദിവസം ആ വ്യസനമയമായ പരമാര്‍ത്ഥം എന്നേയും ഖദറുടുപ്പിച്ചു ഇന്ത്യയില്‍ ലങ്കാഷയറുകള്‍ ഉണ്ടാകാത്തതിന്റെ രഹസ്യവും         
ഇന്ത്യയിലെ        തൊഴിലില്ലായ്‍മയുടേയും പട്ടിണിയുടേയും രഹസ്യവും  എനിക്കു മനസ്സിലായി. 
                    അപ്പോള്‍ ഇന്നേയ്‍ക്ക്  ഏഴുകൊല്ലം  തികച്ചും കഴിഞ്ഞിരിക്കുന്നു.  ഇതിനിടയില്‍  ഇവിടെ  എന്തെല്ലാം  നടന്നു...  ബ്രിട്ടീഷുകാര്‍ ഇന്ത്യയില്‍ നിന്ന്  ഓടിയ്‍ക്കപ്പെടുകയോ,  ഓടുകയോ,     അല്ല,  ഇന്ത്യയ്‍ക്കു കൈ  കൊടുത്തു ഗുഡ് ബൈ  പറഞ്ഞ്  സാവധാനം      പോകുകയാണുണ്ടായതെന്ന്  ഒരു പക്ഷേ,  നിങ്ങള്‍  തിരുത്തിയേക്കാം,  ശരി, ഏതായാലും അവര്‍ പോയി.
                        ഗാന്ധിജിയുടെ നേട്ടം  ചരിത്രം  രേഖപ്പെടുത്തുകയും  ചെയ്‍തു.   എന്നാല്‍  ബ്രിട്ടീഷുകാരന്‍  പോയിട്ടും  നമ്മുടെ പട്ടിണി പോയില്ല.   എന്നല്ല,  ബ്രിട്ടീഷുകാരന്റെ കീഴില്‍പോലും  അനുഭവിക്കേണ്ടി വന്നിട്ടില്ലാത്ത  കൂട്ടപ്പട്ടിണിയും  കൊടും മര്‍ദ്ദനവും 
നമ്മെ  കുഴിച്ചുമൂടാന്‍  തുടങ്ങി.
                       നാം  സ്വതന്ത്ര ഭാരതത്തിന്റെ സന്താനങ്ങളാണെന്നു  കൂടി  നമുക്കിന്നു  പറയാന്‍  ലജ്ജ തോന്നുന്നു.  ഇന്ത്യന്‍  സ്വാതന്ത്ര്യം  വെറും  നുണയാണെന്ന്  ചിലപ്പോഴൊക്കെ  തോന്നിപ്പോകുന്നു.   ഇതിന്റെ  കാരണമാരായാന്‍  നമുക്ക്  അവകാശമുണ്ട്.   
                      ഇന്നു പ്രത്യക്ഷത്തില്‍ വെള്ളക്കാരന്‍ നമ്മുടെ പത്തായം കൊള്ളയടിക്കുന്നുവെന്നു ആരും ആരോപിക്കുന്നില്ല. എന്നാല്‍ നമ്മുടെ ഭക്ഷണമെവിടെ? നമ്മുടെ സൗഖ്യവും സമാധാനവും ക്ഷേമവും ആരു തട്ടിപ്പറിച്ചു?
                     എന്റെ മിന്നില്‍ ഭാവനയില്ല. കവിതയില്ല, പ്രതീക്ഷയില്ല. എന്നാല്‍, ഒരൊറ്റ പരമാര്‍ത്ഥം മാത്രം ഉണ്ട്. - ഞാന്‍ എല്ലാ വഴികളിലും കൂടി കൊല്ലപ്പെട്ടിരിക്കുന്നു.
                     സ്വതന്ത്ര ഇന്ത്യയിലെ ധീരപൗരനെന്നു ബഹുമതിയ്‍ക്കര്‍ഹതയുള്ള ഓരോ പാവപ്പെട്ടവനും വെറും തിണ്ണയില്‍ കൈകാലിട്ടടിച്ചു അന്ത്യശ്വാസം വലിക്കുമ്പോ‍, ഇന്ത്യയുടെ രാജകീയ ഗാംഭീര്യങ്fങളുടെ  ഉത്തുംഗസൗധങ്ങളുടെ വാതായനങ്ങളില്‍ നിന്നു  ഗാന്ധിജിയെക്കുറിച്ചുള്ള സ്‍തോത്രഗീതങ്ങള്‍ ഉതിര്‍ന്നു വീഴുന്നുന്ട്.

ഗാന്ധിജി  ആരുടെ  ആള്‍?

                        അധ്വാനിക്കുന്നവരും കഷ്‍ടപ്പെടുന്നവരും അനുനിമിഷം
ഘടദീപം 36

 അടിച്ചുവീഴ്‍ത്തപ്പെടുന്നു. അവരുടെ വിയര്‍പ്പും  കിതപ്പും ജീവനും ചൂഷണം ചെയ്യപ്പെടുന്നു.  അവരുടെ പരാതികള്‍ക്ക്  ലോക്കപ്പും ജയിലും വെടിയുണ്ടയും മറുപടി പറയുന്നു. സ്വതന്ത്ര ഇന്ത്യയിലെ  ഓരോ തെരുവീഥിയുംഅധ്വാനിക്കുന്ന വര്‍ഗ്ഗത്തിന്റെ  കട്ടച്ചോരയുടെ ചുവന്ന  പനിനീര്‍പ്പൂക്കള്‍ കൊണ്ടാണിന്ന്  അലങ്കരിക്കപ്പെട്ടിരിക്കുന്നത്. ഓരോ മണ്‍തരിയിലും മര്‍ദ്ദനത്തിന്റെ ഓരോ മഹനീയ  കഥ അന്തര്‍ലയിച്ചിട്ടുണ്ട്. നട്ടാപ്പകലും  നടുക്കൂറുപാതിരകള്‍  വാ പിളര്‍ത്തി നില്‍ക്കുന്ന ചുറ്റുപാടില്‍   ---ഞാന്‍  അന്നു കണ്ട  ഇരുപതാം  നൂറ്റാണ്ടിന്റെ  വെളിച്ചം  എവിടെയാണെന്നു  ചോദിക്കേണ്ടിയിരിക്കുന്നു.  ആ  വെളിച്ചം.. അത്  എനിക്കു വേണ്ടിയായിരുന്നില്ല.  അത്  മറ്റു ചിലര്‍ക്കു വേണ്ടി മാത്രമായിരുന്നു..... 
                   ഈ പേടിപ്പെടുത്തുന്ന  അര്‍ധരാത്രിയുടെ  വ്യസനമയമായ  നിഴല്‍പ്പാടില്‍  ആ  വെളിച്ചത്തിന്റെ  ആവേശം പകര്‍ന്നുകൊടുത്ത അനവധി വിളക്കുകള്‍ എരിഞ്ഞുകൊണ്ടിരുന്ന എടുപ്പുകള്‍ ദല്‍ഹിയിലേയും  ബോംബേയിലേയും  തെരുവീഥികളില്‍   ഉയര്‍ന്നു നില്‍ക്കുന്നത്  ഞാന്‍  കാണുന്നുണ്ട്.
                 ഇപ്പോള്‍  ഗാന്ധി  ആരെന്ന്  എനിക്കു മനസ്സിലായി. ബ്രിട്ടീഷുകാരന്റെ സ്‍ഥാനത്ത്  ഇന്ത്യന്‍ ബൂര്‍ഷ്വാസിയെ  പ്രതിഷ്‍ഠിച്ച്   അവന്റെ  ചൂഷണത്തിന്  ഇന്ത്യന്‍  ജനതയെ വിട്ടുകൊടുത്ത  മഹാത്മാവാണ്,  ഗാന്ധിജി.  ഞാനിതു  പറയുമ്പോള്‍ നിങ്ങള്‍ എന്നോടു  കോപിക്കുമെന്ന്  എനിക്കറിയാം.  പക്ഷെ,  ഇന്ത്യന്‍  ഭരണാധിവര്‍ഗ്ഗം ഗാന്ധിജിയുടെ  സ്‍തുതിഗീതങ്ങള്‍ പാടിക്കൊണ്ടാണ്  മുന്നോട്ടു വന്നതും മുന്നോട്ടു പോകു ന്നതുമെന്ന് മനസ്സിലാക്കണം.      പ്രോലിട്ടേറിയന്‍  സംസ്‍കാരത്തിന്റെ ഐതിഹാസികമായ  വിപ്‍ളവത്തിന്റെ ദൃഷ്‍ടിയില്‍  അദ്ദേഹം  ആരുമല്ല.  അധ്വാനിക്കുന്ന  ജനവിഭാഗത്തിന്റെ  ഉയിര്‍ത്തെഴുന്നേല്‍പ്പിനു  വിഘാതമുണ്ടാക്കുന്ന പഴഞ്ചന്‍  വേദാന്തത്തിന്റെ  ജനയിതാവായിരുന്നു, അദ്ദേഹം..

രാമരാജ്യ സോഷ്യലിസം
                ദാരിദ്ര്യവും  പട്ടിണിയും  മാറ്റാന്‍ മതം  നാളിതുവരെ  ഉദ്ദേശിച്ചുകൊണ്ടിരുന്ന ഔഷധങ്ങളില്‍ കവിഞ്ഞൊന്നും  ഗാന്ധിജിയ്‍ക്കു തരുവാനുണ്ടായിരുന്നില്ല. ഗാന്ധി  ചരിത്രത്തിന്റെ തന്നെ  വിരോധാഭാസമാണ്.  പട്ടിണിയും  ദാരിദ്ര്യവും പരിഹരിക്കനുള്ള  സംരംഭത്തില്‍  ശാസ്‍ത്രീയമായ,  ചരിത്രപരമായ വ്യാഖ്യാനം കൊടുക്കാന്‍  അദ്ദേഹത്തിനു  കഴിഞ്ഞില്ല. എന്നാല്‍,  അദ്ദേഹത്തിനു മുമ്പു തന്നെ, ലോകത്തിലാദ്യമായി കാറല്‍ മാര്‍ക്സ് 
ഘടദീപം 37
തന്റെ വിപ്‍ളവകരമായ  തത്ത്വശാസ്‍ത്രം  പ്രഖ്യാപിച്ചിരുന്നു. 
                  1917-ലെ  റഷ്യന്‍  വിപ്‍ളവം  ആ  തത്ത്വത്തെ  ചരിത്രത്തിന്റെ തലയ്‍ക്കല്‍ യാഥാര്‍ത്ഥ്യമാക്കി     പക്ഷേ,  ഗാന്ധിയുടെ   ആര്‍ഷവും  പാവനവുമായ പൂണുനൂല്‍  ,  മാര്‍ക്‍സിയന്‍ ചിന്താഗതിയെ തീണ്ടി അശുദ്ധമായിരുന്നില്ല. ഭഗവത് ഗീതയും  ഉപനിഷത്തും  രാമരാജ്യവും  കൊണ്ട്  കാലം  കഴിച്ചിരുന്ന  അദ്ദേഹം  പഴകി ദ്രവിച്ച നൂറ്റാണ്ടുകളെ  ആധുനിക യുഗത്തിന്റെ തലയ്‍ക്കല്‍ അടിച്ചിരുത്താന്‍  യത്‍നിച്ചു.  മറ്റാര്‍ക്കും കഴിയാത്ത  വ്യത്യസ്‍തമായ തന്റെ വ്യക്‍തിമഹത്വം കൊണ്ട്  അദ്ദേഹത്തിനത്  എളുപ്പം  സാധിക്കുകയും  ചെയ്തു.        ഒരു കണക്കില്‍  ഇന്ത്യയില്‍  ഉണര്‍ന്നു വന്നു  കൊണ്ടിരുന്ന  തൊഴിലാളി സമരത്തെ  ആന്തരികമായി  പിന്തിരിപ്പിച്ച  ഒരു  അണ്ടര്‍കറന്റായിരുന്നു,  ഗാന്ധി.
                  യഥാര്‍ത്ഥ സോഷ്യലിസത്തിന്റെ  ജന്‍മമെടുക്കലിനെ  പിന്നില്‍  നിന്നു കുത്താനുള്ള  അഞ്ചാംപത്തികള്‍ക്കൊക്കെ  വേണ്ടത്ര ആയുധം    പണിതിട്ടിട്ടാണ്  ഗാന്ധിജി  പോയത്. 
             വോട്ടുപെട്ടി സോഷ്യലിസം
                  ലോകത്തില്‍  ഒരു ഭാഗത്തും ഗാന്ധിയന്‍  ആദര്‍ശം   വിലപ്പോകുന്നതല്ല അക്രമരാഹിത്യം  ഒരു  പ്രായോഗിക സിദ്ധാന്തവുമല്ല.  ഭരിക്കാന്‍ അവസരം കിട്ടിയ  ഗാന്ധിശിഷ്യന്‍മാര്‍ക്കും  ഭക്തര്‍ക്കും  ഗാന്ധിയന്‍ തത്ത്വം എത്രമാത്രം ഒരു  ചൂണ്ടിപ്പലകയായിരുന്നുവെന്നും നമുക്കറിയാം.  
                 സോഷ്യലിസം  നടപ്പാകാന്‍  യഥാര്‍ത്ഥതൊഴിലാളിവര്‍ഗ്ഗം  ആവശ്യപ്പെടുന്ന  പരിഷ്‍കാരങ്ങള്‍  എന്തൊക്കെയാണോ,  അവ നടപ്പാക്കാന്‍ ഗാന്ധിശിഷ്യന്‍മാര്‍ വിസമ്മതിക്കുന്നുവെന്നു മാത്രമല്ല,  ആ  ആവശ്യത്തെ  അടിച്ചമര്‍ത്താന്‍  എല്ലാത്തരം  ഹിംസാപരമായ  ആയുധങ്ങളും  അഴിച്ചുവിടുക കൂടി ചെയ്യുന്നു.  അതിന്  അവര്‍ക്ക്  പ്രേരണ കിട്ടിയത്  ഗാന്ധിയില്‍ നിന്നാണെന്ന  ധാര്‍ഷ്‍ഠ്യവുമുണ്ട്.
                 സാധാരണക്കാരന്‍  ഇനിയും മനസ്സിലാക്കാത്ത ഒരു സത്യമുണ്ട്.  മുതലാളിത്തം  നിലനില്‍ക്കുന്ന  ഒരു രാജ്യത്ത്  വോട്ടുപെട്ടിവഴി പുലരുന്ന താത്‍പര്യം  പാവപ്പെട്ടവന്റെയല്ല,  സ്‍ഥാപിത താത്‍പര്യക്കാരന്റെയാണ്.ഒരു                പട്ടിണി  മറ്റാന്‍ രുദ്രാക്ഷം  ജപിക്കലും കടുകില തിന്നലും  നിരാഹാരവ്രതമെടുക്കലും   വാക്കിലും  മനസ്സിലും  പ്രവൃത്തിയിലും  അഹിംസ പാലിക്കലും  പ്രത്യൗഷധമായാല്‍ പിന്നെ  ബൂര്‍ഷ്വാസിയ്‍ക്കു  സുഖമായി.
 ഈഗാന്ധിയന്‍വേദാന്തക്കാരെസൂക്ഷിക്കുക.എന്തുകൊണ്ടെന്നാല്‍, മുതലാളിത്തത്തിന്റെ  വളരെ  ഇണക്കമുള്ള  ഈ  പട്ടികള്‍  ഇന്ത്യയില്‍  അങ്ങോളമിങ്ങോളഅഴിച്ചുവിടപ്പെട്ടിരിക്കുകയാണ്.  
ഘടദീപം 38

അവ  കടിക്കും. അവയ്‍ക്ക്  ഇയിടെയായി  പേയിളകിയിരിക്കുകയാണ്.   ഇന്നലെ  അവര്‍   ബ്രിട്ടീഷ്  ഇന്ത്യയില്‍  ഗാന്ധിജിയുടെ പിന്നില്‍ നിന്നു  വാലാട്ടിയെങ്കില്‍    ഇന്നു  അവ  സ്വതന്ത്ര  ഇന്ത്യയില്‍   ട്രൂമാന്റെ പിന്നില്‍ നിന്നു  വാലാട്ടുന്നുണ്ട്. 
                          ജനാധിപത്യത്തിലേയ്‍ക്ക്  ഉയര്‍ന്നു വന്ന രാജ്യങ്ങളൊന്നും  ബൂര്‍ഷ്വാസിയുടെ എച്ചിലില  നക്കി,  എച്ചില്‍ക്കുഴിയില്‍ നിന്നു  മുളച്ചുയര്‍ന്നതല്ല.   നാം  കൊട്ടിഘോഷിക്കുന്ന ഇന്ത്യന്‍ജനാധിപത്യത്തിനു  പിന്നിലുള്ളത്,  ഇന്ത്യാ-  ബ്രിട്ടീഷ്‍ - അമേരിക്കന്‍    സാമ്രാജ്യവാദികളുടെ   , ഇന്ത്യന്‍  ജനാധിപത്യത്തിനെതിരേയുള്ള  ഗൂഢാലോചനയാണ്.  ഇന്ത്യന്‍  ഭരണാധികാരികള്‍    അതുകൊണ്ട്,    അമേരിക്കന്‍  ഡോളര്‍ മേധാവിത്വത്തെ താലോലിക്കുന്നു.
 വെളിച്ചമില്ല.  ഭാവിയുടെ  നിഗൂഢമായ അന്ധകാരം.

