Search This Blog

Friday, December 6


വി.വി.കെ.വാലത്ത്
കവിയും
ചരിത്രകാരനും

ആമുഖം.

         
               കവിയും ചരിത്രകാരനും സ്ഥലനാമഗവേഷകനുമായിരുന്ന  വി.വി.കെ.വാല ത്തിന്റെ ജീവചരിത്രം അദ്ദേഹം നിര്യാതനായി പതിനഞ്ചു വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും എഴുത പ്പെട്ടില്ല. മുപ്പതുകളിലും നാല്‍പതുകളിലും മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ അറുപതോളം ലക്കങ്ങ ളില്‍ മുഖപ്പേജില് വാലത്തിന്റെ കവിതകള്‍ പ്രസിദ്ധീകരിച്ചിരുന്നു. ഇടിമുഴക്കം, മിന്നല്‍ വെളിച്ചം,  ചക്രവാള ത്തിനപ്പുറം എന്നീ മൂന്നു ഗദ്യകവിതകള്‍ രചിച്ച്,  പില്‍ക്കാലത്ത് മലയാളത്തി ലെ പദ്യകവിതകള്‍ക്ക് ഉണ്ടായ ആധുനികകവിത എന്ന രൂപപരവും ഭാവ പരവുമായ പരിവര്‍ത്തനത്തിന് വഴികാണിച്ചു.
           സ്ഥലനാമ ഗവേഷണം ശ്രദ്ധാര്‍ഹമായ ഒരു പഠനവേദിയാണ് എന്ന് തെളിയി ച്ചത് വാലത്താണ്.  ചരിത്രത്തിന്റെ പശ്ചാത്തലത്തില്‍ വസ്തുതകളെ സൂക്ഷ്മനിരീക്ഷണം നടത്തി നിഗമനങ്ങളില്‍ എത്തുന്ന അദ്ദേഹത്തിന്റെ രീതി പണ്ഡിത ലോകം അംഗീകരിച്ചു, എന്നതാണ് അദ്ദേഹത്തിന്റെ വിജയം.  തൃശ്ശൂര്‍, പാലക്കാട്, എറണാകുളം , തിരുവനന്തപു രം എന്നീ നാല് ജില്ലകളുടെ സ്ഥലചരിത്രം കേരള സാഹിത്യ അക്കാദമിയുടെ സ്കോളര്‍ഷി പ്പോടെ രചിച്ചു.                                                                              .             .     .  .            വാലത്തിന്റെ ജീവിതപ്പാതയിലെ വഴിത്തിരിവുകളും നാഴികക്കല്ലുകളും നേരിട്ടറിവു ള്ള എഴുത്തുകാര്‍ ടാറ്റാപുരം സുകുമാരന്‍, ടി.കെ.സി. വടു തല, സി.പി. ശ്രീധരന്‍ തുടങ്ങിയ വരാണ്.  എന്നാല്‍ അവരെല്ലാവരും തന്നെ വാലത്തിനെക്കാള്‍ മുമ്പേ വിട പറഞ്ഞിരു ന്നു. ആ ജീവിതത്തെ അടയാളപ്പെടുത്തുവാന്‍ ഞാനുള്‍പ്പടെയുള്ള കുടുംബാംഗങ്ങളുടെ കൈവശമുള്ളത്ര വിവര സാമാഗ്രികളും മനസ്സിലുള്ളത്ര വൈകാരികതയും മറ്റാര്ക്കു മുണ്ടാ വില്ല,എന്നത് ഒരു യാഥാര്‍ത്ഥ്യവുമാണ്.  അങ്ങനെയാണ് ഞാന്‍ ഈ ഗ്രന്ഥരചനയ്ക്ക് തയ്യാറായത്. എന്റെ സഹോദരങ്ങളായ മോപ്പസാങ്ങും സോക്രട്ടീസും  ഇക്കാര്യം എന്നെ
നേരിട്ട് ചുമതലപ്പെടുത്തുകയും പ്രോത്സാഹിപ്പിക്കുകയും കൂടെക്കൂടെ നിര്‍ബന്ധിക്കുകയും ചെയ്തു. അച്ഛന്റെ ജീവചരിത്രം  പറഞ്ഞുവെയ്ക്കാന്‍  ആവശ്യമായ  വിവരസാമഗ്രികള്‍ പലപ്പോഴായി ശേഖരിച്ചു. തരംതിരിച്ചു.  പക്ഷെ, ഗ്രന്ഥരൂപം മനസ്സില്‍ ഉരുത്തിരിയാതി രുന്നതിനാല്‍ എഴുത്തുമാത്രം തുടങ്ങിയില്ല.  അങ്ങനെയിരിക്കെ,  പുസ്തകരൂപത്തില്‍ വന്നി ട്ടില്ലാത്തതും , മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ പഴയ ഏടുകളില്‍ ഉറങ്ങിക്കിടന്നിരുന്നതുമായ വാലത്തിന്റെ എല്ലാ കവിതകളും ലേഖനങ്ങളും ഘടദീപം  എന്നു പേരില്‍ ഒരു പുസ്തകമാ ക്കി. വൈകാതെ അത് ഇടപ്പള്ളി ചങ്ങമ്പുഴ പാര്‍ക്കില്‍ വച്ച് നടന്ന വാലത്ത് അനുസ്മര ണചടങ്ങില്‍, ശ്രീ പൂയപ്പിള്ളി തങ്കപ്പന്‍  പ്രകാശിപ്പിക്കുകയും ചെയ്തു.  തുടര്‍ന്ന് അജ്ഞാത മായ ഒരു പ്രചോദനത്തോടെ ഞാന്‍ ഈ ഗ്രന്ഥത്തിന്റെ രചനയില്‍ ഉടനെ ഏര്‍പ്പെടുക യായിരുന്നു.  ലഭ്യമായ എല്ലാ വിവരങ്ങളും  ചേര്‍ത്ത്, എന്നാല്‍ പൂര്‍ത്തിയാക്കി ,എന്ന  പ്രഖ്യാപനമില്ലാതെ  ഈ ജീവചരിത്രഗ്രന്ഥം  സഹൃദയ സമക്ഷം  അവതരിപ്പിക്കുന്നു.
             