                         ഇതിന്റെ പേര്‍  സ്വാതന്ത്ര്യമെന്നല്ല.  ഇത്  ഏറ്റവും  ഇരുളടഞ്ഞ  കാലഘട്ടമാണ്.  ഇവിടെയെങ്ങും  ഗാന്ധിജിയുടെ  വെളിച്ചമില്ല.                  ചൂഷണത്തിന്റെ  വകയായ  രാമരാജ്യവേദാന്തം ഇവിടെ  ഫലിക്കാന്‍  പോകുന്നില്ല.  ലോകത്തിന്റെ  ഒരു ഭാഗത്തും അതു  വിലപ്പോയില്ല.
 സാറിനും  ചിയാങ്ങിനും    ആകാത്തത്  ഇന്ത്യയിലും  ആകാന്‍  പോകുന്നില്ല.
                        ഇതു  വിമോചനസമരങ്ങളുടെ കാലഘട്ടമാണ്.   സാമ്രാജ്യത്വത്തിന്റെ  കരാള ചെയ്‍തികള്‍  തുടച്ചുമാറ്റിക്കൊണ്ട്,   പരിപൂര്‍ണ്ണ  ജനകീയ  ജനാധിപത്യ  റിപ്പബ്‍ളിക്ക്  സ്‍ഥാപിച്ചുതുടങ്ങുന്ന  കാലം.  അതിന്റെ  ആവേശകരമായ  ശബ്‍ദവീചികള്‍   ഇന്ത്യയുടെ  അയല്‍പ്പക്കങ്ങളില്‍നിന്ന്  ഇളകിവന്നു.  ഇന്ത്യയെ  വലിച്ചിളക്കിത്തുടങ്ങി.
                       അപ്പോള്‍,  ഏഴുകൊല്ലത്തിനുമുമ്പ്  എന്റെ  ഭാവനയെ  ഉണര്‍ത്തുകയോ, കാടുകയറ്റുകയോ ചെയ്‍ത  ആ  ലേഖനത്തെപ്പറ്റി   എനിക്കു  തന്നെ  ഇന്നു ചിരി  വരികയാണ്.............
                                 **********************************


ഘടദീപം 39
ഒരു  വെള്ളപ്പൊക്കത്തിന്റെ ഓര്‍മ്മയ്ക്ക്
(1989ജൂലൈ 16 കേരള കൗമുദി വീക്കെന്‍ഡ് മാഗസിന്‍)
                       തൊണ്ണൂറ്റൊമ്പതിലെ വെള്ളപ്പൊക്കം എന്നു പറയുകയോ,കേള്‍ക്കുകയോ ചെയ്യാത്ത മലയാളി കാണുമോ? സംശയമാണ്. കൊല്ലവര്‍ഷം1099-ലെ വെള്ളപ്പൊക്കം കേരളത്തെ പ്രത്യേകിച്ച് മദ്ധ്യകേരളത്തെ പിടിച്ചുകുലുക്കിയ സംഭവമായിരുന്നു അതിലും വലിയൊരു വെള്ളപ്പൊക്കംഅതിനുമുമ്പുണ്ടായിരുന്നതായി കേട്ടിരുന്നില്ല. അതിനുശേഷമാകട്ടെ, ഇന്നോളമുണ്ടായിട്ടുമില്ല. ഇന്നത്തെ മാതിരിയുള്ള വര്‍ത്താമാധ്യമങ്ങള്‍ ഇല്ലാതിരുന്നതിനാല്‍ മരിച്ചവരുടെ എണ്ണം കൃത്യമായി അറിയാന്‍ സാധിച്ചില്ല. കഠിനവര്‍ഷമായിരുന്നു, അക്കാലങ്ങളില്‍. മിഥുനംകര്‍ക്കിടകം മാസങ്ങളില്‍ സൂര്യനെ കാണുന്നത് അപൂര്‍വ്വം. അഹോരാത്രം കോരിച്ചൊരിയുന്ന മഴ. നാട്ടില്‍ തുള്ളിക്കൊരു കുടമായി പെയ്യുമ്പോള്‍ തുമ്പിക്കൈവണ്ണത്തിലത്രെ, മലയില്‍ പെയ്യുക! കാര്‍മേഘങ്ങളേയും കൊണ്ട് കാറ്റ് കിഴക്കോട്ട് പോയാല്‍ പിറ്റേന്ന് മലവെള്ളം തലനീട്ടും. തടുക്കാന്‍ അണക്കെട്ടുകളില്ല. മിഥുനം 27-നു പുഴയിലെ വെള്ളം ചുവന്നുകണ്ടപ്പോള്‍ പതിവുള്ള മലവെള്ളത്തിന്റെ ആരംഭം എന്നു മാത്രമേ ധരിച്ചുള്ളു. വെള്ളപ്പൊക്കം ഒരു വാര്‍ഷികോത്സവമാണ്. വള്ളം കളിക്കാം. ഒഴുകിവരുന്ന മലവിറകും ശേഖരിക്കാം. കാടുകള്‍ അന്ന് പൂര്‍ണ്ണവിസ്‍തൃതിയിലും ഗാംഭീര്യത്തിലും നിന്നു. കാടുകളിലേയ്ക്ക് ലോറികളെ തള്ളിവിടാന്‍ റോഡുകളില്ല. അതുകൊണ്ട് വനംകൊള്ള സംഭവിച്ചില്ല. കാട്ടില്‍ വേനല്‍ക്കാലത്ത് അടിഞ്ഞമരുന്ന ഉണക്കമരങ്ങളും കൊമ്പുകളും മറ്റു വനവിഭവങ്ങളും മലവെള്ളം വാരിയെടുത്ത് തീരദേശത്തെത്തിക്കും. ഒരു കൊല്ലം കത്തിക്കാനുള്ള വിറകു മുഴുവന്‍ അങ്ങനെ ആളുകള്‍ക്ക് സൗജന്യമായി കിട്ടിയിരുന്നു. ഞാന്‍ ഓര്‍ക്കുകയാണ്. ഒരു വഞ്ചി കിട്ടാന്‍ ചേട്ടന്‍ ഓട്ടമായി. എങ്ങും കിട്ടാനില്ലെങ്കില്‍ മാത്രമേ ആരും ഹസ്സന്‍മാപ്പിളയെസമീപിക്കൂ. അറുത്ത കൈക്ക് ഉപ്പുതേയ്ക്കാത്തവനാണെന്നാണ് നാട്ടില്‍ സംസാരം. പുഴവക്കിലെ ഓടുമേഞ്ഞ ഏക വഞ്ചിപ്പുര ഹസ്സന്‍ മാപ്പിളയുടേതാണ്. അതിന്റെ തൊട്ടുപുറകില്‍തന്നെ വെള്ളതേയ്ക്കാത്ത ചെങ്കല്ലു കൊണ്ട് പണിത അയാളുടെ വീടും. സമ്പന്നന്‍മാരുടെ യാത്രയ്ക്കുള്ള ചിത്രപ്പണിയോടുകൂടിയ ചായം തേച്ച കൂടാരവഞ്ചി, സാധാരണക്കാരുടെ യാത്രയ്ക്കുള്ള കമാനാകൃതിയില്‍ പനമ്പുകൊണ്ടുള്ള മേല്‍പ്പുരയോടുകൂടിയ വളവര വഞ്ചി, വളവരയില്ലാത്ത വഞ്ചി തുടങ്ങി, ഒരാള്‍ക്ക് സ്വയം തുഴഞ്ഞു പോകാന്‍ പറ്റുന്ന കൊതുമ്പുവഞ്ചി വരെ പല വാടകനിരക്കിലുമുള്ള പലതരം വഞ്ചികള്‍ ഹസ്സന്‍മാപ്പിളയ്ക്കുണ്ട്.
ഘടദീപം 40
'ഒരു പുത്തന്‍ കൂലി' വഞ്ചിയാണ് കിട്ടിയത്. കൊച്ചീരാജാവിന്റെ നാണയമാണ് 'പുത്തന്‍.' പുത്തന്‍ പിന്‍വലിക്കപ്പെട്ടിട്ടും അതിന്റെ മൂല്യമായ 10 ബ്രിട്ടീഷ് പൈയെ ഒരു പുത്തന്‍ എന്നു വിളിക്കുന്ന കീഴ്‍വഴക്കം 99- കാലത്ത് നിലനിന്നിരുന്നു. വാണം പോലെ ഒഴുക്കിലൂടെ പാഞ്ഞുവരുന്ന മലവിറകുകള്‍ വഞ്ചിനിറയെ വാരിക്കൂട്ടി, വീടിന്റെ മുറ്റത്തു കൊണ്ടുപോയി കൂട്ടിയിട്ടു.. ഈട്ടി, തേക്ക്, ചന്ദനം,ഇരുമുള്ള്, മരുത് തുടങ്ങി പേരറിയുന്നതും അല്ലാത്തതുമായ കാട്ടുമരങ്ങളുടെ അവശിഷ്‍ടങ്ങളാണവ. വിറകുപിടുത്തം നിറുത്തി. സന്ധ്യയോടടുക്കുന്നു. വഞ്ചി തിരിച്ചേല്‍പ്പിച്ചുകളയാം. നാളേക്കുവച്ചാല്‍ വഞ്ചിക്കൂലി ഡബിളാകും പൈയുടെ മൂല്യമുള്ള ഒരു അരയണത്തുട്ടും (അണ = 12പൈ) 3 പൈയുടെ ഒരു കാലണത്തുട്ടുംമാത്രമേയുള്ളു. അതായത് 9പൈ. കുറവുള്ള ഒരു പൈ കടം പറയാം. വഞ്ചിയും കൊണ്ടുചെന്നു. പക്ഷെ, അണ്ടിയോടടുത്തപ്പോഴാണ് മാങ്ങയുടെ പുളി!. ഹസ്സന്‍മാപ്പിള തെല്ലുംവഴങ്ങുന്നില്ല. പത്തു പൈയും തികച്ചു കൊണ്ടുചെന്നാലേ,വഞ്ചി സ്വീകരിക്കുകയുള്ളു. വഞ്ചിയും കൊണ്ടു തിരിച്ചു പോരേണ്ടിവന്നു. പോരുന്നവഴിയ്ക്കുണ്ട്, പറമ്പുകളെല്ലാം മുങ്ങിയിരിക്കുന്നു. മരങ്ങളുടെ കടയ്ക്കല്‍ ഒഴുക്കു കെട്ടിമറിയുന്ന ഒച്ച! വീട്ടിലെത്തി നോക്കുമ്പോള്‍ തെല്ലു മുമ്പു മുറ്റത്തു കൂട്ടിയിട്ട വിറകെല്ലാം ഒഴുകിപ്പോയിരിക്കുന്നു! വഞ്ചി വരാന്തയിലെ തൂണില്‍ കെട്ടി. സമീപത്തുള്ള ചെറ്റക്കുടിലുകളിലെല്ലാം വെള്ളം കയറി. രാത്രിയ്ക്കു മുമ്പേ തന്നെ താമസക്കാര്‍ ഒഴിഞ്ഞുപോയി. സന്ധ്യ മയങ്ങി.കാക്ക കരയുന്നു പശു പതിവില്ലാത്ത വിധം ദയനീയമായി മുക്രയിടുന്നു. പട്ടി മോങ്ങുന്നു, ഒരു പറ്റം ഞാറപ്പക്ഷികള്‍ ദീനസ്വരം മുഴക്കി വടക്കേചക്രവളത്തിലേക്ക് പറന്നു പോയി. നായര് ചത്തു തെക്കോട്ടും, ഞാറ കരഞ്ഞു വടക്കോട്ടും എന്ന പഴമൊഴി ഓര്‍ത്തു. ഇരുട്ടു വ്യാപിച്ചു. കാറ്റും മഴയും വര്‍ദ്ധിച്ചു അത്താഴം കഴിച്ച് ഉറങ്ങാന്‍ കിടന്നു. ആര്‍ക്കും ഉറക്കം വന്നില്ല. ദൂരെ നിന്ന് വിളിയൊച്ചയും നിലവിളികളും മാറ്റൊലിക്കൊള്ളുന്നു. വരാന്തയിലെ ആദ്യത്തെ ചവിട്ടുപടി മുങ്ങി.രണ്ടാമത്തേതിനെ വിഴുങ്ങാന്‍ തല നീട്ടുകയാണ് വെള്ളം. .കാറ്റിരമ്പുന്നു. മഴത്തുള്ളികള്‍ മുറ്റത്തെ പ്രളയജലത്തില്‍ മദ്ദളം കൊട്ടുന്നു. മഴ തകര്‍ത്തു പെയ്തോട്ടെ.കാറ്റില്ലാതിരുന്നാല്‍ മതി. പുരയ്ക്കു മീതെ ഒരു തെങ്ങ് ചാഞ്ഞുനില്‍ക്കുന്നു. ഒരു കുലയില്‍ മുപ്പതും നാല്‍പ്പതും കാഫലം തരുന്നു. പത്തുപെറ്റ പെണ്ണ് നിറയൗവനത്തിന്റ ആരോഗ്യത്തോടെ പതിനൊന്നാമത്തേതിന്റെ ഭാരവും താങ്ങി,നില്‍ക്കുന്ന പോലുണ്ട് തെങ്ങ് വെട്ടാന്‍ മനസ്സു വന്നില്ല. എന്നാല്‍ ഇപ്പോള്‍ ബോദ്ധ്യമായി, സ്വര്‍ണ്ണം കായ്‍ക്കുന്ന മരമായാലും പുരയ്ക്കുമീതേ വന്നാല്‍ വെട്ടണം! എവിടെയോ എന്തെല്ലാമോ ഒക്കെമറിഞ്ഞു വീഴുന്ന ഒച്ച! മിനിട്ടു കൊണ്ട് രണ്ടാമത്തെ ചവിട്ടുപടിയും മുങ്ങി! ഇത് ഇതിനുമുമ്പ് ഒരുകാലത്തെ
ഘടദീപം 41 
വെള്ളപ്പൊക്കത്തിലും ഉണ്ടാകാത്ത സംഭവമാണെന്ന് അച്ഛന്‍ പറയുന്നു. ഗൃഹാന്തര്‍ഭാഗം ആകെ പരിഭ്രാന്തിയിലാണ്. കൂട്ടനാമജപമായി "നാരായണ, നാരായണ..." പാലാഴി എന്ന പാരാവാരത്തില്‍ പെരുമ്പാമ്പിന്റെ പുറത്തുപത്നീസമേതം പള്ളി കൊള്ളുന്ന നാരായണനുണ്ടൊ, ഒരു പുഴയില്‍ ഇത്തിരി വെള്ളം പൊങ്ങിയത് ഗൗനിക്കുന്നു! വിളിക്കേണ്ടത് നാരായണനെയല്ല, ഹസ്സന്‍മാപ്പിളയെയാണ് എന്നു പറയാന്‍ തോന്നി.ആപത്തില്‍ ഉതകാന്‍ പോകുന്നത് അങ്ങേരുടെ വഞ്ചിയാണല്ലൊ! പുരയ്ക്കു മീതേ വെള്ളം വന്നാല്‍ അതുക്കു മിതേ വള്ളം എന്നുചൊല്ലുണ്ട്. കോഴി കൂകി. പാതിരാക്കോഴിയാകണം. ജലപ്രളയത്തിന്റെ മീതെയാകയാല്‍ കൂകലിന്റെ പ്രതിദ്ധ്വനിക്ക് വലിയ ശക്തിയുണ്ടായി. 'ലെന്താര്‍ണ്ണ' വിളക്കെടുത്ത് വാതില്‍ പാതിതുറന്ന് പുറത്തേയ്ക്കു നോക്കി. ഹസ്സന്‍മാപ്പിള തൂണും ചാരിനിന്ന് ഉറക്കം തൂങ്ങുന്നു! വെള്ളം മൂന്നാമത്തെ ചവിട്ടുപടിയും വിഴുങ്ങി. "സാരമില്ല." അച്ഛന്‍ ആശ്വസിപ്പിച്ചു. "വെളുക്കുമ്പോള്‍ വെള്ളം ഇറങ്ങിത്തുടങ്ങും." ഒന്നു മയങ്ങിപ്പോയിരിക്കും. അപ്പോള്‍ കേള്‍ക്കുന്നു, നിലവിളി- "അയ്യോ, പായില്‍ വെള്ളം!" പെട്ടെന്നു വാതില്‍ തുറന്നു. വരാന്ത മുങ്ങിയിരിക്കുന്നു! ഭാഗ്യത്തിന് കിഴക്ക് വെള്ള കീറിയിട്ടുണ്ട്. വേഗം തന്നെ കെട്ടു കെട്ടി. ആറംഗത്തിന്റെ കുടുംബം വഞ്ചിയില്‍ കേറിയപ്പോള്‍‍ " അല്ലയോ, ഹസ്സന്‍ മാപ്പിളേ, അങ്ങയെ പടച്ചോന്‍ സഹായിക്കും" എന്നു പറയാന്‍ തോന്നി. അമരത്ത് അച്ഛന്‍ ഇരുന്നു. മഴ തെല്ലു ശമിച്ചിട്ടുണ്ട്."സൂക്ഷിക്കണം. ആരും അനങ്ങിപ്പോകരുത്!"അച്ഛന്‍ ആജ്ഞാപിച്ചു. എഴുത്താശാനായ അച്ഛന്റെ നാരായം പിടിച്ചു ശീലിച്ച കയ്യില്‍ പങ്കായം കണ്ടപ്പോള്‍ അത്ഭുതം തോന്നി. വഞ്ചിക്ക് പിടിപ്പു കമ്മി. വിരല്‍ വെച്ചാല്‍ കണ്ടിക്കുന്ന ഒഴുക്കും. പുഴ, തോട്, പാടം,,പറമ്പ്,-എല്ലാം ഏകമയമാക്കിയ പ്രളയോപരി ഒഴുക്കിന്റെ ചുഴിയില്‍ കുടുങ്ങാതെ, തെങ്ങിലും മരത്തിലും ഇടിക്കാതെ, വഞ്ചി, സമീപത്തെ ഏക പൊക്ക സ്ഥലമായ ചന്തമൈതാനത്തെത്തി നെടുവീര്‍പ്പിട്ട് കരയ്ക്കിറങ്ങി. അവിടെ നൂറോളം വള്ളങ്ങളും ആയിരത്തോളം അഭയാര്‍ത്ഥികളും കൂടിയിട്ടുണ്ട്. നമ്പൂരിയും നായരും ഈഴവരും പുലയരും നമ്പ്രാന്തിയും ജോനകനും എല്ലാം അവിടെ അപ്പോള്‍ ഏകജാതി, ഏകമതം ഏകദൈവംഎന്ന സിദ്ധാന്തം നടപ്പാക്കിയിരിക്കുന്നു. മനുഷ്യനെ ഒന്നിപ്പിക്കുന്നത് ദേശീയ ദു:ഖമാണ്, പലേടത്തും വള്ളം മുങ്ങിയ മരണവാര്‍ത്തകള്‍ കേള്‍ക്കുന്നു. അല്പം കഴിഞ്ഞില്ല, മൈതാനത്തിന്റെ അങ്ങേതലയ്ക്കല്‍ നിന്ന് നിലവിളി1 "തട്ടാന്‍പടി പൊട്ടാ‍ന്‍ പോകുന്നു!ഓടിക്കോ..." തട്ടാന്‍പടി പൊട്ടിയാല്‍ സ്ഥലത്തു കൂടിയിരിക്കുന്നവരുടെ കഥ കഴിയും! വന്ന വഞ്ചിയില്‍ തന്നെ തിരിച്ചു കേറി. നേരേ തെക്കോട്ടു വിട്ടു. 10 നാഴിക ദൂരെ ഒരു ബന്ധുവീടുണ്ട്. അവിടം പൊക്ക പ്രദേശമാണ്. രണ്ടാഴ്ച കഴിഞ്ഞാണ് വെള്ളം
ഘടദീപം 42
 ഇറങ്ങിയത്. ഗവണ്‍മെന്റും സാമൂഹ്യസംഘടനകളും ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ നടത്തി. വടക്കേയിന്ത്യയില്‍ നിന്നു പോലും ധനസഹായമെത്തി.ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ ഗാന്ധിത്തൊപ്പിയും ഖദര്‍വസ്‍ത്രവും ധരിച്ച സന്നഗ്ദ്ധഭടന്‍മാര്‍
പനമ്പും ഓലയും മുളയും കൊണ്ട് വീടുപോയ പാവങ്ങള്‍ക്ക് വീടു കെട്ടിക്കൊടുത്തു. പല ജന്‍മിമാരും ധര്‍മ്മം കൊടുക്കാന്‍ പത്തായം തുറന്നിട്ടു. കഞ്ഞിവീഴ്ത്തു കേന്ദ്രങ്ങള്‍ തുറക്കപ്പെട്ടു. സര്‍ക്കാര്‍ കുടിയാനവന്‍മാര്‍ക്ക് കരം ഇളവുചെയ്തു കൊടുത്തു. ആപത്തു കഴിഞ്ഞ് ഞങ്ങള്‍ തിരിച്ചെത്തിയത് ഒരു മാസം കഴിഞ്ഞാണ്. ആദ്യം ചെയ്യേണ്ട കൃത്യം വഞ്ചി നന്ദിപൂര്‍വ്വം ഉടമസ്ഥനെ തിരിച്ചേല്പ്പിക്കലാണ്. മാറിയ സാഹചര്യത്തില്‍ വഞ്ചിക്കൂലി ചോദിക്കാതെ രണ്ടു കയ്യും നീട്ടി സ്വീകരിക്കുമെന്നാണ് കരുതിയത്. വെള്ളപ്പൊക്കക്കെടുതിയുടെ ഫലമായി ഒരു ചില്ലിക്കാശും കയ്യിലില്ല.അച്ഛന്‍ തന്നെയാണ് വഞ്ചി ഏല്‍പ്പിക്കാന്‍ പോയത്, വെള്ളപ്പൊക്കത്തില്‍ ഹസ്സന്‍മാപ്പിളയുടെ ഓര്‍മ്മശക്തി ഒലിച്ചുപോയിരുന്നില്ല. കണക്ക് കൃത്യമായി കൂട്ടി. "മിതിനം ഇരുപത്തിയേയാം തീയതിയാണ് മകന്‍ മഞ്ചി കൊണ്ടുപോയത്. അന്നത്തെ തീയതി തൊട്ട് 31നു വരെയുള്ള ആ മാസത്തിലെ 5 ദിവസത്തെ കൂലി ഞമ്മ വെള്ളപ്പൊക്കത്തിന്റെ പേരില്‍ വിടുന്നു.കര്‍ക്കടകം 32 ദെവസോം ഇന്ന് ചിങ്ങം 4 വരെയുള്ള 4 ദെവസോം കൂടി 36 ദെവസത്തിന് ദെവസം പത്തു പൈ പ്രകാരം ആകെ വരേണ്ടത് ഒരു ബ്രിട്ടീഷ് രൂപ പതിനാലണ. " അച്ഛന്‍ വിനയപൂര്‍വ്വം പറഞ്ഞു. ഒരു മാസത്തിനകം തന്നോളാം." 'അതു പറ്റൂല്ലാ" "മലവെള്ളത്തിന്റെ പേരില്‍ ഒരു വിട്ടുവീഴ്‍ച വേണം.ഹസ്സന്‍മാപ്പിളെ.നമ്മളൊക്കെ നാട്ടുകാരല്ലെ?" "അതല്ലേടോ, ആശാനേ,ഞമ്മ നിങ്ങ പറയാതെ തന്നെ 5 ദെവസത്തെ കൂലി എളവു ചെയ്തത്? എങ്ങനെ മലവെള്ളം വരാതിരിക്കും? മേടിച്ചാ കൊടുക്കാത്തവരുള്ളപ്പ മലവെള്ളോല്ല, തീമയേം പെയ്യും." "ശരി. എന്നാല്‍ പണമുണ്ടായിട്ടു വഞ്ചിയും കൊണ്ടു വരാം." വഞ്ചി തിരിച്ചുകൊണ്ടുവന്നു.ആളുകളെകൂട്ടി മുറ്റത്തു കൂടി കെട്ടി വലിപ്പിച്ച്
വീടിന്റെ പടിഞ്ഞാറേ ചായ്‍വിലെത്തിച്ചു..കടപ്പുറത്തു ചത്തടിഞ്ഞ തിമിംഗലം പോലെ വഞ്ചി അവിടെ കമിഴ്‍ന്നു കിടന്നു,നാലഞ്ചു വര്‍ഷത്തോളം. ക്രമേണ ദ്രവിക്കാന്‍ തുടങ്ങി.കഷ്‍ണങ്ങള്‍ ദിവസേന അടര്‍ന്നു വീണു. വീണത് വീണത് അന്നന്ന് അടുപ്പിലേയ്ക്കും പൊയ്ക്കൊണ്ടിരുന്നു.ഒരു ദിവസം കേട്ടു: പാവം ഹസ്സന്‍ മാപ്പിള
മയ്യത്തായി‍. അധികം താമസിയാതെ അദ്ദേഹത്തിന്റെ ആ ചരിത്രാവശിഷ്ടവും മയ്യത്തായി...........!
ഘടദീപം 43