4
ഊരിന്റെ  പേരും പേരിന്റെ നേരും തിരക്കി,
ഒരവധൂതന്‍ ഇന്നാട്ടിടകള്‍ നടന്നു താണ്ടിയിരുന്നു.
പോകാത്ത നാടില്ല. കേറാത്ത മലയില്ല. നൂഴാത്ത കാടില്ല. നീന്താത്ത പുഴയില്ല.
കണ്ണെത്താപ്പൈതൃ കപ്പെരുമ പുകഴും  അകത്തളങ്ങളില്ല.
ഒടുക്കം അവധൂതന്റെ കുഴഞ്ഞ കാലടികള്‍ക്ക് മുന്നില്‍
അനന്തമായ പെരുവഴി അവസാനിക്കതന്നെ  ചെയ്തു.
ഇടവമേഘം പോലെ, ഒറ്റ രാത്രി കൊണ്ട് ഭൂതക്കണ്ണാടിയുടെ ചട്ടവും കാതവും പൂപ്പെടുത്തു.
നാടലഞ്ഞ നാഴിക വിനാഴികകളില്‍ കൊക്കിയ മുലപ്പാല്പതയും
അറിയാതിറ്റിയ മൂത്രത്തുള്ളികളും തുളവീഴ്ത്തിയ
പഴഞ്ചന്‍ മെതിയടികള്‍ നനമണ്ണില്‍ പുതഞ്ഞു.
പുള്ളി വീണ സ്വര്‍ണ്ണ നിബ്ബില്‍ സ്വപ്നങ്ങള്‍ക്ക് പൂര്‍ണ്ണ വിരാമം.
വീട്ടു ചുവരിലെ മുപ്പതു ഡിഗ്രി ചരിവില്‍  ചില്ല് ചട്ടത്തില്‍
നിത്യ സ്മിത രൂപത്തില്‍ അവധൂതനെ ദത്തെടുത്ത്
അതേ കള്ളമുത്തശ്ശി
തന്റെ പുരാതനമായ നന്നങ്ങാടിയില്‍
വീണ്ടും മുടിഞ്ഞ ഉറക്കം തുടങ്ങിക്കഴിഞ്ഞു.
അതിജീവനത്തിന്റെ അന്യം വന്ന മെലിഞ്ഞു നീണ്ട നിഴല്‍ മാത്രം
ഊരുപേരുകളെ കെട്ടിപ്പിടിചു
കാതോര്‍ത്തു
കാറ്റു,പോല്‍ നടന്നു.




                                                                                                                      
നീയെന്റെ വികാരവും                                                                                                      ഞാനതിലെ   വിഷാദവുമാണ്.                                                                                      എനിക്കൊരു മുറിഞ്ഞ ഹൃദയമുണ്ട് .                                                                               അതാണെന്റെ   ആനന്ദം!”  

 -വി.വി.കെ.വാലത്ത്.
------------------------------------------------------------



വാലത്തിന്റെ കൃതികള്‍:
----------------------------

ഇടിമുഴക്കം (കവിത)
മിന്നല്വെളിച്ചം (കവിത)
ചക്രവാളത്തിനപ്പുറം (കവിത)
ഞാന്ഇനിയും വരും (കവിത)ഗ
അയയ്ക്കാഞ്ഞ കത്ത് (ചെറുകഥ)
ഇനി വണ്ടി ഇല്ലാ (ചെറുകഥ)
ഇവിടെ ഒരു കാമുകന്മരിക്കുന്നു. (നോവല്‍)
സംഘകാലകേരളം (പഠനം)
സംഘസാഹിത്യം എന്നാല്‍ എന്ത്? (പഠനം)
ചരിത്രകവാടങ്ങള്‍ (പഠനം)
ഋഗ്വേദത്തിലൂടെ (പഠനം)
ശബരിമല, ഷോളയാര്മൂന്നാര്  (യാത്രാവിവരണം)
വാലത്തിന്റെ കവിതകള് (കവിത)
പണ്ഡിറ്റ് കെ .പി. കറുപ്പന്  (ജീവചരിത്രം)
കേരളത്തിലെ സ്ഥലചരിത്രങ്ങള്‍   - തൃശ്ശൂര്ജില്ല  (സ്ഥലനാമപഠനം)
 കേരളത്തിലെ സ്ഥലചരിത്രങ്ങള്‍  -     പാലക്കാട് ജില്ല   (സ്ഥലനാമപഠനം)
കേരളത്തിലെ സ്ഥലചരിത്രങ്ങള്‍ -    എറണാകുളം  ജില്ല-(സ്ഥലനാമപഠനം)
കേരളത്തിലെ സ്ഥലചരിത്രങ്ങള്-   തിരുവനന്തപുരം ജില്ല-(സ്ഥലനാമപഠനം)

--------------------------------------------------------------------------------------------------------------------




സമര്‍പ്പണം.

ഭര്‍ത്താവിനും  മക്കള്‍ക്കും സ്വയം സമര്‍പ്പിച്ച

കെ.കെ.കൃശോദരിട്ടീച്ചര്‍ക്ക്.
----------------------------------------------------


അദ്ധ്യായം  ഒന്ന്‍
1918-ലെ ഒരു ഡിസംബര്‍ രാത്രി.
        മഞ്ഞുമഴ പെയ്തു കൊണ്ടിരുന്ന ഒരു ഡിസംബര്‍ 24 രാത്രി. ലോകമെങ്ങും  ദേവാല യങ്ങള്‍  ക്രിസ്തുദേവന്റെ  ജനനസ്മരണയില്‍  പ്രാര്‍ഥനാപൂര്‍വം ഉണര്‍ന്നിരിക്കുന്നു. ചേരാനല്ലൂര്യാക്കോശ്ലീഹാ പള്ളിയില്‍  പാതിരാക്കുര്ബ്ബാന കഴിഞ്ഞ്  വാലംകരയിലെ   ഏതാനും ക്രിസ്ത്യന്കുടുംബങ്ങള്വീടുകളിലേയ്ക്ക് മടങ്ങുകയായിരുന്നു. രാത്രി ഒരു മണി യോടടുത്ത സമയംദേഹം തുളയ്ക്കുന്ന തണുപ്പ്.  നോക്കുന്തോറും  എങ്ങും കറുകറുത്ത ഗോപുരങ്ങള്‍  രൂപപ്പെട്ടു വരുന്ന  കുറ്റാ കൂരിരുട്ട്.  തൂങ്ങുന്ന ഉറ വഴിയുടെ  ഇരു ശത്തും  പുല്ലുവളര്‍ന്നു നില്‍ക്കുന്ന  പാഴ് ഭൂമിയാണ്‌. പ്രേതപ്പറമ്പ്  പോലെ. അകലെ അങ്ങിങ്ങായി ചെറിയ ഓലപ്പുരകള്‍. ആ വിജനതയില്‍  പകല്‍പോലും  നടക്കാന്‍ ആളുകള്‍ക്ക് പേടിയാണ്. മുമ്പില്‍ നടക്കുന്ന പുരുഷന്മാര്‍  ആഞ്ഞു വീശുന്ന  ചൂട്ടു കറ്റയുടെ  ചുവന്ന വെളിച്ചവും  ചൂടും  കഴുത്തിലെ വെന്തിങ്ങയും  കൈ വിരലുകളില്‍  തിരിയുന്ന കൊന്തയും മാത്രം ആശ്രയം.  പിന്നില്‍ തപ്പിത്തടഞ്ഞാണ്‌ ചട്ടയും റേന്ത കുത്തിയ കവണിയും അടുക്കിട്ട് ഉടുത്ത കച്ചമുറി യും ധരിച്ച  പെണ്ണുങ്ങളുടെ  നടപ്പ്.
            നാട്ടുവഴി പാടവരമ്പത്ത്  അവസാനിക്കും.  നേര്‍ത്ത പാടവരമ്പിലൂടെ ഒറ്റയടി വച്ച് നടക്കണം.   പാടത്തിന്റെ  കരയില്‍  വരിയൊപ്പിച്ചു നിന്ന്  ആര്‍ത്തു  ചിരിക്കുന്ന  പ്രേതങ്ങള്‍ പോലെ ശീതക്കാറ്റില്‍  മുടിയഴിച്ച് ആടുന്ന  തെങ്ങിന്‍ നിരകള്‍ . പാടം കഴിഞ്ഞാല്‍ തോടിന്  അക്കരെയാണ്  വാലം.  തോടുകള്‍   ഒരു ദേശത്തിന്റെ  പ്രകൃതി ദത്തമായ  വരദാനമാണ്.  സ്ത്രീകള്‍  തോട്ടില്‍  തുണിയലക്കി  കുളിച്ചു  കയറാത്ത വീടുകളുണ്ടായിരുന്നില്ല.   തോടിന്  കുറുകെ  ഉയരമുള്ള  തടിപ്പാലം.  വരാപ്പുഴയില്‍  നിന്ന് കൊച്ചിയിലേക്കും  തിരിച്ചും ബോട്ടുകളും വളവരവഞ്ചികളും  കേവുവള്ളങ്ങളും വാലം തോടിലൂടെ  കടന്നുപോയ്ക്കൊണ്ടിരുന്നു. അതു കൊണ്ട് പാലം ഉയരത്തില്‍  വേണ്ടിയിരുന്നു.  കോണ്ക്രീറ്റ്  ഇല്ലാത്ത കാലത്ത്  തടി കൊണ്ട് മാത്രം  നിര്‍മ്മിച്ച  രണ്ടു തട്ടുള്ള പാലം. രണ്ടാമത്തെ തട്ടിലേക്ക് കാല്‍ ഉയര്‍ത്തി വെക്കാന്‍ മുതിര്ന്നവര്‍ക്കെ കഴിയൂ.  വളരെ പേടിച്ചാണ്  എല്ലാവരും ആ പാലം  കടന്നി രുന്നത്‌. പലരും കാല്‍ വഴുതി  പുഴയില്‍ വീണിട്ടുമുണ്ട്.  ഒരു കുശവന്‍  പകലന്തിയോളം  കലം വിറ്റ് രാത്രി മടങ്ങിപ്പോകും വഴി  ആ പാലത്തില്‍ നിന്ന് താഴെ  വീണിട്ടുണ്ട്.   
            പാതിരാക്കുര്ബ്ബാന കഴിഞ്ഞ് വരികയായിരുന്ന കുടുംബങ്ങള്‍ പാലമിറങ്ങി വാലം  കരയില്‍ എത്തി. വാലത്തെ വീടുകള്‍ സന്ധ്യയോടെ  ഉറങ്ങാന്‍ തുടങ്ങും. വിളക്ക് കത്തി ച്ചു അധികനേരം വയ്ക്കില്ല.  കുട്ടികള്‍ നാമം ചൊല്ലിക്കഴിഞ്ഞാല്‍  അത്താഴം വിളമ്പലായി. അതും കഴിഞ്ഞാല്‍  എല്ലാ വിളക്കുകളും അണയും.  മണ്ണെണ്ണ അടുത്ത ദിവസത്തേയ്ക്ക്  ക രുതിവയ്ക്കും.  ക്ഷാമകാലമായിരുന്നു. എല്ലാത്തിനും ക്ഷാമം.  ഒന്നാം ലോകമഹായുദ്ധം കഴി ഞ്ഞ് കഷ്ടി  ഒരു മാസമേ  ആയിട്ടുള്ളൂ.  യൂറോപ്പ് കേന്ദ്രീകരിച്ചു നടന്ന യുദ്ധത്തിന്റെ  അല യൊലികള്‍  ലോകത്താകമാനം  ചെന്നെത്തിയിരുന്നു. പാലം ഇറങ്ങിക്കഴിഞ്ഞുള്ള ആദ്യ ത്തെ വീട്ടില്‍ അപ്പോഴും വെളിച്ചം കണ്ടു.  എല്ലായിടത്തും  കുറ്റാകൂരിരുട്ട്.  ആ   വീട്ടില്മാ ത്രം വെളിച്ചം. റാന്തലിന്റെ അരണ്ട വെളിച്ചം.വരാന്തയില്‍  ആരൊക്കെയോ  നില്‍പ്പുണ്ട്.  വേലു ആശാന്റെ വീടാണല്ലോ. എന്താണ് സംഗതി എന്നറിയാന്അവര്ആ ചെറിയ  വീട്ടിലേക്ക് കയറി. അവിടെ ആശാന്റെ ഭാര്യ പാറു പ്രസവിച്ച വിവരമാണ് അവര്ക്ക് ലഭിച്ചത്ക്രിസ്തു ജനിച്ച സമയംഒരു ആണ്കുഞ്ഞു പിറന്നിരിക്കുന്നു. ക്രിസ്തുവിനെ പില്ക്കാലത്ത്‌  ഏറെ ആദരിക്കുകയും  അനുഗമിക്കുകയും  ചെയ്ത  വാലത്തിനു  ജനിക്കു വാന്ഉചിതമായ  സമയം അത് തന്നെ എന്ന്  പ്രകൃതി നിശ്ചയിച്ചിരിക്കാം. അങ്ങനെ  ഒരു ഡിസംബര്‍ രാത്രിയില്‍ ജനിച്ച വാലത്ത്  നിരവധി ഡിസംബറുകളിലെ കുളിര്‍ പെ യ്യുന്ന മഞ്ഞുകാലങ്ങള്‍  ആവോളം  ആസ്വദിച്ചു  മറ്റൊരു   ഡിസംബര്‍  സന്ധ്യയില്‍  അന്തരിച്ചു. ഇടിമുഴക്കം, മിന്നല്‍ വെളിച്ചം, ചക്രവാളത്തിനപ്പുറം, ഋഗ്വേദത്തിലൂടെ , തൃശൂര്‍ -പാലക്കാട്-എറണാകുളം- തിരുവനന്തപുരം  ജില്ലാ സ്ഥല ചരിത്രങ്ങള്‍   തുടങ്ങി കാലത്തി നു  പകരം വയ്ക്കാന്‍ കഴിയാത്ത  ഇരുപതോളം  ഗ്രന്ഥങ്ങള്‍ രചിച്ചു  മലയാള  സാഹിത്യ ത്തില്‍  സ്വന്തം  കയ്യൊപ്പു  ചാര്‍ത്തിയ  വി.വി.കെ.വാലത്ത് എന്ന   എളിയ  മനുഷ്യന്റെ   വ്യക്തി ജീവിതത്തിലേക്ക്‌  ഒരവലോകനം.