അനുഭവം
ഒരു  തീവണ്ടിപ്പാതയുടെ കഥ
എറണാകുളം ജില്ലയിലെ  ചേരാനെല്ലൂരില്‍  റോഡില്‍ നിന്നു നോക്കിയാല്‍ കല്ലുകൊണ്ടുപണിതു കുമ്മായം തേയ്‍ക്കാത്ത‍ ഒരു വീടു കാണാമായിരുന്നു. അതിന്റെ മുന്‍വശത്തെ ചുവരില്‍  ഒരു  വലിയ ഓട്ടയും.
               അറുപത്തിമൂന്നു വര്‍ഷം മുമ്പു വരെ  ആ വീടും  അതിലെ
ഓട്ടയും ഞങ്ങള്‍ കണ്ടിരുന്നു. ഓട്ടയുടെ രഹസ്യം 
മുതിര്‍ന്നവര്‍  പറയുമായിരുന്നു. ഷൊര്‍ണൂര്‍ - എറണാകുളം  തീവണ്ടിപ്പാത സ്‍ഥാപിക്കുന്നതിന്റെ  പ്രാരംഭമായ  സര്‍വേ നടന്നത്  ആ  വഴിയ്‍ക്കാണ്.  ആ  വീടിന്റെ  തുള   ചരിത്രസ്‍മാരകമായി  ശേഷിച്ചതല്ലാതെ അതിലേ തീവണ്ടി വന്നില്ല. കോട്ടും സൂട്ടും  ഇട്ട് സായ്‍പന്‍മാരായ  ഉദ്യോഗസ്‍ഥന്‍മാരും  ശിപായിമാരും  കൊടിയും കുന്തോം കുഴലും  കോലുമായി  വന്നു  ഭൂമി  അളക്കുകയും സര്‍വേയുടെ  ആവശ്യാര്‍ത്ഥം വീടിന്റെ ഭിത്തി തുളയ്‍ക്കുകയും ചെയ്‍തപ്പോഴാണ്   ബുദ്ധിമാന്‍മാരായ  ഞങ്ങള്‍ക്ക് കാര്യത്തിന്റെ  'ഗുട്ടന്‍സ്'പിടികിട്ടിയത്.
              തീവണ്ടി ചേരാനെല്ലൂരില്‍ കൂടി  വരാന്‍പോകുന്നു.  തീവണ്ടിയെപ്പറ്റി സംഭ്രമകരങ്ങളായ  പല കിംവദന്തികളും  പ്രചരിക്കുന്ന കാലം. തീവണ്ടി കാണാന്‍  90 കി.മീ. ദുരം കാല്‍നട യാത്ര ചെയ്ത് ഷൊര്‍ണൂരിലേക്കു പോയ  ചില സാഹസികന്‍മാരും  കഥകള്‍ പ്രചരിപ്പിച്ചു. 
               ഭയങ്കരമാണ്  തീവണ്ടിയുടെ  ഒച്ച.  കോഴിമുട്ട വിരിയുകയില്ല. ഒച്ചയുടെ ഊക്കില്‍ മുട്ട കുലുങ്ങിപ്പൊട്ടും ഗര്‍ഭിണികളുടെ  ഗര്‍ഭം  അലസും.  നാട്ടില്‍ അങ്കലാപ്പായി.  ടിപ്പുവിന്റെ പടയോട്ടത്തിനു ശേഷം
ഞങ്ങളുടെ  നാട്    ഇങ്ങനെ ഒരു പേടി പേടിച്ചിട്ടില്ല.
               തീവണ്ടിഭീഷണി നീങ്ങിക്കിട്ടാന്‍ അമ്പലങ്ങളില്‍ വഴിപാടുകള്‍ നേര്‍ന്നു. ജനം ഒരുമിച്ചു നാടുവാഴിയായ ചേരാനെല്ലൂര്‍ കര്‍ത്താവിനെക്കണ്ട് സ്‍ഥിതിഗതികളുടെ ഗൗരവം ഉണര്‍ത്തിച്ചു. ധാരാളം 'കുഞ്ഞമ്മമാര്‍' (കര്‍ത്താവിന്റെ കുടുംബത്തിലെ സ്‍ത്രീകള്‍)
ഉള്‍പ്പെടുന്നതാണ്, 'അടിമഠം'. മാസം ശരാശരി രണ്ടു പ്രസവം വീതം അടിമഠത്തില്‍ നടക്കുന്നു. അതോര്‍ത്തപ്പോള്‍ കര്‍ത്താവിനു
 വര്‍ദ്ധിച്ചു. അദ്ദേഹം കുടിയാനവന്‍മാരോടു പറഞ്ഞു.
ഘടദീപം 44

               " തീവണ്ടി ചേരാനെല്ലൂരില്‍ കൂടി ഓടിക്കാന്‍ ചേരാനെല്ലൂര്‍കര്‍ത്താവായ ഞാന്‍ 'മൂപ്പിലെ യജമാനന്‍' എന്ന പട്ടവും കെട്ടി ഇവിടെ വാഴുമ്പോള്‍ സമ്മതിക്കില്ല.".

 ഉടന്‍തന്നെതൃപ്പൂണിത്തുറകനകക്കുന്നുകൊട്ടാരത്തിലെത്തി, കൊച്ചിമഹാരാജാവിനെ 'മുഖം കാണിച്ചു' നിവേദനം നടത്തി. നാലു കോഴിയെ വളര്‍ത്തി നിത്യവൃത്തികഴിക്കുന്നവരാണ്  ചേരാനെലൂരിലെ  പാവങ്ങള്‍. പിന്നെ ഗര്‍ഭം അലസിയാലത്തെ സ്‍ഥിതി! ജനസംഖ്യയുടെ ഭാവിയെന്ത്?
                     മഹാരാജാവു തിരുമനസ്സിന് സര്‍വ്വവും ബോദ്ധ്യമായി.
തീവണ്ടിയുടെ തലയന്ത്രം ഇരുമ്പുകൊണ്ടുള്ള ഒരു ഭയങ്കര രാക്ഷസനാണെന്ന് ആഴ്‍വാഞ്ചേരി തമ്പ്രാക്കള്‍ പറഞ്ഞ് നാം കേട്ടിരിക്കുന്നൂ. മഹാരാജാവ് ദിവാനോട് ഉത്തരവായി: ചേരാനെല്ലൂരിള്‍കൂടി റെയിലിടാനുള്ള തീരുമാനം മദിരാശി ഗവര്‍ണ്ണറെക്കൊണ്ട് റദ്ദാക്കിക്കണം.

                   ചേരാനെല്ലൂര്‍ക്കാര്‍ വിജയം കൊണ്ടാടി. അമ്പലത്തില്‍ പ്രത്യേകം വിളക്കു കഴിപ്പിച്ചു ചേരാനെല്ലൂരിന്റെ തൊട്ടുതെക്കുസ്‍ഥിതി ചെയ്യുന്ന ഇടപ്പള്ളിയില്‍ക്കൂടിയായി അവസാനസര്‍വേ. ചേരാനെല്ലൂര്‍ക്കാര്‍ തള്ളിയ മാരണം ഇടപ്പള്ളിക്കാരുടെ തലയിലായി.
                    അതോടെ ചേരാനെല്ലൂര്‍ക്കാര്‍ ഇടപ്പള്ളിക്കാരെ കളിയാക്കാനും തുടങ്ങി. ഇടപ്പള്ളി അങ്ങാടിയില്‍ വെച്ച് ചേരാനെല്ലൂര്‍ക്കാരെ ഇടപ്പള്ളിക്കാര്‍ തല്ലി. ചേരാനെല്ലൂരില്‍ ചെന്നുപെടുന്ന ഇടപ്പള്ളിക്കാരെ അവരും തല്ലി. ദിവസേന തീവണ്ടിത്തര്‍ക്കവും അടിയും പതിവായി.
                    ഇടപ്പള്ളി ജനം ഇടപ്പള്ളി രാജാവിനെ സമീപിച്ചു. തിരുവിതാംകൂറിനു കീഴിലാണെങ്കിലും ഇടപ്പള്ളി  രാജാവും       മോശക്കാരനല്ല. നാല് ച.മൈല്‍ വിസ്‍താരമുള്ള ഇടപ്പള്ളിരാജ്യത്ത് നാല്‍പ്പത് ക്ഷേത്രങ്ങള്‍. ഒക്കെ ചുട്ടകോഴിയെ പറപ്പിക്കുന്ന 'പ്രത്യക്ഷമുള്ളവ'. രാജാവിന്റെ മഠം,മാടമ്പിമാരുടെ 'എട്ടുകെട്ടുകള്‍,', നമ്പൂതിരി ഇല്ലങ്ങള്‍,അങ്ങാടികള്‍, ജോനകപ്പള്ളി, നസ്രാണിപ്പള്ളി!- ഇവയ്‍ക്കെല്ലാമിടയില്‍ക്കൂടി തീവണ്ടി കൊണ്ടുപോവാന്‍ പറ്റില്ലെന്ന് ഇടപ്പള്ളിരാജാവും വാദിച്ചുനോക്കി. ചേരാനെല്ലൂര്‍ മാര്‍ഗ്ഗം റദ്ദായ സ്‍ഥിതിയ്‍ക്ക് ആലുവായില്‍  നിന്ന് എറണാകുളത്തേയ്‍ക്ക് ഇടപ്പള്ളിയില്‍ക്കൂടിയല്ലാതെ വേറേ മാര്‍ഗ്ഗമില്ല. തീവണ്ടി  ആളുകളുടെ തലയ്‍ക്കുമീതെ കൂടി  ഓടിക്കേണ്ടിവരും.
ഘടദീപം 45

                റെയില്‍വേ എന്നാല്‍ ബ്രിട്ടീഷ് ഗവര്‍മ്മെണ്ടെന്നാണര്‍ത്ഥം.! ഇടപ്പള്ളിരാജാവിനു സൂര്യനസ്‍തമിക്കാത്ത സാമ്രാജ്യത്തോട് കളിക്കാന

                  ഘടദീപം




(മലയാളം)
ഘടദീപം
ആന്തോളജി
വി.വി.കെ വാലത്തിന്റെ ആദ്യകാല രചനകള്‍
ആവിഷ്കാരം
ഐന്‍സ്റ്റീന്‍ ചേരാനല്ലൂര്
ആദ്യപ്രകാശനം  ഡിസംബര്‍   2010
കവര്‍ചിത്രം :  മോപ്പസാങ് വാലത്ത്
അച്ചടി:
പ്രസാധനം:   Massam books 
പകര്‍പ്പവകാശം
ഐന്‍സ്റ്റീന്‍ ചേരാനല്ലൂര്
വില  :  100/-












  Massam books
   മൂത്തകുന്നം






                           ഘടദീപം
       വി.വി.കെ.വാലത്തിന്റെ ആദ്യകാലരചനകളുടെ
                               സമാഹാരം





                   ഐന്‍സ്റ്റീന്‍  ചേരാനല്ലൂര്





                            Massam books
                              മൂത്തകുന്നം




  
                

ഗ്രന്ഥരൂപത്തില്‍സമാഹരിക്കപ്പെ
ടാതെ
വി.വി.കെ.വാലത്തിന്റെ ഒട്ടേറെ
ആദ്യകാലരചനകള്‍
ആനുകാലികങ്ങളുടെ
മുഷിഞ്ഞുകീറിയ
താളുകളില്‍
ശാപമോക്ഷം
 കാത്തെന്ന പോലെ
  സ്‍പന്ദിക്കുന്നുണ്ടായിരുന്നു.
മുപ്പതുകള്‍ മുതല്‍
 അറുപതുകള്‍
വരെയുള്ള ലോകം
         അവിടെ തെളിമയോടെ       
 കാണാന്‍കഴിഞ്ഞു.
വാലത്തിന്റെ
 പത്താം ചരമദിനത്തില്‍
അവ ഒരു പുനര്‍വായനയ്‍ക്കായി
അടുക്കിവയ്ക്കുകയാണ്.
അറിയപ്പെടാതെ ജനിച്ച്
അറിയപ്പെടാതെ ജീവിച്ച്
അറിയപ്പെടാതെ ഒരു ദിവസം
അപ്രത്യക്ഷനായ അച്ഛനെ സ്മരിക്കുമ്പോള്‍
കുടത്തിലെ വിളക്കാണ്  മനസ്സില്‍ തെളിയുന്ന പ്രതീകം.
അതുതന്നെയാകട്ടെ ഈ പുസ്തകത്തിന്റെ പേരും.






                      
കാവ്യഗതിയുടെ പരിണാമത്തില്‍
മിന്നിയ പ്രകാശം
മുഴങ്ങിയ മേഘനാദം
ഞാന്‍ ഇനിയും വരും
എന്ന് പ്രത്യാശ നല്‍കി
ചരിത്രമെഴുത്തിന്റെ കാരമുള്‍പ്പാതയിലൂടെ
ചക്രവാളത്തിനപ്പുറത്തേയ്ക്കുപോയ
കവിയായ ചരിത്രകാരന്‍
ചരിത്രകാരനായ കവി---
വിവികെ വാലത്ത്.
അരനൂറ്റാണ്ടിനു മുമ്പ്
മലയാള കവിതയില്‍
കുറിച്ചിട്ട ഇടിമുഴക്കങ്ങള്‍
ഇവിടെ പുന:പ്രകാശനം ചെയ്യപ്പെടുന്നു













കൃതികള്‍:

ഇടിമുഴക്കം
മിന്നല്‍വെളിച്ചം
ചക്രവാളത്തിനപ്പുറം
ഞാന്‍ ഇനിയും വരും
അയയ്ക്കാഞ്ഞ കത്ത്
ഇനി വണ്ടി ഇല്ലാ
ഇവിടെ ഒരു കാമുകന്‍ മരിക്കുന്നു.
സംഘകാലകേരളം
ഋഗ്വേദത്തിലൂടെ
ശബരിമല, ഷോളയാര്‍ മൂന്നാര്‍
വാലത്തിന്റെ കവിതകള്‍
പണ്ഡിറ്റ് കെ .പി. കറുപ്പന്‍
കേരളത്തിലെ സ്ഥലചരിത്രങ്ങള്‍        - തൃശ്ശൂര്‍ജില്ല
    -                                                       പാലക്കാട് ജില്ല
                                                            എറണാകുളം  ജില്ല-
                                                            തിരുവനന്തപുരം ജില്ല













വാലത്തിന്റെ കവിതകളെക്കുറിച്ച്.......

1930-കളിലാണ് വി.വി.കെ. വാലത്ത് എന്ന കവി രംഗപ്രവേശം ചെയ്തത്.
രണ്ടു ലോകമഹായുദ്ധങ്ങള്‍ക്കു ശേഷം
ആഗോള മനുഷ്യരാശി അഭിമുഖീകരിച്ച
ക്ഷാമം, തൊഴിലില്ലായ്മ, ദാരിദ്ര്യം, സാമ്രാജ്യത്വത്തിന്റെ ഉദയം  തുടങ്ങിയ വിപത്തുകളായിരുന്നു
 വാലത്തിന്റെ കവിതകളുടെ പ്രേരണ. വിശ്വമാനവിക സങ്കല്‍പത്തില്‍ ഊന്നിനിന്നുകൊണ്ട് 
 പറയാനുണ്ടായിരുന്നത് പറഞ്ഞു കഴിഞ്ഞപ്പോള്‍ വാലത്ത്
വിരമിക്കയും ചെയ്തു.

കവിവിലാസത്തില്‍ തന്നെ
ശിഷ്‍ടകാലം   കഴിച്ചുകൂട്ടാന്‍ നില്‍ക്കാതെ....