വാലം എന്ന ജന്മദേശം

            എറണാകുളം ജില്ലയില്ഇടപ്പള്ളിയ്ക്കടുത്തുള്ള  ചേരാനെല്ലൂര്ചരിത്ര പ്രസിദ്ധമാ ണ്. കൊച്ചീ രാജ്യത്തിലെ ഇടപ്രഭുക്കന്മാരായിരുന്ന അഞ്ചു കയ്മള്മാരില്പെട്ട ചേരാന ല്ലൂര്കര്ത്താവിന്റെ ആസ്ഥാനമായിരുന്നു ഈ പ്രദേശം.  വരാപ്പുഴക്കായല്‍ എന്നപേരില്‍ വരാപ്പുഴഭാഗത്തുകൂടി ഒഴുകി കൊച്ചി അഴിമുഖം വഴി  അറബിക്കടലില്‍  സംഗമിക്കുന്ന പെരി യാറിന്റെ കിഴക്കേ കരയാണ്  ചേരാനല്ലൂര്‍.  ചേരാന്‍ നല്ല ഊര്  ചേരാനല്ലൂരായി  എന്ന് പറയാറുണ്ട്. ചേരാന്‍ നല്ല എത്രയോ ഊരുകളുണ്ട്! അവിടെയൊക്കെ ചേരാനല്ലൂര്‍ എന്ന സ്ഥലപ്പേര്‍ വരുമോ?  അതോ, ചേര രാജ വംശവുമായി  ബന്ധമുണ്ടാകുമോ? സ്ഥലനാമചിന്ത  അവിടെ  നില്‍ക്കട്ടെ.
     ചേരാനല്ലൂരിന്റെ പടിഞ്ഞാറ് ഭാഗത്ത് കായല്തീരത്തോട് ചേര്ന്നാണ് തോടുക ളും ചിറകളും എമ്പാടും നിറഞ്ഞ വാലം എന്ന താഴ്ന്ന  കായലോര ഗ്രാമം. പടിഞ്ഞാറ് ഭാഗം വേമ്പനാട്ടു കായലാണ്. കായലില്നിന്നടിക്കുന്ന ഇളംകാറ്റില്ആടിയുലയുന്ന തെങ്ങുക ള് വാലംകരയില്എമ്പാടും മനോഹര കാഴ്ചയാണ്..
  ഞണ്ടുകള്‍ മാളം വെച്ച്   താവളമുറപ്പിക്കും
കണ്ടവും മീന്‍ കളിക്കും കൈത്തോടും  കയങ്ങളും
മൂകമായ് ചൂടാണ്ടുള്ളോ  രുപ്പുവെള്ളത്തില്‍  ക്കുളി-
ച്ചാകവേ  ഭസ്മം പൂശി നില്‍ക്കുന്ന  ചിറകളും
വട്ടമിട്ടെ ല്ലായ്പ്പോഴുംകാത്തു നിന്നീടുന്നൊരു
പട്ടിണിത്തുരുത്താണെന്‍  ജന്മദേശമാം ഗ്രാമം. എന്നാണു  വാലത്ത്  തന്റെ  ജന്മഗ്രാമത്തെ   വിശേഷിപ്പിച്ചത്‌.
             എങ്ങും  ദാരിദ്ര്യം കളിയാടിയിരുന്ന മനോഹരഗ്രാമം എന്ന്‍  വാലംകരയെ, ദാരിദ്ര്യം ഇല്ലാത്ത ഇക്കാലത്ത് പരിഹസിച്ചാല്‍  അന്ന് ആ ചെറ്റക്കൂരകളില്‍  നിന്ന് ഉതിര്ന്ന നെടുവീര്പ്പുകളും  ഒഴുകിയ കണ്ണുനീരും  മാപ്പ് തരില്ല. യഥാര്ത്ഥവാലം ഒരു ദാരിദ്ര്യ മേഖലയായിരുന്നുധനസ്ഥിതിയുള്ള  ഒരാള്പോലും അക്കാലത്ത് അവിടെ ഉണ്ടായിരുന്നില്ല.   ഭൂരിഭാഗവും ഓല മേഞ്ഞ ചെറുവീടുകള്‍. കൂലിപ്പണിക്കാരായ ആണു ങ്ങള്‍. സ്ത്രീജനങ്ങള്പ്രഭാതം മുതല്പ്രദോഷം വരെ തോട്ടുവക്കത്ത് നിരന്നിരുന്നു തൊ ണ്ട് തല്ലുംഅതോടൊപ്പം  ചകിരി പിരിച്ചു കയര്നിര്മ്മാണവും  നടക്കും. ചീഞ്ഞ മട ലിന്റെ ദുര്ഗന്ധം വാലത്തേയ്ക്ക് കടന്നു ചെല്ലുന്ന ആരെയും സ്വാഗതം ചെയ്തിരുന്നു. മൂന്നോ നാലോ മുസ്ലിം ,ക്രിസ്തീയ കുടുംബങ്ങള്കഴിഞ്ഞാല്തൊണ്ണൂറു ശതമാനവും ഈഴ വ കുടുംബങ്ങളാണ്. തെക്കേ വാലം, വടക്കേ വാലം എന്ന് തിരിക്കേണ്ട തരത്തില്നീ ളമേറിയതായിരുന്നു വാലം കര. കിഴക്കു അരികില്കേവ് വള്ളങ്ങളും, ചെറു ബോട്ടുകളും  കടന്നു പൊയ്ക്കൊണ്ടിരുന്ന വാലംതോട്. പടിഞ്ഞാറെ അരികിലൂടെ വേമ്പനാട്ടു കായലി ലേക്ക് ഒഴുകുന്ന പെരിയാറ്. വേമ്പനാട്ടുകായല്കൊച്ചി അഴി വഴി അറബിക്കടലില്‍ ചേ രുന്നുവേനൽക്കാലത്ത് കടലിൽ നിന്നു കായലിലേക്ക് ആണ് വെള്ളം ഒഴുകുക. ഇതു കൊണ്ടു കായലിൽ വെള്ളം ഉപ്പു രസമുള്ളതാകും.  