                                  ഉള്ളടക്കം

     ലഘുജീവചരിത്രം
ഇവര്‍  വാലത്തിനെ പരിചയപ്പെടുത്തുന്നു...
കൃതികള്‍
ലേഖനങ്ങള്‍
ചങ്ങമ്പുഴ - ഒരനുസ്‍മരണം
സ്വാതന്ത്ര്യം വന്ന വഴി
ശ്രാദ്ധവും പിതൃഭക്തിയും
ഈ  സായം സന്ധ്യയില്‍
ഒരു തീവണ്ടിപ്പാതയുടെ കഥ
ഗാന്ധിജി - ഇന്ത്യന്‍ ബൂര്‍ഷ്വാസിയുടെ ശങ്കരാചാര്യര്‍
ഒരു വെള്ളപ്പൊക്കത്തിന്റെ ഓര്‍മ്മയ്ക്ക്
കവിതകള്‍
ലുമുംബയെ തറച്ച കുരിശ്
ആര്‍ക്കറിയണം?
എങ്ങനെ?
അത്ഭുതം
ഉള്ളിലെ ഒച്ചകള്‍
യുദ്ധം വേണ്ടാ.
തലസ്‍ഥാനനഗരിയില്‍
മലവെള്ളം
എന്നും ഓണം
പടയിലെ പ്രണയം
രണ്ടു മഴ വീണാലോ?
രക്ഷാസ്‍ഥാനം
‍വിമാനാക്രമണം
കുശവന്റെനഷ്ടം
ശവപ്പെട്ടിക്കാര്‍
വെള്ളപ്പൊക്കം
   








ലഘുജീവചരിത്രം

1918 ഡിസംബര്‍ 25ന് എറണാകുളത്ത്    ചേരാനെല്ലൂരില്‍ ജനിച്ചു.
പേര്: കൃഷ്ണന്‍        അച്ഛന്‍‍‍: വടക്കേ വാലത്ത് വേലു ആശാന്‍
അമ്മ : പാറു. ഹൈസ്കൂള്‍ വിദ്യാഭ്യാസത്തിനുശേഷം രണ്ടാം ലോകമഹായുദ്ധകാലത്ത്സിവിലിയന്‍ ക്ളാര്‍ക്കായി പട്ടാളത്തില്‍ ചേര്‍ന്നു. സ്വാതന്ത്ര്യ സമര
പ്രേരിതങ്ങളായ കൃതികള്‍ രചിച്ച കാരണത്താല്‍ ബാംഗ്ളൂരിലെ വൈറ്റ്ഫീല്‍ഡിലെ അമനിഷന്‍ ഡിപ്പോയില്‍ നിന്ന് പിരിച്ചുവിട്ടു. സ്വാതന്ത്ര്യലബ്ധിയ്ക്കുശേഷം
അദ്ധ്യാപകജോലി നോക്കി. കെ.ദാമോദരന്റെ പത്രാധിപത്യത്തില്‍ എറണാകുളത്തുനിന്ന് നവയുഗം വാരിക പ്രസിദ്ധീകരിച്ചപ്പോള്‍ സഹപത്രാധിപരായി ജോലി ചെയ്തു.
സമഗ്ര സംഭാവനയ്ക്കുള്ള കേരള സാഹിത്യ അക്കാഡമി പുരസ്കാരം (1999) ലഭിച്ചു.
പണ്ഡിറ്റ്കറുപ്പന്‍ ജന്മശതാബ്ദി അവാര്‍ഡ്, പ്ളേസ് നെയിം സൊസൈറ്റിയുടെ ഫെല്ലോഷിപ്പ് എന്നിവയും നേടി.
2000 ഡിസംബര്‍ 31ന് അന്തരിച്ചു. ഭാര്യ:കൃശോദരി.   









ഇവര്‍                              
വാലത്തിനെ
പരിചയപ്പെടുത്തുന്നു-

                         ഡോ. പി.വി.കൃഷ്‍ണന്‍ നായര്‍
        കേരളത്തിലെ സ്‍ഥലനാമചരിത്രപഠനത്തില്‍  വി.വി.കെ.വാലത്തിനെപ്പോലെ  ആണ്ടുമുഴുകിയ  മറ്റൊരാള്‍ ഇല്ല.         സര്‍ഗ്ഗാത്‍മകസാഹിത്യത്തിന്റേയുംവജ്ഞാനികസാഹിത്യത്തിന്റേയും  മറ്റുമേഖലകളിലും  അദ്ദേഹത്തിന്റെ അര്‍പ്പിത ചേതസ്സിന്റെ  സാന്നിദ്ധ്യം
 ദൃശ്യമാണെങ്കിലും വാലത്ത്  ഏറ്റവും ശ്രദ്ധേയനാകുന്നത് സ്‍ഥല നാമപഠനരംഗത്താണ്.  കേരളത്തിലെ സ്‍ഥലചരിത്രങ്ങള്‍, ചരിത്രകവാടങ്ങള്‍,  സംഘകാലകേരളം  എന്നീ  കൃതികളിലൂടെ  തന്റെ സിദ്ധിയും  സാധനയും  അദ്ദേഹം വ്യക്‍തമാക്കിയിട്ടുണ്ട്.  
                         ഈ  ഗ്രന്ഥത്തിലെ ഒരോ വിവരങ്ങളും  വളരെ മുഷിഞ്ഞ് ചടഞ്ഞിരുന്ന്  സാഹിത്യ അക്കാഡമിയുടെ ഗ്രന്ഥശേഖരവും   താളിയോലകളും  പരതിപ്പരതി  കണ്ടെടുത്തവയാണ്.   പ്രതിഭയുള്ള നിരവധി ചരിത്രകാരന്‍മാര്‍ നമുക്കുണ്ടെങ്കിലുംആരുമിപ്പോഴുംആ  പഠനശാഖയില്‍ കൈവെച്ചുകാണുന്നില്ലെന്ന്  കൈവെച്ചുകാണുന്നില്ലെന്നത്  സംസ്‍കാരപഠനത്തിലെ ഒരു പ്രതിസന്ധിയായി തുടരുന്നു.  ഭൗതികമായി വലിയ പ്രയോജനമില്ലാത്ത  , എന്നാല്‍ സംസ്‍കാരവിജ്ഞാനീയത്തിന്റെ  വികാസവേഗങ്ങള്‍ക്ക്  ഭ്രമണപഥമൊരുക്കുന്ന  ഇത്തരംകഠിനമായ  ജോലികള്‍  ഏറ്റെടുക്കുന്ന നിഷ്‍കാമകര്‍മികള്‍ ഇന്ന് വളരെ കുറവാണ്. 
              കാരണം,  ഒരുപാട്   അന്വേഷണം  നടത്തിയാലേ  ഇത്തിരിയെങ്കിലും ഫലം  കിട്ടൂ. അതിലേറേ  കുത്തിയിരുന്ന്  പരതിപ്പരതി  മുഷിയുന്ന പണി.   ഗവേഷണപ്രധാനമായ ജോലി.  എങ്ങനെ  നിരീക്ഷിച്ചാലും  അപഗ്രഥിച്ചാലും  അവസാനവാക്ക് പറയാനാകാത്തഅവസ്‍ഥ    .                                                   ചുരുക്കത്തില്‍ഒരുമാതിരിപണികൊണ്ടൊന്നുംഫലം കണ്ടെത്താനാകില്ല.
ഇക്കാലത്ത്  പി.എച്ച്.ഡി. വരെ  സൂകരപ്രസവമാണല്ലൊ.  എളുപ്പം  കാര്യം  നേടാവുന്ന  ലഘുവും  അമൂര്‍ത്തവുമായ  വിഷയങ്ങളാണ് അധികം  പേരും  സ്വീകരിക്കുന്നത്.  അങ്ങനെ  നോക്കുമ്പോള്‍  വാലത്തുമാഷ്  ചെയ്‍ത  വിജ്ഞാനപ്രസരണത്തിന്  എത്രയോ

ഘടദീപം 10

പി.എച്ച്.ഡി.യുടെ മൂല്യമുണ്ട്!.   കേരള സാഹിത്യ  അക്കാദമിയുടെ  ഗ്രന്ഥരചനാഗവേഷണപദ്ധതിയില്‍  ഏറ്റവും  സാര്‍ത്ഥകങ്ങളായ  അവസരങ്ങളാണ്           വാലത്തുമാഷ്  സൃഷ്‍ടിച്ചത്.  അദ്ദേഹത്തിന്റെ  സ്‍ഥലനാമചരിത്രങ്ങള്‍ക്ക്  വീണ്ടും  പതിപ്പുകള്‍  ഉണ്ടാകുന്നുവെന്നത്  അതിന്റെ  പ്രാധാന്യത്തെയും പ്രസക്‍തിയേയും  എടുത്തുകാണിക്കുന്നു.  അദ്ദേഹത്തിന് നമ്മുടെ അക്കാദമിക  സ്‍ഥാപനങ്ങള്‍  ഉയര്‍ന്ന ഒരു  പ്രോജക്‍ട്  നല്‍കിയിരുന്നെങ്കില്‍  ഇന്നു  കേരള  സ്‍ഥലചരിത്രപഠനത്തില്‍  ഒട്ടൊക്കെ പൂര്‍ണ്ണതയുണ്ടാക്കിയെടുക്കാന്‍  കഴിയുമായിരുന്നു.                 
                      വാലത്ത്  ഈ  വിജ്ഞാനശാഖയില്‍  മനസ്സും ശരീരവും അര്‍പ്പിക്കുന്നത്  ജീവിതത്തിന്റെ  ഏതാണ്ടു രണ്ടാം പകുതിയിലാണ്.  എന്നാല്‍ ഒരു പൂര്‍ണ്ണജീവിതം കൊണ്ടു നേടാവുന്നത്ര കാര്യങ്ങള്‍  അദ്ദേഹം രണ്ടു ദശകം കൊണ്ടു ചെയ്‍തു.   അദ്ദേഹത്തിന്റെ യത്നങ്ങള്‍  അതിതീവ്രവും ശീഘ്രവുമായിരുന്നെന്ന് ഓരോ കൃതിയും റഫര്‍ ചെയ്യുമ്പോള്‍ ബോദ്ധ്യമാകുന്നുണ്ട്.   തൃശൂര്‍, പാലക്കാട്, എറണാകുളം, തിരുവനന്തപുരം   എന്നീ  നാലു ജില്ലാ സ്‍ഥലചരിത്രങ്ങള്‍ അക്കാദമി  സ്‍കോളര്‍ഷിപ്പോടെ പ്രസിദ്ധീകരിച്ചു. കോഴിക്കോട് ജില്ലയെ പറ്റിയുള്ള പഠനം മുഴുമിപ്പിക്കാന്‍ ആയുസ്സ് തികഞ്ഞില്ല.    ബാക്കിയുള്ള ജില്ലകളുടേയും  സ്‍ഥലനാമചരിത്രങ്ങള്‍  തയ്യാറാക്കാനുള്ള  പ്രവര്‍ത്തനങ്ങളെക്കുറിച്ച്  സാഹിത്യ  അക്കാദമി  ആലോചിച്ചുവരുന്നു. ഇതിനെല്ലാം  പ്രേരകമായ  വാലത്തുമാഷുടെ  സ്മരണയ്‍ക്കു മുമ്പില്‍  നമ്രശിരസ്‍കരാകുന്നു.

ശൂരനാട്ടു കുഞ്ഞന്‍പിള്ള.
 
               പ്രശസ്‍ത ഗവേഷണ പണ്ഡിതനായ  വി.വി.കെ. വാലത്ത് മലയാളത്തിനു സംഭാവന  ചെയ്യുന്ന  മഹത്തായ ഗ്രന്ഥപരമ്പരയുടെ ത്രിതീയ സമ്പുടമാണ് "എറണാകുളം  ജില്ലാ സ്‍ഥലചരിത്രം."    ഒന്ന് ഓടിച്ചുനോക്കി,  അത്യാവശ്യകാര്യങ്ങള്‍ക്കു തിരിയാന്‍ ഉദ്ദേശിച്ച്  ഇത് കയ്യിലെടുക്കുന്നവര്‍  ഇതിന്റെ  ആകര്‍ഷണത്തില്‍പ്പെട്ട് മറ്റെല്ലാം മറന്നു കൊണ്ട് വായിച്ചിരുന്നു പോകും.  ഓരോ സ്‍ഥലങ്ങളേയും  അവിടങ്ങളിലെ  പൂര്‍വ്വകഥകളേയും  ശ്രീ വാലത്ത് വിവരിക്കുമ്പോള്‍  ചരിത്രജിജ്ഞാസയും  അത്‍ഭുതവും  നമ്മുടെ ഹൃദയത്തില്‍  ഓളം തല്ലും. 

ഘടദീപം 11
                    ചരിത്രഗവേഷണകുശലനും  സാഹിത്യമര്‍മ്മജ്ഞനുമയ  വാലത്തിന് സ്‍ഥലചരിത്രപ്രതിപാദനത്തിന്  സ്വന്തമായ  ഒരു രീതിയുണ്ട്.  സാഹിത്യസരസമയ ഒരു  ആഖ്യാനശൈലി.    ചരിത്രപശ്‍ചാത്തലം കണ്ടെത്തി വിവരിച്ചുംകൊണ്ടാണ്  ദേശകഥയിലേക്കു തിരിയുക.  തന്റെ  മാര്‍ഗ്ഗദീപങ്ങളേയും  തീരുമാനങ്ങളേയും  വ്യക്‍തമായി  സൂചിപ്പിക്കുന്നുമുണ്ട്. 
                   പുരാതനകാലത്തേയ്‍ക്കാണ് താന്‍  സഞ്ചരിക്കുന്നതെന്നും  അസ്‍ഥിപഞ്ജരമോഅസ്‍ഥിഖണ്ഡമോ  വെച്ചുകൊണ്ടാണ്  താന്‍  പൂര്‍വ്വരൂപത്തേയും  പൂര്‍വ്വഭാവത്തേയും  പുന:സൃഷ്‍ടി ചെയ്യുന്നതെന്നും  അദ്ദേഹത്തിനു  ബോധമുണ്ട്.  അതുകൊണ്ട്  അദ്ദേഹം
സത്യാന്വേഷകനായ  ഒരു യഥാര്‍ത്‍ഥപണ്ഡിതന്‍ എന്ന നിലയ്‍ക്ക്  പൂര്‍വ്വസ്‍ഥിതി  കാണാന്‍ശ്രമിക്കുകയാണ് ചെയ്‍തിട്ടുള്ളത്.
                       എറണാകുളം  ജില്ലയെപ്പറ്റിയുള്ള സ്‍ഥലചരിത്രം  വായിച്ചുതീര്‍ത്ത്, പുസ്‍തകം  അടക്കുമ്പോള്‍  മനസ്സില്‍ പൊന്തിവരുന്ന ആഗ്രഹം  ഈ ഗ്രന്ഥകാരന്‍  ഇതുപോലെ 
ശേഷമുള്ള ജില്ലകളുടേയും  സ്‍ഥലചരിത്രം നിര്‍മ്മിച്ച്  ഭാഷാദേവിക്കു സമര്‍പ്പിച്ചു കാണണമെന്നാണ്.   അതിലേയ്‍ക്ക് അദ്ദേഹത്തെ പ്രോത്സാഹിപ്പിക്കേണ്ട കര്‍ത്തവ്യം  കേരള സാഹിത്യ അക്കാദമിയോ സര്‍വ്വകലാശാലകളോ  ഏറ്റെടുക്കുന്നത്  ആശാസ്യമായിരിക്കും.  സാധാരണ ഒരു  പണ്ഡിതന്   ഇത്തരം ജോലി സാദ്ധ്യമല്ല. 
മൂന്നു ജില്ലകളെ സംബന്ധിച്ച്  ഗ്രന്ഥരചന ചെയ്‍ത്  കഴിവു തെളിയിച്ച  ശ്രീ  വാലത്തിനെഈ ജോലി  പൂര്‍ത്തിയാക്കാന്‍  പ്രേരിപ്പിക്കുന്നത് മഹത്തായ  ഭാഷാസേവനം  ആയിരിക്കും.
22-5-1991. 
        സി.പി. ശ്രീധരന്‍
                        ശ്രീ വാലത്തിന്റെ പേരോര്‍ക്കുമ്പോള്‍ ആദ്യമായി മനസ്സില്‍ കടന്നുവരിക, അദ്ദേഹത്തിന്റെ  ഗദ്യകവിതകളത്രെ.    ഗദ്യപദ്യങ്ങളുടെ  അംശങ്ങള്‍  സമന്വയിപ്പിച്ച്  കവിത്വത്തിന്റെചുട്ടുപൊള്ളുന്നവികാരവായ്‍പ്പു  പ്രകാശിപ്പിക്കുവാന്‍  ഉചിതമായ  സുപ്രധാനമായ മാധ്യമമായിരുന്നു,  ഗദ്യകവിത.  
                     പൊന്‍കുന്നം  വര്‍ക്കിയുടെ  "തിരുമുല്‍ക്കാഴ്‍ച" , വിവികെ വാലത്തിന്റെ "ഇടിമുഴക്കം"  എന്നിവ നമ്മുടെ ഗദ്യകവിതയില്‍  കിട്ടാവുന്ന
 ഏറ്റവും  മികച്ച കൃതികളത്രേ.
കേശവദേവ്  അടക്കമുള്ള ഒന്നാംകിടക്കാരും  ഇടത്തരക്കാരുമെല്ലാം അന്നു  ഗദ്യകവിതാ സരണിയില്‍  പയറ്റിക്കൊണ്ടിരിക്കെയാണ് വി.വി.കെ. വാലത്ത്  അവിടെ  തന്റെ സിംഹാസനം  ഉറപ്പിക്കുന്നത്.