കായലില്നിന്ന് സ്ഥിരമായി ഉപ്പു കാറ്റടിക്കുന്ന തിനാല്‍  ചെടികള്മുരടിക്കും. ചുറ്റും വെള്ളമുണ്ടായിട്ടും  വാലത്തുകാ ര്ക്ക്  കുടിക്കാന്ശുദ്ധജലം കിട്ടാറില്ല. ഒന്നോ രണ്ടോ  കിണറുകളില്മാത്രമായി ശുദ്ധജലം   ചുരുങ്ങുംആ കിണറുകളായിരിക്കും എല്ലാവരുടെയും ആശ്രയം.  
                ഇലകളും കൊമ്പുകളും പടര്ന്നു പന്തലിച്ച വലിയ ആഞ്ഞിലിമരങ്ങള്‍  വാ ലത്തുണ്ടായിരുന്നു. ആ മരങ്ങളിലായിരുന്നു,കാക്കകള്രാത്രിയില്ചേക്കേറിയിരുന്നത് ! സന്ധ്യയോടെ എവിടെ നിന്നെന്നറിയില്ല, കാക്കത്തൊള്ളായിരം കാക്കകള്‍  കൂട്ടം കൂട്ട മായി വരാന്തുടങ്ങും. ക്രാ,ക്രാശബ്ദം അന്തരീക്ഷത്തില്അലയടിക്കുന്നത് കാതില്മുഴ ങ്ങിക്കേള്ക്കാം. ഏറ്റവും വലിയ പ്രശ്നമാണ് അഭിഷേകം. കാക്കകളുടെ അഭിഷേകം കൊ ണ്ട് പുരപ്പുറം മുഴുവന്വെള്ളനിറമായിരുന്നു. ആ സമയങ്ങളില്ആരെങ്കിലും വീടിനു പുറത്തിറങ്ങുകയോ, പുറത്തു നിന്ന് വീട്ടിലേക്കു വരികയോ ചെയ്താല്അഭിഷേ കം ശിരസാ വഹിക്കാതെ നിവൃത്തിയില്ല.. എന്നിട്ടും അവിടത്തുകാര്‍  ജന്മനാടിനോടുള്ള   സ്നേഹം കൈവിട്ടില്ലഓണക്കാലത്ത് വാലം കൂടുതല്മനോഹരിയാകുംപുല്ക്കൊടി യും പൂവിടുന്ന പോന്നോണക്കാലത്ത് പറമ്പിലും തൊടിയിലും ഇലക്കുമ്പിളില്പൂ പറിക്കു ന്ന കുട്ടികളെ കാണാംഉച്ച തിരിയുമ്പോള്മാവേലിയുടെ അപദാനങ്ങള്കീര്ത്തിക്കു ന്ന ഓണപ്പാട്ടുകള്കാറ്റില്ഒഴുകിയെത്തുംവാലത്തെ സ്ത്രീജനങ്ങള്‍  മികച്ച ഓണംകളി ക്കാരായിരുന്നു. ഓണക്കാലത്ത്  ഇളം തെന്നല്‍ വീശുന്ന  ഉച്ചതിരിഞ്ഞ നേരങ്ങളില്‍   വടക്കേ വാലത്തും തെക്കെവാലത്തും ഒരേസമയം രണ്ടും മൂന്നും കൈകൊട്ടിക്കളികള് അ രങ്ങേറും. പഴയ കഥയാണ്‌.  ഇന്ന് വാലം മറ്റു ഗ്രാമങ്ങള്‍ പോലെ ഫാഷണബിള്‍ ആ യിക്കഴിഞ്ഞു.
    അക്കാലത്ത് വടക്കേവാലത്തെ പ്രധാനപ്പെട്ട രണ്ടു വ്യക്തികളായിരുന്നു, വാലത്ത് നാരായണന്വൈദ്യരും വേലുആശാനും. വാലത്ത് നാരായണന്വൈദ്യരുടെ ചികിത്സ തേടി അകലെ നിന്ന് ആളുകള്എത്തിയിരുന്നുവേലു ആശാന്വേലുപ്പൂജാരി എന്ന പേരിലും അറിയപ്പെട്ടിരുന്നു. എഴുത്തുപള്ളിക്കൂടത്തിലെ ഗുരു എന്നതിന് പുറമേ  പ്രദേശ ത്തെ പൌരോഹിത്യവും അദ്ദേഹം നിര്വഹിച്ചു.