ഘടദീപം 12

 വാലത്തില്‍  ഒരു  കവിയും  ഗദ്യകാരനും  കുടിയിരിക്കുന്നുവെന്ന്,  അന്നേ തെളിഞ്ഞു.   കമ്മ്യൂണിസ്‍റ്റു പാര്‍ട്ടിയുമായുണ്ടായിരുന്ന  ബന്ധം
ഒരു ധിക്കാരിയുടേയും  റബലിന്റേയും  വിഗ്രഹഭഞ്ജകന്റെയും  നിലയില്‍  പ്രശ്‍നങ്ങള്‍  നോക്കിക്കാണാന്‍  അന്നദ്ദേഹത്തെ പ്രേരിപ്പിച്ചു. ഗദ്യകവിതയില്‍ നിന്നു  ചെറുകഥയിലേക്കും, തീപാറുന്ന  പ്രബന്ധരചനയിലേക്കും   കടന്ന്,  ഹൃദയാഗ്‍നിജ്വാലകള്‍ക്കു  വാഗ്രൂപം  നല്‍കിയ  വാലത്ത്,   സ്വതന്ത്രചിന്തയുടേയും സ്വതന്ത്രമായ  ചരിത്രഗവേഷണത്തിന്റെയും
പാതയിലേക്കു കടന്നു.  മാര്‍ക്സിസവും  കമ്മ്യൂണിസവും കടന്ന് മനുഷ്യന്‍  സ്വന്തം  അസ്‍തിത്വത്തിന്റെ  തായ്‍വേരുകള്‍   കണ്ടെത്താന്‍  അന്വേഷണ്വുമായി തിരിച്ചത്  ഈ  ഘട്ടത്തിലായിരുന്നു.  ആ  സത്യാന്വേഷികളുടെ  സംഘത്തില്‍  ചരിത്രഗവേഷണത്തിന്റെ സ്വന്തം  സംസ്‍കാരത്തിന്റെ  മൂലകന്ദം  തേടുന്നതിന്റെ  രസാവേശങ്ങള്‍പുതിയ യാത്രയില്‍   വാലത്തിനെ  ഹരം  പിടിപ്പിച്ചു.  ആദ്യത്തെ ഗദ്യ ്         കവിതയില്‍   കണ്ട ആ യുവസഹജമായ  ഊര്‍ജ്ജപ്രസാരണം    ഈ  ചരിത്രാന്വേഷണത്തിലും  നമുക്കു  കാണാന്‍ കഴിയും.    ശ്രേ  വാലത്ത്  ഏതു രംഗത്തു നിന്നാലും   ഏതിനെക്കുറിച്ചെഴുതിയാലും  സ്വന്തം  ചിന്തയുടേയും  മാനസികവ്യാപാരത്തിന്റെയും  സത്യസന്ധതയില്‍ നിന്നും  ആത്‍മാര്‍ഥതയില്‍  നിന്നും  ഉടലെടുക്കുന്ന  ഒരുതരം  വികാരതീവ്രത   , അവയെ സചേതനങ്ങളും  ക്ഷോഭജനകങ്ങളും  ഹൃദയസ്‍പര്‍ശകങ്ങളുമാക്കും. അതുകൊണ്ടാണ് ആ  രചനകള്‍ക്കു
ജരാനര  ബാധിക്കാത്ത ഒരു നിത്യ യുവത്വം  പ്രകടമാകുന്നത്.  1977

ഡോ.എസ്. ഗുപ്‍തന്‍  നായര്‍ 
                       മലയാളത്തില്‍ തീരേ  അവികസിതമായ  ഒരു വിജ്ഞാനശാഖയിലേക്കുള്ള  വിലപ്പെട്ട  സംഭാവനകളാണ്,  വി.വി.കെ.വാലത്തിന്റെ  സ്‍ഥലനാമഗവേഷണ ഗ്രന്ഥങ്ങള്‍.  ഒട്ടേറേ  ഗ്രന്ഥങ്ങളും,മാസികകളും  പരതുന്നതു കൊണ്ടു മാത്രം  സഫലമാകുന്ന ഒരു  ഗവേഷണപ്രയത്നമായിരുന്നില്ല,  വാലത്ത്  ഏറ്റെടുത്തത്.  കാല്‍പരിശ്രമം  നിനയാതെ  ദിക്കെല്ലാം  തെണ്ടിയലഞ്ഞ്  ,  കാണേണ്ടതൊക്കെ നേരില്‍ കണ്ട്,  ഗ്രാമവൃദ്ധന്‍മാരില്‍ നിന്ന്    പഴങ്കഥകള്‍  ശേഖരിച്ച്  ഗ്രന്ഥഗതങ്ങളായ  സൂചനകളുമായി  അവയെ  സമന്വയിച്ച്  ചരിത്രം






ഘടദീപം 13 

 നിര്‍മ്മിക്കുക  എന്ന  മഹോദ്യമത്തിലാണ്  വാലത്ത്  ഏര്‍പ്പെട്ടത്.   അങ്ങനെ  നമുക്ക്  അന്യഥാ  അലബ്‍ധമാകുമായിരുന്ന  വിശിഷ്ട ഗ്രന്ഥങ്ങള്‍  കിട്ടിയെന്നു പറയാം.
                    മുന്‍ചരിത്രകാരന്‍മാരുടെ ദൃഷ്ടി   വേണ്ടത്ര  പതിഞ്ഞിട്ടില്ലാത്ത  അനേകം വസ്‍തുതകള്‍   കണ്ടെടുത്തു വിവരിക്കാന്‍  വാലത്തിനു  കഴിഞ്ഞിട്ടുണ്ട്.  മുമ്പു സൂചിപ്പിച്ചതു പോലെ,  അദ്ദേഹം കാല്‍നടയായി  പോയി  കാണാത്ത  പ്രദേശങ്ങള്‍ കുറയും.  ഫുള്ളാര്‍ഡും,  ബുക്കാനനും,  ലോഗനും  വെവ്വേറേ  കണ്ടിട്ടുള്ളത്ര  വാലത്ത്  ഒറ്റയ്‍ക്കു കണ്ടിട്ടുണ്ടാകും..     1‍986
                                  ---------------------------
ഡോ.  കെ. കുഞ്ചുണ്ണിരാജ.
                        പ്രതിഭാശാലിയും പ്രയത്നശീലനുമായ ഒരു ഗവേഷക പണ്ഡിതനാണ്, വി.വി.കെ.വാലത്ത്.  നിസ്‍തന്ദ്രവും നിരന്തരവുമായ
പഠനത്തിന്റെ ഫലമായി  ലഭിച്ച  വസ്‍തുതകള്‍ പരിശോധിച്ച് പുതിയ വെളിച്ചം നല്‍കിയതിന്  ശ്രീ. വാലത്തിനെ  പുകഴ്‍ത്തുന്നതോടൊപ്പം
ഒന്നാംതരം ശാസ്‍ത്രീയ ഗവേഷണ പഠനങ്ങള്‍  അദ്ദേഹത്തില്‍ നിന്നു
പ്രതീക്ഷിക്കുകയും  ചെയ്യുന്നു.  1979


ഡോ. കെ. എന്‍ . എഴുത്തച്ഛന്‍
കവിത,  ചെറുകഥ,  ഉപന്യാസം  തുടങ്ങി  സാഹിത്യത്തിന്റെ  പല  ശാഖകളിലും  പ്രവര്‍ത്തിച്ചു  പേരെടുത്തിട്ടുള്ള  ശ്രീ  വി.വി.കെ. വാലത്തിന്റെ  കൂടുതല്‍  കനപ്പെട്ട സംഭാവനകള്‍    ചരിത്രത്തിന്റെ മണ്ഡലത്തിലാണ്  വരുന്നതെന്ന് തോന്നുന്നു.  ചരിത്രകാരന്‍മാരുടെ എണ്ണം എവിടെയും  കുറവായിരിക്കും. സര്‍ഗ്ഗാത്‍മകസാഹിത്യകാരന്റേതിനെക്കാള്‍  എത്രയോ  ദുര്‍ഘടമാണ്  ചരിത്രലേഖകന്റെ  ജോലി.  സ്‍ഥലചരിത്രകാരന്  കൂടുതല്‍ പരിശ്രമം  വേണം.     പല പല കാര്യങ്ങള്‍  നേരിട്ടു  മനസ്സിലാക്കുക, ഐതിഹ്യാദികളും  മറ്റും  ശേഖരിക്കുക,   സാഹിത്യ കൃതികള്‍,  പ്രാചീന ലിഖിതങ്ങള്‍,  തീട്ടൂരങ്ങള്‍, ഗ്രന്ധവരികള്‍  ,  കത്തുകള്‍‍, ഡയറികള്‍   മുതലായവ പരിശോധിക്കുക,---  ഇങ്ങനെ  ഒട്ടധികം  ജോലി  അയാള്‍ക്കു ചെയ്യേണ്ടതുണ്ട്.    ക്ഷമയും, സമയച്ചെലവും,



ഘടദീപം 14



 പണച്ചെലവും ഒട്ടേറെ  ഇതിനാവശ്യമാണ്.   വിശാലമായ അറിവും   ഓര്‍മ്മശ‍ക്തിയും നിഷ്‍പക്ഷതയും  ത്യാജ്യഗ്രാഹ്യവിവേകവുമെല്ലാം  ലേഖകനു വേണം. 
                              ഇതെല്ലാം  ഒത്തുചേര്‍ന്നവര്‍   നമ്മുടെ നാട്ടില്‍ കുറവായതാണ്  സ്‍ഥലചരിത്രങ്ങള്‍ കുറവായതിനു  കാരണമെന്നു സംശയമില്ല.  അര്‍പ്പണമനോഭാവത്തോടുകൂടിയ  ദീര്‍ഘപഠനം ആവശ്യമായ  ഈ വിഷയത്തില്‍  കാര്യമായി  പലതും പ്രവര്‍ത്തിക്കുകയും  സിദ്ധി സമ്പാദിക്കുകയും ചെയ്‍തിട്ടുള്ള വ്യക്തിയാണ്,  ശ്രീ വാലത്ത്.  
                             കേരളത്തിലെ  എല്ലാ ജില്ലകളെ  സംബന്ധിച്ചും  ഇത്തരം ഗ്രന്ഥങ്ങള്‍ ഉണ്ടായാല്‍ കൊള്ളാമെന്ന് വായനക്കാര്‍  ആഗ്രഹിക്കാതിരിക്കില്ല.   ശ്രീ  വാലത്തു തന്നെ  ഈ  പ്രവര്‍ത്തനം  തുടരുന്നത്  എല്ലാംകൊണ്ടും   ഉചിതമായിരിക്കും.    1981
                                  *******************************





എം. കുട്ടികൃഷ്‍ണന്‍.

                             ജില്ലാടിസ്‍ഥാനത്തില്‍ കേരളത്തിലെ  സ്‍ഥലചരിത്രങ്ങള്‍  എഴുതി പ്രസിദ്ധപ്പെടുത്തുക എന്ന പദ്ധതിക്ക്  ശ്രീ.  വി.വി.കെ.വാലത്ത്  തുടക്കമിട്ടിട്ടു  ഇപ്പോള്‍  രണ്ടു പതിറ്റാണ്ടോളമാകുന്നു.  തിരുവനന്തപുരം  ജില്ലയുടെ ചരിത്രം  രചിക്കുന്നതിന്  വാലത്ത് വളരെ  കഠിനാദ്ധ്വാനം ചെയ്‍തിട്ടുണ്ട്.  ജിലയിലെ  മിക്ക  സ്‍ഥലങ്ങളിലും സഞ്ചരിച്ചും  സെറ്റില്‍മെന്റ്  രജിസ്‍റ്ററുകളും  മറ്റും  പരിശോധിച്ചും  വിവരങ്ങള്‍ ശേഖരിക്കാന്‍  വാര്‍ദ്ധക്യകാലത്തും  അദ്ദേഹം  ഏറേ  ബുദ്ധിമുട്ടിയിരുന്നു.അതിന്റെപ്രയോജനം  അത്രകണ്ട്  ഈ  കൃതിയ്‍ക്കുണ്ടായിട്ടുണ്ടെന്ന്  ഞങ്ങള്‍  കരുതുന്നു.
                       ************************************

ഘടദീപം 15


സാഹിത്യനിപുണന്‍  ടി.എം. ചുമ്മാര്‍


                             1938 മുതല്‍  വി.വി.കെ. വാലത്ത്  മാതൃഭൂമി ആഴ്‍ചപ്പതിപ്പ്,  ദീപിക,  ദീപം തുടങ്ങിയ  പ്രസിദ്ധീകരണങ്ങളില്‍  തിടര്‍ച്ചയായി  കവിതകളെഴുതിയിരുന്നു.  എന്നാല്‍,  അവ  ഇന്നേവരെ സമാഹരിച്ച്  പ്രസിദ്ധപ്പെടുത്താതെ പോയത്  കഷ്‍ടമെന്നേ പറയാനുള്ളു.   ഇനിയെങ്കിലും  അങ്ങനെ  ചെയ്താല്‍ കൊള്ളാമെന്ന്  അഭ്യര്‍ത്ഥിക്കുകയാണ്.  
                            പദ്യശാഖ വിട്ട്  ഗദ്യശഖയിലേക്ക്  കടന്നതോടെ  അദ്ദേഹത്തിന്റെ  കവിതകളെപ്പററിയുള്ള  ഓര്‍മ്മ  പലരില്‍  നിന്നും  വിട്ടുപോയിട്ടുണ്ടെന്നാണ്  തോന്നുന്നത്.  എനിക്കു തന്നെയും  ഒരബദ്ധം  പിണഞ്ഞിരുന്നു.  അടുത്ത  അവസരത്തില്‍  മാതൃഭൂമി ആഴ്‍ച്ചപ്പതിപ്പ്  തുടങ്ങിയവയുടെ  ചില പഴയ ലക്കങ്ങള്‍  മറിച്ചുനോക്കുമ്പോളാണ്  വാലത്തിന്റെ കവിതകളെപ്പറ്റി  വീണ്ടും സ്‍മരിക്കുവാന്‍ ഇട വന്നത്.   അവ  എന്നെ  അത്‍ഭുതപ്പെടുത്തി,  എന്നുതന്നെ  പറയട്ടെ.    കാവ്യലോകത്തില്‍ പ്രതിഷ്‍ഠ പ്രാപിച്ചിട്ടുള്ള  പല  കവികളെക്കാളും  കാവ്യദേവത  അക്കാലത്ത്  അദ്ദേഹത്തെ   അനുഗ്രഹിച്ചിരുന്നുവെന്നാണ്  അവ വായിച്ചപ്പോള്‍  എനിക്കു  തോന്നിയത്.   പാവങ്ങളുടേയും  അസ്വതന്ത്രരുടേയും  ഭാഗത്തു  നിന്നു കൊണ്ടാണ്  കവി   പലപ്പോഴും   പോരാടിയിരുന്നത്.  ഒന്നുമാത്രം                            ചൂണ്ടിക്കാണിച്ചുകൊള്ളട്ടെ.
                           1939  ജനുവരി ലക്കം  മാതൃഭൂമി  ആഴ്‍ചപ്പതിപ്പില്‍  പ്രസിദ്ധപ്പെടുത്തിയ  "ഇരുട്ടത്ത്"  എന്ന  കവിതയാണ് ഞാന്‍  ഇവിടെ  ലക്ഷ്യമാക്കുന്നത്.  അര്‍ത്ഥകല്‍പ്പന,  അലങ്കാരചാതുരി,  ആശയമഹത്വം  തുടങ്ങിയ  കാര്യങ്ങളില്‍  അക്കാലത്ത് എഴുതിത്തുടങ്ങിയിരുന്ന  ചങ്ങമ്പുഴയും  വാലത്തും  തമ്മില്‍  വളരെ  സാദൃശ്യങ്ങളുണ്ടായിരുന്നു.  രണ്ടുപേരിലും  അതിശയിപ്പിക്കുന്ന ശൈലീഭംഗി  കാണാമായിരുന്നു.   ശ്രി  വാലത്ത് കവിതാരംഗത്തു നിന്നു പിന്തിരിയാതിരുന്നെങ്കില്‍ മലയാളത്തിലെ  ഒരു  പ്രശസ്‍ത കവിയായി  പേരെടുക്കുമായിരുന്നു, എന്നുള്ളതില്‍  എനിക്കു  സംശയമില്ല.            



ഘടദീപം 16




പ്രൊഫ. മാത്യു ഉലകംതറ  

                        ഇന്നിപ്പോള്‍ ഗദ്യകവിതാകൃത്തും   ഗവേഷകനുമായി അറിയപ്പെടുന്ന  വി.വി.കെ. വാലത്ത്,  ഒരു  കാലഘട്ടത്തില്‍  ഉച്‍ഛൃംഖലനായിരുന്ന  ഒരു  കവിയായിരുന്നു.  1938-39  കാലഘട്ടങ്ങളിലെ  മാതൃഭൂമി,  കേരള പത്രിക, നവജീവന്‍  , പൗരനാദം   മുതലായവയുടെ  പഴയ  ഏടുകളില്‍   അല്‍പം ഗവേഷണം  നടത്തിയപ്പോഴാണ്  ജീവിച്ചിരിക്കെത്തന്നെ  നഷ്‍ടയശസ്സായിപ്പോയ  ഒരു മഹാകവിയുടെ  തൂലികാവ്യാപാരം   വെളിച്ചത്തു വന്നത്.   യശശ്ശരീരനായ  ചങ്ങമ്പുഴയോടൊപ്പം ആ  കാലഘട്ടത്തിന്റെ  സവിശേഷശൈലിയില്‍   ധാരാളം കവിതകള്‍ വാലത്ത്  രചിച്ചിട്ടുണ്ട്.   മിക്കവാറും  മാതൃഭൂമി  ആഴ്‍ചപ്പതിപ്പിന്റെ   പ്രഥമപക്ഷങ്ങളെത്തന്നെ   അവ  അലങ്കരിക്കുകയും  ചെയ്‍തു.
                   അദ്ദേഹം  തന്റെ സാഹിത്യസഞ്ചാരപഥം   മാറാതെയിരുന്നെങ്കില്‍  ചങ്ങമ്പുഴയ്‍ക്കൊപ്പം  അറിയപ്പെടുന്ന  ഒരു  മഹാകവിയായിത്തീരുമായിരുന്നു എന്ന്  ആ  കവിതകളോരോന്നും   വിളിച്ചുപറയുന്നുണ്ട്.
                             **********************************

                     







ഘടദീപം 17 
ചങ്ങമ്പുഴ- ഒരു അനുസ്‍മരണം                     
(നവയുഗം വാരിക. സാഹിത്യപ്പതിപ്പ്.1957 ഒക്‍ടോബര്‍ 5. )
                          "ഒരു പൈ പോലും കയ്യിലില്ലാതെ അലഞ്ഞുതിരിയണം. കള്ളവണ്ടി കേറണം. പിടിച്ചിറക്കും. അടുത്ത വണ്ടിയില്‍ കേറണം. കയ്‍പേറിയ ജീവിതാനുഭവങ്ങളിലൂടെ, എങ്ങോട്ടെന്നില്ലാതെ, എന്തിനെന്നില്ലാതെ സഞ്ചരിക്കണം. അങ്ങനെ ഈ ഭൗതിക പ്രപഞ്ചത്തിന്റെ അതിര്‍ത്തിരേഖകള്‍ വരെ അലയാന്‍ കഴിഞ്ഞെങ്കില്‍ എന്ന് ഞാന്‍ ആശിക്കുകയാണ്.ഹയ്‍! എന്തു രസമാണത്!.."
                                            അത്ഭുതാധീനനായി ഞാനതു കേട്ടിരുന്നു പോയി. അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം സാഹിത്യസേവനം പട്ടിണി അല്ല. ആകര്‍ഷകമായ വരുമാനം സാഹിത്യസേവനത്തില്‍ നിന്നു അസൂയാവഹമായിട്ടാണ് ചങ്ങമ്പുഴയ്‍ക്കു സിദ്ധിച്ചിരുന്നത്. ആ മഹത്തായ ഐശ്വര്യസിദ്ധി ഒരു വശത്ത്. സ്നേഹവതിയായ ശ്രീദേവിയും അരുമക്കുഞ്ഞുങ്ങളുംചേര്‍ന്ന കുടുംബസൗഭാഗ്യം മറുവശത്ത്. രണ്ടു ഭാഗ്യാനുഭൂതികളുടേയും നടുക്ക് സ്വന്തം മായാമോഹങ്ങളുടെ ഒരു കൃത്രിമ ഗോളം സൃഷ്ടിച്ച് അതില്‍ വാഴുവാനുള്ള ഒരു ആന്തരിക പ്രേരണ അദ്ദേഹത്തിന് എങ്ങനെ കിട്ടിയെന്ന് ഞാന്‍ അത്ഭുതപ്പെട്ടു.
                                              "ടിക്കറ്റു പരിശോധകരുടെ കണ്ണു വെട്ടിച്ച് തീവണ്ടിയാത്ര ചെയ്യാന്‍ കുട്ടിക്കാലത്ത് എന്തു തമാശയായിരുന്നെന്നൊ!. ഇടപ്പള്ളി റെയില്‍വേ സ്റ്റേഷനില്‍ വണ്ടി വന്നാല്‍ നേരേ പിന്‍വാതിലില്‍ കൂടി അടുത്ത പറമ്പിലേയ്‍ക്കു ഒരു ഓട്ടം വെച്ചുകൊടുക്കും.":
ദാരിദ്ര്യത്തിന്റെ കളിത്തൊട്ടിലിലാണ് ചങ്ങമ്പുഴ വളര്‍ന്നത്. അനതിവിദൂര ഭാവിയില്‍ താനതില്‍ നിന്നു മോചനം നേടുമെന്ന് അദ്ദേഹമറിഞ്ഞിരുന്നില്ല. മറ്റുള്ളവര്‍ സാഹിത്യാഭ്യസനത്തിന്റെ ഹരിശ്രീ കുറിക്കുന്ന പ്രായത്തില്‍ ചങ്ങമ്പുഴ വിഖ്യാതനായ കവിയായിത്തീര്‍ന്നിരുന്നു. . ആയിരമായിരം അനുവാചകരുടെ ആരാധനാലോകമണിയിച്ച പരിവേഷവും വഹിച്ച്
 പൊടുന്നനെ അദ്ദേഹം ഉയര്‍ന്നു നിന്നപ്പോള്‍ മലയാളസാഹിത്യം കോള്‍മയിര്‍കൊണ്ടു. അതിന്റെ ഔന്നത്യം വര്‍ദ്ധിച്ചു.
" മതിമോഹനശുഭനര്‍ത്തനമാടുന്നയിമഹിതേ മമമുന്നില്‍ നിന്നുനീ മലയാള കവിതേ" എന്ന് അദ്ദേഹം തന്നെ പാടി.


ഘടദീപം 18
    ചങ്ങമ്പുഴക്കൃതികളിലൂടെ സഞ്ചരിക്കുന്ന ഒരാള്‍ക്ക് ദിഗ്‍ഭ്രമം ബാധിക്കും. അദ്ദേഹത്തിനു സ്ഥിരമായ ഒരു താവളം ഉണ്ടായിരുന്നോ? ഇന്നു കണ്ടിടത്തു നാളെ കാണില്ല. സ്ഥിരമായ വിശ്വാസങ്ങളുടേയും, എല്ലാത്തര ലൗകിക, അലൗകിക ബന്ധങ്ങളുടേയുംകൈപ്പിടിയില്‍ നിന്നു കുതറിച്ചാടാനുള്ള സാമര്‍ത്ഥ്യം അദ്ദേഹത്തിനുണ്ടായിരുന്നു. പ്രാപഞ്ചിക രഹസ്യങ്ങളെ, നിഗൂഢമായ എല്ലാത്തരം ആസ്‍തിക്യങ്ങളെ,അദ്ദേഹം ധിക്കരിച്ചിട്ടുണ്ട്. ധിക്കരിക്കാന്‍ ആഹ്വാനം ചെയ്‍തിട്ടുണ്ട്.
( വിത്തനാഥന്റെ ബേബിക്കു പാലും
നിര്‍ദ്ധനച്ചെറുക്കന്നുമിനീരും
ഈശകല്‍പ്പിതമാകിലമ്മട്ടു-
ള്ളീശ്വരനെച്ചവിട്ടുക നമ്മള്‍.)
                                            തനിക്കു തോന്നിയ വഴിയേ ചങ്ങമ്പുഴ സഞ്ചരിച്ചു. ആരോടും വഴിചോദിച്ചില്ല.എല്ലാചൂണ്ടുപലകകളേയും കബളിപ്പിച്ചുകൊണ്ട് ശ്മശാനശൂന്യതകളിലൂടെ ഏകനും ദു:ഖിതനുമായി കണ്ണീര്‍ വാര്‍ത്തും, എന്നാല്‍ പലപ്പോഴും മനോഹരപൊന്‍മാനായ മാരീചനെപ്പോലെ തുളളി്ച്ചാടിയും അദ്ദേഹം സഞ്ചരിച്ചു.
അദ്ദേഹം കടന്നുപോയ മാര്‍ഗ്ഗങ്ങളിലെ കാലടിപ്പാടുകളില്‍ നിന്നു അവാച്യമായ ഒരു നാദബ്രഹ്മത്തിന്റെ ഗാനമേള മുഴങ്ങിക്കൊണ്ടിരുന്നു.
                                           ഗാനത്തിന്റെ ലഹരിയില്‍ തന്നിലെ താന്‍ അലിഞ്ഞലിഞ്ഞ് ഇല്ലാതെയാകട്ടെയെന്ന് ജി.എഴുതിയിരുന്നു. എന്നാല്‍ ചങ്ങമ്പുഴയ്‍ക്കാണ് അതുഫലിച്ചത്. പരുപരുത്ത ജീവിതയാഥാര്‍ത്ഥ്യത്തിന്റെപാറപ്പുറത്ത് ഭാവനയുടെ പനിനീര്‍പ്പൂവും പച്ചപ്പട്ടും കൊണ്ട് കവിത രചിക്കുവാന്‍ ചങ്ങമ്പുഴയ്ക്കു കഴിഞ്ഞു.
കവിതയിലെ ഭാവനയെ ഗാഢഗാഢം കെട്ടിപ്പുണര്‍ന്ന് ജീവിതം തന്നെ അദ്ദേഹത്തിനൊരു ഭാവനയായിപ്പോയി.
"എന്‍മനം നൊന്തുനൊന്തങ്ങനെഞാനെന്റെ
കണ്ണീരില്‍ മുങ്ങിമരിക്കുവോളം...."
ചങ്ങമ്പുഴ പാടി.
                                        തൃശൂരുനിന്നു മടങ്ങിവന്ന് ,ചങ്ങമ്പുഴ ഇടപ്പള്ളിയില്‍ ഭാര്യാഗൃഹത്തില്‍ താമസമാക്കിയ കാലം. ഞങ്ങള്‍ തമ്മില്‍ സമ്പര്‍ക്കം പുലരുന്നത് അവിടം മുതല്‍ക്കാണ്. വീടിന്റെ വലതു വശത്ത് ഒരു വൈക്കോല്‍പ്പുര നിന്നിരുന്നു.ഒരു മുറിയില്‍ വൈക്കോലും മറ്റേമുറിയില്‍ പുസ്തകങ്ങളും കുത്തിനിറച്ചിരുന്നു. നടുക്കു അദ്ദേഹവും . വൈക്കോല്‍ത്തുരുമ്പും, സിഗരറ്റുകുറ്റിയും കരിഞ്ഞ തീപ്പെട്ടിക്കൊള്ളികളും അവിടെങ്ങും ചിതറിക്കിടക്കും. അദ്ദേഹം പറയാറുണ്ടായിരുന്നു.. ഇതൊരു വൃത്തികേടാണല്ലേ? എന്നാല്‍ എനിക്കിതിലൊരു സൗന്ദര്യം തോന്നുന്നു.

ഘടദീപം 19
ഒരു ദിവസം അദ്ദേഹം പറഞ്ഞു :
             "ഞാനുമുണ്ട്,നിങ്ങളുടെ കൂടെ. നമുക്കു ഒന്നു തുണ്ടത്തുംകടവുവരെ പോകണംകുറേ ഇഷ്ടിക വാങ്ങണം. ഈ വീടൊന്നു നന്നാക്കണം."
നാലുനാഴിക നടന്നു ഞങ്ങള്‍വരാപ്പുഴകടത്തുകടവിലെത്തി.പെരിയാറിനെ സഹര്‍ഷം ഏറ്റുവങ്ങി,അവിടെവെച്ചു വരാപ്പുഴക്കായല്‍ അറബിക്കടലിനെ ലക്ഷ്യം വെച്ച് മന്ദം മന്ദം ഒഴുകുകയായിരുന്നു.നല്ല വെയിലും വെളിച്ചവുമുള്ള കാലം.ആകാശം അതിന്റെ ശോഭയേറിയ നീലച്ചായം ലോഭം കൂടാതെ കായലില്‍ പകര്‍ന്നുകൊണ്ടിരുന്നു. ഒരു നല്ല ചിത്രം വരച്ച പോലെ തെങ്ങുകളും ഇരുകരകളിലും നില്പ്പുണ്ടായിരുന്നു. കടത്തുകാരന്‍ പയ്യന്‍ വഞ്ചി തുഴയുകയാണ്.
അറിയാതെ അവന്റെ ചുണ്ടില്‍ ഒരു സംഗീതം മുഴങ്ങി.
"ഇരുമെയ്യാണെങ്കിലും നമ്മളൊറ്റ-
ക്കരളല്ലേ, നീയെന്റെ ജീവനല്ലേ....!"
                             അവന്‍ തുടര്‍ന്നുള്ള വരികളും പാടിക്കൊണ്ടിരുന്നു. ഞാന്‍ ചങ്ങമ്പുഴയെ നോക്കി.അദ്ദേഹത്തിന്റെ മുഖത്ത് ഒരസാധാരണമായ പ്രസന്നതയുണ്ടായി. വഞ്ചി കരയ്‍ക്കടുത്തു. ഞങ്ങളിറങ്ങി. അദ്ദേഹം ഒരു രൂപ അവന്റെ കയ്യില്‍ വെച്ചുകൊടുത്തു.രണ്ടുപേര്‍ക്ക് ഒരണയാണ് കടത്തുകൂലി. ബാക്കി പതിനഞ്ചണ തിരിച്ചുകൊടുക്കാന്‍ അവന്റെ കയ്യില്‍ ചില്ലറ തികയുകയില്ലെന്ന് അവന്‍ പറഞ്ഞു.
" വേണ്ട . അതു താനെടുത്തോ!..."
എന്നിട്ടദ്ദേഹം എന്നേയും വിളിച്ച് ഒരു നടത്തം കൊടുത്തു.
അദ്ദേഹം പറഞ്ഞു. "വാസ്‍തവത്തില്‍ അവന്‍ എന്റെ കവിത ചൊല്ലിയപ്പോള്‍ എനിയ്‍ക്കുണ്ടായ ആനന്ദം അതെഴുതിയപ്പോള്‍ എനിക്കുണ്ടായിരുന്നില്ല. ഞാനാ ഒരു രൂപാ അവനു പാരിതോഷികം നല്‍കിയതാണ്. "
                               കുറേ നടന്നു ഞാന്‍ തിരിഞ്ഞു നോക്കി. അവന്‍ ഞങ്ങളെത്തന്നെ നോക്കി മിഴിച്ചു നില്‍ക്കയാണ്. പാവം, അവനറിഞ്ഞുകൂടാ,അത് അവന്റെ പ്രിയപ്പെട്ട ഗാനത്തിന്റെ നിര്‍മ്മാതാവാണെന്ന്
                               വീടു പരിഷ്കരിക്കപ്പെട്ടു.അതിനു പുത്തന്‍ 'ഗെറ്റപ്പു' വീണു. വൈക്കോല്‍പ്പുരയില്‍ നിന്ന് അദ്ദേഹത്തിന്റെ എഴുത്തുമുറിക്കു കയറ്റം കിട്ടി. കുഷന്‍ കസേരകളും ഉപകരണങ്ങളും വന്നു. ഒരുഭാഗത്ത് ഒരു ഉയര്‍ന്ന മേശപ്പുറത്ത് തന്റേയും പ്രിയതമയുടേയും ഓരോ വര്‍ണ്ണചിത്രം ചേര്‍ത്തുവെച്ചിട്ടുണ്ട്. ബുക്കലമാരകളില്‍ വിശ്വസാഹിത്യകാരന്മാര്‍ വരിവരിയായി സ്ഥാനം പിടിച്ചിട്ടുണ്ട്.