അദ്ധ്യായം -   രണ്ട്
         
              വേലുപ്പൂജാരിയുടെയും  ഏഴിക്കര  താശ്ശന്മകള്‍  പാറുവിന്റെയും  ആറു മക്ക ളില്അഞ്ചാമനായി  1918 -ല്‍  ജനിച്ച കുട്ടിയാണ്  പില്ക്കാലത്ത്  മലയാളസാഹിത്യ ത്തില്വ്യക്തിമുദ്ര പതിപ്പിച്ച  വി.വി.കെ. വാലത്ത്. വേലുപ്പൂജാരി വലിയ വിഷ്ണുഭക്തനായി രുന്നു. ആണ്മക്കള്രണ്ടുപേര്ക്കും മഹാഭാരതത്തില്നിന്ന് പേരുകള്നല്കി. ഒരാള് .   മാധവന്‍, അടുത്തയാള്‍  കൃഷ്ണന്‍. പെണ്മക്കള്ക്ക്  രാമായണത്തി ല്‍  നിന്നുംജാനകി (ടാറ്റാപുരം സുകുമാരന്റെ  മാതാവ്), ചിരുത,(സീത), കല്യാണി, ഭാരതിതാന്‍  വേലു, സുബ്രഹ്മണ്യനാണല്ലോഭാര്യ  പാറു, പാര്വതിയാണ്. ചുരുക്കത്തില്ദൈവങ്ങളുടെ  സംഗമമാണ് ആ വീട്പക്ഷെ, ദാരിദ്ര്യമൊഴിഞ്ഞു ഒരു നേരമില്ലചെറിയ കുട്ടികളുടെ പേരി ടലും, ചോറ് കൊടുക്കലും  , എഴുത്തിനിരുത്തും  യഥാവിധി  അച്ഛന്റെ മേല്നോട്ട ത്തില്നടന്നുജ്യേഷ്ടന്റെയും ജ്യേഷ്ടത്തിമാരുടെയും  ലാളനയില്‍  ബാല്യം പിന്നിട്ട്, 1924-ലാണ്  കൃഷ്ണന്സ്കൂളില്ചേരുന്നത്. ജ്യേഷ്ഠന്മാധവന്അച്ഛനെപ്പോലെ സൌമ്യപ്രകൃ തക്കാരനായിരുന്നു. ഒരുപക്ഷെ, ആ ജന്മപരമ്പരകളുടെ  സ്ഥായിഭാവം  സൌമ്യത ഒന്നു മാത്രമായിരുന്നു എന്ന് തോന്നാം. കാരണം അവരില്ആരും   ഉഗ്രരൂപികളായിരുന്നില്ലസഹോദരിമാര്‍  നിലത്തു വെയ്ക്കാതെയാണത്രേ  കുഞ്ഞിനെ  കൊണ്ട് നടന്നത്.
വീട്ടിലോ നാട്ടിലോ വല്ല
കാട്ടിലോ മേട്ടിലോ സ്വയം
പൂവ് സൃഷ്ടിച്ച കൈയങ്ങു
വിളിക്കുന്നുണ്ട് നിങ്ങളെ...
ബാല്യത്തില്‍  കൃഷ്ണനെ വളരെ സ്വാധീനിച്ച  ഒരു പദ്യ ശകലം.  വീട്ടിലായാലും നാട്ടിലായാലും കാട്ടിലോ മേട്ടിലോ ആയാലും   ഒരു പൂവ് അതിന്റെ  മനോഹാരിത കൊണ്ട്  നിങ്ങളെ മാടിവിളിക്കും.  മഹാകവി കുമാരനാശാന്റെ  ഒരു  ഉത്ബോധനം എന്ന കവിത യിലെ വരികള്‍ കൃഷ്ണന് മന:പാഠമായി. പദ്യനുറുങ്ങുകള്‍ പാടി നടന്നിരുന്ന ബാല്യം  പദ്യനിര്‍മ്മാണത്തിലേക്ക് വഴിയൊരുക്കി.  കൂടാതെ അച്ഛനില്നിന്നും കുമാരനാശാന്റെ   ഏതാനും പദ്യങ്ങള്കൂടി സ്ഥിരമായി കേട്ട് പഠിച്ചത്  ആത്മാവില്അലിഞ്ഞു ചേര്ന്നിരുന്നു                   
           മനസ്സില്ആത്മഗദങ്ങള്‍  പദ്യരൂപത്തില്‍  സാന്ദ്രമാകാന്തുടങ്ങിയത്   അങ്ങനെയാകാം.   കുഞ്ഞുന്നാളിലെ പദ്യങ്ങളോട്  ആഭിമുഖ്യമായിരന്നു.  .  പദ്യങ്ങളോട് എന്തെന്നറിയില്ലാത്ത അടുപ്പം എന്നും മനസ്സില്‍   നിറഞ്ഞു നിന്നു. ചെറു പ്രായത്തില്എന്ത് കിട്ടിയാലും ശ്രദ്ധയോടെ വായിക്കുന്ന പ്രകൃതമായി രുന്നു. കൂടുതല്വായിക്കുവാന്ഒരു നിവൃത്തിയുമില്ല . സ്കൂള്തലത്തില്പ്രസംഗ മത്സരത്തിലും  പദ്യ രചനാ മത്സര ത്തിലും  സജീവമായി പങ്കെടുത്ത കൃഷ്ണന്സാഹിത്യത്തിലേക്ക് തിരിഞ്ഞത്   സ്വാഭാവിക  പരിണാമം മാത്രം.
               കുട്ടിക്കാലത്ത് കൃഷ്ണന്അച്ഛനെ അത്ഭുതത്തോടെയാണ് കണ്ടത്. തന്റെ റോള്മോഡല്‍  എന്ന നിലയ്ക്ക് തന്നെയാണ് അച്ഛനെ ഉള്ക്കൊണ്ട ത്. മിതഭാഷണം, മിതഭക്ഷണം, ആദര്ശനിഷ്ഠ  എന്നിവ അച്ഛനില്നിന്നാ ണ് വാലത്ത് സ്വീകരിച്ചത് . അച്ഛന്ധാരാളിത്തം  അറിഞ്ഞിട്ടില്ല. ആരെ യും  അറിഞ്ഞു കൊണ്ട് ഉപദ്രവിച്ചിട്ടില്ല.
               ഒരിക്കല്അയല്പക്കക്കാരനായ മുട്ടക്കച്ചവടക്കാരന്മാപ്ല വേലു വീട്ടിലില്ലാത്ത  തക്കം നോക്കി  അതിര് കയ്യേറി.  അതിരിലെ  ഒരുനിര അട യ്ക്കാമര തൈകള്പറിച്ചു പുഴ യിലെറിഞ്ഞു.  നൂറു  തൈകള്‍.  വേലു വും മക്കളും കൂടി  നട്ടതും നനച്ചുകൊണ്ടിരുന്നതുമാണ് . എന്നിട്ട് സ്ഥലം കൂടി ചേര്ത്ത് പുതിയ വേലി കെട്ടി.  വേലുവിന്റെ ഭാര്യയും അക്കളും പ്രതികരിക്കാനാവാതെ നിസ്സഹായരായി. എവിടെയോ പൂജകഴിഞ്ഞുവന്നപ്പോള് അമ്മ  സംഭവം  അച്ഛനെ  അറിയിച്ചു.  അച്ഛന് പടിഞ്ഞാറേ  അതിരില്  ചെന്ന് നോക്കി.  