ഘടദീപം 20

 രാത്രിയാണ് എഴുത്ത്. രാവിലെ, ഞാനവിടെ ചെല്ലുമ്പോള്‍ പത്തുമണി കഴിഞ്ഞിരിക്കും. അപ്പോഴാണ് ഉറക്കമുണരുക. ഭര്യ ഓരോ കപ്പു ചായയുമായി വരും. വര്‍ത്തമാനം പറയുന്ന കൂട്ടത്തില്‍ തോര്‍ത്തും സോപ്പും ഉമിക്കരിയും സിഗരറ്റ് പായ്‍ക്കറ്റും തീപ്പെട്ടിയുമൊക്കെ
എടുത്ത് യാത്രയാകും.
നല്ല വെയിലു വീണിരിക്കും.ഞങ്ങളിറങ്ങി,ഇടവഴിയിലൂടെ നേരേ കിഴക്കോട്ടു നടക്കും. പണ്ടുകാലത്ത് വ്യാഴാഴ്‍ചച്ചന്തയെന്ന് അവിടങ്ങളില്‍ പറഞ്ഞിരുന്ന ഒരു സ്ഥലമുണ്ട്. തൊട്ട് ഒരു കാടുമുണ്ട്. (ആ കാട് ഇതെഴുതുമ്പോള്‍ വെട്ടിക്കൊല്ലപ്പെട്ടു കിടക്കുകയാണ്.) ചന്ത
പോയിട്ടു കാടു വന്നതോ,കാടു വന്നതിനു ശേഷം ചന്ത പോയതോ
എന്നു നിശ്ചയമില്ല. കാടിന്റെ എതിരേ
 വഴിവക്കില്‍ ത്തന്നെ ഓലക്കീറു കൊണ്ടു കുത്തിമറച്ച ഒരു കുടില്‍ നിന്നിരുന്നു. ആ പ്രദേശത്തിന്റെ ശൂന്യതയുടെ കാവല്‍പ്പുരയാണതെന്നു തോന്നും. കാടിന്റെ വെള്ളയില്‍ക്കൂടി വന്ന് വഴിയില്‍ പ്രവേശിച്ചു, സൂര്യരശ്മികള്‍ ആ കുടിലിലേയ്‍ക്കുയരും. അദ്ദേഹം ആദ്യം തലകുനിച്ച് അതിന്റെ ഉള്ളിലേയ്‍ക്കു കയറും. പുറകേ ഞാനും തലകുനിച്ച് അനുഗമിക്കും. നിലത്തു മണ്ണില്‍ തറച്ച കുറ്റികളില്‍ ഒരു പലക വെച്ചു കെട്ടി നിര്‍മ്മിക്കപ്പെട്ട ബെഞ്ചില്‍ ഞങ്ങളിരിക്കും. ഉടനെ ഒരാള്‍ ഇലയില്‍ പുട്ടും കടലയും പപ്പടവും ഞങ്ങളുടെ മുമ്പില്‍ കൊണ്ടുവന്നു വെയ്‍ക്കും., വളരെ വിനയഭാവത്തില്‍. പിന്നെ ഓരോ ഗ്ലാസ്സ് നിറയെ ചായയും.
"എനിക്കിത്തരം ചായക്കടകളാണിഷ്ടം. " അദ്ദേഹം പുഞ്ചിരി തുകി.
"എന്തു ടിപ്പിക്കലാണെന്നു നോക്കൂ...". പൂനാ , മദിരാശി തുടങ്ങിയ പരിഷ്കൃത നഗരങ്ങളില്‍ ചങ്ങമ്പുഴ പാര്‍ത്തിട്ടുണ്ട്. പക്ഷെ, ആ പരിസരങ്ങള്‍ ഇത്തരം ഗ്രാമീണ രംഗങ്ങളെപ്പോലെ അദ്ദേഹത്തിന്റെ കവിതകളെ പ്രലോഭിപ്പിച്ചിട്ടില്ല.
                                      ചായക്കുടിലില്‍ നിന്ന് ഞങ്ങള്‍ നേരേ വടക്കോട്ടു നടക്കും. അവിടെ ഒരു വിശാലമായ കുളവും ഒരമ്പലവുമുണ്ട്.മനോഹരമായ പൂഴി അവിടമെങ്ങും പൂക്കള്‍ വിതറിയിട്ടുണ്ടാകും.അദ്ദേഹം കുളത്തിന്റെ വക്കിലിരുന്നു പല്ലു തേയ്‍ക്കാന്‍ തുടങ്ങും. എന്നിട്ടു കുളത്തിലിറങ്ങി വസ്‍ത്രങ്ങളലക്കും. കുളി കഴിഞ്ഞു കേറുമ്പോള്‍ മണി ഒന്നു കഴിഞ്ഞിരിക്കും. ശ്രീദേവി ഊണും വെച്ചു കാത്തിരിക്കുകയാവും.
                                       അധികനാള്‍ കഴിഞ്ഞില്ല, പുതുക്കിപ്പണിത ഭാര്യാഗൃഹത്തില്‍ നിന്ന് അദ്ദേഹം സ്വഗൃഹത്തിലേയ്‍ക്ക് കുടുംബസമേതം താമസം മാറ്റി. ഇപ്പോള്‍ നന്നേ ക്ഷീണിച്ചിരുന്നു. ചില്ലറ ചികിത്‍സകളും തുടങ്ങിയിട്ടുണ്ട്.ആ വരാന്തയിലിരുന്നു കൊണ്ടു തലേരാത്രി
ഘടദീപം 21
 എഴുതിത്തീര്‍ത്ത കവിത വളരെ ആവേശപൂര്‍വ്വം ഉറക്കെ വായിച്ചു കേള്‍പ്പിക്കാന്‍ ക്ഷീണം തോന്നാറില്ല. ചങ്ങമ്പുഴക്കവിതകളിലെചൂടേറിയ ഭാഗങ്ങള്‍ ഈ കാലഘട്ടത്തിലാണ് അദ്ദേഹം രചിച്ചത്. "ചുട്ടെരിക്കിന്‍" ഒരുദാഹരണമാണ്. അതു ചിത്രോദയത്തിനു പോസ്‍റ്റു ചെയ്യാന്‍പോകുന്നതിനു മുമ്പ് എന്നെ വായിച്ചു കേള്‍ പ്പിക്കുകയുണ്ടായി. വായന കഴിഞ്ഞപ്പോള്‍ അദ്ദേഹം വിയര്‍ത്തിരുന്നു. ഞാനാ കവിത എന്റെ "ഇടിമുഴക്ക" ത്തിന്റെ മുഖപേജില്‍ കൊടുക്കാന്‍ അനുവാദം ചോദിച്ചു. എങ്കില്‍ രണ്ടു വരി കൂടി ഇരിക്കട്ടെ, അദ്ദേഹം അവിടെ ഇരുന്നുകൊണ്ടുതന്നെ കുത്തിക്കുറിച്ചു. എന്നിട്ടു വായിച്ചു.
" മമ ശബ്ദം മഹിയൊട്ടുക്കിടിവെട്ടിയലറുമീ,
മമ ശബ്ദം കേള്‍ക്കുവിന്‍, മിഴി തുറക്കിന്‍....!"
                                                      X X X X
ചങ്ങമ്പുഴയ്‍ക്കു ക്ഷീണം ഏറിക്കൊണ്ടിരുന്നു. ഒരു ദിവസം അദ്ദേഹം പറഞ്ഞു : ഒരു ആടിനെ വാറ്റി കഴിക്കണം.അതിനു വേണ്ട മരുന്നുകളെല്ലാം തയ്യാറായി. ഒരു കൂട്ടം മാത്രം കിട്ടിയിട്ടില്ല. "
"എന്താ?"
തെങ്ങിന്റെ ചാരായം വേണം."
എന്റെ സ്ഥലത്തിനടുത്തു ചിറ്റൂരോ മറ്റോ കിട്ടുമെന്നു പറഞ്ഞു.
തന്നു.
എന്റെ അന്വേഷണം ഫലിച്ചു. സാധനം ഒരാള്‍ തരാമെന്ന് ഏറ്റു. എന്നാല്‍ അയാള്‍ക്ക് അത് ചങ്ങമ്പുഴയുടെ വീട്ടില്‍ എത്തിക്കാന്‍ ഭയം. കാരണം അത് തിരുവിതാംകൂറും ഇത് കൊച്ചിയുമാണ്. അന്നു സംയോജനം നടന്നിരുന്നില്ല. നിരോധിക്കപ്പെട്ട കാര്യമാണ്. പോരെങ്കില്‍ വ്യാജമദ്യവും.
ഒരു ധീരകൃത്യം നടത്തിക്കളയാമെന്നു ഞാനും തീരുമാനിച്ചു. സാധനം ഒരു പതിനാറൗണ്‍സ് കുപ്പി നിറയെ ഉണ്ട്. ഒരു സ്യൂട്കെയ്‍സില്‍ ഭദ്രമായി എടുത്തു
വച്ച്, അതിരാവിലെ യാത്ര തിരിച്ചു.
"ഇതു രോഗിയായ മഹാകവിക്കു മരുന്നുണ്ടാക്കാനാണ്,അദ്ദേഹം രണ്ടു ദിവസം കൂടി ജീവിച്ചു നാലുവരിക്കവിത കൂടുതല്‍ എഴുതാന്‍ സാധിച്ചാല്‍ അതു നമുക്കും നേട്ടമാണല്ലോ" എന്നൊന്നും പറഞ്ഞാല്‍ എക്സൈസുകാര്‍ വിടില്ല. എങ്കിലും അനിഷ്ടസംഭവമൊന്നും കൂടാതെ,സാധനം എന്നോടൊപ്പം ഭദ്രമായി അദ്ദേഹത്തിന്റെ വീടിലെത്തി. അദ്ദേഹം അതേറ്റുവാങ്ങി ഭാര്യയെ ഏല്‍പ്പിച്ചു.
ദിവസങ്ങള്‍ കഴിഞ്ഞു, ശ്രീദേവിയോടു ചോദിച്ചു :
"ആടിനെ വാറ്റിയില്ലേ?"
"വാറ്റിക്കൊണ്ടുവരാന്‍ എവിടെയോ ഏര്‍പ്പാടു ചെയ്‍തിട്ടുണ്ടെന്നു പറയുന്നതു കേട്ടു."
ഘടദീപം 22
" പിന്നെ, ആ കുപ്പിയിലെ....?"
" ഓ, അതവിടെ കാലിക്കുപ്പിയായി ഇരുപ്പുണ്ട്."
കുടി നിര്‍ത്തിയെന്നാണ് അദ്ദേഹം എന്നോടു പറഞ്ഞിരുന്നത്.
" അല്ല; പട്ടയെക്കാളും നല്ലത് തെങ്ങിന്റെയാണല്ലേ?"
എന്നിട്ടദ്ദേഹം അപരാധബോധത്തിന്റെ ഒരു വക പരിഹാസത്തോടെ ഒരു ചിരി ചിരിച്ചു.
" ഇഷ്ട, എനിക്കബദ്ധം പറ്റി. ഞാനതു കുടിച്ചു പോയി. ഇനി തൊടില്ല. തീര്‍ച്ച."
അദ്ദേഹം വളരെ വികാരാധീനനായി കാണപ്പെട്ടു.
" സ്‍നേഹിതാ, ഞാന്‍ തന്നെ എന്നെ നശിപ്പിച്ചു. ഒരു കാലത്തു ചായയും ചാരായവും മാത്രം കൊണ്ട് ദിവസങ്ങളോളം ഞാന്‍ ജീവിച്ചിരുന്നു. ഭാര്യയും അമ്മയും ഊണും തയ്യാറാക്കി,കരഞ്ഞു കൊണ്ട് പറയും : ഉണ്ണാന്‍. ഉണ്ണില്ല. ആരോടും മിണ്ടില്ല. അങ്ങനെ തോന്നി. കാരണമെന്ത്? എനിക്കു തന്നെ അജ്ഞാതമാണ്. "
അദ്ദേഹം സ്വന്തം സ്മരണകളുടെ ചുരുളഴിക്കും.
                   " രണ്ടുമണിയാകുമ്പോള്‍ പുറത്തിറങ്ങും. നേരേ ടൗണിലേക്കു നടക്കും. കാലിലെ ഷൂവില്‍ ഒരു കഷണം കഞ്ചാവെടുത്തു കടലാസ്സില്‍ പൊതിഞ്ഞു വെച്ചിരിക്കും. കാല്‍നടയായി പോകും. ഷൂവിനുള്ളിലെ സാധനം നല്ല പോലെ മര്‍ദ്ദിക്കപ്പെടാന്‍. വഴിമധ്യേ ഒരു ക്രിസ്‍ത്യാനിയുടെ കടയുണ്ട്. ഞാന്‍ അവന്റെ കടയ്‍ക്കു നേരേ വരുമ്പോള്‍ അടയാളം കൊടുക്കും.
രാത്രി തിരിച്ചുവരുമ്പോള്‍ എല്ലാം ഒരുക്കിയിട്ടുണ്ടാകും. രണ്ടു പ്‍ളേറ്റ് നിറയെ സാമാനങ്ങള്‍. ഒന്നയാള്‍ക്കും ഒന്നെനിക്കും. കുടി കഴിഞ്ഞാല്‍ ഞാന്‍ ഷൂ പൊക്കും.അവന്‍ കയ്യിട്ടു പൊതിയെടുത്ത് രണ്ടു വീടിയിലാക്കി തെറുക്കും. ഒന്ന് എന്റെ ചുണ്ടത്തു വെച്ച് കൊളുത്തിത്തരും. ഒന്നവനും. ഇത്രയുമായാല്‍ പിരിയാന്‍ സമയമായെന്നര്‍ത്ഥം. ഞാനിറങ്ങി ഒരു നടത്തം കൊടുക്കും..അപ്പോള്‍ പാതിരാ കഴിഞ്ഞിരിക്കും. കുറ്റാകൂരിരുട്ടും. എന്നാലും ഊടുവഴിയില്‍ കൂടെയേ വീട്ടിലേയ്‍ക്കു മടങ്ങൂ. വീട്ടില്‍ വിളക്കു വിളറി എരിയുന്നുണ്ടാകും. ചാരെ ഭാര്യയും. അവള്‍ കരയുകയായിരിക്കും. "
അദ്ദേഹം തുടരും. " എങ്കിലും എനിക്കത്ഭുതം തോന്നുന്നു, ഒരിക്കലും ഒരനിഷ്‍ടസംഭവവുമുണ്ടാകാത്തതില്‍. വല്ല മരത്തിലും തലയിടിക്കാം. പാമ്പു കടിക്കാം. വഴിയില്‍ത്തന്നെ ബോധമറ്റു വീണെന്നും വരാം. എന്നാല്‍, യാതൊന്നുമുണ്ടായില്ല. ഇതാരുടെ ഭാഗ്യം കൊണ്ടാണെന്നറിയില്ല."
                                    സ്വന്തം മനസ്സാക്ഷിയുടെ പ്രതിക്കൂട്ടില്‍ നിന്ന് അദ്ദേഹമിതു പോലെ പ്രസ്‍താവിച്ച സന്ദര്‍ഭങ്ങള്‍ ദുര്‍ല്ലഭമായിരുന്നില്ല. ശ്രീ. ഏ. ബാലകൃഷ്ണപിള്ള ഇങ്ങനെ പറയുന്നു.... ദൗര്‍ബ്ബല്യങ്ങള്‍
ഘടദീപം 23
 ഉത്‍കര്‍ഷേച്ഛുവായ ഒരു കവിയില്‍ കളങ്കമായികണക്കാക്കേണ്ടതില്ലായിരിക്കാം.
ചങ്ങമ്പുഴ തന്നെ പറഞ്ഞു.
"ഏഴാം സ്വര്‍ഗ്ഗം കടന്നു തവ കടമിഴിയില്‍
ക്കൂടിയെന്നല്ല, ഞാനാം പാഴാം പുല്‍തണ്ടില്‍
നിന്നുല്പല,
മധുരസ്വപ്‍നഗാനം പകര്‍ന്നു;
കേഴാം ഞാന്‍, നാളെ വീഴാ; മടിയി-
ലഖിലവും തേളുചൂഴും മനസ്സില്‍
താഴാം, താഴട്ടെ,കേഴട്ടരികില്‍ വരികയേ,
ഹൃദ്യമെ,മദ്യമെ നീ...."
                                                        X X X X

                                      "രാത്രി രണ്ടുമൂന്നു തവണ ച്ഛര്‍ദ്ദിച്ചു. രാവിലെ നേരേ കോയമ്പത്തൂര്‍ക്കു പോയി."
അദ്ദേഹം പറയുകയായിരുന്നു. ഡോക്‍ടര്‍ ശരിക്കു പരിശോധിച്ചു.


ക്ഷയരോഗം മൂര്‍ദ്ധന്യത്തില്‍ എത്തിക്കഴിഞ്ഞിരുന്നുവെന്നും പ്രയാസമണെന്നും പറഞ്ഞു.
വാസ്‍തവത്തില്‍ ക്ഷയരോഗബാധിതനാണ് ഞാനെന്ന് അറിഞ്ഞിരുന്നില്ല. കോയമ്പത്തൂരേക്കു പോകണമെന്നു വിചാരിച്ച ആ രാത്രിയാണ് എനിക്ക് ആ രോഗത്തെ പറ്റി സ്വയം സംശയം ജനിച്ചത്."
വീടിന്റെ തെക്കുവശത്തു ഒരു ഷെഡ്ഡു കെട്ടിയുയര്‍ത്തപ്പെട്ടു. മരുന്നു കുപ്പികളുടെ നടുക്ക് ഒരു ചാരുകസാലയില്‍ അദ്ദേഹം അങ്ങനെ ഇരിക്കുന്നത് കുറേനാള്‍ കണ്ടു. പിന്നെ ഒരു നാള്‍ അതിനടുത്തു തന്നെ ദയനീയവും, വ്യസനകരവുമായ ചിതാഭസ്‍മവും കാണുമാറായി. അതിന്നരികിലായി കണ്ണീരില്‍ കുളിച്ചു നില്‍ക്കുന്ന ഒരു വിധവയായ മാതാവും അച്ഛന്‍ നഷ്‍ടപ്പെട്ട സന്താനങ്ങളും. ആ ചിതാഭസ്‍മം ആ ദു:ഖിതയായസ്‍ത്രീയെക്കുറിച്ചു പാടുന്നതു പോലെ തോന്നി-
"മണ്‍മറഞ്ഞു ഞാനെങ്കിലുമിന്നു-
മെന്നണുക്കളിലേവമോരോന്നും
ത്വല്‍പ്രണയസ്‍മൃതികളുലാവി
സ്വപ്‍നനൃത്തങ്ങളാടുന്നു, ദേവി.....!
( സ്‍പന്ദിക്കുന്ന അസ്ഥിമാടം.)
-----------------------------------
ഘടദീപം 24 

സ്വാതന്ത്ര്യം വന്നവഴി

("ഇടതുപക്ഷം" വാരിക. എഡിററര്‍ : പന്തളം പി.ആര്‍. മാധവന്‍ പിള്ള
ഏപ്രില്‍19, 1951 )


                     ആഗസ്റ്റ് 15! മൂക്കത്ത് വിരല്‍ വെച്ചുകൊണ്ടല്ലാതെ ആ നാമം ഉച്ചരിക്കുകവയ്യ എന്തെല്ലാം പ്രതീക്ഷകളുടെ കുതിരപ്പുറത്താണ് അതെഴുന്നെള്ളിയത്!    എല്ലാ കഷ്ടപ്പാടുകളും അവസാനിക്കുക, എല്ലാത്തരം അടിമത്തങ്ങളും അവസാനിക്കുക,പട്ടിണിയും ദാരിദ്ര്യവും തൊഴിലില്ലായ്‍മയും മാറുക,ചൂഷണത്തിന്റെയും മര്‍ദ്ദനത്തിന്റെയും കൊള്ളയുടേയും കൊലക്കഥകള്‍ക്കു വിരാമമിടുക - സമത്വസുന്ദരവും സുഖസമൃദ്ധവും സ്വാതന്ത്ര്യ സുരഭിലവുമായ - കാലം ആഗസ്റ്റ് 15-ന്റെ തലയ്‍ക്കല്‍ ഒരു നക്ഷത്രം പോലെ തെളിഞ്ഞു നിന്നപ്പോള്‍ ഒന്നര നൂറ്റാണ്ടുകാലത്തെ ഭാരം ചുമന്നു തളര്‍ന്ന മനുഷ്യന്‍- പാവപ്പെട്ട മനുഷ്യന്‍ - എല്ലാത്തരം ദൗര്‍ഭാഗ്യങ്ങളുടേയും ആകത്തുകയായ മനുഷ്യന്‍ ആശ്വസിച്ചു. അവന്‍ നെറ്റിയില്‍ നിന്നു വിയര്‍പ്പു തുടച്ചു.ആലസ്യത്തില്‍ നിന്നു ഉണര്‍ന്നു കണ്ണുതിരുമ്മി.അവന്റെ ചുണ്ടില്‍ ഒരു പ്രത്യാശ പൊടിഞ്ഞു.
അതിനു കാരണമുണ്ടായിരുന്നു. ഇന്ത്യാക്കാരന്റെ അധ:പതനങ്ങള്‍ക്കൊക്കെ കാരണം വിദേശാധിപത്യമാണെന്ന് അവന്‍ വിശ്വസിക്കുകയും വിശ്വസിപ്പിക്കപ്പെടുകയും ചെയ്‍തു. ബ്രിട്ടീഷുകാരന്‍ ഇന്ത്യ വിടുക എന്നതിന്റെ അര്‍ഥം ഇന്ത്യയിലെ പട്ടിണിയും തൊഴിലില്ലായ്‍മയും മാറുകയെന്നാണെന്നു അവന്‍ പഠിക്കുകയും പഠിപ്പിക്കുകയും ചെയ്‍തു.
ബ്രിട്ടീഷുകാരന്‍ ഇന്ത്യ വിട്ടു. ഇന്ത്യയുടെ സിംഹാസനം ഇന്ത്യയുടെ കയ്യിലേക്കു തന്നെ വീണു. കോണ്‍ഗ്രസ് ഭരിക്കാന്‍ കയറി. ഒന്നര നൂറ്റാണ്ടിന്റെ പഴക്കം ചെന്ന സാമ്രാജ്യത്ത്വത്തിന്റെ മരണമണി
പോലെ ആഗസ്റ്റ് മാസത്തിലെ ഒരു അര്‍ദ്ധരാത്രിയില്‍ പള്ളികളില്‍ നിന്നും അമ്പലങ്ങളില്‍ നിന്നും കൂട്ടമണികള്‍ ലഹള കൂട്ടി. കതിനവെടികള്‍ പൊട്ടി. പോലീസുകാരന്‍ ത്രിവര്‍ണ്ണ പതാക -പൊക്കി. ലോക്കപ്പിന്റെ, ജയിലിന്റെ
തലയില്‍ ത്രിവര്‍ണ്ണപതാക പാറി.

ഘടദീപം 25


ആ പതാകയുടെ സ്ഥാപനത്തിനു വേണ്ടി ജീവാര്‍പ്പണം ചെയ്‍ത ദേശസ്നേഹികളുടെ ചോര അപ്പോഴും അവയുടെ കീഴെ അവശേഷിച്ചു
കിടന്നിരുനു.

എന്നാല്‍എല്ലാംചതിയായിരുന്നു.കടുത്തവഞ്ചനയായിരുന്നു.
വളര്‍ന്നുവരുന്നതലമുറയുടെ,പിറവിയെടുക്കുന്നജനകീയജനാധിപത്യത്തിന്റെ പിന്നിലുണ്ടായ ഒരു ഗൂഢാലോചനയായിരുന്നു.വിദേശമുതലാളിത്തവും സ്വദേശമുതലാളിത്തവും ചേര്‍ന്നുള്ള ഗൂഢലോചന!.
നമ്മുടേതു കുഴപ്പം നിറഞ്ഞ കാലഘട്ടമാണ്. പ്രത്യേകിച്ചും ആഗസ്റ്റുപതിനഞ്ചിനു ശേഷമുള്ള കാലം. ഇവിടെ ജനാധിപത്യമല്ല, ഫാസിസ്റ്റുമുറകളാണു പുലരുന്നത്. ഇവിടെ സമാധാനമുണ്ടൊ?
അഭിപ്രായസ്വാതന്ത്ര്യമുണ്ടോ? വിചാര സ്വാതന്ത്ര്യമുണ്ടോ?
ഞാനൊരു കമ്യൂണിസ്റ്റല്ല. കമ്യൂണിസ്‍റ്റുപ്രവര്‍ത്തകനല്ല. പക്ഷെ, തികച്ചും പഴഞ്ചനല്ല. എനിക്കൊരുസ്വതന്ത്രവുംപുരോഗമനപരവുമയ ചിന്താഗതിയുണ്ട്. ഈ ചിന്താഗതി ബ്രിട്ടീഷുകാരന്‍ ഇവിടെ ഭരണം നടത്തിയ കാലം മുതല്‍ ഞാന്‍ വെച്ചുപുലര്‍ത്തിപ്പോരുന്നതാണ്.ബ്രിട്ടീഷുകാരന്റെ പോലീസ് എന്നെ ഭീഷണിപ്പെടുത്തുകയോ എന്റെ വീട്ടില്‍ കാലുകുത്തുകയോ ഉണ്ടായിട്ടില്ല. എന്നാല്‍ സ്വാതന്ത്ര്യം കിട്ടിയതിനു ശേഷം എന്താണുണ്ടായത്. പോലീസ് പലവട്ടം എന്റെ വീടു പരിശോധിച്ചു.എന്നെ ഭീഷണിപ്പെടുത്തി. ഒരു കാര്യവുമില്ലാതെ എന്റെ വീട്ടിലുള്ളവരെ പരിഭ്രമിപ്പിച്ചു. അലമാരയിലെ പുസ്‍തകങ്ങളും എനിക്കു വന്ന കത്തുകളും എടുത്തു അരിച്ചു പരിശോധിച്ചു. എന്തിനു വേണ്ടി? എന്നിട്ടു എന്ത് അവര്‍ക്കു കിട്ടി? ഒന്നുമില്ല. ഞാന്‍ ചോദിച്ചു : -നിങ്ങള്‍ക്കെന്താണ് വേണ്ടത്?
പോലീസുകാരന്‍ പറഞ്ഞു:
-ഇവിടെ കമ്യൂണിസമുണ്ടോ എന്നു നോക്കിയതാണ്..........
കഷ്ടം. അതിനു ചൈനയിലായിരുന്നു അവര്‍ പോകേണ്ടിയിരുന്നത്.! നിരോധിക്കാത്ത മാക്‍സിം ഗോര്‍ക്കിയുടെ 'അമ്മ'യെന്ന വിശിഷ്ട ഗ്രന്ഥം എനിക്കു ഇന്ത്യന്‍ പോലീസിനെ ഭയന്നു ഒളിച്ചുവെയ്‍ക്കേണ്ടിവന്നു പണ്ഡിറ്റ് നെഹ്രുവിന്റെ ഭരണത്തില്‍ പോലും നിരോധിക്കാത്തൊരു സുപ്രസിദ്ധ കൃതി ഒളിച്ചുവെയ്‍ക്കാന്‍‍ നിര്‍ബ്ബന്ധിത നായൊരവസ്‍ഥ ഇവിടത്തെ സ്വാതന്ത്ര്യബോധം എത്രത്തോളം സുരക്ഷിതമാണെന്നു തെളിയിക്കയാണോ?
                    സ്വാതന്ത്ര്യം ലഭിക്കുനതിനു മുമ്പു വരെ കോണ്‍ഗ്രസ്സിന്റെ സമരത്തേയും ഇന്ത്യന്‍ ദേശാഭിമാനത്തിന്റെ അള്ളിപ്പിടുത്തത്തേയും
ഘടദീപം 26