അവിടെ മാപ്ലയുടെ  പുതിയ  വേലി കണ്ടു. നൂറോളം  അടയ്ക്കാമര തൈകള് അപ്രത്യക്ഷമായി രി ക്കു ന്നു. അച്ഛന്ആ വേലി  വലിച്ചുപറിച്ചെടുത്തു  ദൂരെയ്ക്കെറിയുമെന്നു മക്കള്വിചാരിച്ചു.  അവിടെ   മക്കള്ക്ക്  തെറ്റി.  അച്ഛന്  പറഞ്ഞു.  ‘സാരമില്ല.   പാവം  എടുത്തു കൊള്ളട്ടെ,  ഇല്ലാഞ്ഞിട്ടല്ലേ?  അച്ഛന് തിരിച്ചു നടന്നു.  ഒരു ഇല്ലായ്മക്കാരന്  മറ്റൊരു ഇല്ലായ്മക്കാരന്  സൌജന്യം നല്‍കുന്നു.ഒരു പുതിയ പാഠം ആണ് പൂജാരി അതി ലൂടെ മക്കളെ പഠിപ്പി ച്ചത്.  ന്യായമായ  കാര്യത്തിലാണെങ്കിലും  വഴക്കടിച്ചു ഒന്നും നേടാന്‍  നി ല്ക്കരുത് എന്ന പാഠം.   അധികം  വൈകാതെ  വാര്ത്ത പരന്നു. മുട്ടക്കാ രന്മാപ്ല അങ്ങാടിയില്  തലചുറ്റി വീണു. വീട്ടില് കൊണ്ടുവന്നത്  സ്വ ന്തം  കുട്ടയില്മടക്കിച്ചുരുട്ടിക്കിടത്തിയാണ്.  അച്ഛന് പോയി കണ്ടു.  എ ന്നിട്ട് പറഞ്ഞു.  “മാപ്ല  കുട്ടയില് തന്നെ  മയ്യത്തായി.  അയാള്ക്ക് അത്രയും സ്ഥലമേ   വേണ്ടിയിരുന്നുള്ളൂ.........
                  പൂജകള്കഴിഞ്ഞ് വേലുപ്പൂജാരി മടങ്ങി വരുമ്പോള്തലയി ല്‍  ഒരു ഭാണ്ഡവും ഉണ്ടാകും. കാക്കാമാപ്പിളയുടെ പാലം ഇറങ്ങി പാടവരമ്പത്തൂടെ അച്ഛന്വരുന്നത് അകലെ നിന്നേ മക്കള്ക്ക് കാണാം. വരമ്പ്പോകുന്ന വഴിയ്ക്കൊക്കെ വളഞ്ഞും തിരിഞ്ഞും പിന്നെയൊരു ദുര്ഘട പാലവും കൂടി കടന്നു വീടെത്തുമ്പോള്ഒരുപാട് വൈകും. 
                വീട്ടിലെത്തി,  കോലായില്ഭാണ്ഡം ഇറക്കി,  അച്ഛന്കുളിക്കാ ന്പോകും.    അപ്പോള്അമ്മയും മക്കളും കൂടി ഭാണ്ഡം തുറന്നു പരിശോധിക്കും. എത്ര  വിസ്മയത്തോ ടെയാണ് കുട്ടികള്‍  ആ നിധി പരിശോധിച്ചിരുന്നത്!   നെല്ല്,  പലജാതി അരികള്കൂടിക്കുഴഞ്ഞത്,  മല ര്,  അവില്‍, ചന്ദനത്തിരി,  പഴം,ഓറഞ്ച് അങ്ങിനെ......അമ്മ ക്ഷമയോടെ വീണ്ടും വീണ്ടും പരതും . പല വീടുകളില്നിന്നും പൂജകള്ക്ക് പ്രതിഫലമായി ലഭിച്ചതായിരിക്കാം. അത് കിട്ടുവാന്അച്ഛ ന്ഭാണ്ഡം തുറന്നു കാത്തുനിന്നിട്ടുണ്ടാകും. അച്ഛനോട് അനുകമ്പയും സ്നേഹവും കൊണ്ട് കണ്ണ് നിറയും. അമ്മ  അരിയില്കൈ കുഴിച്ചു തപ്പി  ഒടുവി ല്വെള്ളിനാണയങ്ങ ള്ഒന്നൊഴിയാതെ  കണ്ടെടുക്കും. അത് എണ്ണി,മ ടിശ്ശീലയില്കെട്ടി, കുളി കഴിഞ്ഞ് വരുന്ന അച്ഛനെ ഏല്പ്പിക്കും. അച്ഛന്അത് അമ്മയെ തന്നെ തിരിച്ച് ഏല്പിക്കും. എന്നിട്ട് വിഷാദത്തോടെ പറയും... ഒന്നിനും തെകീല്യാ.
              ആ തികയായ്ക അച്ഛന്റെ ആയുസ്സു മുഴുവന്കൂടെയുണ്ടായിരു ന്നു. അച്ഛനും അമ്മയും സാമാന്യം    നല്ലതോതില്‍   ദാരിദ്ര്യം   കൊണ്ടു നടന്നിരുന്നു,   ഒരു അനുഷ്ഠാനം  പോലെ.  പല ദിവസങ്ങളി ലും രാവിലെ കഞ്ഞി കുടി കഴിഞ്ഞ് സ്കൂളിലേയ്ക്ക് ഇറങ്ങുമ്പോള്അമ്മ പറയുമാ യിരുന്നു :
               കൃഷ്ണാ,  മകനേ ഉച്ചയ്ക്കു വരണ്ടാട്ടോ.
               അടുക്കളയില്ഒന്നുമുണ്ടാകില്ല. 
               ഉച്ചപ്പട്ടിണി. എന്തൊരു കൊടിയ അന്യായമാണത് ! വാലംകരയിലും സമീപദേശങ്ങളിലും അറിയപ്പെടുന്ന അക്ഷരഗുരുവും പുരോഹിതനുമായ വേലുപ്പൂജാരിയുടെ മക്കള്‍   ഉച്ചപ്പട്ടിണിയാവുക എന്നത്വളരെ വലിയ വൈരുദ്ധ്യമായി അന്നേ അനുഭവപ്പെട്ടിരുന്നു.  ദൈ വ ങ്ങളിലുള്ള രക്ഷാബോധം  ചെറുപ്പത്തിലേ കൃഷ്ണനു നഷ്ടമായിക്കൊ ണ്ടിരുന്നു.   തൊട്ടുമുമ്പിലെ ഒഴിഞ്ഞ ഓട്ടു കിണ്ണവും അടുക്കളയിലെ കത്താത്ത അടുപ്പും കൃഷ്ണന്റെ   മനസ്സില്‍  വിദ്വേഷം പാകി. അത് മുള പൊട്ടി. വളര്ന്നു. ഭൂമിയില്താന്‍  മാത്രമല്ല,  വിശന്നിരിക്കുന്നത് എന്ന തിരിച്ചറിവ് ഒരു ഞെട്ടലോടെയാണ്
 ആ കൌമാരക്കാരന്‍  തിരിച്ചറി ഞ്ഞതും അംഗീകരിച്ചതും.. ലോകജനതയില്‍   വലിയൊരു പങ്ക് ദാരിദ്ര്യ ത്തിലും രോഗത്തിലും ഒടുങ്ങുമ്പോള്ന്യൂനപക്ഷം മിടുക്കന്മാര്‍ പ്രഭുക്കളായി സുഖിക്കുന്നു. പ്രഭുക്കളും രാജാക്കന്മാരുമായി  ചിലര്പിറവിയെടു ക്കുന്നു.  അതിന്റെ  വ്യാകരണം തീരെ മനസ്സിലായില്ല.