Friday, February 18

അംഗഭംഗം



അംഗഭംഗം
ഐന്‍സ്‍റ്റീന്‍  വാലത്ത്


                       സുധാകരന്റെ  അച്ഛന്‍ മരിച്ചത്  ജനിച്ചതു പോലെ തന്നെ ആരുമറിയാതെയാണ് .  പതിനൊന്നാം മണിക്കൂറില്‍ ആശുപത്രിയില്‍ എത്തി.; മരിച്ചു. അത്ര തന്നെ.
                        ജീവിച്ചിരുന്നപ്പോള്‍ അദ്ദേഹത്തിന്റെ ഒരു കാര്യവും അത്ര എളുപ്പത്തില്‍ നടന്നിട്ടില്ല.   എന്തിനും ഏതിനും  തടസ്സം തന്നെ തടസ്സം. മറ്റുള്ളവര്‍ക്ക് വീട്ടുമുറ്റത്ത് സൗജന്യമായി വീണുകിട്ടുന്നത് സുധാകരന്റെ അച്ഛന്‍ നാലുപ്രാവശ്യം നടന്നലഞ്ഞ്, വിയര്‍പ്പൊഴുക്കി, അഭ്യര്‍ത്ഥിച്ച്,               അപേക്ഷിച്ച് , ഒടുവില്‍ ആത്മനിന്ദപോലുംമറന്ന് കെഞ്ചിയാണ്  സംഘടിപ്പിച്ചിരുന്നത്.
                        അസുഖ നില അല്പ്പം വഷളാണ് - ആരെയെങ്കിലും വിളിച്ചുവരുത്താനുണ്ടെങ്കില്‍ വേഗം അറിയിച്ചോളൂ, എന്ന് ഡോക്ടര്‍ പറഞ്ഞപ്പോള്‍- കോമയിലാണ്....   സിങ്കിങ്ങാണ്... എന്നൊക്കെ മറ്റുള്ളവരുടെ കാര്യത്തില്‍  ഒത്തിരി തവണ         പറയുകയും കേള്‍ക്കുകയും ചെയ്തിട്ടുള്ള സുധാകരന് അപ്പോള്‍ ആ വാക്കുകളില്‍ നിസ്സഹായമായ ഒരു ജീവന്റെ അവസാനപിടച്ചിലുകള്‍ അനുഭവപ്പെട്ടു.
                         കാഷ്വാലിറ്റി കിടക്കയില്‍ അച്ഛനെ എടുത്തുകിടത്തി,         പുറത്ത് ടെലിഫോണ്‍ ബൂത്തില്‍ ചെന്ന്  അത്യാവശ്യം വേണ്ടപ്പെട്ടവരെ വിവരം അറിയിച്ച് ധൃതിയില്‍ തിരിച്ചെത്തിയപ്പോഴേയ്ക്ക്, ആ നുറുങ്ങുനേരത്തിനിടയില്‍  അയാളുടെ അച്ഛന്റെ    താടിയും നിറുകയും ചേര്‍ത്ത്  വെളുത്ത കോറത്തുണിക്കീറ് കൊണ്ട് നീളത്തില്‍  കെട്ടിക്കഴിഞ്ഞിരുന്നു.. മാറിലേയ്ക്ക്  മടക്കിവെച്ച കൈകളിലേയും നീട്ടിച്ചേര്‍ത്തുവെച്ച കാലുകളിലേയും തള്ളവിരലുകളും  ഓരോ കോറക്കീറുകള്‍ കൊണ്ട് ബന്ധിച്ചിരുന്നു.
                      അച്ഛന്‍ പോയ്ക്കഴിഞ്ഞിരിക്കുന്നു.
                      സുധാകരനു വിശ്വസിക്കാന്‍ കഴിഞ്ഞില്ല. അയാള്‍  ആ കൈകള്‍ തൊട്ടുനോക്കി. ചൂടാറിയിട്ടില്ല.  കാറില്‍  ആസ്പത്രിയിലേക്കു വരുമ്പോള്‍  തന്റെ ചുമലില്‍ അമര്‍ന്നുകിടന്ന് ഞരങ്ങുകയായിരുന്നെങ്കിലും ഒരു മണിക്കൂര്‍ മുമ്പ് അച്ഛന്‍ തന്നോട് ബോധത്തോടെ           സംസാരിച്ചത് പെട്ടെന്ന്  അയാള്‍ ഓര്‍ത്തു. . രണ്ടുനാള്‍ ക്ഷൗരം മുടങ്ങിയ        ആ ശോഷിച്ച  കവിളുകളില്‍, കവിളെല്ലില്‍ നെറ്റിയില്‍, നാസികയില്‍  അയാള്‍  തടവി.
                    ശരിക്കും നിശ്ചലമായ  ശരീരം.
                    സുധാകരന്  താന്‍  ഒരുപാടുകാലം പിന്നോട്ടു പറക്കുന്നതായി തോന്നി. ആരോ അയാളേയും വലിച്ചുകൊണ്ട് വെളിച്ചം കുറഞ്ഞ പഴഞ്ചന്‍ ചുറ്റുപാടുകളിലേയ്ക്ക് ഓടുന്നതു പോലെ.     
                                     ആ രാത്രി മുഴുവന്‍ അയാള്‍  അച്ഛന്റെ അടുക്കല്‍  ഇരുന്നും കിടന്നും കഴിച്ചുകൂട്ടി.പുലര്‍ച്ചെ, കുളിപ്പിക്കാന്‍  പുറത്തേയ്ക്കെടുത്തപ്പോള്‍ , അച്ഛന്‍   ബാല്യത്തില്‍ എന്നും  തട്ടാംപടി പുഴയില്‍ കൊണ്ടുപോയി കുളിപ്പിച്ചിട്ടുള്ള ഓര്‍മ്മ  അയാളെ നിശ്ശബ്ദമായി കരയിച്ചു.   പകരം  ,   ജീവിച്ചിരിക്കുമ്പോള്‍ ഒരിക്കല്‍ പോലും ഒന്നു കുളിപ്പിച്ചുകൊടുക്കാന്‍  കഴിഞ്ഞിട്ടില്ല, എന്ന് അയാള്‍   ഓര്‍ത്തു..                          പ്രായാധിക്യമുള്ളപ്പോഴും ചുവരില്‍ തപ്പിത്തപ്പി കുളിമുറിക്കകത്തു കയറി    ബക്കറ്റില്‍ നിറച്ചുവച്ചിട്ടുള്ള ഇളം ചൂടുവെള്ളം തന്നത്താന്‍ കോരി തലയിലൊഴിച്ച് കുളിക്കും. എന്നിട്ടു വിളിക്കും.
ഏയ്..ഏയ്..കൗസൂ..തോര്‍ത്തുമുണ്ട്...  
                          കമഴ്ത്തിക്കിടത്തിയപ്പോള്‍  അല്പ്പം വിടര്‍ന്നിരുന്ന  വായിലൂടെ കുറേ മഞ്ഞവെള്ളം പുറത്തേയ്ക്കു പടര്‍ന്നു. . അവസാനമായി കഴിച്ച ചോറിന്റെ വറ്റ്.  തക്കാളിയുടേയും പരിപ്പിന്റേയും ദഹിക്കാത്ത ഭാഗങ്ങള്‍.
                          ചൂളയില്‍  അയാളുടെ അച്ഛന് ചാരമാവാനും അധികനേരം    വേണ്ടിവന്നില്ല. കൊഴുപ്പ് തീരെ കുറഞ്ഞ ഒരു  ജീവിതം.
                       ശവദാഹം കഴിഞ്ഞപ്പോള്‍ ആ വീട്ടില്‍ അയാളും ഭാര്യയും അവശേഷിച്ചു.     അച്ഛനെ എന്നെന്നേയ്ക്കുമായി നഷ്ടപ്പെട്ട ആദ്യത്തെ രാത്രി അയാളുടെ മുന്നില്‍ പ്രത്യക്ഷപ്പെട്ടു.  
                        സുധാകരന്‍  നോക്കുന്നിടത്തെല്ലാം അച്ഛനെ കാണുകയായിരുന്നു. ഉമ്മറവാതില്‍ക്കല്‍  കുന്തിച്ചിരുന്ന് പത്രം വായിക്കുന്നു. സെറ്റിയില്‍  ചാരിയിരുന്ന് ഉറക്കം തൂങ്ങുന്നു. പറമ്പിലെ പടവലപ്പന്തലിന്നടിയി ലൂടെ കുനിഞ്ഞു കുനിഞ്ഞു നടക്കുന്നു. വിറച്ചുവിറച്ചുള്ള നടപ്പിനിടയില്‍   ഇരിക്കക്കുത്താലെ വീഴുന്നു.               
                     ഭാര്യ  ഭയത്തോടെ വന്ന് സുധാകരന്റെ ചെവിയില്‍  പറഞ്ഞു ;
പറമ്പിലെ തെക്കേ മൂലയില്‍  പുക കാണുന്നുവെന്ന്.
                         അതിനു ചെവി കൊടുക്കാതെ അയാള്‍   ദീര്‍ഘ നിശ്വാസത്തോടെ മുറികളിലെല്ലാം കയറിയിറങ്ങാന്‍ തുടങ്ങി. അച്ഛന്‍  ഉപയോഗിച്ചിരുന്ന സാധനങ്ങള്‍  എല്ലാ മുറിയിലുമുണ്ടായിരുന്നു.
ടീവീസെറ്റിനു മുകളില്‍  കാലുകള്‍   ഒടിഞ്ഞു മരിച്ചുകിടന്ന തിമിരം ബാധിച്ച കണ്ണട അയാള്‍  കയ്യിലെടുത്തു. അതിനെ ആദ്യം കാണുന്നതുപോലെ തിരിച്ചും മറിച്ചും നോക്കി. അതില്ലായിരുന്നെങ്കില്‍ അച്ഛന് ഒന്നും വായിക്കാന്‍   കഴിയുമായിരുന്നില്ല. അത്      മൂക്കത്തു    വെച്ചാലും അച്ഛന് ഒന്നും വായിക്കാന്‍   കഴിയുമായിരുന്നില്ല. എന്നിട്ടും അച്ഛന്‍ എപ്പോഴും ചോദിച്ചു.
എന്റെ കണ്ണടയെവിടെ?....എന്റെ കണ്ണടയാരെങ്കിലും കണ്ടോ?...കൗസൂ, നിങ്ങള് എന്റെ കണ്ണട കണ്ടോ?..
സുധാകരന്‍  ആ കണ്ണട മുണ്ടിന്റെ തല കൊണ്ട് തുടച്ച് തിളക്കം വരുത്തി.
                     ഒറ്റ രാത്രി കൊണ്ട് ആ ഭൂതക്കണ്ണാടിയുടെ ചട്ടവും കാചവും  പൂപ്പെടുത്തുപോയിരുന്നു.        
                    ഭാര്യ വീണ്ടും വന്നു പറഞ്ഞു,
തെക്കേ വേലിക്കല് ആരോ തീയിട്ടപോലെ...
                     അയാള്‍   തെക്കേപ്പുറത്തേയ്ക്കിറങ്ങി. ചവിട്ടുകല്ലില്‍ തന്നെ അച്ഛന്റെ വള്ളിച്ചെരുപ്പുകള്‍ കിടക്കുന്നു. ഉള്ളംകാലുകളില്‍  കാലങ്ങളായി കൂട്ടുകൂടിയ          ആണിത്തഴമ്പുകള്‍  തേയ്മാനം വരുത്തിയ റബ്ബര്‍ ചെരുപ്പുകള്‍.  അച്ഛന്‍  ആ ചെരുപ്പുകളിട്ട് ഒരായുസ്സു മുഴുവന്‍  ചവിട്ടിയിട്ടുണ്ടാകും. വിശന്നു പൊരിഞ്ഞ നാളുകളില്‍  കൊക്കിയ മുലപ്പാല്‍പ്പതയും         വാര്‍ദ്ധക്യത്തിന്റെ ഗതികെട്ട നാളുകളില്‍  അറിയാതിറ്റിയ മൂത്രത്തുള്ളികളും അതില്‍  തുളകള്‍ വീഴ്ത്തിയിട്ടുണ്ട്. സുധാകരന്‍ അതെടുത്ത് വൃത്തിയായി കഴുകിത്തുടച്ച് മേശപ്പുറത്ത് കണ്ണടയുടെ അരുകില്‍  വെച്ചു.
                     ഭാര്യ   റിസ്റ്റ് വാച്ച് കൊണ്ടുവന്ന് അയാളെ ഏല്പ്പിച്ചു. അത്   ഇരുകൈകളിലും      വാങ്ങുമ്പോള്‍ അയാളുടെ കണ്ണുകളിലേയ്ക്ക് കണ്ണുനീര്‍   ഇരമ്പിവന്നു. അപ്പോഴും വിശ്രമമില്ലാതെ ഓടുകയായിരുന്നു അച്ഛന്റെ പ്രിയപ്പെട്ട ഫേവര്‍ലൂബാ......
                   കൊണ്ടുപോയി കളഞ്ഞൂടെ, അച്ഛാ  ഞാന്‍   പുതിയ ഒരെണ്ണം വാങ്ങിത്തരാം, എന്നു പറയുമ്പോള്‍  നിഷ്കളങ്കമായി പൊട്ടിച്ചിരിച്ചുകൊണ്ട്   പഴയ സാധനങ്ങളുടെ വില നിങ്ങള്‍ക്കറിയില്ലല്ലൊ എന്ന്  തിരിച്ചടിക്കുമായിരുന്നു.        
                   ജീവിതത്തിലൊരിക്കലും സുഖിച്ചൊന്നുണ്ടിട്ടില്ല. സുഖിച്ചൊന്നുറങ്ങിയിട്ടില്ല. മഴവെള്ളം  ചോര്‍ന്നിറ്റുന്ന      മുറിയില്‍   മണ്ണെണ്ണവിളക്കിന്റെ        മഞ്ഞപ്രകാശത്തില്‍  കൂര്‍ക്ക മെഴുക്കുപുരട്ടിയതും     കൂട്ടി കഞ്ഞി കുടിക്കുമ്പോഴും മൃഷ്ടാന്നം           കഴിച്ച ലക്ഷപ്രഭുവെപ്പോലെ സമൃദ്ധി ഭാവിക്കുകയും അങ്ങനെ ജീവിക്കാന്‍  പ്രേരിപ്പിക്കുകയും ചെയ്തു.
                         കണ്ണടയുടെ അരികില്‍  അയാള്‍  വാച്ചും വെച്ചു.
                         കരച്ചിലിന്റെ ഒരു കൊടുങ്കാറ്റ് അയാളുടെ   നെഞ്ചകത്ത് മുട്ടിപ്പായുകയായിരുന്നു. ഭാര്യ വെപ്രാളത്തോടെ ഓടിവന്നിട്ടു പറഞ്ഞു.
                         നോക്കൂ. ഇങ്ങനെ നിന്നാല്‍  മതിയോ? തെക്കേ അരികിലെ വേലി മുഴുവന്‍ കത്തുകയാണ്. ഉടനെ എന്തെങ്കിലും ചെയ്തില്ലെങ്കില്.........
                            അയാള്‍   വീണ്ടും പുറത്തിറങ്ങി നോക്കി.  തെക്കേ അതിരിലെ വേലി മുഴുവന്‍  തീ ആളിക്കത്തുകയാണ്. തീജ്ജ്വാലകള്‍   ഉയര്‍ത്തിവിടുന്ന  തീപ്പൊരികള്‍ മിന്നാമിനുങ്ങുകളെപ്പോലെ ഇരുട്ടില്‍  പറന്നു കളിക്കുന്നു. ആ പ്രദേശം മുഴുവന്‍  മഞ്ഞ വെളിച്ചമാണ്. അതിനപ്പുറം അയല്ക്കാരും മറ്റു ഗ്രാമവാസികളും കാഴ്ചക്കാരായി തടിച്ചുകൂടിയിട്ടുണ്ട്.            തീ ക്രമേണ കിഴക്കേ വേലിയിലേയ്ക്കും പടിഞ്ഞാറേ വേലി യിലേയ്ക്കും     പടരാനുള്ള ഭാവമാണ്. 
                          താമസിയാതെ    അതു വീടിനു ചുറ്റും പടരുമെന്നും പക്ഷേ അതു കെടുത്താന്‍  താന്‍      അശക്തനാണെന്നും   അപ്പോഴും ആ  തീനൃത്തത്തില്‍  ഉലഞ്ഞ  ഭാര്യയെ ചേര്‍ത്തുനിര്‍ത്തി, അയാള്‍   വിഷാദത്തോടെ അടക്കം പറഞ്ഞു.          26-8-10

                          **********************************************










Tuesday, February 15

An Iraqui grandma in 2003. Painting.



കഥ

പാരാസല്ഫാമോളും
ഫുറടോരിച്ചും  





മരുന്നുപായ്ക്കറ്റുകളില്‍  വ്യാജവില തുന്നിച്ചേര്‍ക്കുകയായിരുന്ന ഉടമ കം കെമിസ്റ്റ്  സിംപ്ലനോട് രഹസിയം.
ഗുളികന്‍.
ഏതു?
മഫനാമിക്‌ അമ്ലം കലര്‍ത്തിയ പാരാസിറ്റമോളം.
എണ്ണം?
ഫാമിലി പായ്ക്ക് .
കുറിപ്പടി?
പതിവില്ല. സ്വയന്‍.
ലക്ഷണക്കേടുകള്‍?
വിടാപ്പനി,തോരാജലപാതം,നീര്വീഴ്ച.
പ്രായം?
രണ്ടു സീനിയേഴ്സ്,മൂന്നു ജൂനിയേഴ്സ്...
ലക്ഷണമൊത്ത  അഞ്ചു  പാണ്ഡവര്‍ ?
ഒത്ത ലക്ഷണം.
ആരേങ്കിലും ഒന്ന് കാണിക്കാരുന്നില്ലെ?
ന്യാരേം  കാണിക്കാനില്ല.  പെഷലിസ്ടന്‍മാര്‍   തൊപ്പിയിട്ടു.
ഭക്ഷണവും ശുചിത്വവും?
കേമം. ശുദ്ധമായ പച്ചക്കറി. അടുക്കളത്തോട്ടത്തില്‍ നിന്നു നേരിട്ടുപറിച്ചത്.
രാസവളമില്ല. കീടനാശിനിയില്ല.  പച്ചക്കറി മാത്രമല്ല, പഴവര്‍ഗ്ഗങ്ങളും 
ഞങ്ങള്‍  നട്ടുണ്ടാക്കിയിട്ടുണ്ട് .
സിംപ്ലന്‍  രോഗനിര്‍ണ്ണായകമായ  പൈശാചികമന്ദഹാസം  പൊഴിച്ചു.
ഉരീക്യാ.
            ( തുടരും )