Saturday, June 15

കഥ.
ദിസീസ് ടു സെര്ട്ടിഫൈ ദാറ്റ്.......


               പ്രഭാതത്തില്‍ ഒരു പാത്രം കഞ്ഞി വലിച്ചുകുടിച്ച് ഇറങ്ങിത്തിരിച്ചതാണ്. വളരെ നേരത്തെ അലച്ചിലിനും കാത്തുനില്പിനും ശേഷം വില്ലേജാഫീസില്‍ നിന്ന് കുടിക്കട സര്ട്ടി ഫിക്കറ്റ് കിട്ടിയപ്പോള്‍ പുതിയ പുരയിടത്തില്‍  പുതിയ ഭവനം അയാള്‍ മുന്നില്‍ കണ്ടു.
             ക്യൂവില്‍ കാത്തുനിന്ന സമയമത്രയും പിന്നീടും താന്‍ വിറ്റുകളഞ്ഞ ജന്മവീടിനു എന്തായിരുന്നു കുറ്റം എന്നയാള്‍ ചിന്തിച്ചുകൊണ്ടിരുന്നു . അത് വില്ക്കേ ണ്ടിയിരുന്നില്ല എന്ന് സ്വയം പറഞ്ഞുകൊണ്ട് തന്നെ അയാള്‍ പഞ്ചായത്ത് ഓഫീസിലേക്ക് ഓടി.
           പതിനൊന്നു മണിയോടെ പുതിയ പുരയിടത്തി ന്റെ കൈവശാവകാശ സര്ടിഫിക്കറ്റ് ലഭിക്കാനായി ക്ലാര്ക്കി ന്റെ മുമ്പില്‍ ചെന്ന് ശാന്തനും മര്യാദക്കാര നുമായി വണങ്ങി നിന്നു. കരാര്‍ പ്രകാരം പണി കഴിച്ചു പുതിയ വീട്ടിലേക്കു മാറിക്കഴിഞ്ഞേ ഇപ്പോള്‍ താമസി ക്കുന്ന ജന്മ വീട് ഒഴിഞ്ഞു കൊടുക്കേണ്ടതുള്ളു. എന്നാലും ആ വീട് താന്‍ വിട്ടു കളഞ്ഞല്ലോ എന്ന് സ്വയം പഴിച്ചു അയാള്‍ തലയ്ക്കടിച്ചു.
            വിധവയായ അമ്മ വീണ്ടും വിവാഹം കഴിച്ചിട്ടില്ല എന്ന സര്ടിഫിക്കറ്റ് മജിസ്രേട്ടില്‍ നിന്ന് സമ്പാദിച്ചത് കയ്യില്‍ കരുതി. പിറ്റേന്ന് ട്രഷറിയില്‍ നല്കാടമല്ലോ. ഭാര്യ രുഗ്മിണിയും അവളുടെ തിരിച്ചറിയല്‍ കാര്ഡിലെ രുഗ്മിണി ചന്തപ്പനും ഒരാള്‍ തന്നെ എന്നതിന്   ‘വണാന്റ്   സെയിം’ സര്ട്ടിഫിക്കറ്റിനായി അക്ഷയകേന്ദ്രത്തില്‍ വരി നില്ക്കുകയായിരു ന്നു അടുത്ത പണി.
           പിന്നെ, അച്ചുവിന്റെയും ലച്ചുവിന്റെയും ജനന സര്ട്ടിഫിക്കറ്റുകള്‍   നേടാനായുള്ള യത്നമായി. നട്ടുച്ചയിലും അയാള്‍ മുനിസിപ്പല്‍ ഓഫീസില്‍ നിന്നും നടന്നും കാലുകഴക്കുകയായിരുന്നു. അതോടൊപ്പം രണ്ടു പേരുടെയും പ്രൊഫഷനല്‍ പഠനത്തിനായി നോണ്‍ ക്രീമിലെയര്‍ സര്ടിഫിക്കറ്റുകള്‍ ലഭിക്കാനുള്ള അപേക്ഷ യുടെ പുരോഗതി അന്വേഷിച്ചു. മൂന്നുമണി വരെ കാത്തു നിന്നിട്ടായാലും അയാള്‍ ആ സര്ടിഫിക്കറ്റുകളും സമ്പാദിച്ചു.
          പച്ചമോര് കുഴച്ചു ഒരു പിടി ചോറുരുട്ടി വായില്‍ വെച്ച പ്പോള്‍ വീടുപണി തുടങ്ങുവാന്‍ പഞ്ചായത്തിന്റെ നോ ഒബ്ജക്ഷന്‍ സര്ടിഫിക്കറ്റിനുള്ള അപേക്ഷ നാല് മണി യ്ക്കകം എത്തിക്കണമെന്ന് രുഗ്മിണി കണ്ണുരുട്ടിയതിനാ ല്‍ അയാള്‍ എണീറ്റ്‌ അപേക്ഷയുമായി പഞ്ചായത്തിലേ ക്കോടി. തിരിച്ചുവന്നു കോലായില്‍ കാല്‍ വെച്ചപ്പോള്‍ രുഗ്മിണി ബിപിഎല്‍ സര്ടിഫിക്കറ്റിനായുള്ള അപേക്ഷ അയാളുടെ കയ്യില്‍ കൊടുത്തു. അഞ്ചു മണിക്കുള്ളി ല്‍ സപ്ലൈ ഓഫീസില്‍ അത് കൊടുത്തു ബി പി എല്‍ ആയി വന്നാലേ ചോറ് തരുകയുള്ളൂ എന്ന കല്പന കേട്ട് കോലാ യില്‍ വച്ച കാല്‍ തിരിച്ചെടുത്ത് അയാള്‍ സപ്ലൈ ഓഫീസി ലേക്കോടി.
സന്ധ്യയോടെ സര്ടിഫിക്കറ്റുകളെല്ലാം കുഴല്‍ പോലെ ചുരുട്ടി, പത്രക്കടലാസ്സി ല്‍ പൊതിഞ്ഞു തിരികെ വീട്ടിലേ ക്കു മടങ്ങുമ്പോള്‍ കാല്പാദങ്ങള്‍ മരവിച്ചു തുടങ്ങിയിരുന്നു.
വീട്ടിലേക്കുള്ള വളവില്‍ എത്തിയപ്പോള്‍ അരയ്ക്കു താഴെ മരവിപ്പ് തോന്നി. അയാള്‍ അമ്പരന്നു. എന്തോ വയ്യായ്ക പോലെ. വീട്ടിലെത്തിയിട്ടു നല്ല ചൂടുവെള്ളത്തില്‍ ഒരു കുളി പാസ്സാക്കാം, എന്നുറച്ച് അയാള്‍ വീട്ടിലേക്കു ഏന്തി വലിഞ്ഞു. കാലുകള്‍ മുന്നോട്ടു നീങ്ങുന്നില്ല.
              ഒരു വിധം വീടിനടുത്തെത്തി. പക്ഷെ , കോലായി ലോട്ടു കയറാന്‍ കഴിയാതെ ചവിട്ടുപടികളില്‍ അയാള്‍ നെഞ്ചിടിച്ചു വീണു. ഭാര്യയും മക്കളും ഓടി വരുന്നത് കണ്ടു അയാള്‍ സമാധാനിച്ചു. കിടന്ന കിടപ്പില്‍ വലിയ പൊതി ച്ചുരുള്‍ അയാള്‍ ഉയര്ത്തി നീട്ടി. കടലാസ് പൊതിയഴിച്ച പ്പോള്‍ അനേകം സര്ടിഫിക്കറ്റുകള്‍ ചുരുളുകളായി പുറ ത്ത്‌ ചാടി. രുഗ്മിണിയും മക്കളും ചാടിവീണ് അവരവ ര്ക്കാവശ്യമായവ പരസ്പരം തട്ടിപ്പറിച്ചു.
            തന്റെ ദൌത്യം പൂര്ത്തിയാക്കാന്‍ കാലം ലഭിച്ചി ല്ലെന്നു അറിയാതെ മണ്ണില്‍ മുഖം പൂഴ്ത്തിയ അയാ ള്‍ പക്ഷെ, കേട്ടു......അങ്ങേ രു എല്ലാം ചെയ്തു. എന്നാല്‍ മരിക്കും മുമ്പ് അവനവന്റെ മരണസര്ട്ടി്ഫിക്കറ്റു കൂടി എടുത്തു വെച്ചിരുന്നെങ്കില്‍ വെല്യെ ഉപകാരമായി രുന്നേനെ. ആ വഴിയ്ക്കൊരു അലച്ചില്‍ വേണ്ടായിരു ന്നല്ലോ.
-------------------------------------------------